മാതൃഭൂമി റിപ്പബ്ലിക് പതിപ്പ് ( കഥാപതിപ്പ് 2025 )

 ഇത്തവണത്തെ(  2025 ജനുവരി) മാതൃഭൂമി റിപ്പബ്ലിക് പതിപ്പ് അന്യഭാഷ കഥകൾ കൊണ്ടു നിറഞ്ഞ ആഴ്ചപ്പതിപ്പ് (കഥാലോകം) വായിക്കേണ്ടതു ത. എന്തുകൊണ്ടും മികച്ച നിലവാരമുള്ള കഥകൾ! ഏതാണ് മികച്ചത് എന്ന് പറയാൻ കഴിയുന്നില്ല . എങ്കിലും ഓർമ്മിക്കുമ്പോൾ ഒരു കൊങ്കണി കഥയുണ്ട് .   കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ നേടിയിട്ടുള്ള  ദാമോദർ മൗസോയുടെ കഥ "മരണമെത്താത്തത് കൊണ്ട്" 

ചുട്ടുപൊള്ളുന്ന വേനൽ, ഭൂമിയുടെ പച്ചപ്പ് നഷ്ടപ്പെട്ട്  കുളങ്ങളും തോടുകളും വറ്റി വെള്ളം കിട്ടാതെ വൃക്ഷങ്ങളും ജീവജാലങ്ങളും ചത്തും കരിഞ്ഞും ജീവിക്കുന്നു. അതിനിടയിൽ ഒരു പാവം പെൺപാമ്പ് (നീർക്കോലി പാമ്പ്) അതിന്റെ കദനകഥയാണത്.  ഹൃദയസ്പർശിയാണ്! ഇത്രയേറെ പ്രകൃതിയോട് ഇണങ്ങി ജീവജാലങ്ങളുടെ ഹൃദയസ്പന്ദനം 

തിരിച്ചറിയാൻ കഴിയുന്ന കഥ. നാം അതിൽ അലിഞ്ഞു പോയി. എല്ലാം ഈ ഭൂമിയുടെ അവകാശികൾ എന്ന് പറയുമ്പോൾ ഒരു വിങ്ങൽ അനുഭവപ്പെടുത്തുന്ന കഥ എനിക്കേറെ ഇഷ്ടമായി.

  

2) അടുത്തത് ഒരു ഹിന്ദി കഥ രൂപ് സിംങ് ചന്ദേൽ രചിച്ച "അച്ഛൻറെ ധർമ്മസങ്കടം" ഇതൊരു ആധുനിക കാലത്തിൻറെ ധർമ്മസങ്കടം കൂടിയാണ് കുടുംബ ജീവിത കഥ ! ദില്ലി സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച എഴുത്തുകാരൻ ആണ് രൂപ് സിംങ് ചന്ദേൽ

  3) അടുത്തത് ഒരു ഹിമാചൽ കഥയാണ്. ഗുപ്തെശ്വർ നാഥ് ഉപാധ്യായ രചിച്ച

"പൂർത്തിയാകാതെ പോയ കവിത"  എന്നാൽ കഥയും ഒരു കവിത പോലെ മനോഹരമായ പ്രണയകഥയാണ്.


4) "മംഗൾ ഹാസ്ദാ യുടെ ഓഹരി "ഇതൊരു ഒരു സന്താലി കഥയാണ്. എഴുത്തുകാരൻ രൂപലാൽ ഭേദിയ ആണ്. ആദിവാസികളെ ചൂഷണം ചെയ്യുന്ന കഥയാണ്. 


5) രാജ്യസ്നേഹം എന്നൊരു ഒഡിയ കഥയുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവായ ഗായത്രി സരാഫ് ആണ് എഴുത്തുകാരി. 

രാജ്യം റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ മുഴുകി നിൽക്കുമ്പോൾ ത്രിവർണ പതാകകൾ മോഷണം പോയ ഉദ്വേഗ ജനകമായ, ഹൃദയം പിടിച്ചുലയ്ക്കുന്ന ഒരു കഥ. അന്നത്തിനും വസ്ത്രത്തിനും ദാരിദ്ര്യം അനുഭവപ്പെടുന്നവർ ഇന്നും നമ്മുടെ നാട്ടിൽ ഉണ്ട്. നാണം മറയ്ക്കാൻ സ്വന്തം സഹോദരിക്ക് ദേശീയപതാക, കൊടി തോരണങ്ങൾ മോഷ്ടിച്ചു കൊണ്ടുപോയ ഒരു കൊച്ചു കുട്ടിയുടെയും പോലീസിൻറെ അധികാര മുട്ടാളത്തരത്തിന്റെയും ഭാവങ്ങൾ നമ്മളെ നിശ്ചലരാക്കും.      


മുൻപൊന്നും കണ്ടിട്ടില്ലാത്ത വിധം അന്യഭാഷ കഥകൾ ഹൃദയം മദിക്കുന്നതായിരുന്നു. മാതൃഭൂമിയും ആഴ്ചപ്പതിപ്പിനും ഹൃദയം നിറഞ്ഞ നന്ദി.


ഹൃദയപൂർവ്വം

മായ ബാലകൃഷണൻ 

Comments

Popular posts from this blog

രാധ മീരാ പുസ്തകത്തെക്കുറിച്ച്

അമ്മയുടെ കവിതകൾ" ( കവിത സുനിൽ& അജിത)

തനൂജ ഭട്ടതിരി