നോവൽ: സ്നോ ലോട്ടസ്
നോവൽ: സ്നോ ലോട്ടസ് (റിട്ട് കേണൽ ഡോ: സോണിയ ചെറിയാൻ ) പ്രസാധകർ: മാതൃഭൂമി ബുക്സ് പേജ് : 304 വില : 350₹ =================== ഏറെ പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്. എന്നാലിവിടെ വായനകഴിഞ്ഞപ്പോൾ എഴുത്തുകാരിയെ ഓടിവന്ന് കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കാൻ തോന്നി! അത്രമാത്രം ആ കഥാപാത്രങ്ങൾ ('ദാവ'യും 'ഗോപ'യും, ) നമ്മുടെ സ്വന്തമായിക്കഴിഞ്ഞിരുന്നു! അവർക്കൊരാപത്തുവരുമ്പോൾ സഹിക്കാൻ പറ്റില്ല. നെഞ്ചിടിപ്പോടെ ആധിയോടെ കാത്തിരിക്കുന്ന ദുർഘടനിമിഷം രക്ഷകയായി എഴുത്തുകാരിയെത്തുമ്പോൾ ആ സന്തോഷത്തിനു അവരെ കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കണ്ടേ......😊 😀 എനിക്കിനിയും വായിക്കണമെന്നു തോന്നിയ ബുക്ക് "സ്നോ ലോട്ടസ്" സോണിയാ ജീ ....കഴിഞ്ഞ കുറച്ചുദിവസങ്ങൾ ഞാനേതോ മായികലോകത്തെന്ന പോലെയായിരുന്നു. തികച്ചും അപരിചിതമായ ഭൂവിടം! സ്നോ ലോട്ടസ്! എം ടി യുടെ 'മഞ്ഞ്' പോലെയോ കോവിലന്റെ പട്ടാളക്കഥകൾ പോലെയോ അല്ലാ. ഒരു നോവൽ! അല്ലായിരുന്നു. ഒരു കവിത പോലെ ഒരു പൂവിതൾ വിടർത്തും പോലെ സാവകാശം തൊട്ടു തൊട്ടു കിനിഞ്ഞിറങ്ങുന്ന അനുഭവം! 'ദാവ'യെ എനിക്കേറെ ഇഷ്ടപ്പെട്ടു! ( ചെറുപ്പക്...