വെടിവട്ടം

 ഓർമ്മയിലൊരു ദിനമാകും  ഇത്‌.

********************

നല്ലൊരു വെടിവട്ടമായിരുന്നു അത്.  

 വളരെ കാലങ്ങൾക്കുശേഷമാണ് ഇങ്ങനെയൊരു സൗഹൃദസല്ലാപം നടക്കുന്നത്.  ഇഷ്ടമുള്ള വിഷയങ്ങൾ സംസാരിക്കുമ്പോൾ സമയംപോകുന്നതറിയില്ല. 

 ഒരർത്ഥത്തിൽ സമയം പോവുകയല്ല, സേവ് ചെയ്യുകയാണ്. ആനന്ദം ഉന്മേഷം,  ഊർജ്ജം സംഭരിക്കാനുമുള്ളതാണ് ആ നിമിഷങ്ങൾ.  


വർഷങ്ങൾക്ക്മുൻപ് ഞാനും സുഹൃത്ത് ബിന്ദുവും ഒരുപാട് നേരം ഇതുപോലെയിരുന്നു സംസാരിക്കുമായിരുന്നു. ഏറ്റവും വേദന നിറഞ്ഞ കാലത്തെ അതിൽനിന്നും വേറിട്ട  വിഷയങ്ങൾ, പുതിയ പുതിയ അറിവുകൾ , ജീവിതത്തിലെ മറക്കാനാവാത്ത സന്ദർഭങ്ങളാണവ. 


  അതുപോലെയൊന്ന് ഇന്നലെ നിരൂപകനും എഴുത്തുകാരനുമായ ശ്രീ കാവാലം അനിൽ, കൂടെ പുസ്തകപ്രകാശനത്തിന് ഒരു നോക്ക് കണ്ടുമറഞ്ഞ സഹൃദയനും എയർപോർട്ട് ഉദ്യോഗസ്ഥനുമായ ശ്രീ സുന്ദരേശൻ സാറുംകൂടിയുണ്ടായി. പിന്നെ ഞാനും ജീവൻ ചേട്ടനും.

 

സംസാരത്തിനിടയിൽ ആരെല്ലാം എന്തെല്ലാം വിഷയങ്ങളായിരുന്നു വന്നുകൊണ്ടിരുന്നത്!. സാഹിത്യം സംഗീതം, കല കവിത ഒന്നൊന്നര മണിക്കൂർ! ആലോചിക്കുമ്പോൾ അത്ഭുതംതോന്നുന്നു. 

 ജീവിതത്തിൽ ആദ്യമായി കാണുന്ന വ്യക്തികളാണ്. ശ്രീ കാവാലം അനിൽ,ഉം ശ്രീ സുന്ദരേശൻ സാറും. 

 

ഞങ്ങളുടെ  സംസാരം കുട്ടനാടൻ എഴുത്തുകാരായ  കാവാലം നാരായണപ്പണിക്കരിലേക്കും തകഴിയുടെ തനതു വ്യക്തിത്വങ്ങളിലേക്കുമെല്ലാം ഇറങ്ങിച്ചെന്നു. ചിരിയുടെ നുറുങ്ങുകൾ വാറിവിതറി.


  സുന്ദരേശൻ സർ എന്റെ "നാലാംവിരൽ...." വായിച്ച്‌  എന്നെ കൂടുതൽ അറിഞ്ഞ വ്യക്തിയാണ്. അതിലുപരി അദ്ദേഹത്തിന്റെ സഹോദരൻ വർഷങ്ങളോളം അസ്ഥി സംബന്ധമായ അസുഖത്തെ തുടർന്ന് ചോര പൊടിയുന്ന വേദനയുമായി കഴിഞ്ഞ വ്യക്തിയാണ്. ഇന്ന് ജീവിച്ചിരിപ്പില്ലാത്ത അദ്ദേഹത്തെ ശാരീരികമായി വളരെയേറെ പരിമിതികൾ നേരിട്ട കാലത്ത് പരിചരിച്ചിരുന്ന നല്ല മനസ്സിനുടമ കൂടിയാണ്.  എനിക്ക് ജീവൻ ചേട്ടൻ പോലെയൊക്കെ. 

 

   4, 5 വർഷം മുൻപ്   "പുലർകാലം ഫേസ്ബുക്ക് ഗ്രൂപ്പിൽ" വന്നശേഷമാണ് ശ്രീ കാവാലം അനിൽ എന്ന പേര് കേട്ടുതുടങ്ങിയത്.

അവരുടെ പല രചനാമത്സരങ്ങളിലും ജഡ്ജ് ആയിരുന്നു അദ്ദേഹം.  ആ അറിവ് പിന്നീട് നമ്മുടെ സ്നേഹമയിയായ രാധമീരയിലൂടെയും സാഹിതിയിലൂടെയും എഴുത്തിലൂടെയും കവിതകൾ തമ്മിലുള്ള അറിവായ്‌ പരസ്പരം പരിചയപ്പെട്ടു സംസാരിച്ചിട്ടുണ്ട്. 


പക്ഷെ നേരിട്ട് കാണാൻ വളരെ നാളായി ആഗ്രഹിച്ച് ആ ശ്രമം ഇന്നലെയാണ് ഫലവത്തായത്.വളരേ ശാരീരിക പരിമിതികളുള്ള വ്യക്തിയാണ് അദ്ദേഹമെന്ന് എനിക്കും അറിയില്ലായിരുന്നു. പക്ഷേ ഏത് പരിമിതിയെയും മറികടക്കുന്ന അക്ഷരജാലക്കാരനാണ് അദ്ദേഹം. പാണ്ഡിത്യം ഏറെയുണ്ട്. പക്ഷെ നേരിൽ കണ്ടപ്പോൾ സൗമ്യനായിരുന്നു.  തലക്കനമൊന്നും കണ്ടില്ല. 

 

ഈയൊരു ദിനത്തെ മറക്കാനാവാത്ത അനുഭവമാക്കിയതിന് നന്ദി 

 ശ്രീ അനിൽജി , സുന്ദരേശൻസർ!  


സ്നേഹപൂർവ്വം

മായ ബാലകൃഷ്ണൻ  


 












Comments

Popular posts from this blog

രാധ മീരാ പുസ്തകത്തെക്കുറിച്ച്

അമ്മയുടെ കവിതകൾ" ( കവിത സുനിൽ& അജിത)

തനൂജ ഭട്ടതിരി