Posts

മായക്കാലം :- സദാശിവൻ സർ

Image
  മായക്കാലം:- മായ ബാലകൃഷ്ണൻ  വായന:- സദാശിവൻ നായർ എന്റെ മുൻ പുസ്തകങ്ങൾക്കെന്ന പോലെ  "മായക്കാലം" വും വായിച്ച് സദാശിവൻ സർ അഭിപ്രായം എഴുതി അറിയിച്ചു! ഒരു അച്ഛന്റെ/ മുതിർന്ന അദ്ധ്യാപകന്റെ ചേർത്തുപിടിക്കലിനും  പ്രോത്സാഹനത്തിനുമൊപ്പം എനിക്കും ഉണർന്നിരുന്നല്ലേ പറ്റൂ.... സദാശിവൻ സർ നെ അറിയില്ലേ...പ്രായത്തിന്റെ ക്ഷീണങ്ങൾ മറന്നും വായനയിലും കത്തെഴുത്തിലും  ആനന്ദം കണ്ടെത്തി വാർദ്ധക്യത്തെ ഊർജ്ജസ്വലമാക്കിയ സർ! നമ്മുടെ പ്രിയേച്ചിയുടെ ( പ്രിയ എ എസ് ) അച്ഛൻ!  വായിക്കൂ ....ആ കത്തിന്റെ ചില ഭാഗങ്ങൾ!  മായക്കാലം:- മായ ബാലകൃഷ്ണൻ  വായന:- സദാശിവൻ നായർ  ************** പ്രിയപ്പെട്ട മായേ, 'മായക്കാലം' ഇരുന്ന ഇരിപ്പിൽ വായിച്ചുതീർത്തു! ഈ ഓർമ്മകൾ അത്രമാത്രം സുഗന്ധിയാണ് വികാരോഷ്മളമാണ്. "മായയുടെ മായക്കാലം " എന്ന് പുസ്തകത്തിനു പേരുനൽകിയാലും അന്വർത്ഥമാകുമായിരുന്നു.  മായയുടെ ഉപമകൾ പോലെ ഈ പുസ്തകം അത്ര മൃദുവായി വേണം വായിച്ചുപോകാൻ. അത്ര വികാരതരളിതമാണ് ഇതിലെ ഭാഷയും വികാര പ്രകടനതയും. മായയുടെ കുട്ടിക്കാലം ഒരു മായാമാളവ ഗൗളം തന്നെയാണെന്നും തോന്നി പുസ്തകം വായിച്ചുകഴിഞ്ഞപ്പോൾ. എത്രയോ ...

ആണൊരുത്തി : - വായന മായ ബാലകൃഷ്ണൻ

Image
  നോവൽ:- ആണൊരുത്തി ( TV ഹരികുമാർ ) വായനാനുഭവം: മായ ബാലകൃഷ്ണൻ  ==============  =======  സ്ത്രീ കേന്ദ്രകഥാപാത്രമായ കരുത്തുറ്റ   നോവലാണ് ആണൊരുത്തി! മാറിയ കാലത്തിന്റെ പ്രതിരോധത്തിന്റെ, ചെറുത്തുനില്പിന്റെ ശക്തമായ ശബ്ദം!   "പാറപ്പുറം" ത്തിനെപ്പോലുള്ള മുൻ തലമുറയുടെ സ്ത്രീകഥാപാത്രങ്ങളോട്, എഴുത്തിനോട് കിടപിടിക്കുന്ന നോവൽ.   ആണധികാരത്തിന്റെ, സ്ത്രീ ഉപഭോഗവസ്തു എന്ന നിലയിൽ ചവിട്ടിമെതിക്കപ്പെടുന്ന ക്ലാര എന്ന പെൺകുട്ടിയുടെ ജീവിതം. ജീവിതത്തിന്റെ ഭാഗമായി വേഷം കെട്ടൽ മാത്രം പോരാ  അഭിനയവും എടുത്തണിയുന്ന ക്ലാര , കാർത്തിയായും കല്ലുകാർത്തിയായും അവസാനം കാർത്തികയായും വിവിധ ജീവിതമുഖങ്ങൾ  ആടിത്തകർക്കുന്നു.  ഇറച്ചിവെട്ടുകാരിയായി, ആരെയും കൂസാതെ ദൂരെ അകറ്റി നിറുത്തുന്ന ഭാവഹാവാദികളും സംസാരവുമായി തന്റേടിയുടെ ജീവിതത്തിലേക്ക് പറിച്ചു നടപ്പെട്ട കാർത്തി എന്ന കല്ലുകാർത്തി. ചതിക്കപ്പെട്ട പുരുഷന്റെയൊപ്പം ജീവിക്കാൻ വിധിക്കപ്പെട്ടവൾ. അവളുടെ കുടുംബവും നേരറിയാതെ അവളെ ചെളിജീവിതത്തിലേക്ക് പറഞ്ഞുവിട്ടതാണ്!  മദ്യവും മദിരയും ആഘോഷമാക്കിയ ഒരുത്തൻ തമ്പി. വെട്ടുതമ്പിയെന്ന...

മായക്കാലം :- ഇ സന്ധ്യ

Image
 മായക്കാലം  ആസ്വാദനം:- ഇ സന്ധ്യ  ഇതിനു മുമ്പു വായിച്ച രണ്ടു പുസ്തകങ്ങൾ - ജീവിതാനുഭവങ്ങൾ -  വായിക്കുമ്പോഴും വായിച്ചു കഴിഞ്ഞ ശേഷവും എന്നെ സങ്കടപ്പെടുത്തിയിരുന്നു. കമ്പിളിക്കണ്ടത്തെ കൽഭരണികളും ( ബാബു എബ്രഹാം) വിടില്ല ഞാനീ രശ്മികളെ ( ഷീബ അമീർ ) എന്നിവയാണവ. അതിനുശേഷമാണ് മായ ബാലകൃഷ്ണൻ്റെ മായക്കാലം കയ്യിലെടുക്കുന്നത്. ഈ പുസ്തകവും മായയുടെ മറ്റു രണ്ടു പുസ്തകങ്ങളും പ്രകാശിപ്പിക്കുന്ന ചടങ്ങിൽ എനിക്കു പങ്കെടുക്കാനവസരമുണ്ടായി എന്നതാണ് ഇതു വായിക്കാനിടയായ നിമിത്തം.  ഒരു ആട്ടിൻകുട്ടി കുടമണി കെട്ടി തുള്ളിച്ചാടുന്നതു കാണുമ്പോൾ, ഓണവെയിൽ വരുമ്പോൾ, തങ്കത്തോണി തെന്മലയോരം എന്ന പാട്ടുകേൾക്കുമ്പോൾ, മുല്ലപ്പൂമണക്കുമ്പോളൊക്കെ അനുഭവിക്കുന്ന സന്തോഷം പോലെ ഒരു കുടം സന്തോഷം മായക്കാലം എന്ന പുസ്തകം എന്നിലേക്കു കുടഞ്ഞിട്ടു. എത്ര പ്രസന്നമായ, വെളിച്ചമുള്ള എഴുത്താണിത്! എത്ര അപൂർവ്വം ! ഈ പുസ്തകത്തിലുടനീളം ജീവിതത്തെ സ്നേഹിച്ച, അതിൻ്റെ കുഞ്ഞുകുഞ്ഞു അത്ഭുതങ്ങളെ കൗതുകത്തോടെ കണ്ട, ആസ്വദിച്ച, ഓർമ്മയുടെ അളുക്കിൽ സൂക്ഷിച്ച ഒരു പെൺകുട്ടിയെ കാണാം. അസാധാരണമായ സംഭവങ്ങളല്ല ഒന്നും. പക്ഷേ അവയെ കണ്ട വിധമാണ് അസാധാരണം...

മായക്കാലം :- സിനി ഗോപാൽ

Image
  ജോലിത്തിരക്കിനിടയിൽ കുറച്ചുനാളായി വായന തന്നെ വിരളം ,എന്നാൽ മായയുടെ "മായക്കാലം" കിട്ടിയ ദിവസം തന്നെ വായിച്ചു. ഗൃഹാതുരത്വം നിറഞ്ഞ കുറെ മായ കാഴ്ചകളിലേക്കാണ്  'മായക്കാലം' കൊണ്ടുപോയത്. നമ്മുടെ സുഹൃത്ത് വലയത്തിൽ ഉള്ളവർക്കെല്ലാവർക്കും ഹൃദയസ്പർശിയായ ഓർമ്മകളാണ് ഇവയെല്ലാം. നമ്മുടെ നാടിൻറെ സംസ്കാരവും, നിഷ്കളങ്കതയും, ആചാരവുമെല്ലാം എത്ര മനോഹരമായിട്ടാണ് മായ നീ എഴുതിയിരിക്കുന്നത്!  ഇതെല്ലാം ഒട്ടും മങ്ങലേൽക്കാതെ എങ്ങിനെയാണ് ഓർത്തിരിക്കുന്നത് എന്ന് ഞാൻ അത്ഭുതപ്പെട്ടു പോയി. ആ മനോഹരമായ ഓർമ്മകളിലേക്ക് കൊണ്ടുപോയതിന് നന്ദി... മായ.             നല്ല സ്നേഹമുള്ള പൊരുപൊരുപ്പുള്ള ഒരു കുട്ടിയായിരുന്നു നീ. (എല്ലാവരും പറയാറുള്ളത് ആയിരുന്നു) കാവിലെ പറമ്പിലെ കളികളും, പ്രദക്ഷിണം വൈപ്പും, കുളത്തിലെ കുളിയും, താലപ്പൊലിക്ക് താലമെടുക്കും ഒക്കെ ഓർക്കുമ്പോൾ എത്ര മനോഹരമായിരുന്നു നമ്മുടെ കുട്ടിക്കാലം എന്ന് ചിന്തിച്ചുപോയി. നിൻറെ എല്ലാ വിശേഷങ്ങളും ഞങ്ങളോട് പറയാറുള്ള അമ്മുക്കുട്ടി അമ്മായിയെ ഞാൻ ഓർത്തുപോയി. ഇനിയും കൂടുതൽ പുസ്തകങ്ങൾ എഴുതുന്നതിനുള്ള ആരോഗ്യവും...

മണ്ണാങ്കട്ടേം കരിയിലേം ആസ്വാദനം ( ഗംഗാദേവി ടി)

  *പുസ്തക പരിചയം*   :-ഗംഗാദേവി ടി  "മണ്ണാങ്കട്ടേം കരീലേം"  *മായ ബാലകൃഷ്ണൻ*  ഓടക്കുഴൽധാരിയായ മഹാകവി ജനിച്ചു വളർന്ന മണ്ണിലെ, മനസ്സിൽ നിന്നും മായാത്ത മറ്റൊരു ഗാനധാര തന്നെയാണ് നമ്മുടെ പ്രിയപ്പെട്ട മായ ."ഇവളെൻറെ സ്വന്തം മകളെ"ന്ന രാവുണ്ണ്യേട്ടന്റെ വാക്കുകൾ ( കവി രാവുണ്ണി) ഞാനും ഇവിടെ നെഞ്ചിൽ തൊട്ട് ആവർത്തിക്കട്ടെ . ഓടിപ്പാടി നടന്ന ,പഠിച്ച് കളിച്ച്  ഉല്ലസിച്ചിരുന്ന  ഒരു മിടുക്കിപ്പെൺകുട്ടി. അവൾക്ക് പത്താം ക്ലാസിലെ പരീക്ഷയെഴുതാനാവാതെ റൂമാറ്റിക് ആർത്രൈറ്റിസ്  പിടിപെട്ട് മുന്നോട്ടുള്ള ജീവിതം ചലനമറ്റതായി മാറിപ്പോകുമ്പോഴുള്ള ദുഃഖവികാരത്തെ താങ്ങി നിർത്താൻ പോന്ന ഒരു മനസ്സ് ,ആ കൗമാരപ്രായത്തിലും രൂപപ്പെടുത്തിയെടുക്കാനായി എന്നറിയുമ്പോഴാണ്, ചെറിയ കാര്യങ്ങൾക്ക് പോലും  ആധി പിടിക്കുന്ന നമ്മുടെ കൈകൾ  കൂമ്പിപ്പോകുന്നത്, ഒരു കൊച്ചു പെൺകുട്ടി നമുക്ക്  ഗുരുവായ്  മാറുന്നത്, നമ്മൾ അവൾക്ക് മുന്നിൽ ശിരസ്സുനമിക്കുന്നത്.  നവമാധ്യമങ്ങളുടെ വരവോടെ മനസ്സിലെ കിളികൾ ഉച്ചത്തിൽ മൂളുന്ന കാവ്യശലഭങ്ങളെ , ആകെയനങ്ങുന്ന  ഒരേവിരലായ ഇടതുകൈയിലെ നാലാം വിരൽ കൊണ്ട...

മരണവംശം വായന

Image
  മരണവംശം ( പി വി ഷാജികുമാർ) പുസ്തകത്തിലേക്കുള്ള പ്രവേശം കുറച്ച് കഷ്ടപ്പെട്ടു! ഒരു കാസർകോടൻ ഭാഷാ ഡിക്ഷ്നറി  കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു!  ഖസാക്കിന്റെ ഇതിഹാസത്തിൽ പാലക്കാടൻ ഭാഷ എങ്കിൽ ഇവിടെ കാസർഗോടൻ ശൈലികളും പേരുകളും വരെ ആശയക്കുഴപ്പം സൃഷ്ടിച്ചു! എങ്കിലും പ്രയോഗവും ഭാഷാനിപുണതയും നന്നായി സ്വാധീനിച്ചു!  കെ ആർ മീരയുടെ ആരാച്ചാർ , ആരാച്ചാർ എന്ന വംശപരമ്പരയുടെ കഥപറയുമ്പോൾ ഇവിടെ പി വി ഷാജികുമാർ പകയും പ്രതികാരവും പാരമ്പര്യമായ് തുടരുന്ന ഒരു കുടുംബത്തിലൂടെ കൊല്ലും കൊലയും നടത്തി ഇല്ലാതാക്കലിന്റെ , നാശത്തിന്റെ സമൂഹത്തിന്റെ ചിത്രണം, തെയ്യം കഥയുടെ പശ്ചാത്തലത്തിൽ ദൃശ്യവൽക്കരിച്ചിരിക്കുകയാണു!  തെയ്യം എന്തെന്ന് അറിഞ്ഞാലേ ഇക്കഥ നന്നായി ആസ്വദിക്കാനാവൂ! ചതിയിലൂടെ കൊലചെയ്യപ്പെടുന്ന മനുഷ്യർ! അധികാരത്തിന്റെ തോക്കിന്‍കുഴയിൽ ഇല്ലാതാക്കപ്പെടുന്നവർ. ഇന്നിന്റെ ഭാഷയിൽ രക്തസാക്ഷികൾ എന്നുവിളിക്കാമെന്ന് തോന്നുന്നു.  കുരുതിയായ അവർ തുലാപ്പത്തിനും പത്താമുദയത്തോടെയും മണ്ണിൽ തിരിച്ചുവരുന്നതിനെയാണു തെയ്യം എന്നുവിളിക്കുന്നത്. ഏർക്കാന എന്ന കുന്നും മലയും പുഴയും നിറഞ്ഞുനിൽക്കുന്ന ഒരു നാടിന്റ...

നാലാം വിരലിൽ....വായനാനുഭവം :- ടി വി ഹരികുമാർ

Image
  *നാലാംവിരലിൽ* *  *വിരിയുന്നമായ* പുസ്തക വായനാനുഭവം ടി.വി.ഹരികുമാർ. * മായ ബാലകൃഷ്ണൻ്റെ ഈ പുസ്തകം സ്വന്തം അതിജീവനത്തിൻ്റെ കഥപറയുന്ന പുസ്തകമാണ്. ആരാണ് മായ ബാലകൃഷ്ണൻ ? മായയുടെ ഇപ്പോഴത്തെ അവസ്ഥയെന്താണ് ? ഇതറിയുമ്പോഴാണ് ഈ പുസ്തകം നമ്മെ എങ്ങനെയാണ് സ്വാധീനിക്കുന്നത് എന്നു പറയാൻ. പതിനഞ്ചു വയസ്സുവരെ കൂട്ടുകാരികൾക്കൊപ്പം ബഹളം കൂട്ടി നടന്ന മായ പതിനഞ്ചാം വയസ്സിൽ ആരംഭിച്ച രോഗബാധയെത്തുടർന്ന് 90 ശതമാനവും ചലനശേഷി നഷ്ടപ്പെട്ടിട്ടും വായനയിലൂടെ എഴുത്തിലൂടെ ചിത്രരചനയിലൂടെ കാലത്തിനൊപ്പം സഞ്ചരിച്ച് നമ്മെ അത്ഭുതപ്പെടുത്തുന്നു. അദ്ധ്യാപകദമ്പതികളുടെ മകൾ. നാലുമക്കളിൽ ഇളയവൾ പക്ഷെ വിധി കരുതിവച്ചത് കഠിനജീവിതപ്പാതയായിരുന്നു. പതിനഞ്ചു വയസ്സുവരെ മായയുടെ സ്വപ്നം നേർപാതയിലായിരുന്നു. വിധിയുടെ വിളയാട്ടത്തിൽ അവിടുന്ന് ജീവിതം പോരാട്ടങ്ങളുടെയും കഠിന വേദനകളുടേതുമായി മാറുന്നു.മായ തന്നെ പറയുന്നു. "ഒരു മുറിയുടെ അതിർത്തിക്കുള്ളിൽ നിന്നുകൊണ്ട് ഒരു കട്ടിലിൻ്റെ താങ്ങിൽ ജീവിച്ച് ആത്മവിശ്വാസത്തോടെ ഈ ലോകത്തിന് അഭിമുഖം നിൽക്കാൻ ഇന്ന് എനിക്കാവും " എടുത്തെടുത്ത് മായ പറയുന്ന കാര്യം കാലുകൾ നനയാതെ ഒരു പുഴ സമുദ്രം നീന്തിക്കടക്കാനാവ...