ചാൾസ് ശോഭരാജ്! ( M A ബൈജു )
ചാൾസ് ശോഭരാജ്! ( M A ബൈജു ) പ്രസാധകർ ഡി സി ബുക്സ് ₹250 ======*============ ചാൾസ് ശോഭരാജ്! പതിനൊന്ന് കഥകളുടെ സമാഹാരമാണ്. പേരു കേട്ടപ്പോൾ അത്രയൊന്നും ആകർഷകമായി തോന്നിയില്ല, എങ്കിലും നാട്ടുകാരനായ മുൻപരിചയമില്ലാത്ത കഥാകൃത്തിനെ അറിയാൻ വേണ്ടി വാങ്ങിവായിക്കുകയായിരുന്നു! ഒരിക്കലും നിരാശയാവില്ലാ. ആസ്വാദനക്ഷമതയ്ക്ക് ഒരു കോട്ടവും വരുത്തില്ല. ധൈര്യമായി വാങ്ങിവായിക്കാം! കഥാകൃത്ത് കോളേജ് വിദ്യാർത്ഥിയായിരുന്ന കാലം തുടങ്ങി ചാനലിൽ ന്യൂസ് എഡിറ്ററായി ജോലി ചെയ്യുന്ന ഇക്കാലം വരെ വിവിധ മുഖ്യധാരാമാധ്യമങ്ങളിൽ പ്രസിദ്ധീകൃതമായിട്ടുള്ള കഥകളാണിവ. കെട്ടിലും മട്ടിലും തികവുറ്റ പുസ്തകം. എവിടെ കത്തിവയ്ക്കണം , വേണ്ടാ എന്ന് കിറുകൃത്യമായി അളന്നുമുറിയ്ക്കാൻ അറിയാവുന്നവരാണ് എഡിറ്റർമാർ! മാധ്യമപ്രവർത്തകർ കുറേപേർ കഥാകൃത്തുക്കൾ ആയിട്ടുണ്ട്. എന്തുകൊണ്ടോ അവർക്കൂനേരെ വിമർശനങ്ങളും കേട്ടിട്ടുണ്ട്. എന്നാൽ അവരുടെ കഥകൾ ശ്രദ്ധാകേന്ദ്രമാവാറുണ്ട്. ഏറെ അനുഭവലോകങ്ങൾ കണ്ടവർ! അതിൽ നിന്നും കഥയുടെ ത്രെഡ് കണ്ടെത്തിയിരിക്കുന്നത് കൗതുകം തന്നെ. "വേട്ടക്കാരനും ഫോട്ടോഗ്രാഫറും" എന്നത് ...