മണ്ണാങ്കട്ടേം കരിയിലേം ആസ്വാദനം ( ഗംഗാദേവി ടി)
*പുസ്തക പരിചയം* :-ഗംഗാദേവി ടി "മണ്ണാങ്കട്ടേം കരീലേം" *മായ ബാലകൃഷ്ണൻ* ഓടക്കുഴൽധാരിയായ മഹാകവി ജനിച്ചു വളർന്ന മണ്ണിലെ, മനസ്സിൽ നിന്നും മായാത്ത മറ്റൊരു ഗാനധാര തന്നെയാണ് നമ്മുടെ പ്രിയപ്പെട്ട മായ ."ഇവളെൻറെ സ്വന്തം മകളെ"ന്ന രാവുണ്ണ്യേട്ടന്റെ വാക്കുകൾ ( കവി രാവുണ്ണി) ഞാനും ഇവിടെ നെഞ്ചിൽ തൊട്ട് ആവർത്തിക്കട്ടെ . ഓടിപ്പാടി നടന്ന ,പഠിച്ച് കളിച്ച് ഉല്ലസിച്ചിരുന്ന ഒരു മിടുക്കിപ്പെൺകുട്ടി. അവൾക്ക് പത്താം ക്ലാസിലെ പരീക്ഷയെഴുതാനാവാതെ റൂമാറ്റിക് ആർത്രൈറ്റിസ് പിടിപെട്ട് മുന്നോട്ടുള്ള ജീവിതം ചലനമറ്റതായി മാറിപ്പോകുമ്പോഴുള്ള ദുഃഖവികാരത്തെ താങ്ങി നിർത്താൻ പോന്ന ഒരു മനസ്സ് ,ആ കൗമാരപ്രായത്തിലും രൂപപ്പെടുത്തിയെടുക്കാനായി എന്നറിയുമ്പോഴാണ്, ചെറിയ കാര്യങ്ങൾക്ക് പോലും ആധി പിടിക്കുന്ന നമ്മുടെ കൈകൾ കൂമ്പിപ്പോകുന്നത്, ഒരു കൊച്ചു പെൺകുട്ടി നമുക്ക് ഗുരുവായ് മാറുന്നത്, നമ്മൾ അവൾക്ക് മുന്നിൽ ശിരസ്സുനമിക്കുന്നത്. നവമാധ്യമങ്ങളുടെ വരവോടെ മനസ്സിലെ കിളികൾ ഉച്ചത്തിൽ മൂളുന്ന കാവ്യശലഭങ്ങളെ , ആകെയനങ്ങുന്ന ഒരേവിരലായ ഇടതുകൈയിലെ നാലാം വിരൽ കൊണ്ട...