ആൺകിളിയുടെ താരാട്ടിന്റെ അനുപല്ലവി (ഡോ: ശശികല പണിക്കർ)
ആൺകിളിയുടെ താരാട്ടിന്റെ അനുപല്ലവി
============== =====(ഡോ: ശശികല പണിക്കർ)
വളരെ ലളിതമായ ഭാഷയിൽ നല്ല കയ്യൊതുക്കത്തോടെ മനോഹരമായൊരു ഗസൽ ഈണംപോലെ, വായനയിൽ അലിഞ്ഞ് കുറച്ചേറെ നേരം ഇരുന്നപോലെ! ഒറ്റയിരുപ്പിൽ ഉത്സാഹത്തോടെ വായിച്ചു തീർക്കാവുന്ന നോവലാണു ആൺകിളിയുടെ താരാട്ടിന്റെ അനുപല്ലവി.
കോളേജ് ജീവിതത്തിന്റെ നൈർമല്യമുള്ള കഥ. മുൻ കാലങ്ങളിൽ പ്രണയം എത്ര അവധാനതയോടെയാണു വിടരുന്നത്. പ്രണയമാണോ ഇഷ്ടമാണോ എന്ന് തിരിച്ചറിയാനാവാത്ത വിധം ഇന്ദുവും വിനുവും തമ്മിലുള്ള സൗഹൃദം വളർന്ന സഞ്ചാരം.
ആത്മീയതയുടെ പിൻബലത്തിൽ വിനുവും ഇന്ദുവും രണ്ടു വ്യത്യസ്ത കോണിൽ, ഓർമ്മയുടെ മയിൽപ്പീലി വർണ്ണങ്ങളിൽ വീണ്ടും കണ്ടുമുട്ടുന്നതോടെ വായനക്കാരന്റെ മനസ്സിലും, നേരിയ നിരാശയും വിഷമവും മഞ്ഞുതുള്ളിയായ് ഇറ്റു വീഴുന്നു.
കായലോരത്തിന്റെ ഭംഗിയും ഹൃദ്യമായ കാഴ്ചകളും,
മുംബൈ നഗരവും കെമിക്കൽ കമ്പനികളും നൽകുന്ന അറിവിന്റെ വിസ്മയലോകവും തുറന്നിടുന്നുണ്ട്.
ഒരിക്കലും വെറുതെയാവില്ല ഈ വായന. എല്ലാവരും വായിക്കണം!
സ്ഥിതി പബ്ലിക്കേഷൻസ്, പ്രസിദ്ധീകരിച്ച ഈ നോവൽ
100 രൂപയാണു വില. പുസ്തകത്തിനു ഈ നമ്പറുമായി ബന്ധപ്പെടുക.
ഡോ.ശശികല പണിക്കർ
+91 77740 14749
സ്നേഹപൂർവ്വം
മായ ബാലകൃഷ്ണൻ
Comments
Post a Comment