ഉമാദേവി തുരുത്തേരി (പ്രണയത്തിന്റെ ജലവിരലുകൾ.) --------------------------കവിതാസമാഹാരം

 

ഉമാദേവി തുരുത്തേരി 

(പ്രണയത്തിന്റെ ജലവിരലുകൾ.)

--------------------------കവിതാസമാഹാരം 



പ്രണയകവിതകൾ എന്നു കേൾക്കുമ്പോൾ വായിക്കാൻ അത്ര വലിയ ഉത്സാഹം ഒന്നും ഉണ്ടാകാറില്ല. എന്നാൽ ഉമാദേവി തുരുത്തേരിയുടെ (ഉമേച്ചിയുടെ) കവിതകൾ എന്റെ എല്ലാ മുൻകാല ധാരണകളെയും മാറ്റിയെഴുതി. കവിതകൾ അനുഭവിച്ച റിയുകയാണ്. ആനന്ദവും അനുഭൂതിയുംകൊണ്ട് നിറയുന്നതാവണം കവിത എന്നത് ഇതിൽ പൂരകമായി.  


പ്രണയം എന്നാൽ കാമ മോഹിതമല്ല. ഇലയിലും പുൽക്കൊടിത്തുമ്പിലും മഞ്ഞിലും വേനലിലും വർഷത്തിലും ഗ്രീഷ്മത്തിലും പൂക്കളിലും സൂര്യചന്ദ്രന്മാരിലും മേഘങ്ങളിലും എവിടെയും കാണുന്ന സൗന്ദര്യത്തിന്റെ മേലാപ്പ് കൂടിയാണ് ഈ കവിതകൾ.

പ്രണയകവിതകളിൽ ഏറെയും കണ്ടിട്ടുള്ളത് രാധാകൃഷ്ണ പ്രണയമാണ്. എങ്കിൽ ഇവിടെ ഉമാ മഹേശ്വര പ്രണയത്തിന്റെ നാനാവർണ്ണങ്ങൾ ഒപ്പിയെടുക്കാം. മഹേശ്വരനെ കാത്തിരിക്കുന്ന ഉമ. എത്ര ചേതോഹരമാണ് ഓരോ വരികളും ഓരോ സങ്കൽപ്പങ്ങളും!


 കവിത ആത്മാവിൽ നിന്നും നിറഞ്ഞൊഴുകുകയാണ്. ഉമേച്ചിയിൽ. പ്രണയത്തിൻറെ മാധുര്യം തൊട്ടടുക്കാവുന്ന കവിതകൾ.


 ആലിപ്പഴം,  സ്മരണ, "ശിവോഹം"  ഗാന്ധി, ശിവപ്രിയം ഇങ്ങനെയേറെ ഇഷ്ടപ്പെട്ട കവിതകൾ


"കവിത കനവ് പൂത്തപ്പോൾ"; എന്ന കവിത നോക്കൂ ...


"ഉത്രാടരാവിൽ നിലാച്ചന്തത്തിൽ ഉമ 

ഉദ്യാനമധ്യത്തിൽ ഊയലിലായി

 ഉറങ്ങാതെയൂള്ളത്തിൽ  

വിങ്ങലുമായി 

ഉർവിയിൽ ദേവനെ കാത്തിരുന്നു."


മഞ്ഞ് എന്ന കവിത 

"സന്ധ്യാംബരം തേടും 

 സൂര്യനെയെന്നപോൽ  

പൗർണമീ നിന്നെയെൻ ആത്മാവ് തേടുന്നു" 

 

കവിത , അസ്തമയം 

"സന്ധ്യയുടെ 

സിന്ദൂരമണിഞ്ഞ് 

ഈറൻ നിലാവിന്റെ

 ജലവിരലുകളിൽ പിടിച്ച് 

മേഘങ്ങളിലൂടെ ഒഴുകി 

നക്ഷത്രങ്ങളെ കെട്ടിപ്പുണരണം" എന്നെഴുതുന്നു.

 

"കൊതുക്," വേറിട്ട ഒന്നാണ്.

"കവിത", എന്നത്  എങ്ങനെയായിരിക്കണം കവിത എന്ന് പറയുന്ന   കവിതയാണ്. 

"കവിതയിൽ ഭാവന ചിറകടിച്ചീടണം 

ആത്മാവിൽ തേറലായിറ്റിറ്റു വീഴണം"!

അടുത്ത കവിത "നിറച്ചാർത്ത്  " പേര് പോലെ തന്നെ നിറച്ചാർത്തണിഞ്ഞ് പ്രകൃതി മനോഹരിയായ വരികൾ .

"കാറ്റിൽ കൈകൾ 

തലോടിയ വേളയിൽ 

മലരിൻ മിഴികൾ 

പാതിയടച്ചു" 


അടുത്തത് നർമ്മകവിതയാണ്. "മോന്ത പുസ്തകം" സോഷ്യൽ മീഡിയയുടെ കലപില വർത്തമാനങ്ങളാണത്.

വേറിട്ട ഒരു കവിതയാണ് കൊതുകും 


അടുത്ത കവിത "വരവേൽപ്പ്"

 അതിലെ വരി 

'ചന്ദ്രിക ചന്ദനം ചാർത്തുന്ന വേളയിൽ' എന്ത് ഭംഗിയാണ്!!

അടുത്ത കവിത "ദാഹം" മറ്റൊന്ന് "വിരഹഗാനം" അതിലെ വരികൾ

 "പ്രണയമൊരല കടലായി  

അതിലൊരു പാർവണയായി 

മൃദു മൊഴി നിൻ വദനം

 സ്മൃതികളിലൊഴുകുന്നു"


'വിലോലം' എന്ന കവിത പൂന്തെന്നലിനോടും മേഘങ്ങളോടും താരങ്ങളോടും സാഗരത്തോടും പരിഭവം പറയുന്ന കവിത വളരെ ഇഷ്ടമായി. 

"ഭാവം" വേറിട്ട ഒരു കവിതയായി ദാവം എന്നാണ് കൊടുത്തിരിക്കുന്നത്. 

"വാനര പ്രണയം" ആ കവിത  മനുഷ്യജീവികളുടെ പ്രണയവും ജീവിതവും ആണ്. അവരുടെ സ്വാതന്ത്ര്യം ആണ് കാണിക്കുന്നത് 

അടുത്തത് " നിണം" എന്ന കവിത 

നീറുന്ന മനുഷ്യൻറെ ജീവന്റെ നീറ്റലാണ്.  


അടുത്തത് "മൗനഗീതം" അതിൽ ഇഷ്ടപ്പെട്ട വരി

 "ചൈത്രമാസം പൂനിലാവ് പോൽ    

  മൗനാംഗുലികളിൽ കവിത വിരിഞ്ഞു."

ഒന്നിനൊന്ന് മനോഹരമാണ് ആശയങ്ങളും വരികളും!

" ഇല മർമ്മരം" എന്ന കവിതയും വളരെ ഇഷ്ടമായി. 


"മാധവം" കവിത വളരെ മനോഹരമാണതും. കൃഷ്ണഭക്തിയുടെ മറ്റൊരു രൂപമാണ്.. ഇത് വായിച്ചു കഴിഞ്ഞപ്പോൾ സുഗതകുമാരി ടീച്ചറുടെ കവിതയെ ഓർമിപ്പിച്ചു. 


പായൽ ബുക്സ് ആണു പ്രസാധകർ.

ആസ്വാദനവും പഠനവുമായി നിറയെ സുഹൃത്തുക്കൾ ഇതിൽ അണിനിരന്നിട്ടുണ്ട്. പ്രണയനൂലുകളാൽ വർണ്ണാംഗിതയാകിയ 

മാനസം! വായിച്ചാൽ മനസ്സും തരളിതമാകും!


എന്നും ജീവിക്കുന്ന കവിതകളാണിവ! ആശംസകൾ ഉമേച്ചി! 


സ്നേഹപൂർവ്വം 

മായ ബാലകൃഷ്ണൻ 

25/8/2024 

=


Comments

Popular posts from this blog

രാധ മീരാ പുസ്തകത്തെക്കുറിച്ച്

അമ്മയുടെ കവിതകൾ" ( കവിത സുനിൽ& അജിത)

തനൂജ ഭട്ടതിരി