കണിയാനും കരിനാക്കനും! ആത്മകഥ പി എ രാധാകൃഷ്ണൻ, നേച്വറൽ ഹൈജീനിസ്റ്റ് (

 



കണിയാനും കരിനാക്കനും! ആത്മകഥ

പി എ രാധാകൃഷ്ണൻ, നേച്വറൽ ഹൈജീനിസ്റ്റ് ( ഓർത്തോപ്പതി) പ്രകൃതിഗ്രാമം തിരൂർ, ഏഴൂർ.

പ്രസാധകർ: നല്ല ജീവന പ്രസ്ഥാനം! 

674 പേജ് , വില 1000₹ 

പുസ്തകത്തിനായി: ഫോൺ. 9446222554 

***************************

 വായനാനുഭവം : മായ ബാലകൃഷ്ണൻ 


നേച്വറോപ്പതിയെന്ന് പലരും കേട്ടിട്ടുണ്ടാവും. എന്നാൽ ഓർത്തോപ്പതിയെക്കുറിച്ച് അറിവുള്ളവർ പരിമിതമാവും! 

വിവിധയിനം ചികിത്സാരീതികൾ ഉള്ളവയെല്ലാം തന്നെ രോഗത്തെ മരുന്നുകൊണ്ട് ചികിത്സിച്ച് സുഖപ്പെടുത്തുന്ന രീതിയാണ് നിലവിൽ നമ്മൾ കേട്ടിരിക്കുന്നത്. എന്നാൽ 

 രോഗങ്ങൾ സ്വയം സുഖപ്പെടണം എന്നാണ് ഓർത്തോപ്പതി പഠിപ്പിക്കുന്നത്. വേറിട്ട ചികിത്സയാണത്.

 

ശരീരത്തിൽ ഏതെങ്കിലും അവയവത്തിന് ക്ഷീണമോ നാശമോ സംഭവിക്കുമ്പോൾ ശരീരം പ്രകടിപ്പിക്കുന്ന ലക്ഷണങ്ങളാണ് രോഗം എന്നുപറയുന്നത്. ഇതിനു പ്രതിവിധി    മരുന്നല്ലാ ശരീരത്തിനു പൂർണ്ണ വിശ്രമമാണ് വേണ്ടത്. ഉപവാസം എടുക്കണം! ഓർത്തോപ്പതി വിദഗ്ദ്ധന്റെ നിർദ്ദേശാനുസരണം ചെയ്യേണ്ടവയാണിതൊക്കെ.


നേച്വറൽ ഹൈജീനിസ്റ്റ് എന്നാണ് ഈ വിഭാഗത്തിലെ  ചികിത്സകർ അറിയപ്പെടുന്നത്. തിരൂർ ഏഴൂരിലെ പ്രകൃതിഗ്രാമവും അവിടുത്തെ ചികിത്സകൻ (ഡോക്ടർ ) ശ്രീ പിഎ രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന ഓർത്തോപ്പതി വിദഗ്ദ്ധനാണ്! രാഷ്ട്രീയ സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖർ മുതൽ കേരളത്തിനകത്തും പുറത്തുനിന്നുമൊക്കെ നിരവധിപേർ മറ്റ് ആരോഗ്യരംഗമെല്ലാം  പരീക്ഷിച്ച് മടുത്ത്കഴിയുമ്പോഴാണ് പ്രകൃതിഗ്രാമത്തിലേക്ക് ( ഓർത്തോപ്പതിയിലേക്ക്) എത്തുന്നത്. അതിൽനിന്ന് വേറിട്ട്, അദ്ദേഹത്തിന്റെ ഓർത്തോപ്പതി ഭക്ഷണവും ഉല്പത്തിയും വികാസവും എന്ന പുസ്തകം വായിച്ച് സൗഹൃദത്തിലാവുന്ന വ്യക്തിയാണ് സഖാ: പിണറായി!    


 നേച്വറോപ്പതിയും ഓർത്തോപ്പതിയും ഒന്നാണെന്ന് പലർക്കും ധാരണയുണ്ട്. അത് തെറ്റാണ്. എന്നാൽ രണ്ടും രണ്ടാണ്. നേച്വറോപ്പതിയിൽ കറുക, മുരിങ്ങയിലെ,  തഴുതാമയില ഇത്യാദി ഇലനീരുകളും മണ്ണുതേച്ചും, ജലത്തിൽ കിടന്നു കൊണ്ടും സ്റ്റീം ബാത്ത് എന്നിങ്ങനെയൊക്കെയുള്ള രീതികളാണ്. ഓർത്തോപ്പതിയിൽ ഇവയൊന്നുമില്ലാ.....


ഓർത്തോപ്പതിയിൽ ശരീരത്തിനു വിശ്രമവും ഉപവാസവും വ്യായാമവും നൽകിക്കൊണ്ട് പഴങ്ങളും നല്ല പ്രകൃതിദത്ത ഭക്ഷണങ്ങൾ വേവിച്ചും വേവിക്കാതെയും കഴിച്ച് വേദന യിൽനിന്നും മറ്റു അസുഖലക്ഷണങ്ങളിൽനിന്നും ശരീരത്തെ മോചിപ്പിച്ച് പൂർണ്ണ ആരോഗ്യത്തിലെത്തിക്കാം എന്നാണ്. ചുമന്ന മുളക്, മല്ലിപ്പൊടി, മസാല, രുചിക്കും മണത്തിനും നിറത്തിനും ചേർക്കുന്ന രാസവസ്തുക്കൾ , കൃത്രിമ പാനീയങ്ങൾ ഇവയൊക്കെ ഒഴിവാക്കിക്കൊണ്ടുള്ള ജീവിതചര്യയും വ്യായാമവുമാണ് ഓർത്തോപ്പതി ആരോഗ്യജീവനം. 


ഡോക്ടർ പി എ രാധാകൃഷ്ണൻ നേച്വറോപ്പതിയിലാണ് ആദ്യകാലത്ത് പ്രാക്റ്റീസ് ചെയ്തിരുന്നത്. തൊണ്ണൂറുകളുടെ പകുതിയോടെ അദ്ദേഹം ഓർത്തോപ്പതിയാണ് കൂടുതൽ മെച്ചപ്പെട്ട രീതിയെന്ന തിരിച്ചറിവിലൂടെ അതിലേക്ക് തിരിയുകയാണ് ചെയ്തത്.  ആരോഗ്യരംഗത്ത് പ്രവർത്തി ക്കാൻ തുടങ്ങിയിട്ട് നാല്പതോളം വർഷമായി. 


പ്രകൃതിഗ്രാമത്തിലെ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവിതവും കൃഷിയുമൊക്കെ ഓർത്തോപ്പതിയിൽ അധിഷ്ഠിതമാണ്. പച്ചക്കറിച്ചെടികൾ കേടുവന്നാൽ അവയ്ക്ക് മരുന്ന് തളിയ്ക്കുന്നില്ലാ, അതിജീവിക്കാൻ കരുത്തുള്ളവ സ്വയം പുഷ്ടിപ്പെട്ടുപോരും. അല്ലാത്തവ നശിക്കും എന്നാണ്. പശു പ്രസവിച്ചാൽ പാൽ കറന്നെടു ക്കില്ലാ, അത് മുഴുവനും പശുക്കുട്ടിക്ക് കുടിച്ച് തീർക്കാൻ കൊടുക്കും! പശുവിനു പച്ചപ്പുല്ലും വൈക്കോലുംപച്ചവെള്ളവും മാത്രം കൊടുക്കും! കഞ്ഞിവെള്ളം കാടിവെള്ളം ഇവയൊന്നും കൊടുക്കാതെ കിട്ടുന്ന ശുദ്ധമായ ചാണകവും ഗോമൂത്രവും പച്ചക്കറിച്ചെടികൾക്കും കൃഷിക്കും വളമായി നൽകും! 

  

കാൻസർ, പ്രമേഹം പ്രഷർ, ഹൃദ്രോഗങ്ങൾ, വൃക്കരോഗങ്ങൾ, പ്രതിവിധിയില്ലാതെ വരുന്ന മറ്റ് അസുഖങ്ങൾ എന്നിവയ്ക്കൊ ക്കെ ഓർത്തോപ്പതി പരിഹാരമാണ്. ഓർത്തോപ്പതി അനുവർ ത്തിക്കുന്നവർക്ക് സുഖവും സമാധാനവുമുള്ള മരണമാണു ണ്ടാവുന്നത്.


ഓർത്തോപ്പതി ഒരു വിദേശചികിത്സാരീതിയാണ്. ഇദ്ദേഹവും ഹൈജീനിസ്റ്റ് പത്നി ശ്രീമതി സുനിലയും ചേർന്നാണ് പ്രകൃതി ഗ്രാമത്തെയും ചികിത്സാലയത്തെയും നയിക്കുന്നത്.  ഓർത്തോപ്പതി ഭക്ഷണരീതിയും പാചകപഠന കളരി, ക്യാമ്പ്, ക്ലാസ്സുകൾ എന്നിവയിലൂടെ ജനങ്ങളെ ബോധവത്കരിച്ചും ചികിത്സയെടുത്ത അനുഭവസ്ഥരിലൂടെയുമാണ് ഇതിന്റെ പ്രചരണം നടക്കുന്നത്. 


ഡോക്ടർ പി എ രാധാകൃഷ്ണൻ ഓർത്തോപ്പതിയെ അധികരിച്ച് നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ഓർത്തോപ്പതി അനുസരിച്ച് സദ്യവരെ ഉണ്ടാക്കും. റേഡിയോ, പത്രം, മാതൃഭൂമി ഉൾപ്പടെ നിരവധി ആരോഗ്യമാസികകൾ എന്നിവയിൽ ഓർത്തോപ്പതിയെയും ആരോഗ്യത്തെയും കുറിച്ച് ലേഖനങ്ങൾ എഴുതുന്നു, പ്രഭാഷണങ്ങൾ നടത്തുന്നു. "ജീവതാളം" എന്ന പേരിൽ ഓർത്തോപ്പതിയെക്കുറിച്ച് സംവിധായകൻ എം ജി ശശി ഒരു ഡോക്യുമെന്ററിയും തയ്യാറക്കിയിട്ടുണ്ട്. നേച്വറൽ ഹൈജീൻ (ഓർത്തോപ്പതി) എന്നൊരു മാസികയും പ്രകൃതിഗ്രാമത്തിന്റേതായി പ്രസിദ്ധീകരിക്കുന്നുണ്ട്.


ആയുർവേദത്തിലെ ഡോ പി കെ വാര്യർ ഓർത്തോപ്പതിയെ അംഗീകരിക്കുന്ന വ്യക്തിയാണ്. തന്റെ ഗുരുവാണു നേച്വറൽ ഹൈജിനീസ്റ്റ് രാധാകൃഷ്ണൻ എന്ന് ഒരു മടിയും കൂടാതെ പറയുന്ന സന്ദർഭവും ഉണ്ട്. 


കേവലം പ്രകൃതിചികിത്സകൻ എന്ന നിലയിൽനിന്നും 

ഇന്നറിയപ്പെടുന്ന നേച്വറൽ ഹൈജിനിസ്റ്റ് പി എ രാധാ കൃഷ്ണന്റെ വളർച്ചയ്ക്ക് പിന്നിൽ പത്രമാധ്യമങ്ങളുടെ  പിന്തുണയും അദ്ദേഹം വിസ്മരിക്കുന്നില്ലാ.  


രാഷ്ട്രീയ, ബിസിനസ് മേഖലകളിലെ സംഘടനകൾ ഒഴികെ  സമീപജില്ലകളിലും,നാടുകളിലുമായി പടർന്നുകിടക്കുന്ന മറ്റെല്ലാ മേഖലകളിലും പ്രവർത്തിക്കാറുണ്ട്. പ്രത്യേകിച്ച് പരിസ്ഥിതി, സാംസ്ക്കാരികരംഗം ഉൾപ്പടെ സൈക്കിൾ യാത്ര, പുഴജല സംരക്ഷണംത്തിനായുള്ള കാൽനടയാത്ര എന്നിങ്ങനെ വിവിധകൂട്ടായ്മകളിലും പ്രകൃതിചികിത്സാ  കൂട്ടായ്മകളിലുമൊക്കെ സജീവമാണ്. എവിടെയായാലും വേദിയിൽ ഓർത്തോപ്പതിയെയും ഭക്ഷണത്തെക്കുറിച്ചും സംസാരിക്കും! 


വ്യക്തിജീവിതത്തിൽ നമുക്ക് സങ്കല്പിക്കാനാവാത്ത മേഖലകളിലൂടെ കൗമാരകാലം മുതൽ സഞ്ചരിച്ച്

ജീവിതത്തിനു ശക്തമായ അടിത്തറയുണ്ടാക്കാൻ സാധിച്ചത് കണിയാനും കരിനാക്കനും എന്ന ആത്മകഥയിൽ വായിക്കാം! 

തന്നെ വളർത്തിക്കൊണ്ടുവന്ന മലപ്പുറം ജില്ലയിലെ തിരൂരും അവിടുത്തെ മനുഷ്യരും ജീവിതത്തിന്റെ വിവിധമേഖലകളി ലുമായി നേച്വറൽ, ഓർത്തോപ്പതി എന്നിവയുമായി ബന്ധപ്പെട്ട മനുഷ്യർ, ആ രംഗത്തെ ചികിത്സകർ , കൂട്ടായ്മകൾ, മുൻ കാലങ്ങളിൽ ചെയ്തിട്ടുള്ള തൊഴിലുകൾ, ജന്മനാട് ,  വിദ്യാഭ്യാസം, എന്നിങ്ങനെ ജീവിതത്തെ വരച്ചിടുന്ന ബൃഹത്തായ എഴുത്താണ് ഈ പുസ്തകം! ആവേശം ഒട്ടും ചോരാതെ വായിക്കാം എന്നുള്ളതും മികവാണ്. 


കാര്യങ്ങളെ ശാസ്ത്രീയരീതിയിൽ ഗണിച്ച് പറയുന്നവൻ കണിയാനും, കാര്യങ്ങളെ സാമാന്യബുദ്ധിവച്ച്, മുൻ കണ്ട് പറയുന്നവൻ കരിനാക്കനും ആകുമ്പോൾ താൻ ഒരു കരിനാക്കനെന്ന് നമ്മുടെ ഹൈജീനിസ്റ്റ് സ്വല്പം നർമ്മം കലർത്തി വിശേഷിപ്പിക്കുന്നു. 


എഴുതി നേടുന്ന അംഗീകാരങ്ങളും സർട്ടിഫിക്കറ്റുകളും   ഉള്ളപ്പോൾ, ജീവിതകർമ്മരംഗത്ത് കാര്യപ്രാപ്തിയും കർമ്മകുശലതയും നൈപുണിയും ഊർജ്ജ്വസ്വലമായ മനസ്സും 

ഉണ്ടെങ്കിൽ ആഗ്രഹിക്കുന്നതിലും വലിയ അംഗീകരങ്ങൾ നമ്മെ തേടിയെത്തും! ഏതറ്റം വരെയും ഉയരാമെന്നൊക്കെ ഈ ജീവിതം നമ്മെ മനസ്സിലാക്കിച്ചുതരുന്നു! 


അങ്ങു വിഭാവനം ചെയ്ത ഓർത്തോപ്പതിക്ക് സമൂഹത്തിൽ ഇനിയുമേറെ അംഗീകാരം ലഭിക്കട്ടെ!


 നേച്വറൽ ഹൈജിനിസ്റ്റ് രാധാകൃഷ്ണൻ ഇനിയുമേറെ

അറിയപ്പെടട്ടെ! അംഗീകാരങ്ങൾ ഈ പുസ്തകത്തിനു 

ലഭ്യമാവട്ടെ!


ആശംസകൾ

സ്നേഹപൂർവ്വം സ്നേഹിത

മായ ബാലകൃഷ്ണൻ

നായത്തോട്, അങ്കമാലി 

5. 1 . 2025  

***************************** 

Comments

Popular posts from this blog

രാധ മീരാ പുസ്തകത്തെക്കുറിച്ച്

അമ്മയുടെ കവിതകൾ" ( കവിത സുനിൽ& അജിത)

തനൂജ ഭട്ടതിരി