സദാശിവൻ നായർ വെള്ളപ്പൊക്കത്തിലെ പൂച്ച
കുട്ടിയാവാൻ വീണ്ടും മോഹിപ്പിക്കുന്ന ബാലകഥകൾ!
*************************
കവിതയും ആത്മകഥയും ബാലകഥകളും വിരിയുന്ന മായയുടെ നാലാം വിരൽ എന്തത്ഭുതവും ആദരവുമാണ് വായനക്കാരിൽ ഉണ്ടാക്കുന്നതെന്ന് പറയുക വയ്യ! ഈ അതുഭുതാദരങ്ങളോട് കൂടിയാണ് ഇതെഴുതുന്നത്.
ബാലകഥകൾ എല്ലാവർക്കും വഴങ്ങുന്ന സാഹിത്യശാഖയല്ല. അതിന് പ്രത്യേക പ്രാവീണ്യം തന്നെ വേണം. ആദ്യമായി ബാലമനസ്സിനെ സസൂക്ഷ്മം നിരീക്ഷിച്ചറിയുകയാണ് വേണ്ടത്. രണ്ടാമത് ബാലമനസ്സിനെ ആകർഷിക്കുന്ന കഥകളെഴുതാനുള്ള വാസനാബലം ആവശ്യമാണ്.ഭാഷയു ആഖ്യാനവും കുട്ടികളുടെ മനസ്സിന് ഉൾക്കൊള്ളാൻ കഴിയുന്നതാക്കണം.
ഈ ഗുണങ്ങളൊക്കെ മായയ്ക്ക് ജൻമനാ കിട്ടിയിട്ടുണ്ട്..വെള്ളപ്പൊക്കത്തിലെപൂച്ച എന്ന കഥ വായിക്കുമ്പോൾ തന്നെ വ്യക്തമാവും. വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെടുന്ന രാരിപ്പൂച്ചയുടെയും ബിട്ടു എന്ന പട്ടിയുടെയും ഹൃദയവികാരങ്ങളും അവർ തമ്മിലുള്ള സൗഹൃദവും സ്വാഭാവികത ചോർന്നുപോകാതെ രസകരമായി വർണ്ണിച്ചിരിക്കുന്നു.
ശത്രുക്കൾപോലും മിത്രങ്ങൾ ആവുന്ന വെള്ളപ്പൊക്കം എന്ന ഭീകരമായ അവസ്ഥയെ രാരിപ്പൂച്ചയുടെയും ബിട്ടുപ്പട്ടിയുടെയും സുന്ദരി പൂച്ചയുടെയും കഥകൊണ്ടു രസകരമാണ് വികാരോത്തേജകമായും വരച്ചു കാട്ടുന്നു.
............
.......................
.................... ..................
............................
......................തുടർന്ന് ഓരോ കഥയും ചുരുക്കി അസ്വാദനക്കുറിപ്പ് തന്നിട്ടുണ്ട്.... അവസനമിങ്ങനെ തുടരുന്നു. .....................
..........................
എല്ലാ കഥകളും മിതത്വം പാലിക്കുന്നുണ്ട്. ആമീം സൈറ യും അല്പം നീണ്ടുപോയോന്ന് സംശയം.എങ്കിലും കഥ മുഷിപ്പിക്കുന്നില്ല.ആഖ്യാനശൈലിയുടെ മെച്ചം കൊണ്ടാണിത് സാധിക്കുന്നത് .
മായ ബാലകൃഷ്ണൻ നല്ലൊരു കഥ പറച്ചിലുകാരിയും കവിയുമാണെന്ന് ഇതുവരെ പ്രസിദ്ധീകരിച്ച കൃതികൾ സ്പഷ്ടമാക്കുന്നു. വാസ്തവത്തിൽ കഥയല്ലേ ജീവിതം. ജീവിതത്തിന്റെ മോഹനവാഗ്ദാനങ്ങൾ കഥകൾ തന്നെയാണ്. നിറം പിടിപ്പിച്ച കഥകൾ ഇല്ലെങ്കിൽ പിന്നെന്തു ജീവിതം. പ്രത്യേകിച്ചു ചലനശേഷിയില്ലാതെ ജീവിതം ആസ്വദിക്കുന്ന മായയെപ്പോലുള്ളവർക്ക് ആശ്വാസം നൽകുന്നത് വിരൽത്തുമ്പിൽ നിന്നു വിരിയുന്ന കഥകളും കവിതകളുമാണ്. സുന്ദരമായ ഈ പ്രകൃതിയെ കാണാനും കേൾക്കാനും കഴിയുന്നതുതന്നെ മഹാഭാഗ്യമെന്നു കരുതണം. ശബ്ദവും വെളിച്ചവുമില്ലാതെ വിരസമായ ജീവിതമായില്ലലോയെന്നാശ്വസിക്കൂ മായേ....തളർച്ചയില്ലാതെ നടന്ന നാളുകളെക്കുറിച്ച് ചിന്തിച്ചാൽ മതി മനസ്സിന് നല്ല ആശ്വാസമാകും. ഒരു നല്ല നാളെക്കുവേണ്ടി പ്രാർത്ഥിക്കുക. കൂടെ പ്രാർത്ഥിക്കാൻ ഞങ്ങളൊക്കെയുണ്ട്. സ്വപ്നം കാണുന്നതിന് ചിലവൊന്നു മില്ലലോ. എല്ലാം സ്വപ്നം തന്നെയല്ലേ. ജീവിതവും ഒരു സ്വപ്നമെന്നു കരുതിയ മതി. മായയുടെ ആത്മവിശ്വാസവും പ്രസന്നതായും കർമ്മോത്സുകതയും മറ്റുള്ളവർക്ക് സന്തോഷം നല്കുന്നുവെങ്കിൽ ത് തന്നെയാണ് മായയുടെ .....
അതുതന്നെയാണ് മായയുടെ ജീവിത സന്ദേശവും .
അച്ഛൻ സദാശിവൻ നായർ
Comments
Post a Comment