കൊച്ചമ്മിണീം നായരേട്ടനും .
കൊച്ചമ്മിണീം നായരേട്ടനും
(വിജയലക്ഷ്മി മംഗലത്ത് )
**************** (ഹാസ സാഹിത്യം)
സാധാരണ സ്ത്രീകൾ അധികം കൈവയ്ക്കാത്ത മേഖലയിലാണു ലച്ചു ചേച്ചിയുടെ തുടക്കം! അതും ആക്ഷേപഹാസ്യം! കൊള്ളണ്ടേടത്തു കൊള്ളും!
നാട്ടിൻ പുറത്തെ ഒരു ചായക്കടയുടെ പശ്ചാത്തലത്തിൽ അയൽക്കാരായ രണ്ടുപേർ! കൊച്ചമ്മിണീം നായരേട്ടനും! നാട്ടുലോക വർത്തമാനങ്ങൾ എന്നും ചർച്ചചെയ്യും!
കാലത്തിന്റെ കോലങ്ങൾ , എടുത്തുകെട്ടലുകൾ, നമുക്ക് സുപരിചിതമായ വിഷയങ്ങൾ എങ്കിലും "അത് ശരിയല്ലേ!! , ഓഹ്! അങ്ങനെയുണ്ടല്ലോ!!?"
എന്നൊക്കെ ചിന്തിപ്പിക്കുന്ന വിധത്തിൽ കുറിക്കുകൊള്ളും വിധം നാടൻ ഭാഷയിൽ ഹാസ്യവും സൗഹൃദത്തിന്റെ ഇഴചേർത്തും എഴുതുമ്പോൾ ഒറ്റയിരുപ്പിൽ വായിച്ചു പോകും!
എന്നാലും ന്റെ ലച്ചു ചേച്ചീ....വടേം ബോണ്ടേം തിന്ന് ഞങ്ങളും മടുത്തു ട്ടോ!
പുതിയ ഐറ്റങ്ങൾ ആ യുറ്റ്യൂബിൽ നോക്കി നായരേട്ടനെ പഠിപ്പിച്ച് കൊട്!!!😂
അടുത്ത തവണ വരുമ്പോ ഞങ്ങളതു പ്രതീക്ഷിക്കുന്നുണ്ട്!
ആശംസകൾ ചേച്ചീ....
പുസ്തക വില 100₹ !
സ്നേഹപൂർവ്വം
മായ ബാലകൃഷ്ണൻ
30-6-2025
.jpg)
.jpg)
Comments
Post a Comment