Posts

Showing posts from February, 2024

അഗ്നിച്ചിറകുള്ള മാലാഖ ! സരസമ്മ വെള്ളത്തൂവൽ ============================

Image
  അഗ്നിച്ചിറകുള്ള മാലാഖ ! സരസമ്മ വെള്ളത്തൂവൽ ============================ ഇതെന്റെ ആത്മകഥയോ ജീവചരിത്രമോ അല്ലെന്ന് എഴുത്തുകാരി ആമുഖത്തിൽ ആദ്യം തന്നെ പറയുന്നുണ്ട്. എന്നിട്ടും മീനാക്ഷിയെ വായിച്ചുതുടങ്ങിയ ഞാൻ ഏതാനും പേജുകൾ പിന്നിട്ടപ്പോൾ തന്നെ ആത്മകഥ എന്ന തലത്തിലേക്ക് അറിയാതെ തെന്നിപ്പോയി.  എഴുത്തുകാരി നെഴ്സ് ആണെന്ന ബോധ്യവും ഹോസ്പിറ്റൽ അന്തരീക്ഷത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയതുകൊണ്ടും അത്തരമൊരു ചിന്തയ്ക്ക് വഴിതെളിച്ചു. ഒരു നെഴ്സിങ്ങ് വിദ്യാർത്ഥിയുടെ പഠനകാലവും ഒരുകാലം പരിമിതമായ സൗകര്യങ്ങളിൽ ഗവൺമെന്റ് ഹോസ്പിറ്റലുകളിൽ ജോലിചെയ്യുന്ന നെഴ്സ്മാർ നേരിട്ട വെല്ലുവിളിയും അറിയേണ്ടതു തന്നെയാണു. എപ്പോഴും രോഗികളോ കൂട്ടിരിപ്പുകാരോ പരുഷമായി പെരുമാറുന്നതും മറ്റും കുറ്റബോധത്തോടെയേ നമ്മളൊക്കെ വായിച്ചു തീർക്കൂ. നല്ല സുഖമുള്ള വായന തരുന്ന ഈ പുസ്തകം ഒറ്റയിരിപ്പിൽ വായിച്ചുതീർക്കാനുള്ള കൗതുകങ്ങളും കൊണ്ട് നിറഞ്ഞതാണു. ഡോക്ടർ, നെഴ്സ് പ്രണയം, കുടുംബ ബന്ധങ്ങൾ , വിരഹം, വൈരാഗ്യം , ഹോസ്പിറ്റൽ കാഷ്വാലിറ്റി കാഴ്ചകൾ എന്നിങ്ങനെ യാഥാർത്ഥ്യവും സങ്കല്പവും ഇടകലർത്തിയെഴുതിയ നോവൽ. ഇടയ്ക്ക് എഴുത്തുകാരിയുടെ സാമൂഹിക ച...

നമ്മൾ എല്ലാവരും മനുഷ്യരാണ്!

 നമ്മൾ എല്ലാവരും മനുഷ്യരാണ്! ===========================  വെല്ലുവിളികൾ നേരിടുന്ന കാലഘട്ടത്തിലാണ് ഇന്നു നാം ജീവിക്കുന്നത്. പ്രകൃതിയെ, മണ്ണിനെ പെണ്ണിനെ വരെ ഒളിഞ്ഞാക്രമിക്കുന്നു. ആഡംബരങ്ങൾക്കും സുഖസൗകര്യങ്ങൾക്കും വേണ്ടി സർവ്വതും ചൂഷണം ചെയ്യുകയാണ്. എല്ലാത്തിനും കാരണം മനുഷ്യന്റെ ദുര, അത്യാർത്തി, ഞാൻ! ഞാനെന്ന ഭാവമാണ്!    തന്റെ സ്വാർത്ഥതക്കായി ആരെയും ദ്രോഹിച്ചിട്ടാണെങ്കിലും   മനുഷ്യത്വം നഷ്ടപ്പെടുത്തുകയാണ്. ഇവിടെ നമ്മുടെ തലമുറയ്ക്ക് നൽകാവുന്ന സന്ദേശം എന്നുപറയുന്നത് നല്ലൊരു മനുഷ്യനാവുക എന്നാണ്. ശാസ്ത്രവും ഗണിതവും ചരിത്രവും എല്ലാം പഠിക്കുന്നതുകൂടാതെ മൂല്യബോധമുള്ളവരും, സംസ്കാരമുള്ളവരായും വളർന്നു വരിക എന്നൊരു ലക്ഷ്യം കൂടിയുണ്ട്. പരസ്പരസ്നേഹം ,സൗഹൃദം, സത്യം ദയ കാരുണ്യം ഇത്യാദി മൂല്യങ്ങൾ വളർത്തുക. മുതിരുന്തോറും സമത്വം, സഹജാവബോധം അന്യരെ ബഹുമാനിക്കൽ, എന്നിങ്ങനെ നമ്മൾ    ഗാന്ധിയിലേക്ക് തിരിയണം. അഹിംസാവാദം! ഹിംസിക്കരുത്,അതായത് വാക്കുകൊണ്ടുപോലും വേദനിപ്പിക്കുന്നത് ഹിംസയാണ്. നമ്മൾ എല്ലാവരും മനുഷ്യരാണ്, എന്നെപ്പോലെ അവനും മനുഷ്യനാണ്. എനിക്കു വേദനിക്കുംപോലെ അവനും വേദനി...

ആമുഖം ആഫ്രിക്കൻ ഓർമ്മകൾ അജയ്സർ

 ആമുഖം  ആഫ്രിക്കൻ ഓർമ്മകൾ ================== മൂന്ന് പതിറ്റാണ്ടോളം ആഫ്രിക്കൻ മണ്ണിൽ ഒപ്പിയെടുത്ത ജീവിതം. കെനിയയിലും ല്സാത്തോ  എന്ന സ്വതന്ത്ര ആഫ്രിക്കൻ രാഷ്ട്രത്തിലുമായി  ആ മണ്ണിന്റെ സംസ്കാരം,ചരിത്രം,രാഷ്ട്രീയം ആരോഗ്യം, വിദ്യാഭ്യാസം, ഭക്ഷണം, ജീവിതരീതി തുടങ്ങി വിവിധ മണ്ഡലങ്ങളെ സ്പർശിച്ചെഴുതിയ ഉത്തമ ഗ്രന്ഥമാണ്. യാത്രാനുഭവത്തിൽ നിന്നും വേറിട്ട് പ്രവാസജീവിതത്തിൽ അനുഭവിച്ചെഴുതിയ ഓർമ്മകളാണ്.  എൺപതുകളുടെ അവസാനപാദം രണ്ടു ബിരുദാനന്തര ബിരുദവുമായി അഭ്യസ്തവിദ്യനായ ഒരു സാധാരണ മലയാളി ഉദ്യോഗാർത്ഥിയുടെ ജീവിതം തേടിയുള്ള യാത്ര. ആ കാലത്ത കേരളത്തിലെയും ഇന്ത്യയിലെയും രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളും രസകരമായി പ്രതിപാദിക്കുന്നു. ഒരു ജോലി എന്ന സ്വപ്നവുമായി ചെറുപ്പക്കാർ കഷ്ടപ്പെടുന്ന കാലം . ആഫ്രിക്കയെങ്കിൽ ആഫ്രിക്ക! പച്ചച്ചും സമ്പത് സമൃദ്ധികൊണ്ടും സമ്പന്നമായ രാഷ്ട്രം. മനുഷ്യരെ തിന്നുന്ന കാട്ടുമനുഷ്യരുള്ള നാട് .ഭയവും ഭീതിയും ഒരു വശത്ത്. എങ്കിലും നിറയെ കൗതുകമായിരുന്നു.  സ്വപ്നം കണ്ട ജോലി, ജീവിതം പച്ച പിടിപ്പിക്കാൻ  ആഫ്രിക്കൻ ഭൂമിയിലേക് ഒരവസരം വന്നുചേർന്നപ്പോൾ സ്വത്വം അർപ്പിച്ച് പറന...

വരിയോരം ഗ്രൂപ്പ് അഭിമുഖം ഡോക്ടർ അജയ് നാരായണൻ

 എന്റെ എഴുത്തുവഴികളെയും ജീവിതത്തെയും  ചോദിച്ചറിഞ്ഞ് വരിയോരം ഗ്രൂപ്പിൽ   ഡോക്ടർ അജയ് നാരായണൻ നടത്തിയ മുഖാമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ.... നന്ദി അജയ് സർ, വരിയോരം അഡ്മിൻസ്...🙏🌿💦  പ്രിയ സുഹൃത്തുക്കൾക്കായി ഞാനിത് പങ്കുവയ്ക്കുന്നു. സ്നേഹപൂർവ്വം മായ ബാലകൃഷ്ണൻ♥️♥️♥️♥️ 2021  21st June 2021 ഇന്ന് വരിയോരം കാഴ്ചവയ്ക്കുന്നത് ഒരു പ്രത്യേക കഴിവുകളുള്ള വ്യക്തിത്വത്തെയാണ്. മായാ ബാലകൃഷ്ണൻ എന്ന എഴുത്തുകാരിയെ ഞാൻ അറിയാൻ തുടങ്ങിയിട്ട് ഏറെ നാളായിട്ടില്ല. അറിഞ്ഞു തുടങ്ങിയപ്പോൾ ആദരവും സ്നേഹവും കൂടി. അധികം പറയുന്നില്ല. നിങ്ങൾ വായിച്ചെടുക്കുക.   മായാബാലകൃഷ്ണനോട്‌ ഞാൻ ചോദിക്കുന്നു. വായിക്കാം.   *ഞാൻ എന്നെപ്പറ്റി* വരിയോരം സുഹൃത്തുക്കൾക്ക് നമസ്കാരം. ഞാൻ *മായ ബാലകൃഷ്ണൻ*. എറണാകുളം ജില്ലയിൽ അങ്കമാലി നായത്തോട് സ്വദേശി.  അദ്ധ്യാപകരായ മാതാപിതാക്കളുടെ 4 മക്കളിൽ ഏറ്റവും ഇളയവൾ. ഏറെ സ്വാതന്ത്ര്യമനുഭവിച്ചുവളർന്ന ബാല്യകൗമാര- മായിരുന്നു.  പത്താംക്ലാസ്സിൽ പഠിച്ചുകൊണ്ടിരിക്കേ മിഡിൽ ഏയ്ജുകാർക്ക് വരാറുള്ള അസുഖം റുമാറ്റോയ്ഡ് ആർത്രൈറ്റിസ്! എന്നെ ബാധിച്ചു. ഒരു ചെറുപ്രായത്തിൽ എന്നതുകൊ...

അഭിമുഖം, വിത്തുകൾ , ഡോക്ടർ അജയ് നാരായണൻ

Image
 വിത്തുകൾ എന്ന കവിതയെ അനുബന്ധിച്ച് ഡോക്ടർ അജയ് നാരായണൻ നടത്തിയ അഭിമുഖം! മായയോട് ചോദ്യം 1. ഈ കവിതയിൽ അന്തർധാരയായി കാണുന്ന ആത്മാംശം മായയുടെ ജീവിതത്തിന്റെയും ഒളിപ്പിച്ചുവച്ച വികാരവിചാരങ്ങളുടെയും ഒരു നിഴൾരൂപമുണ്ടെന്നു അനുവാചകനു തോന്നാം. മായ എങ്ങനെ കാണുന്നു ഈ കവിതയെ?  ഈകവിത കറുത്ത വർഗ്ഗക്കാരനായ ജോർജ്ജ് ഫ്ലോയ്ഡ് ന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എഴുതിയതാണ്. അടിച്ചമർത്തപ്പെട്ട ഒരു വർഗ്ഗത്തിന്റെ വികാരം അത് സുഖമില്ലാതെയായ ഒരു സുഹൃത്തിന്റെ അവസ്ഥയാണ് അതിൽ പതിഞ്ഞിരിക്കുന്നത്. ഒരു പക്ഷെ എന്റേതുമായി  വായനക്കാരന് സാമ്യം തോന്നിക്കാം.  ചോദ്യം 2. കാലികമായ ദുരന്തങ്ങളെ നിരീക്ഷണബുദ്ധിയോടെ സമീപിക്കുകയും വ്യക്തമായ ഒരു നിലപാട് എടുക്കുകയും ചെയ്യുന്ന ഒരു എഴുത്തുകാരിയാണ് മായ. എഴുത്തിൽ ആരാണ്, എന്താണ്   മായയുടെ പ്രചോദനം? എഴുത്ത് അനീതിക്കെതിരെയുള്ള മാധ്യമം എന്നിരിക്കെ നിലപാട് സ്വീകരിക്കുകെന്നത് എഴുത്തിന്റെ ധർമ്മം ആയി കാണുന്നു.  മുൻ കാല കവികൾ വയലാർ വൈലോപ്പിള്ളി, സുഗതകുമാരി ഉൾപ്പടെയുള്ളവർ പ്രചോദനമാണ്.  ചോദ്യം 3. ശംഖുപോലെ ദീനം ദീനം മർമ്മരം പൊഴിക്കുന്ന നെഞ്ചുരുക്കുങ്ങൾ... അപരിചിതമായ...

എഴുത്തുപുര സ്മരണിക 2020

Image
 

ഗാന്ധിയിസം , കുട്ടികൾ, ഇന്ന്

 ഗാന്ധിയിസം! കുട്ടികൾ! ഇന്ന്    പരിസ്‌ഥിതി പ്രശ്നങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും അവിചാരിതമായി ഉണ്ടാവുന്ന പ്രളയവും പ്രകൃതി ദുരന്തങ്ങളും, ചുട്ടുപഴുപ്പിക്കുന്ന ചൂടും തീക്കാറ്റും!   നാളെ നമ്മുടെ കുട്ടികൾക്ക് ശുദ്ധജലം കിട്ടുമോ... ശുദ്ധവായു കിട്ടുമോ ? നാം അനുഭവിക്കുന്ന ഈ പ്രകൃതിയെ തനിമയോടെ നാളെ അവർക്ക് ലഭിക്കുമോ, എല്ലാം അന്യമാവുന്ന, ജീവന് ഭീഷണി വരുത്തുന്ന അവസ്ഥ. അത് എങ്ങനെസംഭവിച്ചു ? എല്ലാറ്റിനും മനുഷ്യന്റെ ദുര! സ്വാർത്ഥത മൂത്ത് ധനത്തോടും സുഖലോലുപത യോടുള്ള ആർത്തിയും ആണ് പ്രകൃതി ചൂഷണത്തിന് തന്നെ കാരണമായിതീരുന്നത് .  കുട്ടികൾ ചൂഷണങ്ങൾക്ക് വിധേയമാവുന്നു.  മദ്യം, മയക്കുമരുന്ന് എന്നിങ്ങനെ ചതിക്കുഴികൾ ഏറെയാണ്. താൽക്കാലിക സുഖത്തിനും സന്തോഷത്തിനും തോല്വികളിലെ നിരാശകൾ അകറ്റാനും അവർ കണ്ടെത്തുന്ന മാർഗ്ഗങ്ങളാവാം അവരെ ഇതിലേക്കെത്തിക്കുന്നത്. പലപ്പോളും അറിഞ്ഞോ അറിയാതെ പോലും അതിൽപ്പെട്ടുപോകുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ട്. ആദ്യമൊക്കെ വെറും വാഹകരായി ഈകുട്ടികളെ ഉപയോഗിക്കും. കൊടുത്തുവിടും, അവർ പറയുന്നിടത്ത് എത്തിക്കും. എന്താണ് അവരുടെ കയ്യിൽ കൊടുത്തു വിടുന്നതെന്നോ, തങ്ങൾ ചെയ്യു...

ഹൃദയത്തിൽ MGM

Image
 നാളെ (26/1/2024) സ്കൂളിൽ പോകാമല്ലോ എന്ന സന്തോഷത്തിലായിരുന്നു കുറച്ചു ദിവസ്സങ്ങളാായിട്ട് അമ്മ. ഒരു വീട്പോലെ കഴിഞ്ഞിരുന്ന സഹാദ്ധ്യാപകർ!പലരും ജീവിതത്തിൽ നിന്നും പിരിഞ്ഞു പോയെങ്കിലും അവശേഷിക്കുന്ന കുറച്ചു പേരെയെങ്കിലും വീണ്ടും കാണാം ,സ്കൂളിന്റെ പുതിയ മാറ്റങ്ങളും എല്ലാം കാണാം,അതിനിടയിൽ പഴയ ഓർമ്മകളൊക്കെ മനസ്സിൽ നിറഞ്ഞുവന്നു എന്നതൊക്കെക്കെ മനസ്സിനെ ഉന്മേഷവതിയാക്കി.  മൂന്നുമാസം മുൻപ്  ഒരു സർജെറിയുണ്ടായിരുന്നു അമ്മയ്ക്ക്. ജീവിതത്തിലേക്ക് ഒരു തിരിച്ചുവരവില്ലെന്ന് വരെ അമ്മ ആ ഘട്ടത്തിൽ ചിന്തിച്ചുറപ്പിച്ചുപോയി. അത്രയേറെ ക്ഷീണിതയായിരുന്നു. ഞങ്ങളും വല്ലാതെ ഭയപ്പെട്ടുപോയി. എന്നാൽ അതിൽനിന്നെല്ലാം മോചിതയായി വരുന്ന ഈ സന്ദർഭത്തിൽ പൂർവ്വ അദ്ധ്യാപക വിദ്യാർത്ഥി സംഗമം അമ്മയ്ക്ക് ഒരു പുത്തനുണർവ്വ് നൽകി. 4 മണി എന്നുപറഞ്ഞിട്ട് വൈകീട്ട് മൂന്നു മണിക്ക് തന്നെ അമ്മ റെഡിയായി നിന്നു. ടീച്ചേഴ്സ്നെയെല്ലാവരെയും വേദിയിൽ കയറ്റിയിരുത്തി പൊന്നാടയും മൊമെന്റൊയും നൽകി ആദരിച്ചു. എങ്കിലും ഒരു കാര്യം അമ്മയെ വളരെ വിഷമിപ്പിച്ചു. ഓരോ അദ്ധ്യാപകരുടെയും സെർവീസ് കാലഘട്ടം അന്നൗൺസ് ചെയ്തപ്പോൾ അമ്മയുടെ മാത്രം പറഞ്ഞില്ല. ...