മായക്കാലം :- സദാശിവൻ സർ
മായക്കാലം:- മായ ബാലകൃഷ്ണൻ വായന:- സദാശിവൻ നായർ എന്റെ മുൻ പുസ്തകങ്ങൾക്കെന്ന പോലെ "മായക്കാലം" വും വായിച്ച് സദാശിവൻ സർ അഭിപ്രായം എഴുതി അറിയിച്ചു! ഒരു അച്ഛന്റെ/ മുതിർന്ന അദ്ധ്യാപകന്റെ ചേർത്തുപിടിക്കലിനും പ്രോത്സാഹനത്തിനുമൊപ്പം എനിക്കും ഉണർന്നിരുന്നല്ലേ പറ്റൂ.... സദാശിവൻ സർ നെ അറിയില്ലേ...പ്രായത്തിന്റെ ക്ഷീണങ്ങൾ മറന്നും വായനയിലും കത്തെഴുത്തിലും ആനന്ദം കണ്ടെത്തി വാർദ്ധക്യത്തെ ഊർജ്ജസ്വലമാക്കിയ സർ! നമ്മുടെ പ്രിയേച്ചിയുടെ ( പ്രിയ എ എസ് ) അച്ഛൻ! വായിക്കൂ ....ആ കത്തിന്റെ ചില ഭാഗങ്ങൾ! മായക്കാലം:- മായ ബാലകൃഷ്ണൻ വായന:- സദാശിവൻ നായർ ************** പ്രിയപ്പെട്ട മായേ, 'മായക്കാലം' ഇരുന്ന ഇരിപ്പിൽ വായിച്ചുതീർത്തു! ഈ ഓർമ്മകൾ അത്രമാത്രം സുഗന്ധിയാണ് വികാരോഷ്മളമാണ്. "മായയുടെ മായക്കാലം " എന്ന് പുസ്തകത്തിനു പേരുനൽകിയാലും അന്വർത്ഥമാകുമായിരുന്നു. മായയുടെ ഉപമകൾ പോലെ ഈ പുസ്തകം അത്ര മൃദുവായി വേണം വായിച്ചുപോകാൻ. അത്ര വികാരതരളിതമാണ് ഇതിലെ ഭാഷയും വികാര പ്രകടനതയും. മായയുടെ കുട്ടിക്കാലം ഒരു മായാമാളവ ഗൗളം തന്നെയാണെന്നും തോന്നി പുസ്തകം വായിച്ചുകഴിഞ്ഞപ്പോൾ. എത്രയോ ...