വനിതാദിനം
ഞാനൊരു വനിതാ
ഞാനൊരു വനിതാ എന്ന നിലയിൽ എനിക്കഭിമാനം തോന്നിതുടങ്ങിയത് എന്റെ കൗമാരപ്രായത്തിലാണ്.
ഇന്ത്യ ഭരിച്ച ഇന്ദിരപ്രിയദർശിനി പത്രത്താളുകളിൽ നിറഞ്ഞ നാളുകൾ. ലോകത്തെ വൻ ശക്തികളായ
അമേരിക്ക, ബ്രിട്ടൻ, സോവിയറ്റ്‌യൂണിയൻ ഭരണാധികാരികളായ റൊണാൾഡ് റെയ്‌ഗൻ, മാർഗരറ്റ് തച്ചർ, ജോസഫ് സ്റ്റാലിൻ എന്നിവർക്കൊപ്പം തലയുയർത്തി നിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാ ഗാന്ധി. കേവലം ദരിദ്ര രാജ്യമെന്ന് വിശേഷിപ്പിച്ചിരുന്ന ഇന്ത്യയുടെ 100 കോടി ജനങ്ങളുടെ അഭിമാനം വാനോളം ഉയർന്ന സന്ദർഭമായിട്ടാണ് എനിക്കതിനെ തോന്നിയത്. ആത്മവിശ്വാസവും ഇച്ഛാശക്തിയും സ്ഫുരിക്കുന്ന കണ്ണുകളും നീണ്ട നാസികയും ഇന്ദിരാജി യെ വേറിട്ടതാക്കി. ഒരു രാജ്യത്തെ, ഒരു വനിത ഭരിക്കുന്നു എന്നതും ഞാനും ഒരു പെൺകുട്ടി , ഞാനുമൊരു ഇൻഡ്യാക്കാരി എന്നുമൊക്കെ എന്റെ മനസ്സ് തുടിച്ചു. ഏത് ഉയർന്ന പദവിയും നിലയിലും വളരാൻ തനിക്കും കഴിയുമെന്നത് ഒരാത്മവിശ്വാസമായിരുന്നു ആ ചിത്രങ്ങളും വാർത്തകളുമൊക്കെ!
പ്രായപൂർത്തിയായ ഘട്ടത്തിൽ അമ്മ എനിക്ക് മനസ്സിലാക്കിച്ചു തന്നത് സ്ത്രീകളായിട്ടുള്ളവർക്ക് എല്ലാം ഉണ്ടാകുന്നതാണ് എന്ന് പറഞ്ഞാണ്.
വല്ലാത്തൊരു അപകർഷതയോ വിഷമങ്ങളുമൊക്കെ എന്നെ അലട്ടിയ ദിനങ്ങൾ. അതുകേട്ടപ്പോൾ ഇന്ദിരാജി യുമായി താരതമ്യം ചെയ്യാനാണ് ഞാൻ മുതിർന്നത്... അങ്ങനെ ഞാനും ഇന്ദിരാഗാന്ധിയെപ്പോലെ ഒരു സ്ത്രീ എങ്കിൽ എനിക്കതൊരു കുറവല്ല എന്ന് ഞാനും ആശ്വാസവും അഭിമാനംകൊള്ളുകയുമായിരുന്നു.😃😃😃
മായ ബാലകൃഷ്ണൻ
Comments
Post a Comment