ദാ.....ഞാൻ വീണ്ടും മൈക്ക്.....

 ദാ.....ഞാൻ മൈക്ക് കൈയിലൊതുക്കിയത് കണ്ടോ....😄

====================== 




പ്രോഗ്രാം നന്നായിരുന്നു! ഇപ്രാവശ്യം ഞാൻ സ്വയം മൈക്ക് പിടിച്ചു! ശരിക്കും രണ്ടുകൈകൊണ്ടും ഒതുക്കിപ്പിടിച്ച് ഉറപ്പുവരുത്തിയിട്ടേ അവരെ വിട്ടുള്ളൂ. താഴെ കൈയിന്റെ ബലത്തിലാണു താങ്ങിനിറുത്തിയിരിക്കുന്നത്. പരിഭ്രമമില്ലാതെ സംസാരിച്ചു. മൈക്ക് കൈവിട്ടുപോവുമോ എന്നു തോന്നിയില്ലാ. 


അവരെന്നോട് കവിത ചൊല്ലണം എന്നൊക്കെ പറഞ്ഞെങ്കിലും ആ സദസ്സിൽ രണ്ടുവാക്ക് സംസാരിക്കുന്നതാണു  ഉചിതം എന്ന് മനസ്സിലാക്കി അങ്ങനെ ചെയ്തു! എന്തായാലും സന്തോഷമായി! ആത്മവിശ്വാസമായി! 


ഇന്ന് പാലിയേറ്റീവ് ഡേ ആയിരുന്നല്ലോ.... എല്ലാ വർഷവും മുനിസിപ്പാലിറ്റിയുടെയും അങ്കമാലി താലൂക്ക്  ഹോസ്പിറ്റലിന്റെയും നേതൃത്വത്തിൽ രോഗി കുടുംബ സംഗമം നടത്താറുണ്ട്...., ഞാൻ പോവാറില്ലായിരുന്നു! കുറേ വർഷങ്ങളായില്ലേ ഞാനീ സേവനം അനുഭവിക്കുന്നു! ഇപ്രാവാശ്യമെങ്കിലും പോകണം! ജോഷിച്ചേട്ടൻ ഫ്രീ ആയി വീട്ടിലുണ്ട്. ചേട്ടൻ കൊണ്ടുപോയി. 

മീറ്റിങ്ങും ചടങ്ങുകളും കഴിഞ്ഞ് അങ്കമാലി മോണിങ് സ്റ്റാർ വിമൻസ് കോളേജിലെ പെൺകുട്ടികളുടെ സിനിമാറ്റിക് ഡാൻസും, ഗ്രൂപ്പ് മ്യൂസിക് ഒക്കെ ഉണ്ടായിരുന്നു! നല്ല രസമായിരുന്നു. ആദ്യമായിട്ടാണു സിനിമാറ്റിക് ഡാൻസ് ഞാൻ നേരിട്ട് ഒരു വേദിയിൽ കാണുന്നത്.


ഒന്ന് പുറത്തിറങ്ങുന്ന സന്തോഷം വേറെയാണു.... എന്റെ നാടും  ഏറെ പരിചയമുള്ള അങ്കമാലി നഗരവുമൊക്കെ ഏറെ മാറി. തിരിച്ചറിയാൻ കഴിയുന്നില്ലാ. വല്ലപ്പോഴുമൊക്കെ ഇങ്ങനെ പോവാറുണ്ട്.  എങ്കിലും ഒരു പുതുവഴിയെന്ന പോലെ കാഴ്ചകൾ കണ്ടിരുന്നു! ആരെക്കൊണ്ടൊക്കെയോ ഫോട്ടോയെടുപ്പിച്ചു! ഇങ്ങനെ പുറത്തിറങ്ങുമ്പോഴേ നന്നായി ഡ്രെസ്സ് ചെയ്ത് ഇരിക്കുന്ന ഫോട്ടോ കിട്ടൂ....


ആ അവസരവും ഞാൻ മുതലാക്കി!😀😂

 അല്ലാ പിന്നെ...😀😄

  


സ്നേഹപൂർവ്വം മായ ബാലകൃഷ്ണൻ

നായത്തോട് അങ്കമാലി

15-1 -  2025 

❤❤❤❤❤❤❤

Comments

Popular posts from this blog

രാധ മീരാ പുസ്തകത്തെക്കുറിച്ച്

അമ്മയുടെ കവിതകൾ" ( കവിത സുനിൽ& അജിത)

തനൂജ ഭട്ടതിരി