എന്റെ പൂന്തോട്ടം ( കവിതകൾ) (ഇന്ദുലേഖ വയലാർ)
എന്റെ പൂന്തോട്ടം ( കവിതകൾ) (ഇന്ദുലേഖ വയലാർ) പ്രസാധകർ: ബുക്ക് കഫെ പബ്ലിക്കേഷൻസ് വില: 100 രൂപ പുസ്തകം വേണ്ടവർ ബന്ധപ്പെടുക +91 97458 43713 ഷൈജു അലക്സ് ====================
19 കവിതകളുടെ സമാഹാരമാണ് ഇത്. ഇന്നിന്റെ കാലഘട്ടത്തിൽ ഏറെ അസ്വസ്ഥയാവുന്ന കവി ഹൃദയമാണ് "എൻ്റെ പൂന്തോട്ടം" എന്ന ഈ കൊച്ചുപുസ്തകം. ലളിതമായ വരികളിലൂടെ, എല്ലാം വായിച്ചുകഴിയുമ്പോൾ നമ്മുടെ മനസ്സിലും ആ അസ്വസ്ഥത നീറി പടർന്ന് കേറും.
ആദ്യ കവിത തന്നെ ഭാഷയ്ക്ക് വന്ന ശോഷണമാണ് പ്രതിപാദിക്കുന്നത്. പല പല രീതിയിൽ പ്രാദേശികതലത്തിൽ നമ്മുടെ മലയാളം ഏറെ ഭംഗിയാണ്. പിന്നെപ്പിന്നെ വന്ന ഉച്ചാരണത്തിലെ തെറ്റുകളും അഭംഗികളുമൊക്കെ എടുത്തുകാട്ടുന്നു. കപടമായ ചിരികളും കപട പ്രണയവും കണ്ട് മനം മടുത്ത കവിയെ കാണാം മറ്റൊരിടത്ത്.
മടിയന്മാരായി, ബൈക്കിൽ ചെത്തി നടക്കുന്നവരുടെ ലോകം. പരിണതഫലമോ;
"വായു വേഗത്തിൽ പറന്നു നടക്കുമവർ
കാലന്റെ ദൂതരാകുന്നു." മരണത്തിലേക്ക് നടന്നടുക്കുന്ന, സ്വയം വരുത്തിവച്ച ദുരന്തഫലം അനുഭവിക്കേണ്ടിവരുന്നു എന്ന് ഓർമ്മപ്പെടുത്തുകയാണ് "സുന്ദരന്റെ വിചാരങ്ങൾ" എന്ന കവിതയിൽ. അടുത്ത കവിത "ഭീതി!"
"ഇരുട്ടിലെ ചിരി കേൾക്കാം" ആ വരിയിൽ എല്ലാം അടങ്ങിയിരിക്കുന്നു. നിത്യവും പത്രമാധ്യമങ്ങളിൽ വായിക്കുന്ന വാർത്തകൾ ഉറക്കം കെടുത്തുകയാണല്ലോ. നേരുമായുന്ന കാലം. അവസാനം ഇനിയൊരു ഉറക്കത്തിനെങ്കിലും ശാന്തിയേകുമോ? എന്നാണ് ചോദിക്കുന്നത്?
അടുത്ത കവിത ,'അഞ്ജലി " ഒരു കുഞ്ഞു നൊമ്പരം ഒളിച്ചിരിക്കുന്ന കവിത. അച്ഛനെയും ചിറ്റയെയും ഓർക്കുന്നു. അടുത്ത കവിത
"എൻറെ ചെറിയ പൂന്തോട്ടം"
മനോഹരമായ ഒരു കവിതയാണ് എൻറെ ചെറിയ പൂന്തോട്ടം. പൂന്തോട്ടത്തിൽ വിരിഞ്ഞുനിൽക്കുന്ന വിവിധങ്ങളായ പൂക്കളും ചെടികളും പേരുകളുംകൊണ്ട് പക്ഷികളും അണ്ണാറക്കണ്ണന്മാരും വിരുന്നിനെത്തുന്ന കാഴ്ചയും കാണാം. വെള്ളവും വളവും നൽകുന്നതിനൊപ്പം വയലാർ ഗാനങ്ങളും കേട്ട് തലയാട്ടി നിൽക്കുന്ന ചെടികൾ!! ആരും ഇഷ്ടപ്പെട്ടുപോകും ഈ കുഞ്ഞു കവിത. "കൃത്രിമം" എന്ന കവിതയും കാപട്യം നിറഞ്ഞ ലോകത്തെ കാപട്യം നിറഞ്ഞ ചിരിയെ, പൊയ്‌മുഖങ്ങളെക്കുറിച്ചാണ് എഴുതുന്നത്.
"ഭ്രാന്തൻ" ചൂഷിതരാകുന്ന, പീഡിതരാകുന്ന കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും വിലാപങ്ങൾ നിറയുന്ന ലോകം...
"ദംഷ്ട്രകൾ പറിച്ചെറിയണം ഇനിയത്തെ തലമുറയ്ക്ക് ഒരു നീതികാവ്യം രചിക്കുവാൻ" എന്ന് അടിവരയിടുന്നു. "മൊബൈൽ" മൊബൈലിൽ തപസ്സിരിക്കും ന്യൂജൻമാരെ വരയ്ക്കുന്നു. അടുത്ത കവിത "കുഴി" റോഡിലെ കുഴികളെയും
മുൻകാലത്തെ അധ്വാനശീലരായ തൊഴിലാളികളെയും അവരുടെ പരിശ്രമങ്ങളെയും അഭിമാനത്തോടെ കാണുകയാണ്.
അടുത്ത കവിത "മരണം" മനസ്സിലെ വിനയവും സ്നേഹവും നന്മയും എല്ലാം പാപപങ്കിലമാകുന്ന ഇന്നിന്റെ കാലം. ഒടുവിൽ മരണത്തിലേ എല്ലാം തിരിച്ചറിയൂ എന്ന് പരിഭവിക്കുകയാണ്.
മരണമാണ് ഇന്നിന്റെ പ്രണയ മുദ്ര എന്നുപറഞ്ഞുവയ്ക്കുന്നു.
"കാലം മറന്നുപോകുന്നു സ്നേഹം
കാമം പറന്നുയരുന്നു വിദ്ദ്വേഷക ത്തീയുമായി
പ്രണയം മധുരമായി ചിരിച്ചെങ്കിലും
പകയോടെ പല്ലിളിച്ച് മുഷ്ടിചുരുട്ടി.
നിന്റെ പ്രണയവികാരങ്ങൾ"
പ്രണയത്തിനു പിന്നിലെ ചതിയും കണ്ണുനീരും നിറഞ്ഞ് വരികൾ തോരുന്നില്ല. അടുത്തത് "സൗഖ്യം" അതും
മരണത്തെക്കുറിച്ച് തന്നെയുള്ള തുറന്നെഴുത്താണ്.
"ഞാനെന്ന ഭാവം തൂത്തുമാറ്റുന്ന
മരണം ഒരു കലാരൂപമല്ലോ
പ്രകൃതിയുടെ വികൃതികളിൽ അലിയും
സത്യങ്ങളിൽ ഒന്നുമാത്രം" എന്നാണ് കവി വചനം. അടുത്തത് "ഉത്സാഹകാലം;
കുട്ടിക്കാലത്തെ ഉത്സവകാലത്തെ ഓർത്തുകൊണ്ട് ആ സന്തോഷ നിമിഷങ്ങളെ ഓരോരോ കാഴ്ച്ചകളെ വരികളിൽ നിറച്ചിരിക്കുന്നു. ഒരു ഉത്സവപ്പറമ്പിൽ പോയിവന്ന പ്രതീതി.
" മധുരമാമ്പഴം" എന്നത് മാമ്പഴക്കാലത്ത് മാവിൻ ചോട്ടിൽ ഓടിയെത്തിയ പ്രതീതി....
" ചടപടാ തുരുതുരേ വീഴുന്നു മാങ്ങകൾ
ചാറ്റൽ മഴയുടെ തേൻ ശ്രുതിയിൽ
നിദ്രകെടുത്തുന്ന ശബ്ദകോശം
തകര ഷീറ്റിനെ നോവിച്ചു നോവിച്ചു
ചിതറി വീഴുന്നു മാമ്പഴങ്ങൾ" " കണക്ക് " എന്ന കവിത "അനുഭവത്തിന് ചുറ്റുമതിലുകൾ, മറികടന്നെത്തിയ നാളുകൾ" നല്ല വരിയാണ്. അടുത്തത് "മൃഗം" ഈ തലമുറയ്ക്ക് പീഡനങ്ങൾ പുതുമയല്ലാതായിരിക്കുന്നു. മുൻതലമുറ നെടുവീർപ്പിടുമ്പോൾ
പീഡനം നിത്യസംഭവം എന്നല്ലേ അതിലെന്ത് ആശ്ചര്യപ്പെടാനിരിക്കുന്നു?! എന്ന തലത്തിലേക്ക് കാര്യങ്ങൾ മാറിയിരിക്കുന്നു. "കാട്ടിൽ" എന്നതും മനുഷ്യർ മൃഗങ്ങൾ ആവുന്നതും മൃഗങ്ങൾ അവരുടെ മുൻ തലമുറ നടന്ന വഴികളിലൂടെ വരുന്നതും നടക്കുന്നതും ആണ്. ഇവിടെ, കോലമാറ്റം നടക്കുന്നത് മനുഷ്യരിലാണ്. പൈശാചികമായ സ്വഭാവം മനുഷ്യനെ മൃഗമാക്കുകയാണ്. വിസ്മൃതി, ദൂരെ, എന്നീ രണ്ടു കവിതകൾ കൂടാതെ
" പ്രണയം കരയുന്നു"
പ്രണയം നഷ്ടപ്പെടുന്ന കാലം! ആ അവസ്ഥയെ ആണ് പ്രതിപാദിക്കുന്നത്. 'പ്രണയം കരയുന്നു' എന്നാണ് അതിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.
"പണ്ടൊക്കെ മധുരവികാരം ഇന്നോ
ചതിയുടെ പ്രതികാരം
പ്രണയം വിതുമ്പുന്നു"
എത്ര അർഥവ്യാപ്തിയാണു 'പ്രണയം വിതുമ്പുന്നു' എന്ന ഒറ്റവരിയിൽത്തന്നെ!! മൂല്യച്യുതി വന്ന കാലത്തെക്കുറിച്ച് ആശങ്കപ്പെടുന്ന കവി. മാറ്റത്തിനു കാതോർത്തുകൊണ്ടാണ് ഇത് മുഴുവനും എഴുതിയിരിക്കുന്നത്. "ഉടവാളുരുക്കി ഞാൻ വീണ തീർത്തത്
നാട്ടിലുറക്കുപാട്ടും പാടി സഞ്ചരിക്കുവാനല്ല
കാറ്റടിച്ചിളക്കും കാലത്തിൻ ധീരസ്വരം
മാറ്റത്തിൻ രാഗം താനം പല്ലവിയാക്കാനല്ലോ.... "
അച്ഛൻ പാടിയത് പോലെ (വയലാർ രാമവർമ്മ) അദ്ദേഹത്തിന്റെ പ്രിയപുത്രിയും അനീതിയോടും കാലത്തോടും പ്രതികരിക്കുകയാണ്. ആ മാറ്റത്തിന്റെ പ്രതിദ്ധ്വനി കേൾക്കാനാവട്ടെയെന്ന് നമുക്കും പ്രത്യാശിക്കാം. ഏവരും വായിക്കപ്പെടട്ടെ
അഭിനന്ദനങ്ങൾ ലേഖേച്ചീ...

.jpg)
Comments
Post a Comment