Bijoy Chandran, Agni

 



ബിജോയ് ചന്ദ്രനെ വായിച്ചു. 

"തുമ്പിപിടിത്തം" ഡി സി പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ആദ്യപുസ്തകമാണ്. ഇങ്ങനെയാണ് കവിത! ഇതാണ് കവിത! എന്ന് ഇതെന്നെ പഠിപ്പിക്കുന്നു.


ഓരോ വരികളിലും കവിതയുണ്ട്. വളരെ ലളിതമാണ്. ആസ്വാദനമുണ്ട്. പ്രകൃതിയിലേക്ക് കണ്ണുതുറന്നിരിക്കുന്ന,  പൊയ്പ്പോയ കാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന, 

കുഞ്ഞുകുഞ്ഞുവിഷയങ്ങളിൽപ്പോലും കവിത കാണുന്ന കവി. 

വളരെ ഇഷ്ടപ്പെട്ടു ഈ കവിതകൾ! 


പ്രസാധകർ : ഡി സി ബുക്സ് 

പേജ്: 98 , വില : 80₹ 


മായ ബാലകൃഷ്ണൻ 

26/2/2025 



കഥകൾ:  കാലചക്രം , 

അഗ്നിപുത്രി (ലിജി മാവിളി)

പേജ് 74 , വില 140₹ 

കോർപസ് പബ്ലിക്കേഷൻസ് 

പുസ്തകത്തിനായി: 9074079197

=============

 

ഒരു കനലോളം നോവുകൾ വെന്തെരിയുമ്പോൾ 

നുരഞ്ഞുപൊന്തുന്ന ആശയങ്ങളെ കഥകളിലേക്കാ വാഹിക്കുകയാണ് എഴുത്തുകാരി. 


അതിജീവനത്തിന്റെയും ചവിട്ടി മെതിക്കുമ്പോഴും മക്കൾക്കും സ്വന്തം മാതാപിതാക്കൾക്കു വേണ്ടിയും സ്വയം ഉരുകിയൊലിക്കുന്ന സ്ത്രീജീവിതങ്ങൾ. അവരുടെ അറിവുകേടും കഴിവില്ലായ്മയും കുരുക്കുകൾ മുറുക്കുമ്പോൾ  മുതലെടുപ്പ് നടത്തുന്നവർ, മക്കളെ ഉപേക്ഷിച്ച് പോകുന്ന പുരുഷന്മാർ, കുത്തഴിഞ്ഞ ജീവിതം പെണ്മക്കളുടെ, ഭാര്യമാരുടെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തുന്നത് ഇങ്ങനെ  അനീതിയുടേയും ചൂഷണത്തിന്റെയും വഴിയിൽ രോഷം കൊണ്ടും എഴുതിയവ! 


പെണ്ണ് എന്തു തൊഴിലും എടുക്കാൻ പാകത്തിൽ പുരോഗമനാശയം പങ്കുവയ്ക്കുമ്പോൾ അവളെ അംഗീകരിക്കാൻ പാകപ്പെടാത്ത ആണുങ്ങളും നല്ലൊരു കഥയായി "മരം കേറി മല്ലിക"


കുറച്ചുകൂടി വികാരപരമാവാമായിരുന്നു കഥകൾ! വായനക്കാരെ ആ ചുഴിയിൽ വീഴ്ത്തുന്നില്ലാ! എങ്കിലും പങ്കുവയ്ക്കുന്ന ആശയങ്ങൾ സമൂഹത്തിനു നേരെ, പ്രത്യേകിച്ചും പുരുഷ സമൂഹത്തിനു തിരിച്ചറിവാകുമെങ്കിൽ എഴുത്തുകാരി വിജയിച്ചിരിക്കും! 



സ്നേഹപൂർവ്വം

മായ ബാലകൃഷ്ണൻ 

25/2/2025



Comments

Popular posts from this blog

രാധ മീരാ പുസ്തകത്തെക്കുറിച്ച്

അമ്മയുടെ കവിതകൾ" ( കവിത സുനിൽ& അജിത)

തനൂജ ഭട്ടതിരി