അവകാശ സംരക്ഷണം
ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ നിഷേധിച്ചാൽ വൻ തുകയാണു പിഴയൊടുക്കേടണ്ടി വരുന്നത്!
അഞ്ചുലക്ഷം രൂപ. അതുപോലെ പരാതി കൊടുത്താൽ പരിഹാരമുണ്ടാകുമെന്നും തെളിഞ്ഞു.
വീട്ടിലെത്തി വോട്ട് ചെയ്യിപ്പിക്കാതിരുന്നതിനു കൊടുത്ത പരാതിയിൽ ഭിന്നശേഷി കമ്മീഷണർ
വേണ്ടപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ച് രണ്ടുപ്രാവശ്യം ഹിയറിംഗ് നടത്തി .
കുറ്റക്കാരെ കണ്ടുപിടിച്ചു!
തെറ്റുപറ്റുക മനുഷ്യസഹജമാണല്ലോ.
മനപ്പൂർവമല്ലാത്ത തെറ്റ് എന്ന കാരണത്താൽ ഞാൻ ക്ഷമിക്കാൻ തയ്യാറായി. കമ്മീഷണർ എന്നോട് മുഷിഞ്ഞു എങ്കിലും ഞാൻ കേസ് പിൻ വലിക്കുകയായിരുന്നു.
ആരേയും ദ്രോഹിക്കണം , ഇത്രയും വലിയ ശിക്ഷ നൽകും എന്നൊന്നും ഞാനും കരുതിയില്ല.
കുറ്റക്കാരെ കണ്ടുപിടിക്കണം , എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു? മേലിൽ ഇതുപോലെ സംഭവിക്കരുത് എന്നതിലൊക്കെ ഞാനും തൃപ്തയായി!
കമ്മീഷണർ വിളിച്ചു താക്കീത് കൊടുത്തതു തന്നെ വലിയ ശിക്ഷയായില്ലേ. നമുക്കും ഒരു ശബ്ദമുണ്ടെന്നു മനസ്സിലായല്ലോ! അത്ര മതി!
സ്നേഹപൂർവ്വം
മായ ബാലകൃഷ്ണൻ
മെയ് 27 2024
Comments
Post a Comment