സാക്ഷി, അവലോകനം
സക്ഷി ഗ്രൂപ്പിൽ വന്നത്..... 'അവലോകനം കവിത :-ഒരു തേക്കു പാട്ട് രചന : മായാ ബാലകൃഷ്ണൻ അവലോകനം :- ലളിതാ വിജയൻ എറണാകുളം ജില്ലയിലെ അങ്കമാലിയ്ക്കടുത്ത് ജി. ശങ്കരക്കുറുപ്പിന്റെ ജന്മസ്ഥലമായ നായത്തോട് എന്ന കൊച്ചു ഗ്രാമത്തിലെ എഴുത്തുകാരിയായ മായാബാലകൃഷ്ണൻ എന്ന അതുല്യ പ്രതിഭയാണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത്. 36 വർ ഷത്തോളമായി കിടപ്പു രോഗിയായാണ് കവയിത്രി മായാ ബാലകൃഷ്ണൻ. ഭിന്നശേഷി ഒരു പോരായ്മയല്ല എന്ന് ശക്തമായി തെളിയിച്ച ഈ എഴുത്തുകാരി വേറിട്ട സംഭവം തന്നെയാണ്. തന്റെ പോരായ്മകളെ വെല്ലുവിളിച്ചുകൊണ്ട് എഴുത്തിന്റെ ലോകത്തിലേക്ക് ഇറങ്ങിവന്ന പടക്കുതിര. പതിനഞ്ചാമത്തെ വയസ്സിൽ റൊമാറ്റോയ്ഡ് ആർത്രൈറ്റിസ്എന്ന അസുഖത്തെ തുടർന്ന് പഠനം മുടങ്ങുകയും ഒരു ഇടവേളയ്ക്ക് ശേഷം എസ്എസ്എൽസി വിജയം കരസ്ഥമാക്കുകയും ചെയ്തു ഈ മിടുക്കി. പതിമൂന്ന് വർഷമായി നവമാധ്യമ രംഗത്ത് വിസ്മയം തീർക്കുകയാണ് ഈ കവയിത്രി. ശരീരത്തിൽ ആകെ ചലനശേഷിയുള്ളത് ഇടതുകൈയിലെ ഒരു വിരലിനു മാത്രം.അത് ഉപയോഗിച്ച് ലാപ്ടോപ്പ് ടാബ് എന്നിവയിൽ കവിതകളും ബാലസാഹിത്യ കഥകളും പാലിയേറ്റീവ് ലേഖനങ്ങളും ഓർമ്മക്കുറിപ്പുകളും തയ്യാറാക്കിയിട്ടുണ്ട്. ഇതിനോടകം തന്നെ മൂ...