മായക്കാലം :- സിനി ഗോപാൽ

 ജോലിത്തിരക്കിനിടയിൽ കുറച്ചുനാളായി വായന തന്നെ വിരളം ,എന്നാൽ മായയുടെ "മായക്കാലം" കിട്ടിയ ദിവസം തന്നെ വായിച്ചു. ഗൃഹാതുരത്വം നിറഞ്ഞ കുറെ മായ കാഴ്ചകളിലേക്കാണ്  'മായക്കാലം' കൊണ്ടുപോയത്. നമ്മുടെ സുഹൃത്ത് വലയത്തിൽ ഉള്ളവർക്കെല്ലാവർക്കും ഹൃദയസ്പർശിയായ ഓർമ്മകളാണ് ഇവയെല്ലാം. നമ്മുടെ നാടിൻറെ സംസ്കാരവും, നിഷ്കളങ്കതയും, ആചാരവുമെല്ലാം എത്ര മനോഹരമായിട്ടാണ് മായ നീ എഴുതിയിരിക്കുന്നത്!  ഇതെല്ലാം ഒട്ടും മങ്ങലേൽക്കാതെ എങ്ങിനെയാണ് ഓർത്തിരിക്കുന്നത് എന്ന് ഞാൻ അത്ഭുതപ്പെട്ടു പോയി. ആ മനോഹരമായ ഓർമ്മകളിലേക്ക് കൊണ്ടുപോയതിന് നന്ദി... മായ. 


           നല്ല സ്നേഹമുള്ള പൊരുപൊരുപ്പുള്ള ഒരു കുട്ടിയായിരുന്നു നീ. (എല്ലാവരും പറയാറുള്ളത് ആയിരുന്നു) കാവിലെ പറമ്പിലെ കളികളും, പ്രദക്ഷിണം വൈപ്പും, കുളത്തിലെ കുളിയും, താലപ്പൊലിക്ക് താലമെടുക്കും ഒക്കെ ഓർക്കുമ്പോൾ എത്ര മനോഹരമായിരുന്നു നമ്മുടെ കുട്ടിക്കാലം എന്ന് ചിന്തിച്ചുപോയി. നിൻറെ എല്ലാ വിശേഷങ്ങളും ഞങ്ങളോട് പറയാറുള്ള അമ്മുക്കുട്ടി അമ്മായിയെ ഞാൻ ഓർത്തുപോയി. ഇനിയും കൂടുതൽ പുസ്തകങ്ങൾ എഴുതുന്നതിനുള്ള ആരോഗ്യവും ആയുസ്സും ദൈവം നിനക്ക് നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

                                

                               സ്നേഹപൂർവം

                പ്രിയ കൂട്ടുകാരി സിനി ഗോപാൽ


Comments

Popular posts from this blog

രാധ മീരാ പുസ്തകത്തെക്കുറിച്ച്

അമ്മയുടെ കവിതകൾ" ( കവിത സുനിൽ& അജിത)

തനൂജ ഭട്ടതിരി