അഗ്നിച്ചിറകുള്ള മാലാഖ ! സരസമ്മ വെള്ളത്തൂവൽ ============================
അഗ്നിച്ചിറകുള്ള മാലാഖ ! സരസമ്മ വെള്ളത്തൂവൽ
============================
ഇതെന്റെ ആത്മകഥയോ ജീവചരിത്രമോ അല്ലെന്ന് എഴുത്തുകാരി ആമുഖത്തിൽ ആദ്യം തന്നെ പറയുന്നുണ്ട്. എന്നിട്ടും മീനാക്ഷിയെ വായിച്ചുതുടങ്ങിയ ഞാൻ ഏതാനും പേജുകൾ പിന്നിട്ടപ്പോൾ തന്നെ ആത്മകഥ എന്ന തലത്തിലേക്ക് അറിയാതെ തെന്നിപ്പോയി. എഴുത്തുകാരി നെഴ്സ് ആണെന്ന ബോധ്യവും ഹോസ്പിറ്റൽ അന്തരീക്ഷത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയതുകൊണ്ടും അത്തരമൊരു ചിന്തയ്ക്ക് വഴിതെളിച്ചു.
ഒരു നെഴ്സിങ്ങ് വിദ്യാർത്ഥിയുടെ പഠനകാലവും ഒരുകാലം പരിമിതമായ സൗകര്യങ്ങളിൽ
ഗവൺമെന്റ് ഹോസ്പിറ്റലുകളിൽ ജോലിചെയ്യുന്ന നെഴ്സ്മാർ നേരിട്ട വെല്ലുവിളിയും അറിയേണ്ടതു തന്നെയാണു. എപ്പോഴും രോഗികളോ കൂട്ടിരിപ്പുകാരോ പരുഷമായി പെരുമാറുന്നതും മറ്റും
കുറ്റബോധത്തോടെയേ നമ്മളൊക്കെ വായിച്ചു തീർക്കൂ.
നല്ല സുഖമുള്ള വായന തരുന്ന ഈ പുസ്തകം ഒറ്റയിരിപ്പിൽ വായിച്ചുതീർക്കാനുള്ള കൗതുകങ്ങളും കൊണ്ട് നിറഞ്ഞതാണു.
ഡോക്ടർ, നെഴ്സ് പ്രണയം, കുടുംബ ബന്ധങ്ങൾ , വിരഹം, വൈരാഗ്യം , ഹോസ്പിറ്റൽ കാഷ്വാലിറ്റി കാഴ്ചകൾ എന്നിങ്ങനെ യാഥാർത്ഥ്യവും സങ്കല്പവും ഇടകലർത്തിയെഴുതിയ നോവൽ. ഇടയ്ക്ക് എഴുത്തുകാരിയുടെ സാമൂഹിക ചിന്തകളും വിമർശനങ്ങളും നമ്മെയും ഉണർത്തും.
ഒരിടത്തും നിരാശപ്പെടുത്താത്ത എഴുത്ത്! വായിച്ചുകഴിഞ്ഞാൽ പുസ്തകം ഒരു നഷ്ടമാവുന്നില്ല.
ബാഷോ ബുക്സ് ആണു പ്രസാധകർ .
വില 250 രൂപ
പുസ്തകം ലഭിക്കേണ്ടുന്ന നമ്പർ +91 98958 59400

Comments
Post a Comment