സുധാമൂർത്തി നോവെല്ലകൾ

 


 


രണ്ട് അമ്മക്കഥകൾ (സുധാമൂർത്തി) 


The 

Mother

I Never

Knew


വിവർത്തനം ( ദയ ജെ)

ഡി സി ബുക്സ് , 

പേജ് 200, വില 240₹ 

====================


സുധാമൂർത്തിയുടെ അനുഭവകഥകൾ വായിക്കാനിട വന്നിട്ടുണ്ട്. ജീവിതത്തിൽ മൂല്യങ്ങൾക്ക് വിലകല്പിക്കുന്ന എഴുത്തുകളായിരുന്നു അവയെല്ലാം! നോവെല്ല  ആദ്യമായിട്ടാണ്. തികച്ചും ജീവിതഗന്ധിയാണ് അതും!


അപ്രതീക്ഷിത ട്വിസ്റ്റുകൾ സംഭവിക്കുന്നതാണു ഈ നോവല്ലയുടെ പ്രത്യേകത! ഒതുക്കമുള്ള ഭാഷയിൽ ലളിതമായി ആലങ്കാരികതകളൊന്നുമില്ലാതെ എഴുതുന്ന സുധാമൂർത്തിയുടെ രചന സുഖവായന തരുന്നു! 


കർണ്ണാടകയിലെ ബാംഗ്ലൂരും ഹൂബ്ലിയുമൊക്കെ ഭൂമികയാവുന്നു. മധ്യവർഗ്ഗ ബ്രാഹ്മണ കുടുംബങ്ങളിലെ 

സ്ത്രീകൾ നായികമാരാവുന്ന രണ്ട് ചെറു നോവെല്ലകളാണു ഈ പുസ്തകം! സാമ്പത്തിക ഭദ്രതയുള്ള ബിസിനസ് കുടുംബവും പണത്തിനും ധാർമികമൂല്യങ്ങൾക്കും തമ്മിൽ

വിലപേശുന്ന കഥ ആദ്യത്തേത്. 


ആരോരുമറിയാതെ ദത്തെടുത്തു വളർത്തിയ മകൻ അച്ഛന്റെ മരണശേഷമാണു അക്കാര്യം അറിയുന്നത്. തനിക്ക് ജന്മം നൽകിയ അമ്മയെ തേടിയുള്ള യാത്രകളും തന്നെ വളർത്തി വലുതാക്കിയ കുടുംബത്തിന്റെ ചേർത്തുനിർത്തലും സ്നേഹവും തിരിച്ചറിഞ്ഞ് വളർത്തമ്മയെ സ്വന്തം അമ്മയായി സ്വീകരിക്കുന്ന കഥ! 


സമ്പന്നതയിലും ദാരിദ്രത്തിലും കുലീനരായ  സ്ത്രീകഥാപാത്രങ്ങൾ!  മിഴിവുറ്റ ജീവിതം പകരുന്നു! 


സ്നേഹപൂർവ്വം 

മായ ബാലകൃഷ്ണൻ 

9/2/2025 

Comments

Popular posts from this blog

രാധ മീരാ പുസ്തകത്തെക്കുറിച്ച്

അമ്മയുടെ കവിതകൾ" ( കവിത സുനിൽ& അജിത)

തനൂജ ഭട്ടതിരി