നമ്മൾ എല്ലാവരും മനുഷ്യരാണ്!

 നമ്മൾ എല്ലാവരും മനുഷ്യരാണ്!

=========================== 


വെല്ലുവിളികൾ നേരിടുന്ന കാലഘട്ടത്തിലാണ് ഇന്നു നാം ജീവിക്കുന്നത്. പ്രകൃതിയെ, മണ്ണിനെ പെണ്ണിനെ വരെ ഒളിഞ്ഞാക്രമിക്കുന്നു. ആഡംബരങ്ങൾക്കും സുഖസൗകര്യങ്ങൾക്കും വേണ്ടി സർവ്വതും ചൂഷണം ചെയ്യുകയാണ്. എല്ലാത്തിനും കാരണം മനുഷ്യന്റെ ദുര, അത്യാർത്തി, ഞാൻ! ഞാനെന്ന ഭാവമാണ്!   


തന്റെ സ്വാർത്ഥതക്കായി ആരെയും ദ്രോഹിച്ചിട്ടാണെങ്കിലും   മനുഷ്യത്വം നഷ്ടപ്പെടുത്തുകയാണ്. ഇവിടെ നമ്മുടെ തലമുറയ്ക്ക് നൽകാവുന്ന സന്ദേശം എന്നുപറയുന്നത് നല്ലൊരു മനുഷ്യനാവുക എന്നാണ്. ശാസ്ത്രവും ഗണിതവും ചരിത്രവും എല്ലാം പഠിക്കുന്നതുകൂടാതെ മൂല്യബോധമുള്ളവരും, സംസ്കാരമുള്ളവരായും വളർന്നു വരിക എന്നൊരു ലക്ഷ്യം കൂടിയുണ്ട്. പരസ്പരസ്നേഹം ,സൗഹൃദം, സത്യം ദയ കാരുണ്യം ഇത്യാദി മൂല്യങ്ങൾ വളർത്തുക.


മുതിരുന്തോറും സമത്വം, സഹജാവബോധം

അന്യരെ ബഹുമാനിക്കൽ, എന്നിങ്ങനെ നമ്മൾ 

  ഗാന്ധിയിലേക്ക് തിരിയണം. അഹിംസാവാദം! ഹിംസിക്കരുത്,അതായത് വാക്കുകൊണ്ടുപോലും വേദനിപ്പിക്കുന്നത് ഹിംസയാണ്. നമ്മൾ എല്ലാവരും മനുഷ്യരാണ്, എന്നെപ്പോലെ അവനും മനുഷ്യനാണ്. എനിക്കു വേദനിക്കുംപോലെ അവനും വേദനിക്കും. ആരെയും വേദനിപ്പിക്കാൻപാടില്ല ,ദ്രോഹിക്കാൻ പാടില്ല ,എന്നുള്ള  മാനവികബോധമാണുണ്ടാവേണ്ടത് . ഉയർന്ന മൂല്യമാണത്!   

   

ഗാന്ധിജി പറഞ്ഞതു തന്നെയാണ്

ശ്രീനാരായണഗുരുവും പഠിപ്പിച്ചത്. 


"അവനവനാത്മ സുഖത്തിനാചരിക്കുന്നവ

അപരനു സുഖത്തിനായ് വരേണം." 

അത്രപോലും ഹിംസിക്കരുത് എന്നാണ് ഗുരുവും വിവക്ഷിക്കുന്നത്.


സ്വാർത്ഥത വെടിഞ്ഞ് സ്വാഭിമാനിയാവണം!


ഗാന്ധി പറയുന്നൊരു കാര്യമുണ്ട്.

തൻകാര്യം സ്വയം ചെയ്യുന്നതിൽ അഭിമാനിക്കുക! സ്വന്തം മുറിയും, ഭക്ഷണംകഴിച്ച പാത്രങ്ങളും ,വസ്ത്രവും എല്ലാം സ്വയം  വൃത്തിയാക്കി വയ്ക്കുന്നത് അഭിമാനമായി കരുതണം. വീട്ടിൽ അച്ഛനെയും അമ്മയെയും ചെറു ജോലികളിൽ സഹായിക്കാം.

ഇവിടെ അവനു ഉത്തരവാദിത്വബോധവും അദ്ധ്വാനത്തിന്റെ മഹിമയും അറിഞ്ഞു വളരാനാവും .


ഇങ്ങനെ കുടുംബത്തോട് ചേർന്ന് സ്വന്തം കുടുംബത്തിന്റെ പരിമിതികൾ അറിഞ്ഞു വളരുന്ന കുട്ടി സമൂഹത്തിനും രാജ്യത്തിനും മുതൽക്കൂട്ടാണ്. 

മുപ്പത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന ആലങ്ങാട് കേന്ദ്രീയ ഹിന്ദി മഹാവിദ്യാലയത്തിനു എന്റെ എല്ലാവിധ ആശംസകളും നേരുന്നു.  

മായ ബാലകൃഷണൻ 

Comments

Popular posts from this blog

രാധ മീരാ പുസ്തകത്തെക്കുറിച്ച്

അമ്മയുടെ കവിതകൾ" ( കവിത സുനിൽ& അജിത)

തനൂജ ഭട്ടതിരി