അണയാത്ത ജ്വാല ( സ്വാതി )
അണയാത്ത ജ്വാല
================സ്വാതി വി എസ്
ഇൻസ്റ്റയിൽ എത്തിയപ്പോൾ തുടങ്ങി ഈ അമ്മപ്പെൺകുട്ടി യെയും മോനെയും കാണുന്നുണ്ട്! നിങ്ങളും കണ്ടിട്ടുണ്ടാവും! വല്ലാത്ത അത്ഭുതം തോന്നി!! ആ പെൺകുട്ടിയുടെ മുഖത്തെ പ്രസന്നാത്മതയും ആ കുഞ്ഞിന്റെ അവസ്ഥയും ഒന്നു വിതുമ്പി നിന്നുപോവും.
തന്റെ ശാരീരിക മാനസിക പരിമിതി നേരിടുന്ന കുഞ്ഞ്! എട്ടുപത്തുവയസ്സ് പ്രായമുണ്ടാവും. പക്ഷേ നേരിയ വേദനയോ ജീവിതത്തോടുള്ള നിരാശയോ സങ്കടമോ ഒന്നും ആ മുഖത്തു പ്രതീക്ഷിക്കണ്ടാ.
മകനോടുള്ള വാത്സല്യവും സ്നേഹവും കൈയിലൊതു ങ്ങാത്ത കുഞ്ഞിനെ വാരിയെടുത്ത് ഇവൻ എന്റെ കുഞ്ഞ്! എന്ന് അഭിമാനത്തോടെ ലോകത്തോട് പറയുന്ന ദൃശ്യങ്ങൾ!!
ആ പെൺകുട്ടിയെ അഭിനന്ദിക്കണമെന്ന് തോന്നിയിട്ടുണ്ട്!
ഈശ്വരൻ ഇങ്ങനെയുള്ള കുഞ്ഞുങ്ങളെ ഏറ്റവും സുരക്ഷിത കരങ്ങളിലാണ് ഏല്പിക്കുക എന്നു കേട്ടിട്ടുണ്ട്. മുൻ കാലങ്ങ ളിൽ എന്തെങ്കിലും കുറവുകളോടെ ജനിക്കുന്ന കുട്ടികൾ സ്വന്തം വീട്ടിൽപ്പോലും മറ്റുള്ളവരിൽനിന്നും പിന്തള്ളപ്പെടുന്ന അവസ്ഥയാണ് കണ്ടിട്ടുള്ളത്.
ഇവരോട് ഒന്ന് സംസാരിക്കണം പരിചയപ്പെടണം എന്നൊക്കെ തോന്നിയിട്ടുണ്ട്! അങ്ങനെയിരിക്കെയാണ് ഫേസ്ബുക്ക് സുഹൃത്ത് ആദിത്യൻ കാതിക്കോട് വന്നപ്പോ ഏതാനും ബുക്ക് കൊണ്ടുവന്ന കൂട്ടത്തിൽ ഈ അമ്മയുടെയും മകന്റെയും മുഖചിത്രമുള്ള പുസ്തകം കാണുന്നത്.
അത്ഭുതരഹസ്യം തേടിപ്പോവുന്ന പോലെ ആർത്തിയോടെ വായിച്ചു! ഏവരും വായിക്കേണ്ടതാണ്. നവമാധ്യമലോകമാണ് അവളുടെ ജീവിതത്തിനും വെളിച്ചമായ് വന്നത്. എപ്പൊഴും ഓരോരോ പുതു പുതു കാര്യങ്ങളിൽ ആക്റ്റീവായിരിക്കാൻ അവൾക്ക് കഴിയുന്നു. സ്വയം ആർജ്ജിതയാവാനും ആത്മവിശ്വാസം കൂട്ടാവും എല്ലാ പ്രതിസന്ധികളെയും നേരിടാനും അതവളെ പ്രാപ്തയാക്കി!
ബുക്കിൽ കൊടുത്ത നമ്പറിൽ വിളിച്ചു! പക്ഷേ കോൾ പോവുന്നില്ലായിരുന്നു.
മനം നിറഞ്ഞ് അവർക്കൊപ്പം!
സ്നേഹത്തോടെ
മായ ബാലകൃഷ്ണൻ
4\12\2024

Comments
Post a Comment