ഭൂതക്കാറ്റ്,(ഷീജ കൃഷ്ണകുമാർ)
ഭൂതക്കാറ്റ് (ഓർമ്മക്കുറിപ്പുകൾ).
(ഷീജ കൃഷ്ണകുമാർ )
=================
അക്ഷരദീപം പബ്ലിക്കേഷൻസ് പുറത്തിറക്കുന്ന വെറും 50 പേജ് മാത്രമുള്ള മനോഹരമായൊരു പുസ്തകമാണു ഷീജാ കൃഷ്ണകുമാറിന്റെ "ഭൂതക്കാറ്റ്!" വായിച്ചുകഴിയുമ്പോൾ പൊയ്പ്പോയൊരു കാലത്തിന്റെ നനുത്ത തലോടൽ നമ്മെ ചൂഴ്ന്നുനിൽക്കും!
നാട്ടിൻ പുറത്തുകാരി കുട്ടിയുടെ ബാല്യസ്മൃതികൾ അവൾ ജീവിച്ച പശ്ചാത്തലം, സുഹൃത്തുക്കൾ, അയൽക്കാർ, അവൾകൊണ്ട ഓണം, നീറുന്ന ഓർമ്മകൾ അങ്ങനെ ഓരോന്നും വാഗ്മയചിത്രങ്ങളാൽ മനസ്സിൽ നിറച്ചിടും!
അനുഭവിപ്പിക്കൽ! എന്ന എഴുത്തിന്റെ ആത്യന്തികധർമ്മം; അതിൽ പൂർണ്ണമായും വിജയിച്ചൊരു എഴുത്തുകാരിയാണ് ഷീജ കൃഷ്ണകുമാർ!
ആറു അനുഭവങ്ങൾ മാത്രമാണു ഇതിലുള്ളത്! വായിച്ചാൽ മതിവരാത്ത വണ്ണം ഇനിയുമിനിയും എന്ന് മനസ്സ് ആഗ്രഹിക്കുന്നിടത്ത് എഴുത്തുകാരി നമ്മെ വഴിയിലു പേക്ഷിച്ചപോലെ...... കൂടുതൽ എഴുതുന്നില്ലാ. ചിലതൊക്കെ പറയുകയല്ലാ നേരിട്ട് ആസ്വദിക്കുക തന്നെ വേണം!
എല്ലാം മനസ്സിൽ തൊടുന്നവയാണ്, എങ്കിലും അമ്മായി പ്രാന്തിച്ചിയും, "കാറ്റ് പറയും കാല"ത്തിലെ പണിസ്ഥലത്ത് നിന്ന് വിയർപ്പാറ്റിത്തുടച്ച് പ്ലാവിലകോട്ടി കഞ്ഞികുടിക്കുന്ന അമ്മായിയും അവരുടെ, സ്നേഹവാത്സല്യങ്ങളും "തുമ്പപ്പൂക്കാല"ത്തിലെ ഫാനും എ സി യുമില്ലാത്ത പ്രകൃതിയോടിണങ്ങിയ പനമ്പുകുത്തിച്ചാരിയ ഓലമെടഞ്ഞ വീടും ഗ്രാമീണക്കാഴ്ച്ചകളും, "ദുഃഖ വെള്ളി"യിലെ താത്തിയും ചീക്കു വല്യപ്പനും, ചെമ്പകം പൂക്കുമ്പോൾ എന്നതിലെ നാഗക്കളവും പുള്ളോർപാട്ടും യക്ഷിയും, ബോർഡിൽ അടിച്ചടിച്ച് കണക്കുചെയ്യിക്കുന്ന ഭാമ ടീച്ചറുമൊക്കെ കൗതുകവും ഓർമ്മയിൽ മധുരവും നോവും തൊട്ടുതൂവുന്നു!
ഷീജയുടെ അക്ഷരഖനികളിൽനിന്ന് ഇനിയും എഴുത്തുകൾ ഏറെ വരുമെന്ന് പ്രതീക്ഷിക്കാം!
ആശംസകൾ ഷീജാ!
ഭൂതക്കാറ്റ് : (ഓർമ്മക്കുറിപ്പുകൾ)
ഷീജ കൃഷ്ണകുമാർ
പ്രസാധകർ അക്ഷരദീപം പബ്ലിക്കേഷൻസ്
വില: 100₹ , പേജ് 50
പുസ്തകം വാങ്ങാൻ
ബന്ധപ്പെടേണ്ട നമ്പർ : 97470 38843
===================
സ്നേഹപൂർവം
മായ ബാലകൃഷ്ണൻ
19/3/2025
.jpg)
Comments
Post a Comment