നോവൽ: സ്നോ ലോട്ടസ്

  നോവൽ: സ്നോ ലോട്ടസ് 

(റിട്ട് കേണൽ ഡോ: സോണിയ ചെറിയാൻ )

പ്രസാധകർ:  മാതൃഭൂമി ബുക്സ്  

പേജ് : 304   വില : 350₹ 

===================



ഏറെ പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്. എന്നാലിവിടെ വായനകഴിഞ്ഞപ്പോൾ  എഴുത്തുകാരിയെ ഓടിവന്ന് കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കാൻ തോന്നി! അത്രമാത്രം ആ കഥാപാത്രങ്ങൾ ('ദാവ'യും 'ഗോപ'യും, ) നമ്മുടെ സ്വന്തമായിക്കഴിഞ്ഞിരുന്നു! അവർക്കൊരാപത്തുവരുമ്പോൾ സഹിക്കാൻ പറ്റില്ല. നെഞ്ചിടിപ്പോടെ ആധിയോടെ കാത്തിരിക്കുന്ന ദുർഘടനിമിഷം രക്ഷകയായി എഴുത്തുകാരിയെത്തുമ്പോൾ ആ സന്തോഷത്തിനു അവരെ കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കണ്ടേ......😊 😀 എനിക്കിനിയും വായിക്കണമെന്നു തോന്നിയ ബുക്ക് "സ്നോ ലോട്ടസ്"


സോണിയാ ജീ ....കഴിഞ്ഞ കുറച്ചുദിവസങ്ങൾ 

ഞാനേതോ മായികലോകത്തെന്ന പോലെയായിരുന്നു.

തികച്ചും അപരിചിതമായ ഭൂവിടം! സ്നോ ലോട്ടസ്! 

എം ടി യുടെ 'മഞ്ഞ്' പോലെയോ കോവിലന്റെ പട്ടാളക്കഥകൾ പോലെയോ അല്ലാ. 


ഒരു നോവൽ! അല്ലായിരുന്നു. ഒരു കവിത പോലെ 

ഒരു പൂവിതൾ വിടർത്തും പോലെ സാവകാശം തൊട്ടു തൊട്ടു കിനിഞ്ഞിറങ്ങുന്ന അനുഭവം! 


'ദാവ'യെ എനിക്കേറെ ഇഷ്ടപ്പെട്ടു! ( ചെറുപ്പക്കാരനായ ലാമ) ദാവ പിന്തിരിഞ്ഞു പോവുമ്പോൾ വേദന തോന്നി. ഗോപയുടെയും ദാവയുടേയുമിടയിലെ ബന്ധം എത്ര സ്നേഹവും സുഗന്ധവും നിറഞ്ഞതായിരുന്നു!! 

 

ശാന്തിയും സമാധാനവും നിറഞ്ഞ ലാമ മാരുടെ ടിബറ്റൻ നാടും ജീവിതവും വിശ്വാസങ്ങളും അഭയാർത്ഥികളുടെ വേരാഴങ്ങളിലെ നോവും നെഞ്ചിലുടക്കുന്നു!  


നെഞ്ചിൽ ഒരു കനൽ ഒതുക്കിവെച്ചു നടക്കുന്ന പട്ടാള ഡോക്ടർ 'ഗോപ'യെന്ന മലയാളിപ്പെൺകുട്ടിയുടെ ദൃഢനിശ്ചയവും ആർജ്ജവവും നമ്മളെ സ്തബ്ധരാക്കും!  


മഞ്ഞിന്റെ മാസ്മരികത! ഹിമാലയൻ കൊടുമുടികളും മലഞ്ചെരിവുകളും പലവർണ്ണ കാലാവസ്ഥയും അവയിലൂടുള്ള ദുർഘട സഞ്ചാരങ്ങളും അവിടങ്ങളിലെ വസന്തവും പൂക്കളും 

മഞ്ഞിൽ വാഴുന്ന മൃഗങ്ങളും ജീവികളും പക്ഷികളും നമ്മൾ ഇതുകാലം കണ്ടിട്ടില്ലാത്ത ലോകവും കാഴ്ച്ചകളും എല്ലാം വായിച്ചറിയുക തന്നെ വേണം!  


കഥയിലേക്ക് ഞാൻ ഇറങ്ങിച്ചെല്ലുന്നില്ലാ.  അത്ഭുത മാസ്മരിക കാവ്യാനുഭൂതി നിറഞ്ഞ ആഖ്യാനവും കഥയും സ്നോ ലോട്ടസിന്റെ ഇതൾ വിടർത്തി നിങ്ങളും അറിയൂ....വായിക്കൂ.... 


സ്നേഹപൂർവം മായ ബാലകൃഷ്ണൻ 

18-1-2025 

===============

Comments

Popular posts from this blog

രാധ മീരാ പുസ്തകത്തെക്കുറിച്ച്

അമ്മയുടെ കവിതകൾ" ( കവിത സുനിൽ& അജിത)

തനൂജ ഭട്ടതിരി