എന്റെ പൂന്തോട്ടം ( കവിതകൾ) (ഇന്ദുലേഖ വയലാർ)
എന്റെ പൂന്തോട്ടം ( കവിതകൾ) (ഇന്ദുലേഖ വയലാർ) പ്രസാധകർ: ബുക്ക് കഫെ പബ്ലിക്കേഷൻസ് വില: 100 രൂപ പുസ്തകം വേണ്ടവർ ബന്ധപ്പെടുക +91 97458 43713 ഷൈജു അലക്സ് ==================== 19 കവിതകളുടെ സമാഹാരമാണ് ഇത്. ഇന്നിന്റെ കാലഘട്ടത്തിൽ ഏറെ അസ്വസ്ഥയാവുന്ന കവി ഹൃദയമാണ് "എൻ്റെ പൂന്തോട്ടം" എന്ന ഈ കൊച്ചുപുസ്തകം. ലളിതമായ വരികളിലൂടെ, എല്ലാം വായിച്ചുകഴിയുമ്പോൾ നമ്മുടെ മനസ്സിലും ആ അസ്വസ്ഥത നീറി പടർന്ന് കേറും. ആദ്യ കവിത തന്നെ ഭാഷയ്ക്ക് വന്ന ശോഷണമാണ് പ്രതിപാദിക്കുന്നത്. പല പല രീതിയിൽ പ്രാദേശികതലത്തിൽ നമ്മുടെ മലയാളം ഏറെ ഭംഗിയാണ്. പിന്നെപ്പിന്നെ വന്ന ഉച്ചാരണത്തിലെ തെറ്റുകളും അഭംഗികളുമൊക്കെ എടുത്തുകാട്ടുന്നു. കപടമായ ചിരികളും കപട പ്രണയവും കണ്ട് മനം മടുത്ത കവിയെ കാണാം മറ്റൊരിടത്ത്. മടിയന്മാരായി, ബൈക്കിൽ ചെത്തി നടക്കുന്നവരുടെ ലോകം. പരിണതഫലമോ; "വായു വേഗത്തിൽ പറന്നു നടക്കുമവർ കാലന്റെ ദൂതരാകുന്നു." മരണത്തിലേക്ക് നടന്നടുക്കുന്ന, സ്വയം വരുത്തിവച്ച ദുരന്തഫലം അനുഭവിക്കേണ്ടിവരുന്നു എന്ന് ഓർമ്മപ്പെടുത്തുകയാണ് "സുന്ദരന്റെ വിചാരങ്ങൾ" എന്ന കവിതയിൽ. അടുത്ത കവിത "ഭീതി!...