മനസ്സു നെയ്യുമ്പോൾ! (കവിതകൾ) ദീപുരാജ് സോമനാഥൻ

 മനസ്സു നെയ്യുമ്പോൾ!  (കവിതകൾ) 

 ദീപുരാജ് സോമനാഥൻ

================


തൂവൽ പൊഴിയും പോലെ നനുത്ത അക്ഷരക്കൂട്ടങ്ങൾ, വാക്കുകൾ, അടരുകളടരുകളായ് നൂൽനൂൽക്കുന്ന ഭാഷയുടെ, വരികളുടെ ഒഴുക്ക് അനിയന്ത്രിതമാം ഈ തൂലികയിൽ ഊർന്നിറങ്ങുന്നു! 


തന്നിലേക്കു തന്നെയുള്ള സഞ്ചാരങ്ങളുടെ മനസ്സിന്റെ ഏകാഗ്രതയിൽ, ധ്യാനത്തിന്റെ ആത്മാവിലേക്കിറങ്ങിയുള്ള യാത്രകളിൽ മനസ്സു നെയ്യുന്ന അന്തർഃധാര.! മിസ്റ്റിസത്തിന്റെ നൂൽമഴ കോർക്കുന്ന ചൈതന്യം തൊട്ടെടുക്കാനാവും.  


മാനവസ്നേഹത്തിനും നന്മയുടെ കാരുണ്യമൂറുന്ന സൗരഭ്യവും

കവിതകളിൽ നിറയുന്നു. ദീപുരാജിന്റെ രചനാശൈലി

ലളിതവും സൗമ്യവും നേർരേഖയിലെന്ന പോലെ പ്രകാശരേണുക്കളുടെ സംഗമമാണ്. 


അനുഭവിച്ചറിയാം, തൊട്ടെടുക്കാം, സ്നേഹമയമാണ് ഈ പുസ്തകം! 


ആശംസകൾ പ്രിയ കവേ....

സ്നേഹപൂർവ്വം

മായ ബാലകൃഷ്ണൻ!

22/11/2024 




Comments

Popular posts from this blog

രാധ മീരാ പുസ്തകത്തെക്കുറിച്ച്

അമ്മയുടെ കവിതകൾ" ( കവിത സുനിൽ& അജിത)

തനൂജ ഭട്ടതിരി