അജ്ഞാതനായ സുഹൃത്ത്

അയച്ചുതന്ന ഭംഗിയുള്ള പുസ്തകമാണ് "പച്ച!" 

എഴുത്തുകാരൻ ജിതിൻ ജോസഫ്‌. മനോഹരമായ കവർ ! നല്ല പേജുകൾ. നല്ല നിലവാരമുള്ള ബുക്ക്...

 പ്രസാധകർ #മഴത്തുള്ളി പബ്ലിക്കേഷൻസ് 

 

#പച്ച#



ജീവനെ ഉണർത്തുന്ന നുറുങ്ങ് നുറുങ്ങ് ചിന്തകൾ ചേർന്നതാണ് പച്ച!

ചിലത് കുറുവടി കൊണ്ടെന്നപോലെ പെട്ടെന്ന് ഉണർത്തും!

അത്തരത്തിൽ ഒന്ന് 


#മറുപടി

മടിയന് മറുപടി

 അടിമുടിയൊരടി! 

 -------

ചിലത് ആത്മീയഭാവം തൊട്ടുണർത്തുന്നവയുമാണ്.

#കൗതുക വസ്തു 

________


ശംഖിൽ നിന്നും

 മനോഹരമായ ശബ്ദത്തിന് 

ജന്മമെടുക്കാമെങ്കിലും

ഒരു കൗതുക വസ്തുവായ്‌

 അതെന്നും എന്റെ മേശയിൽ 

സ്ഥാനമുറപ്പിച്ചിരിക്കുകയാണ്.


 സ്വന്തം-

 ------

കോലാഹലങ്ങൾക്കൊടുവിൽ

അതിരുകെട്ടി കിണറുകൾ

നമ്മൾ സ്വന്തമാക്കിയെങ്കിലും

ഉറവകൾ മാത്രം കൈപ്പിടിയിൽ ഇല്ലല്ലോ.. 


# അറിയുമോ

ദൈവമേ....നിനക്ക് എന്നെ അറിയാം.


പക്ഷെ...ഇതുവരെ നിന്നെ ഞാൻ അറിഞ്ഞില്ലലോ.


 കാടത്തം

 -------

കാട് കയറി അലഞ്ഞു നടക്കുന്ന 

എന്റെ ചിന്തകളെ ധ്യാനിച്ചപ്പോഴാണ്

എന്നിലെ കാട സ്വഭാവം തിരിച്ചറിഞ്ഞത്.


ഉൾക്കാഴ്ച

---------

പുറംകാഴ്ചകൾ മറന്ന് അകത്തേക്ക് നോക്കണം.

അപ്പോഴാണ് ഉൾക്കാഴ്ചകൾ സാധ്യമാകുന്നത്.


ചിലതെല്ലാം കാണുന്ന നിമിഷത്തിൽ ഉദിക്കുന്ന ചില നുറുങ്ങു ചിന്തകളും

 #വാത്സല്യം  

തെറ്റു ചെയ്യുമ്പോൾ എന്നെ ശിക്ഷിക്കുന്ന 

അമ്മയെക്കാൾ എനിക്കിഷ്ടം  

എന്റെ ദീനദീനങ്ങളിൽ കൂട്ടിരുന്ന് 

നേരം വെളുപ്പിക്കുന്ന അമ്മയെയാണ്!


#വനിത

ദാ അതാ നോക്ക്...! 

വനിത ഒരു ദേവത.


ആൽബം

മുന്നിട്ടുപോകുമ്പോൾ 

പിന്നിട്ട വഴികൾ 

ആഹാ എത്ര സുന്ദരം!



മനോഹരമായ കവർ,പേര് പോലെ പച്ചിലയിൽ തളിർത്തത്...

പ്രണയത്തിന്റെ നൂറുങ്ങിൽ പച്ച ഇങ്ങനെയും

വായിക്കാം..


ഇലകൾ കൊഴിയാത്ത

വൃക്ഷങ്ങൾഇല്ല

പ്രണയം തളിർക്കാത്ത

ഹൃദയങ്ങളും....


എന്തായാലും മനസ്സിനെയും ഹൃദയത്തെയും തണുപ്പിക്കുന്ന പച്ച ലളിതം സുന്ദരം. കവിതയെന്ന് ആദ്യം തോന്നിയില്ല.. കവിതയ്ക്ക് നിശ്ചിതമായ വ്യാഖ്യാനങ്ങൾഇല്ലാത്തപ്പോ കവിതകൾ ഇങ്ങനേയും വായിക്കാമല്ലോ....


ആസ്വാദനം മായ ബാലകൃഷ്ണൻ

-------------

Comments

Popular posts from this blog

രാധ മീരാ പുസ്തകത്തെക്കുറിച്ച്

അമ്മയുടെ കവിതകൾ" ( കവിത സുനിൽ& അജിത)

തനൂജ ഭട്ടതിരി