ാലാം വിരലിനു പിന്നിൽ

 നാലാംവിരലിനു പിന്നിൽ.....

==========

അമേരിക്കയിലെ വിശ്വോത്തര യൂണിവേഴ്സിറ്റിയുടെ പ്രധാനകവാടത്തിൽ എഴുതിവച്ചിരിക്കുന്ന വാചകമുണ്ട്  


" I know I am something.

Because 

God Doesn't Create wastage" 

എന്റെ നാലാംവിരലിനെക്കുറിച്ചറിയുമ്പോൾ നിങ്ങൾക്കും തോന്നും 

അതു തീർത്തും സത്യമാണെന്ന്! 

"God Doesn't Create wastage" 


 

എന്റെ നാലാംവിരൽ എന്നുകേൾക്കുമ്പോൾ

പലരും വിചാരിച്ചിരിക്കുന്നത് ചലിപ്പിക്കാൻകഴിയുന്ന ഒരേ ഒരു വിരൽ! അതാണ് ഈ നാലാം വിരൽ എന്നാണ്. എന്നാൽ എന്റെ നാലാംവിരൽ തീരെ ചലിപ്പിക്കാനാവാത്ത ഒരു വിരൽ ആണ്. അതെനിക്ക് ഒരുപകരണംപോലെ ടാബിലും ലാപ്പ് ടോപ്പിലും,

 അല്പസ്വല്പം ചലിപ്പിക്കാൻ കഴിയുന്ന എന്റെഇടതുകൈ മുട്ടുള്ളതുകൊണ്ട്  മാത്രം സാധിക്കുന്ന കാര്യമാണ്.

 

 ചലിപ്പിക്കാനാവാത്ത റിസ്റ്റ്ഉം കൂടിപ്പിപ്പിടിച്ചിരിക്കുന്ന വിരലുകളും! ആ വിരലുകളിൽ ഒന്നായ നാലാംവിരൽത്തുമ്പിന്റെ ചെരിഞ്ഞ ഒരുവശം

 ചെറുവിരലിന്റെ തടസ്സമില്ലാതെ ടാബിലും ലാപ്പ്‌ടോപ്പിലും ടച്ച് ചെയ്യാൻ കഴിയുന്ന വിധത്തിൽ ഉണ്ടായത് ഭാഗ്യമാണ്. ഒരു കമ്പോ വടിയോ കൊണ്ട് തൊടാൻ കഴിയുന്നപോലെ അതൊരു ഉപകരണം മാത്രം!

 മറ്റുവിരലുകൾക്കിടയിൽ മടങ്ങി വീണുപോയ വിരൽ.

 ദൈവം ഒരു വസ്തുവിനെയും പാഴായി സൃഷ്ടിക്കുന്നില്ല. അതാണ് ഈ നാലാംവിരൽ.


ആറേഴു വർഷംമുൻപ് മൊബൈൽ Sms കൾ കൈമാറിക്കൊണ്ടിരിക്കുമ്പോൾ എനിക്കുകിട്ടിയ സന്ദേശങ്ങളിൽ ഒന്നായിരുന്നു ഇത്.


Great motivationl words Written on 

The Entrance of An American University.

" I know I am something.

Because 

God Doesn't Create wastage" 


മായ ബാലകൃഷ്ണൻ .

പ്രിയ സുഹൃത്തുക്കളേ...


പുസ്തകം വേണ്ടവർ +91 94465 84687 ഈ നമ്പറിൽ മെസേജിടുക

Comments

Popular posts from this blog

രാധ മീരാ പുസ്തകത്തെക്കുറിച്ച്

അമ്മയുടെ കവിതകൾ" ( കവിത സുനിൽ& അജിത)

തനൂജ ഭട്ടതിരി