അഭിമുഖം, വിത്തുകൾ , ഡോക്ടർ അജയ് നാരായണൻ

 വിത്തുകൾ എന്ന കവിതയെ അനുബന്ധിച്ച് ഡോക്ടർ അജയ് നാരായണൻ നടത്തിയ അഭിമുഖം!


മായയോട് ചോദ്യം 1.


ഈ കവിതയിൽ അന്തർധാരയായി കാണുന്ന ആത്മാംശം മായയുടെ ജീവിതത്തിന്റെയും ഒളിപ്പിച്ചുവച്ച വികാരവിചാരങ്ങളുടെയും ഒരു നിഴൾരൂപമുണ്ടെന്നു അനുവാചകനു തോന്നാം. മായ എങ്ങനെ കാണുന്നു ഈ കവിതയെ? 


ഈകവിത കറുത്ത വർഗ്ഗക്കാരനായ ജോർജ്ജ് ഫ്ലോയ്ഡ് ന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എഴുതിയതാണ്. അടിച്ചമർത്തപ്പെട്ട ഒരു വർഗ്ഗത്തിന്റെ വികാരം അത് സുഖമില്ലാതെയായ ഒരു സുഹൃത്തിന്റെ അവസ്ഥയാണ് അതിൽ പതിഞ്ഞിരിക്കുന്നത്. ഒരു പക്ഷെ എന്റേതുമായി  വായനക്കാരന് സാമ്യം തോന്നിക്കാം. 



ചോദ്യം 2. കാലികമായ ദുരന്തങ്ങളെ നിരീക്ഷണബുദ്ധിയോടെ സമീപിക്കുകയും വ്യക്തമായ ഒരു നിലപാട് എടുക്കുകയും ചെയ്യുന്ന ഒരു എഴുത്തുകാരിയാണ് മായ. എഴുത്തിൽ ആരാണ്, എന്താണ്   മായയുടെ പ്രചോദനം?


എഴുത്ത് അനീതിക്കെതിരെയുള്ള മാധ്യമം എന്നിരിക്കെ നിലപാട് സ്വീകരിക്കുകെന്നത് എഴുത്തിന്റെ ധർമ്മം ആയി കാണുന്നു.

 മുൻ കാല കവികൾ വയലാർ വൈലോപ്പിള്ളി, സുഗതകുമാരി ഉൾപ്പടെയുള്ളവർ പ്രചോദനമാണ്. 


ചോദ്യം 3. ശംഖുപോലെ ദീനം ദീനം മർമ്മരം പൊഴിക്കുന്ന നെഞ്ചുരുക്കുങ്ങൾ... അപരിചിതമായ പ്രയോഗങ്ങളാൽ ചില അവസ്ഥകളെ, നോവുകളെ പ്രകടമാക്കുവാനുള്ള മായയുടെ കഴിവ് പ്രശ്‌സംസാർഹമാണ്. ഇത്തരം പ്രയോഗങ്ങൾ എങ്ങനെ സ്വായത്തമാക്കുന്നു മായ? 


വിഷയത്തോടുള്ള ആഭിമുഖ്യം അങ്ങനെ എഴുത്തിൽ വന്നുപോകുന്നതാണ്. മനസ്സ്  മൂളുന്നത് എഴുതുന്നു.

അവിടെ ജീവൻ നിലനിൽക്കുന്നു എന്ന അടയാളം കാണിക്കുവാൻ ആണ് ദീന ദീന മർമ്മരം എന്ന് എഴുതിയത്.

ചോദ്യം 4 -

കറുത്ത സൂര്യ കിരണങ്ങളേറ്റ വിത്തുകൾ പുതു തലമുറയുടെ അടയാളപ്പെടുത്തലാണോ? ഇവിടെ കവി നട്ടുച്ചക്ക് വിളക്ക് തെളിച്ചുപിടിച്ച് മനുഷ്യനെ തിരഞ്ഞ ഡയോജനിസ് ആകുന്നു. എന്താണ് ഇതേ കുറിച്ച് പറയാനുള്ളത്?


കറുത്ത സൂര്യന്റെ, ആദിമമനുഷ്യന്റെ പിന്തുടർച്ചക്കാരാണ് നാം ഏവരും എന്നാണ് ഉദ്ദേശിച്ചത്.. പുതു തലമുറയുടെ അടയാളപ്പെടുത്തൽ തന്നെ! 


ചോദ്യം 5 - കണ്ണീർ മൗനങ്ങൾ .....വേദനകൾ ആവിയായി ഹൃദയം ഖരരൂപം പ്രാപിക്കുന്നു .... എന്ന് പറഞ്ഞു വയ്ക്കുന്നിടത്ത് മൂന്നവസ്ഥകൾ പ്രദിപാദിക്കുന്നു. ഇത്തരം വിഷയങ്ങളെ നിത്യജീവിത പരിസ്സരങ്ങളിൽ നിന്നും എങ്ങനെ കണ്ടെത്തുന്നു ? 


കാത്തിരിപ്പിന്റെ ഘനം, ആഴം, ആണ് കണ്ണീർ മൗനങ്ങൾ.

വെന്റിലേറ്ററിൽ ആയ ഒരു സുഹൃത്തിന്റെ  വിവരങ്ങൾ ഒന്നും അറിയനാവാതെ ദിവസങ്ങൾ പോയപ്പോൾ മനസ്സ് വല്ലാതെ ആയിപ്പോയിരുന്നു. ആ വേദനകൾ ഈ എഴുത്തുമായി വന്നപ്പോൾ കറുത്തവൻ നേരിടുന്ന അടിച്ചമർത്തലുമായി, സ്വാതന്ത്യവുമായി ബന്ധപ്പെട്ടു വന്നു. പ്രയോഗങ്ങൾ

കണ്ടെത്തുകയല്ലാ സ്വാഭാവികമായി വന്നെത്തുകയാണ് സംഭവിക്കുന്നതാണ്.


ചോദ്യം 6 - എഴുത്ത് ഒരാശ്വാസമാകുന്നുണ്ടോ ? സാമൂഹ്യ മാധ്യമങ്ങളിലെ അമിതമായ ഇടപെടൽ എഴുത്തിന്റെ ക്വാളിറ്റി കുറച്ചിട്ടുണ്ടോ ? എഴുത്തിൽ വന്ന മാറ്റങ്ങൾ എന്തൊക്കെയാണ്?


എഴുത്ത് വലിയ സന്തോഷവും ആശ്വാസവുമാണ്. അമിതമായ ഇടപെടൽ വല്ലാതെ ശ്വാസം മുട്ടിച്ചിട്ടുണ്ട്.

എഴുത്തു ചുരുങ്ങിപ്പോയതുപോലെ ഉണ്ട്. 



Comments

Popular posts from this blog

രാധ മീരാ പുസ്തകത്തെക്കുറിച്ച്

അമ്മയുടെ കവിതകൾ" ( കവിത സുനിൽ& അജിത)

തനൂജ ഭട്ടതിരി