യുഗാണ്ട യാത്രക്കുറിപ്പ് ആസ്വാദനം

 EDitod  version "ഉഗാണ്ട! ആഫ്രിക്കയിലെ കേരളം" ( സി ആർ ദാസ് )

=========ഒരു ഉഗാണ്ടൻ യാത്രാവിവരണക്കുറിപ്പ് (ആസ്വാദനം മായ ബാലകൃഷ്ണൻ) ഇ മലയാളീ ഓൻലൈൻ പ്രസിദ്ധീകരിച്ചു.



ഉഗാണ്ട! ആഫ്രിക്കയിലെ കേരളം" ( സി ആർ ദാസ് )

========= ഒരു ഉഗാണ്ടൻ യാത്രാവിവരണക്കുറിപ്പ് (ആസ്വാദനം മായ ബാലകൃഷ്ണൻ) 

മലയാളികൾ ഉഗാണ്ട എന്നുച്ചരിക്കുന്ന യുഗാണ്ട! ആഫ്രിക്കയുടെ മുത്ത് എന്നാണറിയപ്പെടുന്നത്. കേരളത്തെ നിങ്ങൾ ദൈവത്തിന്റെ നാട് എന്നുവിളിക്കുമ്പോൾ, ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അത് ഉഗാണ്ടയാണെന്ന് അവരും അഭിമാനംകൊള്ളുന്നു.  

ഭൂപ്രകൃതികൊണ്ടും ജലസമ്പത്തുകൊണ്ടും സുഖകരമായ കാലവസ്ഥകൊണ്ടും കേരളത്തെപ്പോലെ അനുഗ്രഹീതമാണ് ഉഗാണ്ടയും. കേരളത്തിലേതുപോലെ വിനോദസഞ്ചാരമേഖലയിലും അവർ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്.  പ്രകൃതിയുമായിണങ്ങിച്ചേരുന്ന കെട്ടിടങ്ങൾ. പുൽത്തകിടിയിൽ പുഴയോരപ്പൂന്തോട്ടം, സമ്പന്നർക്ക് താമസിക്കാവുന്ന സൂട്ട്, ആയുർവേദചികിത്സ, പ്രകൃതിചികിത്സ, എന്നിങ്ങനെ മുന്നേറിക്കൊണ്ടി രിക്കാൻ വെമ്പുന്ന ജനതയുടെ മുഖവുംദർശിക്കാം.  

തടാകങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജിഞ്ചയിലാണ് യാത്രികർ ആദ്യമെത്തുന്നത്.  നൈൽനദിയുടെ ഉറവിടമായ വിക്ടോറിയാതടാകം,  അതിന്റെ തീരത്തെ ഗാന്ധിസ്തൂപം!  ഇങ്ങ് ആഫ്രിക്കയിൽ എല്ലാവർഷവും ഒക്ടോബർ 2 ന് മഹാത്മാവിന് ആദരവർപ്പിക്കുന്ന ചടങ്ങ് നടക്കുന്നുണ്ട്. അത്ഭുതംതോന്നി.  

 കംപാലയാണ് ഉഗാണ്ടയുടെ തലസ്ഥാനം.   കടൽതീരത്തെ എന്റബേ വിമാനത്താവളത്തിൽനിന്ന് 4 മണിക്കൂറോളം യാത്രയുണ്ട് കംപാലയിലേക്ക്.  ചെറുകടകളും, വലിയ മാളുകളും എല്ലാത്തിനും മുന്നിലും തോക്കേന്തിയ സെക്യൂരിറ്റിക്കാർ. വൈകുന്നേരങ്ങളിൽ നമ്മുടെനാട്പോലെ കംപാല, വാഹനങ്ങളെക്കൊണ്ടും മനുഷ്യരെക്കൊണ്ടും നിറഞ്ഞ് ഗതാഗതകുരുക്കുകളിൽപ്പെടും. 

 ചന്ദ്രനിലോ ചൊവ്വയിൽച്ചെന്നാലോ അവിടെ ഒരു മലയാളിയും ചായക്കടയും ഉണ്ടാകുമെന്ന് തമാശപറയുന്നതുപോലെയായി ഉഗാണ്ടയിലും മലയാളിക്ക് ഹോട്ടലുണ്ട്! നൂറോളം മലയാളീ കുടുംബങ്ങളുണ്ട്. കേരളസമാജവും പ്രവർത്തിക്കുന്നുണ്ട്.  ബാങ്ക് ജോലിക്കാരും, ഐ ടി പ്രൊഫഷണലുകളുമായ മലയാളി പുതുതലമുറ, എഴുതാനറിയില്ലെങ്കിലും നന്നായി മലയാളം സംസാരിക്കും.   

ഉഗാണ്ടയിൽ ജോലിയെന്നറിഞ്ഞപ്പോൾ നാട്ടിൽനിന്ന് പെണ്ണ്കിട്ടാൻ വരെ വിഷമമുണ്ടായി എന്ന് തൃശ്ശൂർ ഒല്ലൂർ സ്വദേശി ആർതറും രസത്തോടെ അഭിപ്രായപ്പെടുന്നു.  

 കംപാലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ്  യുനെസ്കോയുടെ ലോകപൈതൃകപട്ടികയിൽപ്പെടുന്ന, ശവകുടീരങ്ങളുടെ കൊട്ടാരം എന്നറിയപ്പെടുന്ന കുസൂബി, ചരിത്രസ്മാരകം. രാജവംശങ്ങളെയും ഗോത്രവിഭാഗത്തിന്റെയും നൂറ്റാണ്ടുകളുടെ ചരിത്രത്തെ പരിചയപ്പെടുത്തുന്നു. കാതടപ്പിക്കുന്ന വാദ്യഘോഷങ്ങളും വിവിധ ഗോത്രവർഗവിഭാഗങ്ങളുടെ നൃത്തവും, കച്ചവടക്കാരും സ്ത്രീകളും കുട്ടികളും പുരുഷന്മാരേയുംകൊണ്ട് നിറഞ്ഞിരിക്കുന്ന കംപാല കാർണിവൽ,നമ്മുടെ നാട്ടിലെ പൂരപ്പറമ്പിനെയാണ് യാത്രികർ സ്മരിക്കുന്നത്. ഇത്തരം അവസരങ്ങളിൽപ്പോലും ജനസംഖ്യാനിയന്ത്രണ ത്തിനുള്ള മാർഗങ്ങൾ പ്രായോഗികമാക്കാൻ അവർ ശ്രദ്ധപുലർത്തുന്നത് കൗതുകമായി.

മലയാളി സുഹൃത്ത് ആർത്തറും കുടുംബവും   ഗോത്രവിഭാഗങ്ങളുടെ ഒരു നാടൻ നൃത്തകലാവിരുന്ന് കാണാൻ തിയറ്ററിൽ കൊണ്ടുപോകുന്നു. ഇരുളും വെളിച്ചവും മാറിമാറിവരുന്ന മായികലോകം എന്നാണ് ആ കാഴ്ചയെ വിവരിച്ചത്.  മലയാളീകുടുംബങ്ങൾ തങ്ങളുടെ സംസ്കാരവും കലയും കാത്തുസൂക്ഷിക്കുക യും കുട്ടികൾക്ക് പകർന്നുകൊടുക്കുകയും  ചെയ്യുന്നുണ്ട്. 

മറ്റൊന്ന് കംപാലയിലെ ദേശീയ ചരിത്രമ്യൂസിയമാണ്. പ്രവേശനഫീസ് 10000 ഉഗാണ്ടൻ ഷില്ലിംഗ് അതായത് 200 രൂപയോളം വരും.  രസകരമായ കാര്യം ഗൈഡായി എത്തുന്ന ചെറുപ്പക്കാരൻ 2 വട്ടം പേരു പറഞ്ഞിട്ടും നമ്മുടെ യാത്രികർക്ക് അത് പറയാൻപോലും കഴിയുന്നില്ല.അത്രയ്ക്കും ദീർഘമാണ് ആ പേരുകൾ.

 തുടർന്ന് സാഹിത്യകാരനും അദ്ധ്യാപകനും ശാസ്ത്രജ്ഞനുമായ ശ്രീ സി ആർ ദാസും സുഹൃത്ത് ഉണ്മ മോഹൻദാസും കംപാലയിലും ജിഞ്ചയിലുമായി ഏതാനും സ്‌കൂളുകൾ സന്ദർശിക്കുന്നു. ചെല്ലുന്നയിടങ്ങളിലെല്ലാം നല്ല സ്വീകരണമാണ്. ദാസ് സറും സുഹൃത്തും പാട്ടുപാടിയും കൂടെ പാടിപ്പിച്ചും കഥകൾ പറഞ്ഞുകൊടുത്തും അവരോട് സംവദിച്ചും കുട്ടികളുടെ പ്രിയപ്പെട്ടവരാകുന്നു. നമ്മുടെ നാട്ടിലെപ്പോലെ മതവിഭാഗങ്ങളുടെ സ്‌കൂളും, ഗവൺമെന്റ്, എയ്‌ഡഡ്‌ , അൺഎയ്‌ഡഡ്‌ പ്രവണതയും നിലവാരത്തിൽ അത്തരം മാറ്റങ്ങളും ഓരോയിടത്തും കാണാം. അവർ സന്ദർശിച്ച ഉൾനാടൻ സ്‌കൂൾ എന്നത് കേരളത്തിലെ പഴയ ഗവൺമെന്റ് സ്‌കൂളുകളെ ഓർമിപ്പിക്കുന്നു. സ്‌കൂളിൽ ഉച്ചഭക്ഷണമില്ലെന്നത് അവിടുത്തെ അദ്ധ്യാപികയുടെ സങ്കടമാണ്. കുട്ടികളുടെ ഒരുപാട് ചോദ്യങ്ങൾക്കിടയിൽ ഏറെ കൗതുകമായത്  "എന്നെ നിങ്ങളുടെ ഇന്ത്യയിലേക്ക് കൊണ്ടുപോകാമോ എന്ന ഒരു കുട്ടിയുടെ നിഷ്കളങ്കമായ ചോദ്യമാണ്. ലിപിയില്ലാത്ത സ്വാഹിലിയാണ് അവരുടെ ഭാഷ എങ്കിലും നല്ല ബ്രിട്ടീഷ് ഇംഗ്ലീഷിൽ കുട്ടികൾ സംസാരിക്കും

 ഇസ്ലാംമത വിശ്വാസികളുടെ കസൂബി ഇസ്ലാം സ്‌കൂൾ കൗതുകമാണ്, നിറയെ തല, മൊട്ടകളായും പറ്റെ വെട്ടിയ കാപ്പിരിമുടിക്കാരും. വിദേശികളെ കണ്ടപ്പോൾ ചുറ്റുംകൂടി അവരുടെ സന്തോഷവും ആഹ്ലാദവും കാണേണ്ടതാണ്. അവരുടെ പരിമിതി ലൈബ്രറിയിൽ ഇംഗ്ലീഷ് പുസ്തകങ്ങൾ ഇല്ലാ, എത്തിച്ചുകൊടുക്കാമോ യെന്നതുമാണ്. അവിടെയും കുട്ടികളുടെ കൗതുകങ്ങൾ നിറഞ്ഞ ചോദ്യങ്ങളേറെയുണ്ടായി.

 തികച്ചും വ്യത്യസ്തമായ ഒന്നാണ് ജിഞ്ചയിലെ ഇന്ത്യൻ അസോസിയേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന സെന്റ് പീറ്റേഴ്സ്ബെർഗ് സ്‌കൂൾ. പച്ചപ്പിന്റെ ഇരുട്ടും തണുപ്പും മഴക്കാടുകളും നിറഞ്ഞ വനപാതയിലൂടെ യാത്രചെയ്തെത്തുന്നത് നല്ലൊരനുഭവമാണ്. ഇന്ത്യൻ വ്യവസായികളുടെ പഞ്ചസാര ഫാക്ടറികളും കരിമ്പിൻ തോട്ടങ്ങളും വഴിനീളെയുണ്ട്.    സ്‌കൂൾ കവാടത്തിൽ സുരക്ഷാപരിശോധനകൾ,  വിശാലമായ ക്യാമ്പസും പരന്നുകിടക്കുന്ന സ്‌കൂൾകെട്ടിടവും നിലവാരം വിളിച്ചോതുന്നു.  ഉഗാണ്ടക്കാരനായ ഹെഡ്മാസ്റ്ററും ഇൻഡ്യാക്കാരനായ അഡ്മിനിസ്ട്രേടറുമാണവിടെ മേൽനോട്ടം. ഇന്ത്യൻ സ്‌കൂൾ ആയതുകൊണ്ടാവാം ഇൻഡ്യയെക്കുറിച്ചും നമ്മുടെ സ്വാതന്ത്ര്യസമരത്തെ ക്കുറിച്ചുമൊക്കെ ആ കുട്ടികൾക്ക് അറിയാം. 

  കംപാലയിലെ ഡൽഹി ഇന്റർനാഷണൽ സ്‌കൂൾ! അന്താരാഷ്ട്ര നിലവാരമുള്ള ഹൈടെക് വിദ്യാലയമാണ്. അത്ഭുതം തോന്നും! തദ്ദേശിയരും വിദേശിയരുമായ കുട്ടികളിൽ ഇന്ത്യക്കാരും മലയാളീകുട്ടികളും വരെയുണ്ട്. സ്മാർട്ട്ക്‌ളാസ് റൂമുകളാണ് മുറികളെല്ലാം.   

വഴിയരികിലെ നെൽസൻ മണ്ടേലയുടെ പേരിലുള്ള കൂറ്റൻ സ്സ്റ്റേഡിയം അത്ഭുതപ്പെടുത്തുന്നതാണ്.   എന്നാൽ ഒരു നാടിന്റെ യഥാർത്ഥമുഖം, മനുഷ്യരെയറിയണമെങ്കിൽ അവിടുത്തെ ഗ്രാമപ്രദേശങ്ങളോ, കുടുംബങ്ങളോ ഒക്കെ പോയിക്കാണുകയായിരുന്നു നല്ലതെന്ന് വായനയ്ക്കിടെ തോന്നി. സാധാരണആഫ്രിക്കൻ രാജ്യങ്ങളിൽ നടക്കുന്ന പിടിച്ചുപറിയും മോഷണവുമൊന്നും ഒരിടത്തും പരാമർശിച്ചുകണ്ടില്ല. സാധാരണയിൽനിന്നും വ്യത്യസ്തമാണോ അവിടം? എന്ന സംശയം ബാക്കിനില്ക്കുന്നു.

മിതശീതോഷ്ണ കാലാവസ്ഥ. മാവും പ്ലാവുമൊക്കെ വർഷത്തിൽ 2 പ്രാവശ്യം പൂക്കുകയും കായ്ക്കുകയുംചെയ്യുന്നു. കപ്പ, കിഴങ്ങുവർഗ്ഗങ്ങൾ എല്ലാമുള്ള നാട്. തെങ്ങ് ഒഴികെ എല്ലാമുണ്ട്. വെറുതെയല്ലാ എഴുത്തുകാരൻ ഇതിനെ ആഫ്രിക്കയിലെ കേരളം എന്ന് വിശേഷിപ്പിച്ചത്!  വായനയിലെമ്പാടും ഒരു ശാന്തതയും പച്ചപ്പും കുളിരും എവിടേയും നമ്മെ തൊട്ടുതൊട്ടുപോകുന്നപോലെയനുഭവപ്പെടും. നേന്ത്രക്കായപോലൊരു പച്ചക്കായ ചതച്ച് ഇലയിൽപ്പൊതിഞ്ഞ് ആവിയിൽ പുഴുങ്ങുന്ന മടാട്ടോയാണ് പ്രധാനഭക്ഷണം, മത്സ്യസമ്പത്തുകൊണ്ട് സമ്പന്നമായ നാട്ടിൽ മത്സ്യവും,  ഇറച്ചിക്കറികളും ഭക്ഷണത്തിൽ പ്രധാനമാണ്.  

 ഉഗാണ്ടയുടെ ഭരണചരിത്രമൊക്കെ വിവരിക്കുന്ന ഒരദ്ധ്യായംതന്നെയുണ്ട്‌. ഉഗാണ്ട, ബ്രിട്ടീഷ് കോളനിയായിരുന്നു.  ലോകംകണ്ട ക്രൂരനും, മനുഷ്യാവകാശധ്വംസകനും, അടിച്ചമർത്തലിന്റെ നായകനുമായ ഈദി അമീൻ എന്ന മുൻ ഭരണാധികാരി, അവരുടെ വർത്തമാനങ്ങളി ലെങ്ങുമുണ്ട്. ആയിരത്തി തൊള്ളായിരത്തിഎഴുപതുകൾക്ക് മുൻപ് ഉഗാണ്ടയിലെത്തി അദ്ധ്യാപകരായ കോട്ടയം സ്വദേശികളായ ദമ്പതികളുടെ മകൾ ഷീബ ഈദി അമീനിന്റെ ഭരണകാലത്തെ ഭയപ്പാടോടെയാണ് ഓർമ്മിക്കുന്നത്.  അച്ഛനും അമ്മയും കുട്ടികളായ തങ്ങളെയുംകൊണ്ട് ഒളിവിൽ പാർത്തതും മറ്റും ആകാംക്ഷനിറഞ്ഞ വായന തരുന്നു. പ്രൈമറിവിദ്യാഭ്യാസം മുതൽ ബിരുദാനന്തരബിരുദം വരെ അവിടെ മെക്കാരകെ യൂണിവേഴ്‌സിറ്റിയിൽ പഠിച്ച ഷീബ ഇപ്പോൾ ഇൻഡ്യൻ സ്‌കൂളിൽ അധ്യാപികയാണ്.   

 ആഫ്രിക്കയിലെ ഏക ക്ഷേത്രത്തെയും കാണാം. ഏകദൈവം എന്ന വിശ്വാസത്തിൽ അധിഷ്ഠിതമായ ബഹായ്‌ മതക്കാരുടെ ക്ഷേത്രം. പ്രകൃതിയുടെ നിറവിൽ ആത്മീയതയിലൂന്നിയ ആചാരക്രമങ്ങളാണ്.  സൂചിവീണാൽപ്പോലുമറിയുന്ന നിശബ്ദതയാണ് ആ മനോഹരമായ ഹർമ്യത്തിനുള്ളിൽ. അനുഭവിച്ചറിയാനുള്ളതാണവിടം.  

 മലയാളികളെക്കൂടാതെ പഞ്ചാബ്, ബംഗാൾ, എന്നിവിടങ്ങളിൽ നിന്നുള്ളവരും പാക്കിസ്ഥാനികളും അദ്ധ്യാപനരംഗത്തും വിവിധമേഖലകളിലും ജോലിചെയ്യുന്നുണ്ട്.  പ്രസിഡന്റ് മുസ്‌സേവനി ഏറെക്കുറെ ജനങ്ങളുടെ അംഗീകാരം നേടിയെടുത്ത നേതാവാണ്. മലയാളീസുഹൃത്തുക്കൾ ഭരണതലത്തിലുള്ളവരെ സന്ദർശിക്കാനും അവസരമൊരുക്കി.  

നമ്മുടെ നാട്ടിലെ സാധാരണ ഓഫീസ് ‌കെട്ടിടംപോലെയാണ് മന്ത്രിഭവനങ്ങൾ. സുരക്ഷാമാനദണ്ഡങ്ങളൊന്നുമില്ല.  സാധാരണജനങ്ങൾക്ക് എത്തിപ്പെടാവുന്നവയാണ്. അതിന്റെ തിരക്കും അവിടെയുണ്ട്.  വളരെ സുതാര്യമായ ഭരണം. എന്തുകൊണ്ട് നമുക്കും ഇത് മാതൃകയാക്കിക്കൂടാ?

  സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിന് ഗവൺമെന്റ്  പ്രത്യേക ശ്രദ്ധകൊടുക്കുന്നു വെന്നത് ഏറെ ശ്രദ്ധേയമാണ്.
ഗ്രാമങ്ങളെ അപേക്ഷിച്ച് നഗരങ്ങൾ ഏറെ മുന്നേറിയിട്ടുണ്ട്.  സ്ത്രീകളുടെ നിലവാരം ഉയർത്തുന്നതിനും ദാരിദ്ര്യവും പട്ടിണിയും അനുഭവിക്കുന്ന കുട്ടികളുടെ ക്ഷേമത്തിനും പ്രവർത്തിക്കുന്ന വനിതാ ആക്ടിവിസ്റ്റുകളുമുണ്ട്.  

തെരുവോരത്തു പാത്രംവച്ച് നിറന്നിരിക്കുന്ന കുട്ടികൾക്കുപിന്നിൽ കാവൽക്കാരായി അമ്മമാരും നിൽക്കുന്നു എന്നതാണ് വേറിട്ട കാഴ്ച്ച!  എന്നാൽ ആ കുട്ടികളുടെ സ്ഥിതി പണ്ടെപ്പോലെയല്ലാ, ഒട്ടിയ വയറോ എല്ലുന്തിയ നെഞ്ചിൻ കൂടുള്ളവരോ അല്ലാ അവരെന്ന് കൂടെയുള്ള മലയാളിസുഹൃത്ത്, അതിനെ ന്യായീകരിക്കാനും അതിന്റെ കാരണങ്ങൾ വിശദീകരിക്കാനും മറക്കുന്നില്ല. എന്നാൽ   മുൻമന്ത്രിയെ പരിചയപ്പെടാൻ നമ്മുടെ യാത്രികർ
ചെല്ലുമ്പോൾ, നിങ്ങളുടെ നാടും ബാലവേലയിൽനിന്നും ബാലപീഡനങ്ങളിൽനിന്നും മോചനം നേടിയിട്ടില്ലാല്ലോയെന്നൊരു ചോദ്യം വലിയൊരടിയായി. തൊഴിലില്ലായ്മ, വിദ്യാഭ്യാസക്കുറവ് ഇതൊക്കെയാണ് ആ നാടിനെ പിന്നോട്ടടിക്കുന്നതെന്ന് അവർ മനസ്സിലാക്കി മുന്നേറാൻ ശ്രമിക്കുന്ന പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമാണ്. ആന്റണി ബ്യൂട്ടൻ എന്ന മുൻമന്ത്രി, കേരളത്തിലെ വിദ്യാഭ്യാസരംഗത്തുള്ളവരുടെ സഹായം ഉഗാണ്ടയിലെത്തിക്കണമെന്നും ആവശ്യപ്പെട്ടു. 

ഇരുണ്ട ഭൂഖണ്ഡം എന്ന പേര് തിരുത്തിയെഴുതുകയാണ് ഇപ്പോഴത്തെ ഭരണാധികാരികൾ. ഇരുളിനെകീറി പ്രകാശം പരത്തുകയാണ്. ഏതൊരു യാത്രാക്കുറിപ്പും നൽകുന്ന കൗതുകങ്ങളും അറിവും ആകാംക്ഷയും നിറയേ ഉണ്ട്.  വായന ഒരു നിറവാണ്. നിങ്ങളും വായിക്കുക!    

അവസാനം മലയാളീസുഹൃത്തുക്കളോട്  നന്ദിയുംപറഞ്ഞുകൊണ്ട്  വായിച്ചു പുസ്തകംമടക്കുമ്പോൾ മനസ്സിലൊരു ശാന്തതയും പ്രത്യാശയും നിറയുന്നു. പ്രകൃതിയുടെ പച്ചപ്പിലേക്ക് ഇറങ്ങിച്ചെല്ലാനും ആ നാടിന്റെ ഭാഗമാകാനും നമ്മളും കൊതിച്ചുപോവും. തീർച്ച.

തൃശൂർ ഹോൺബിൽ പബ്ലിക്കേഷൻസാണ് പ്രസാധകർ. 
 

മായ ബാലകൃഷ്ണൻ 

=====================

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

 മലയാളികൾ ഉഗാണ്ട എന്നുച്ചരിക്കുന്ന യുഗാണ്ട! ആഫ്രിക്കയുടെ മുത്ത് എന്നാണറിയപ്പെടുന്നത്. കേരളത്തെ നിങ്ങൾ ദൈവത്തിന്റെ നാട് എന്നുവിളിക്കുമ്പോൾ, ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അത് ഉഗാണ്ടയാണെന്ന് അവരും അഭിമാനംകൊള്ളുന്നു.  

ഒറ്റയിരിപ്പിൽ വായിച്ചുതീർക്കാൻപോന്ന ജിജ്ഞാസ നിറച്ചുവച്ച പുസ്തകമാണ് സാഹിത്യകാരനും അദ്ധ്യാപകനും ശാസ്ത്രജ്ഞനുമായ ശ്രീ സി ആർ ദാസ് രചിച്ച         "ഉഗാണ്ട! ആഫ്രിക്കയിലെ കേരളം"എന്ന യാത്രാനുഭവക്കുറിപ്പുകൾ. ലോകത്തിലെ പാവപ്പെട്ടകുട്ടികളെ  കണ്ടറിയുക, അവരുടെ  ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുകയെന്ന ലക്ഷ്യത്തോടെ ദാസ് മിഷൻ എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ശ്രീ സി ആർ ദാസും സുഹൃത്ത് ഉണ്മ മോഹൻദാസും ഉഗാണ്ടയിലെത്തുന്നത്.  എന്നാൽ  അവിടുത്തെ കുട്ടികൾ, വിദ്യാഭ്യാസം, കാർഷികമേഖലയും ഭൂപ്രകൃതിയും, ഭരണസംവിധാനങ്ങൾ എന്നിങ്ങനെ വിവിധമേഖലകളെ സ്പർശിച്ചുകൊണ്ടുള്ള വായന നമ്മുടെ സങ്കൽപ്പങ്ങളെ ഒരു പരിധിവരെ മാറ്റിമറിക്കുന്നവയാണ്.  അവിടെയുള്ള മലയാളീസുഹൃത്തുക്കളുടെ സഹകരണവും ഓരോ യാത്രയിലും വഴികാട്ടിയായ് ഒപ്പംനിൽക്കുന്നതും അവരുടെ ആതിഥ്യമര്യാദകളും സ്നേഹപ്രകടനങ്ങളും വായനക്കാർക്കും അപരിചിതത്വം ഒഴിവാക്കി വായനയെ ഊഷ്മളമാക്കുന്നു.  

ഭൂപ്രകൃതികൊണ്ടും ജലസമ്പത്തുകൊണ്ടും സുഖകരമായ കാലവസ്ഥകൊണ്ടും കേരളത്തെപ്പോലെ അനുഗ്രഹീതമാണ് ഉഗാണ്ടയും. കേരളത്തിലേതുപോലെ വിനോദസഞ്ചാരമേഖലയിലും അവർ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്.  പ്രകൃതിയുമായിണങ്ങിച്ചേരുന്ന കെട്ടിടങ്ങൾ. പുൽത്തകിടിയിൽ പുഴയോരപ്പൂന്തോട്ടം, സമ്പന്നർക്ക് താമസിക്കാവുന്ന സൂട്ട്, ആയുർവേദചികിത്സ, പ്രകൃതിചികിത്സ, എന്നിങ്ങനെ മുന്നേറിക്കൊണ്ടിരിക്കാൻ വെമ്പുന്ന ജനതയുടെ മുഖവുംദർശിക്കാം.  

തടാകങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജിഞ്ചയിലാണ് യാത്രികർ ആദ്യമെത്തുന്നത്.  നൈൽനദിയുടെ ഉറവിടമായ വിക്ടോറിയാതടാകം,  അതിന്റെ തീരത്തെ ഗാന്ധിസ്തൂപം!  ഇങ്ങ് ആഫ്രിക്കയിൽ എല്ലാവർഷവും ഒക്ടോബർ 2 ന് മഹാത്മാവിന് ആദരവർപ്പിക്കുന്ന ചടങ്ങ് നടക്കുന്നു. അത്ഭുതംതോന്നി.  

 കംപാലയാണ് ഉഗാണ്ടയുടെ തലസ്ഥാനം. അർദ്ധരാത്രിയിൽ വെളിച്ചത്തിൽ കുളിച്ചുനിൽക്കുന്നു കംപാല നഗരം.  കടൽതീരത്തെ എന്റബേ വിമാനത്താവളത്തിൽനിന്ന് 4 മണിക്കൂറോളം യാത്രയുണ്ട് കംപാലയിലേക്ക്.  ചെറുകടകളും, വലിയ മാളുകളും എല്ലാത്തിനും മുന്നിലും തോക്കേന്തിയ സെക്യൂരിറ്റിക്കാർ. വൈകുന്നേരങ്ങളിൽ നമ്മുടെനാട്പോലെ കംപാല, വാഹനങ്ങളെക്കൊണ്ടും മനുഷ്യരെക്കൊണ്ടും നിറഞ്ഞ് ഗതാഗതകുരുക്കുകളിൽപ്പെടും. 

 ചന്ദ്രനിലോ ചൊവ്വയിൽച്ചെന്നാലോ അവിടെ ഒരു മലയാളിയും ചായക്കടയും ഉണ്ടാകുമെന്ന് തമാശപറയുന്നതുപോലെയായി ഉഗാണ്ടയിലും മലയാളിക്ക് ഹോട്ടലുണ്ട്! നൂറോളം മലയാളീ കുടുംബങ്ങളുണ്ട്. കേരളസമാജവും പ്രവർത്തിക്കുന്നുണ്ട്.  ബാങ്ക് ജോലിക്കാരും, ഐ ടി പ്രൊഫഷണലുകളുമായ മലയാളി പുതുതലമുറ. എഴുതാനറിയില്ലെങ്കിലും നന്നായി മലയാളം സംസാരിക്കും.   ഉഗാണ്ടയിൽ ജോലിയെന്നറിഞ്ഞപ്പോൾ നാട്ടിൽനിന്ന് പെണ്ണ്കിട്ടാൻ വരെ വിഷമമുണ്ടായി എന്ന് തൃശ്ശൂർ ഒല്ലൂർ സ്വദേശി ആർതറും രസത്തോടെ പറയുന്നു. 

 കംപാലയിലേ പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ് യുനെസ്കോയുടെ ലോക പൈതൃകപട്ടികയിൽപ്പെടുന്ന, ശവകുടീരങ്ങളുടെ കൊട്ടാരം എന്നറിയപ്പെടുന്ന കുസൂബി, ചരിത്രസ്മാരകം. രാജവംശങ്ങളെയും ഗോത്രവിഭാഗത്തിന്റെയും നൂറ്റാണ്ടുകളുടെ ചരിത്രത്തെ പരിചയപ്പെടുത്തുന്നു. അവരുടെ കല, സംസ്ക്കാരം,  എന്നിവയിൽ ഏറെ അഭിമാനിക്കുകയും ആഘോഷിക്കപ്പെടുകയും ചെയ്യുന്നവരാണവർ. കാതടപ്പിക്കുന്ന വാദ്യഘോഷങ്ങളും വിവിധ ഗോത്രവർഗവിഭാഗങ്ങളുടെ നൃത്തവും, കച്ചവടക്കാരും സ്ത്രീകളും കുട്ടികളും പുരുഷന്മാരേയുംകൊണ്ട് നിറഞ്ഞിരിക്കുന്ന കംപാല കാർണിവൽ.  നമ്മുടെ നാട്ടിലെ പൂരപ്പറമ്പിനെയാണ് യാത്രികർ ആ സംഭവത്തെ സ്മരിക്കുന്നത്. ഇത്തരം അവസരങ്ങളിൽപ്പോലും ജനസംഖ്യാനിയന്ത്രണത്തിനുള്ള മാർഗങ്ങൾ പ്രായോഗികമാക്കാൻ അവർ ശ്രദ്ധപുലർത്തുന്നത് കൗതുകമായി. മറ്റൊന്ന് മലയാളി സുഹൃത്ത് ആർത്തറും കുടുംബവും ഒരു തിയറ്ററിൽ ഗോത്രവിഭാഗങ്ങളുടെ ഒരു നാടൻ നൃത്തകലാവിരുന്ന് കാണാൻ കൊണ്ടുപോകുന്നതാണ്. ഇരുളും വെളിച്ചവും മാറിമാറിവരുന്ന മായികലോകം എന്നാണ് ആ കാഴ്ചയെ വിവരിച്ചത്.   മലയാളീകുടുംബങ്ങൾ തങ്ങളുടെ സംസ്കാരവും കലയും കാത്തുസൂക്ഷിക്കുകയും കുട്ടികൾക്ക് പകർന്നുകൊടുക്കുകയും ചെയ്തിട്ടുള്ളതും അറിയാൻ കഴിയുന്നു. മറ്റൊന്ന് കംപാലയിലെ ദേശീയ ചരിത്രമ്യൂസിയമാണ്. പ്രവേശനഫീസ് 10000 ഉഗാണ്ടൻ ഷില്ലിംഗ് അതായത് 200 രൂപയോളം വരും.  രസകരമായ കാര്യം ഗൈഡായി എത്തുന്ന ചെറുപ്പക്കാരൻ 2 വട്ടം പേരു പറഞ്ഞിട്ടും നമ്മുടെ യാത്രികർക്ക് അത് പറയാൻപോലും കഴിയുന്നില്ല.  അത്രയ്ക്കും ദീർഘമാണ് ആ പേരുകൾ.

 തുടർന്ന്  ശ്രീ സി ആർ ദാസും സുഹൃത്ത് ഉണ്മ മോഹൻദാസും കംപാലയിലും ജിഞ്ചയിലുമായി ഏതാനും സ്‌കൂളുകൾ സന്ദർശിക്കുന്നു. ചെല്ലുന്നയിടങ്ങളിലെല്ലാം നല്ല സ്വീകരണമാണ്. ദാസ് സറും സുഹൃത്തും പാട്ടുപാടിയും കൂടെ പാടിപ്പിച്ചും കഥകൾ പറഞ്ഞുകൊടുത്തും അവരോട് സംവദിച്ചും കുട്ടികളുടെ പ്രിയപ്പെട്ടവരാകുന്നു. നമ്മുടെ നാട്ടിലെപ്പോലെ മതവിഭാഗങ്ങളുടെ സ്‌കൂളും, ഗവൺമെന്റ്, എയ്‌ഡഡ്‌ , അൺഎയ്‌ഡഡ്‌ പ്രവണതയും നിലവാരത്തിൽ അത്തരം മാറ്റങ്ങളും ഓരോയിടത്തും കാണാം. അവർ സന്ദർശിച്ച ഉൾനാടൻ സ്‌കൂൾ എന്നത് കേരളത്തിലെ പഴയ ഗവൺമെന്റ് സ്‌കൂളുകളെ ഓർമിപ്പിക്കുന്നു. സ്‌കൂളിൽ ഉച്ചഭക്ഷണമില്ലെന്നതവിടുത്തെ അദ്ധ്യാപികയുടെ സങ്കടമാണ്. കുട്ടികളുടെ ഒരുപാട് ചോദ്യങ്ങൾക്കിടയിൽ ഏറെ കൗതുകമായത്  "എന്നെ നിങ്ങളുടെ ഇന്ത്യയിലേക്ക് കൊണ്ടുപോകാമോ എന്ന ഒരു കുട്ടിയുടെ നിഷ്കളങ്കമായ ചോദ്യമാണ്. ലിപിയില്ലാത്ത സ്വാഹിലിയാണ് അവരുടെ ഭാഷ എങ്കിലും നല്ല ബ്രിട്ടീഷ് ഇംഗ്ലീഷിൽ കുട്ടികൾ സംസാരിക്കും

 മറ്റൊന്ന് ! ഇസ്ലാം മതവിശ്വാസികളുടെ കസൂബി ഇസ്ലാം സ്‌കൂളാണ്. കൗതുകമാണ്, നിറയെ തല മൊട്ടകളായും പറ്റെ വെട്ടിയ കാപ്പിരിമുടിക്കാരും. വിദേശികളെ കണ്ടപ്പോൾ ചുറ്റുംകൂടി അവരുടെ സന്തോഷവും ആഹ്ലാദവും കാണേണ്ടതാണ്. അവരുടെ പരിമിതി ലൈബ്രറിയിൽ ഇംഗ്ലീഷ് പുസ്തകങ്ങൾ ഇല്ലാ, എത്തിച്ചുകൊടുക്കാമോയെന്നതുമാണ്. അവിടെയും കുട്ടികളുടെ കൗതുകങ്ങൾ നിറഞ്ഞ ചോദ്യങ്ങളേറെയുണ്ടായി.

 തികച്ചും വ്യത്യസ്തമായ ഒന്നാണ് ജിഞ്ചയിലെ ഇന്ത്യൻ അസോസിയേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന സെന്റ് പീറ്റേഴ്സ്ബെർഗ് സ്‌കൂൾ. പച്ചപ്പിന്റെ ഇരുട്ടും തണുപ്പും മഴക്കാടുകളുംനിറഞ്ഞ വനപാതയിലൂടെ യാത്രചെയ്തെത്തുന്നത് നല്ലൊരനുഭവമാണ്. ഇന്ത്യൻ വ്യവസായികളുടെ പഞ്ചസാര ഫാക്ടറികളും കരിമ്പിൻ തോട്ടങ്ങളും വഴി നീളെ കാണാം.  സ്‌കൂൾ കവാടത്തിൽ സുരക്ഷാപരിശോധനകൾ,  വിശാലമായ ക്യാമ്പസും പരന്നുകിടക്കുന്ന സ്‌കൂൾകെട്ടിടവും നിലവാരം വിളിച്ചോതുന്നു.  ഉഗാണ്ടക്കാരനായ ഹെഡ്മാസ്റ്ററും ഇൻഡ്യാക്കാരനായ അഡ്മിനിസ്ട്രേടറുമാണവിടെ മേൽനോട്ടം. ഇന്ത്യൻ സ്‌കൂൾ ആയതുകൊണ്ടാവാം ഇൻഡ്യയെക്കുറിച്ചും നമ്മുടെ സ്വാതന്ത്ര്യസമരത്തെക്കുറിച്ചുമൊക്കെ ആ കുട്ടികൾക്ക് അറിയാം. 

മറ്റൊന്ന്  കംപാലയിലെ ഡൽഹി ഇന്റർനാഷണൽ സ്‌കൂൾ! അന്താരാഷ്ട്ര നിലവാരമുള്ള ഹൈടെക് വിദ്യാലയമാണ്. അത്ഭുതം തോന്നും! തദ്ദേശിയരും വിദേശിയരുമായ കുട്ടികളിൽ ഇന്ത്യക്കാരും മലയാളീകുട്ടികളും വരെയുണ്ട്. സ്മാർട്ട്ക്‌ളാസ് റൂമുകളാണ് മുറികളെല്ലാം.   

വഴിയരികിലെ നെൽസൻ മണ്ടേലയുടെ പേരിലുള്ള കൂറ്റൻ സ്സ്റ്റേഡിയം നമ്മുടെ യാത്രികരെയും അത്ഭുതപ്പെടുത്തിക്കളഞ്ഞു. എന്നാൽ ഒരു നാടിന്റെ യഥാർത്ഥമുഖം, മനുഷ്യരെയറിയണമെങ്കിൽ അവിടുത്തെ ഗ്രാമപ്രദേശങ്ങളോ, കുടുംബങ്ങളോ ഒക്കെ പോയിക്കാണുകയായിരുന്നു നല്ലതെന്ന് വായനയ്ക്കിടെ തോന്നി. സാധാരണആഫ്രിക്കൻ രാജ്യങ്ങളിൽ നടക്കുന്ന പിടിച്ചുപറിയും മോഷണവുമൊന്നും ഒരിടത്തും പരാമർശിച്ചുകണ്ടില്ല. സാധാരണയിൽനിന്നും വ്യത്യസ്തമാണോ അവിടം? എന്ന സംശയം ബാക്കിനില്ക്കുന്നു.

മിതശീതോഷ്ണ കാലാവസ്ഥ. മാവും പ്ലാവുമൊക്കെ വർഷത്തിൽ 2 പ്രാവശ്യം പൂക്കുകയും കായ്ക്കുകയുംചെയ്യുന്നു. കപ്പ, കിഴങ്ങുവർഗ്ഗങ്ങൾ എല്ലാമുള്ള നാട്. തെങ്ങ് ഒഴികെ എല്ലാമുണ്ട്. വെറുതെയല്ലാ എഴുത്തുകാരൻ ഇതിനെ ആഫ്രിക്കയിലെ കേരളം എന്ന് വിശേഷിപ്പിച്ചത്!  വായനയിലെമ്പാടും ഒരു ശാന്തതയും പച്ചപ്പും കുളിരും എവിടേയും നമ്മെ തൊട്ടുതൊട്ടുപോകുന്നപോലെയനുഭവപ്പെടും. നേന്ത്രക്കായപോലൊരു പച്ചക്കായ ചതച്ച് ഇലയിൽപ്പൊതിഞ്ഞ് ആവിയിൽ പുഴുങ്ങുന്ന മടാട്ടോയാണ് പ്രധാനഭക്ഷണം, മത്സ്യസമ്പത്തുകൊണ്ട് സമ്പന്നമായ നാട്ടിൽ മത്സ്യവും,  ഇറച്ചിക്കറികളും ഭക്ഷണത്തിൽ പ്രധാനമാണ്.  

 ഉഗാണ്ടയുടെ ഭരണചരിത്രമൊക്കെ വിവരിക്കുന്ന ഒരദ്ധ്യായംതന്നെയുണ്ട്‌. ഉഗാണ്ട, ബ്രിട്ടീഷ് കോളനിയായിരുന്നു.  ലോകംകണ്ട ക്രൂരനും, മനുഷ്യാവകാശധ്വംസകനും, അടിച്ചമർത്തലിന്റെ നായകനുമായ ഈദി അമീൻ എന്ന മുൻ ഭരണാധികാരി, അവരുടെ വർത്തമാനങ്ങളിലെങ്ങുമുണ്ട്. 70 പതുകൾക്ക് മുൻപ് ഉഗാണ്ടയിലെത്തി അദ്ധ്യാപകരായ കോട്ടയം സ്വദേശികളായ ദമ്പതികളുടെ മകൾ ഷീബ ഈദി അമീനിന്റെ ഭരണകാലത്തെ ഭയപ്പാടോടെയാണ് ഓർമ്മിക്കുന്നത്.  അച്ഛനും അമ്മയും കുട്ടികളായ തങ്ങളെയുംകൊണ്ട് ഒളിവിൽ പാർത്തതും മറ്റും ആകാംക്ഷനിറഞ്ഞ വായന തരുന്നു. പ്രൈമറിവിദ്യാഭ്യാസം മുതൽ ബിരുദാനന്തരബിരുദംവരെ അവിടെ മെക്കാരകെ യൂണിവേഴ്‌സിറ്റിയിൽ പഠിച്ച ഷീബ ഇപ്പോൾ ഇൻഡ്യൻ സ്‌കൂളിൽ അധ്യാപികയാണ്.   

 ആഫ്രിക്കയിലെ ഏക ക്ഷേത്രത്തെയും കാണാം. ഏകദൈവം എന്ന വിശ്വാസത്തിൽ അധിഷ്ഠിതമായ ബഹായ്‌ മതക്കാരുടെ ക്ഷേത്രം. പ്രകൃതിയുടെ നിറവിൽ ആത്മീയതയിലൂന്നിയ ആചാരക്രമങ്ങളാണ്.  സൂചിവീണാൽപ്പോലുമറിയുന്ന നിശബ്ദതയാണ് ആ മനോഹരമായ ഹർമ്യത്തിനുള്ളിൽ. അനുഭവിച്ചറിയാനുള്ളതാണവിടം.  

 മലയാളികളെക്കൂടാതെ പഞ്ചാബ്, ബംഗാൾ, എന്നിവിടങ്ങളിൽ നിന്നുള്ളവരും പാക്കിസ്ഥാനികളും അദ്ധ്യാപനരംഗത്തും വിവിധമേഖലകളിലും ജോലിചെയ്യുന്നുണ്ട്.  പ്രസിഡന്റ് മുസ്‌സേവനി ഏറെക്കുറെ ജനങ്ങളുടെ അംഗീകാരം നേടിയെടുത്ത നേതാവാണ്. മലയാളീസുഹൃത്തുക്കൾ ഭരണതലത്തിലുള്ളവരെ സന്ദർശിക്കാനും അവസരമൊരുക്കി.  

നമ്മുടെ നാട്ടിലെ സാധാരണ ഓഫീസ് ‌കെട്ടിടംപോലെയാണ് മന്ത്രിഭവനങ്ങൾ. സുരക്ഷാമാനദണ്ഡങ്ങളൊന്നുമില്ല.  സാധാരണജനങ്ങൾക്ക് എത്തിപ്പെടാവുന്നവയാണ്. അതിന്റെ തിരക്കും അവിടെയുണ്ട്.  വളരെ സുതാര്യമായ ഭരണം. എന്തുകൊണ്ട് നമുക്കും ഇത് മാതൃകയാക്കിക്കൂടാ?  സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിന് ഗവൺമെന്റ്  പ്രത്യേക ശ്രദ്ധകൊടുക്കുന്നുവെന്നത് ഏറെ ശ്രദ്ധേയമാണ്. എല്ലാ കാര്യങ്ങളും ചോദിച്ചറിയാനുള്ള അവരുടെ ഔത്സുക്യം അതുപോലെ രാജ്യത്തെ ഉന്നതിയിലേക്ക് എത്തിക്കാൻ വിദ്യാഭ്യാസം, ആരോഗ്യം, അതിജീവനം ഇതിലൊക്കെയാണ് മുന്നേറേണ്ടതെന്നും  അവർ മനസ്സിലാക്കിയിരിക്കുന്നു! ഗ്രാമങ്ങളെ അപേക്ഷിച്ച് നഗരങ്ങൾ ഏറെ മുന്നേറിയിട്ടുണ്ട്.  സ്ത്രീകളുടെ നിലവാരം ഉയർത്തുന്നതിനും ദാരിദ്ര്യവും പട്ടിണിയും അനുഭവിക്കുന്ന കുട്ടികളുടെ ക്ഷേമത്തിനും പ്രവർത്തിക്കുന്ന വനിതാ ആക്ടിവിസ്റ്റുകളുമുണ്ട്.  അങ്ങനെയൊരാളാണ് കമ്പാലയിലെ ഒരു കരകൗശലപ്രദർശന സ്റ്റാളിൽവച്ച് പരിചയപ്പെടുന്ന എറിൻ സ്‌കോട്ട് എന്ന യുവതി.   

ചിത്രങ്ങളിൽ നാം ഏറെ കണ്ടിട്ടുള്ള ഉഗാണ്ടയുടെ മുഖം! ഭിക്ഷ യാചിക്കുന്ന കുട്ടികളുടെയാണല്ലോ. അത്തരമൊരു കാഴ്ചയും ഇതിലുണ്ട്.  തെരുവോരത്തു പാത്രംവച്ച് നിറന്നിരിക്കുന്ന കുട്ടികൾക്കുപിന്നിൽ കാവൽക്കാരായി അമ്മമാരും നിൽക്കുന്നു എന്നതാണ് വേറിട്ട കാഴ്ച്ച!  എന്നാൽ ആ കുട്ടികളുടെ സ്ഥിതി പണ്ടെപ്പോലെയല്ലാ, ഒട്ടിയ വയറോ എല്ലുന്തിയ നെഞ്ചിൻ കൂടുള്ളവരോ അല്ലാ അവരെന്ന് കൂടെയുള്ള മലയാളിസുഹൃത്ത്, അതിനെ ന്യായീകരിക്കാനും അതിന്റെ കാരണങ്ങൾ വിശദീകരിക്കാനും മറക്കുന്നില്ല. എന്നാൽ നമ്മുടെ യാത്രികർ മുൻമന്ത്രിയെ പരിചയപ്പെടാൻ ചെല്ലുമ്പോൾ, നിങ്ങളുടെ നാടും ബാലവേലയിൽനിന്നും ബാലപീഡനങ്ങളിൽനിന്നും മോചനം നേടിയിട്ടില്ലാല്ലോയെന്നൊരു ചോദ്യം വലിയൊരടിയായി. തൊഴിലില്ലായ്മ, വിദ്യാഭ്യാസക്കുറവ് , ഇതൊക്കെയാണ് ആ നാടിനെ പിന്നോട്ടടിക്കുന്നതെന്ന് അവർ മനസ്സിലാക്കി മുന്നേറാൻ ശ്രമിക്കുന്ന പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമാണ്. ആന്റണി ബ്യൂട്ടൻ എന്ന മുൻമന്ത്രി, കേരളത്തിലെ വിദ്യാഭ്യാസരംഗത്തുള്ളവരുടെ സഹായം ഉഗാണ്ടയിലെത്തിക്കണമെന്നും ആവശ്യപ്പെട്ടു. 

 ഇരുണ്ട ഭൂഖണ്ഡം എന്ന പേര് തിരുത്തിയെഴുതുകയാണ് ഇപ്പോഴത്തെ ഭരണാധികാരികൾ. ഇരുളിനെകീറി പ്രകാശം പരത്തുകയാണ്. ഏതൊരു യാത്രാക്കുറിപ്പും നൽകുന്ന കൗതുകങ്ങളും അറിവും ആകാംക്ഷയും നിറയേ ഉണ്ട്.  വായന ഒരു നിറവാണ്. നിങ്ങളും വായിക്കുക!    

അവസാനം മലയാളീസുഹൃത്തുക്കളോട്  നന്ദിയുംപറഞ്ഞുകൊണ്ട്  വായിച്ചു പുസ്തകംമടക്കുമ്പോൾ മനസ്സിലൊരു ശാന്തതയും പ്രത്യാശയും നിറയുന്നു. പ്രകൃതിയുടെ പച്ചപ്പിലേക്ക് ഇറങ്ങിച്ചെല്ലാനും ആ നാടിന്റെ ഭാഗമാകാനും നമ്മളും കൊതിച്ചുപോവും. തീർച്ച.

തൃശൂർ ഹോൺബിൽ പബ്ലിക്കേഷൻസാണ് പ്രസാധകർ. വില 110 രൂപ. 

 സ്നേഹപൂർവ്വം

മായ ബാലകൃഷ്ണൻ 

=====================

First   ഉഗാണ്ടൻ യാത്ര. 1st write up 

===========

ഉഗാണ്ട എന്നുകേൾക്കുമ്പോൾത്തന്നെ വല്ലാത്ത ആകാംക്ഷയാണ് നമുക്കെല്ലാം. പട്ടിണിയും ദാരിദ്ര്യവുംനിറഞ്ഞ ആഫ്രിക്കൻ രാജ്യം. ഈദി അമീൻ എന്നുപേരുകേട്ട ഏകാധിപതിവാണ നാട്.  ആ രാജ്യം ഇപ്പോളെങ്ങിനെയാണ് ? ഒറ്റയിരിപ്പിൽ വായിച്ചുതീർക്കാൻപോന്ന ജിജ്ഞാസ നിറച്ചുവയ്ക്കുന്ന പുസ്തകമാണ് സാഹിത്യകാരനും അദ്ധ്യാപകനും ശാസ്ത്രജ്ഞനുമായ ശ്രീ സി ആർ ദാസ് രചിച്ച  "ഉഗാണ്ട! ആഫ്രിക്കയിലെ കേരളം" എന്ന യാത്രാനുഭവ ക്കുറിപ്പുകൾ. തൃശൂർ ഹോൺബിൽ പബ്ലിക്കേഷൻസാണ് പ്രസാധകർ.വില 110 രൂപ. 

ലോകത്തിലെ പാവപ്പെട്ടകുട്ടികളെ കണ്ടറിയുക, അവരുടെ  ക്ഷേമത്തിനു- വേണ്ടി പ്രവർത്തിക്കുകയെന്ന ലക്ഷ്യത്തോടെ ദാസ് മിഷൻ എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ശ്രീ സി ആർ ദാസും സുഹൃത്ത് ഉണ്മ മോഹൻദാസും ഉഗാണ്ട- യിലെത്തുന്നത്.  എന്നാൽ  അവിടുത്തെ കുട്ടികൾ, വിദ്യാഭ്യാസം, കാർഷിക മേഖലയും ഭൂപ്രകൃതിയും, ഭരണസംവിധാനങ്ങൾ എന്നിങ്ങനെ വിവിധമേഖല കളെ സ്പർശിച്ചുകൊണ്ടുള്ള വായന നമ്മുടെ സങ്കൽപ്പങ്ങളെ ഒരു പരിധിവരെ മാറ്റിമറിക്കുകയാണ്.  അവിടെയുള്ള മലയാളിസുഹൃത്തുക്കളുടെ സഹകരണവും ഓരോ യാത്രയിലും വഴികാട്ടിയായ് ഒപ്പംനിൽക്കുന്നതും അവരുടെ ആതിഥ്യമര്യാദകളും സ്നേഹപ്രകടനങ്ങളും വായനക്കാർക്കും അപരിചിതത്വം ഒഴിവാക്കി വായനയെ ഊഷ്മളമാക്കുന്നു.  

  മലയാളികൾ ഉഗാണ്ട എന്നുച്ചരിക്കുന്ന യുഗാണ്ട ! ആഫ്രിക്കയുടെ മുത്ത് എന്നാണറിയപ്പെടുന്നത്. കേരളത്തെ നിങ്ങൾ ദൈവത്തിന്റെ നാട് എന്നുവിളി ക്കുമ്പോൾ, ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അത് ഉഗാണ്ടയാണെന്ന് അവിടുത്തുകാരൻ വാചലനാവുന്ന കാണാം.

തീർച്ചയായും ഭൂപ്രകൃതികൊണ്ടും ജലസമ്പത്തുകൊണ്ടും സുഖകരമായ കാലവസ്ഥകൊണ്ടും കേരളത്തെപ്പോലെ അനുഗ്രഹീതമാണ് ഉഗാണ്ടയും. അതുകൊണ്ടാണ് രചയിതാവ് പുസ്തകത്തിന് ഇങ്ങനെയൊരു പേര്  നിർദ്ദേശിച്ചത്. കേരളത്തിലേതുപോലെ വിനോദസഞ്ചാരമേഖലയിലും അവർ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്.  പ്രകൃതിയുമായിണങ്ങിച്ചേരുന്ന കെട്ടിടങ്ങൾ. പുൽത്തകിടിയിൽ പുഴയോരപ്പൂന്തോട്ടം, സമ്പന്നർക്ക് താമസിക്കാവുന്ന സൂട്ട്, ആയുർവേദചികിത്സ, പ്രകൃതിചികിത്സ എന്നിവയൊക്കെ ലഭ്യമാകുന്ന മധുബാന റസ്റ്റോറന്റ്. അർദ്ധരാത്രിയിൽ വെളിച്ചത്തിൽ കുളിച്ചുനിൽക്കുന്ന കംപാല നഗരം.  എന്നിങ്ങനെ മുന്നേറിക്കൊണ്ടിരിക്കാൻ വെമ്പുന്ന ജനതയുടെ മുഖവും കാണാം.   

തടാകങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജിഞ്ചയിലാണ് യാത്രികർ ആദ്യമെത്തുന്നത്.  നൈൽനദിയുടെ ഉറവിടമായ വിക്ടോറിയ തടാകം ,  അതിന്റെ തീരത്തെ ഗാന്ധിസ്തൂപം! വെങ്കലത്തിലുള്ള ഗാന്ധിയുടെ അർദ്ധകായപ്രതിമ. ഇങ്ങ് ആഫ്രിക്കയിൽ എല്ലാവർഷവും ഒക്ടോബർ 2 ന് മഹാത്മാവിന് ആദരവർപ്പിക്കുന്ന ചടങ്ങ് നടക്കുന്നു. അത്ഭുതംതോന്നി. അവിടുത്തെ ഇന്ത്യൻ സമൂഹവും,  പ്രാദേശിക ഭരണകൂടവും ഭാരതസർക്കാ രിന്റെ സഹായത്തോടെ പണികഴിപ്പിച്ചതാണ് ഈ സ്തൂപം.

 കംപാലയാണ് ഉഗാണ്ടയുടെ തലസ്ഥാനം. കടൽതീരത്തെ എന്റബേ വിമാനത്താവളത്തിൽനിന്ന് 4 മണിക്കൂറോളം യാത്രയുണ്ട് കംപാലയിലേക്ക്. പൊതുനിരത്തിൽ ബസ് സർവീസിന് പകരം വാനുകളെയാണ് പൊതുഗതാഗത ത്തിന് ഉപയോഗിക്കുന്നത്. ചെറുകടകളും, വലിയ മാളുകളും എല്ലാത്തിനും മുന്നിലും തോക്കെന്തിയ സെക്യൂരിറ്റിയുണ്ടാവും. വൈകുന്നേരങ്ങളിൽ നമ്മുടെനാട് പോലെ കമ്പാല, വാഹനങ്ങളെക്കൊണ്ടും മനുഷ്യരെക്കൊണ്ടും നിറയും.ഗതാഗതകുരുക്കുകൾ ഉണ്ട്. 

 ചന്ദ്രനിലോ ചൊവ്വയിൽച്ചെന്നാലോ അവിടെയും ഒരു മലയാളിയും ചായക്കട- യും ഉണ്ടാകുമെന്ന് തമാശപറയുന്നതുപോലെയായി ഉഗാണ്ടയിലും മലയാളിക്ക് ഹോട്ടലുണ്ട്! നൂറോളം മലയാളി കുടുംബങ്ങളുണ്ട്. കേരള സമാജവുംപ്രവർത്തി ക്കുന്നുണ്ട്.  ബാങ്ക് ജോലിക്കാരും, ഐ ടി പ്രൊഫഷണലുകളുമായ മലയാളി പുതുതലമുറ. എഴുതാനറിയില്ലെങ്കിലും നന്നായി മലയാളം സംസാരിക്കും.  

മിതശീതോഷ്ണ കാലാവസ്ഥ. മാവും പ്ലാവുമൊക്കെ വർഷത്തിൽ 2 പ്രാവശ്യം പൂക്കുകയും കായ്ക്കുകയുംചെയ്യുന്നു. കപ്പ, കിഴങ്ങുവർഗ്ഗങ്ങൾ എല്ലാമുള്ള നാട്. കറിവേപ്പില തോട്ടങ്ങൾ,  കരിമ്പ്, ചോളം, വാഴ, കാപ്പി,  കാന്താരി, എന്നിങ്ങനെ തെങ്ങു ഒഴികെ എല്ലാമുണ്ട്. വെറുതെയാണോ എഴുത്തുകാരൻ ഇതിനെ ആഫ്രിക്കയിലെ കേരളം എന്ന് വിശേഷിപ്പിച്ചത്!  നേന്ത്രക്കായ പോലൊരു പച്ചക്കായ ചതച്ച് ഇലയിൽ പൊതിഞ്ഞ് ആവിയിൽ പുഴുങ്ങുന്ന മടാട്ടോയാണ് പ്രധാനഭക്ഷണം.  മത്സ്യം,  ഇറച്ചിക്കറികൾ എന്നിവചേർത്താണ് കഴിക്കുക. മസലാക്കൂട്ടുകളും ഉപ്പും പുളിയും എരിവും അധികമുണ്ടാവില്ല  ഉഗാണ്ടൻ ഭക്ഷണത്തിന്. മത്സ്യ സമ്പതുകൊണ്ട് സമ്പന്നമാണ്. 

കംപാലയിലേ പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ് 64 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന കുസൂബി, ശവകുടീരങ്ങളുടെ കൊട്ടാരം. യുനെസ്കോയുടെ ലോക പൈതൃകപട്ടികയിൽപ്പെടുന്നു ഈ ചരിത്രസ്മാരകം. 2010 ഇൽ അഗ്നിക്കിര യായ ഈ സ്മാരകം പുനർനിർമാണത്തിലാണ്. ബുഗാണ്ട ഭരിച്ചിരുന്ന കബസ്ക് രാജവംശംത്തിലെ രാജാക്കന്മാരുടെ കൊട്ടാരങ്ങളും ശവകുടീര ങ്ങളും ചേർന്നതാണവിടം. പുല്ലുകൊണ്ട് മേഞ്ഞ,  മൺചുവരുകളിൽ, പരമ്പരാഗത വസ്തുശൈലി മാതൃകയിൽ നിർമ്മിച്ചവയാണ്. 13 ആം നൂറ്റാണ്ട്മുതൽ ഭരിച്ചിരുന്ന രാജവംശത്തിന്റെ ചരിത്രവും പരിചയപ്പെടുത്തുന്നു.  

കംപാലയിലെ വലിയൊരു ആഘോഷമാണ് കംപല കാർണിവൽ.  നാട്ടിലെ പൂരപ്പറമ്പിനെയാണ് നമ്മുടെ യാത്രികർ ആ സംഭവത്തെ സ്മരിക്കുന്നത്.   കാതടപ്പിക്കുന്ന വാദ്യഘോഷങ്ങളും വിവിധ ഗോത്രവർഗവിഭാഗങ്ങളുടെ നൃത്തവും കലകായികതാരങ്ങളെക്കൊണ്ടും നിറഞ്ഞ വാഹനനിരകൾ , നിരത്തുകൾ സ്ത്രീകളും കുട്ടികളും പുരുഷന്മാരേയുംകൊണ്ട് നിറഞ്ഞിരിക്കും. നേരത്തോടുനേരം നീണ്ടുനിൽക്കുന്ന ആഘോഷത്തിമിർപ്പ്.   

     മറ്റൊന്ന് കംപാലയിലെ ദേശീയ ചരിത്രമ്യൂസിയമാണ്. ചരിത്രവും ഭൂപ്രകൃതിയും സംസ്കാരവും വ്യക്തമാക്കാൻ പോരുന്നതാണ്. പ്രവേശന ഫീസ് 10000 ഉഗാണ്ടൻ ഷില്ലിംഗ് അതായത് 200 രൂപയോളം വരും.  ആ മ്യൂസിയം സ്ഥാപിതമായിട്ട് 100 വർഷം പിന്നിട്ടതാണ്. രസകരമായ കാര്യം ഗൈഡായി എത്തുന്ന ചെറുപ്പക്കാരൻ 2 വട്ടം പേരു പറഞ്ഞിട്ടും നമ്മുടെ യാത്രികർക്ക് അത് പറയാൻപോലും കിട്ടുന്നുണ്ടായില്ല. മ്യൂസിയത്തെക്കുറിച്ചു അവൻ വളരെ വാചാലനാവുന്നുണ്ട്.  

ആഫ്രിക്കയിലെ പാവപ്പെട്ട കുട്ടികളെ കണ്ടറിയുക എന്ന ഉദ്ദേശ്യത്തോടെ യെത്തിയ ശ്രീ സി ആർ ദാസും സുഹൃത്ത് ഉണ്മ മോഹൻദാസും കംപാലയിലും ജിഞ്ചയിലുമായി ഏതാനും സ്‌കൂളുകൾ സന്ദർശിച്ചു. മൂന്നും വ്യത്യസ്തമായ നിലവാരത്തിലുള്ള സ്‌കൂളു കളാണ്. ചെല്ലുന്നയിടങ്ങളിലെല്ലാം ദാസ് സറും സുഹൃത്തും പാട്ടുപാടിയും കൂടെ പാടിപ്പിച്ചും കഥകൾ പറഞ്ഞുകൊടുത്തും കുട്ടികളുടെ പ്രിയപ്പെട്ടവരാകുന്നു. 

ഇടയ്ക്ക് അവരുടെ ഓരോ സംശയങ്ങൾ. ഇന്ത്യയെക്കുറിച്ച് അവർക്കൊന്നു മറിയില്ല. പക്ഷേ  " ഇവിടുത്തെ കുട്ടികളെകളെപ്പോലെയാണോ അവിടെ? നിങ്ങളുടെ രാജ്യത്ത് ക്ഷമമുണ്ടോ ? " അങ്ങനെ നിറയെ ചോദ്യങ്ങൾ! എന്നെ നിങ്ങളുടെ ഇന്ത്യയിലേക്ക് കൊണ്ടുപോകാമോ എന്ന നിഷ്കളങ്കമായ ചോദ്യവും അപ്രതീ ക്ഷിതമായിരുന്നു. ഒരിടത്ത് കുട്ടികൾക്ക് ഉച്ചഭക്ഷണമില്ലെയെന്നാ ണെങ്കിൽ സ്വൽപ്പംകൂടി മെച്ചപ്പെട്ട വേറൊരു സ്‌കൂളിൽ ലൈബ്രറിയിലേക്ക് ഇംഗ്ലീഷ് പുസ്തകങ്ങൾ എത്തിക്കാമോ എന്നാണ് അദ്ധ്യാപകൻ ചോദിച്ചത്.️

ആദ്യമായി ചെല്ലുന്നത് സെന്റ് പീറ്റേഴ്സ് സ്‌കൂൾ എന്ന ഉൾഗ്രാമത്തിലെ ഒരു സാധാരണ അപ്പർ പ്രൈമറി സ്‌കൂളിലാണ്.  കേരളത്തിലെ ഒരു സർക്കാർ പ്രൈമറി സ്‌കൂൾ അന്തരീക്ഷത്തിലേക്ക് കടന്നുചെന്നതുപോലെയാണവർ ക്കനുഭവപ്പെടുന്നത്. ലിപിയില്ലാത്ത സ്വഹിലിയാണ് അവരുടെ ഭാഷ എങ്കിലും നല്ല ബ്രിട്ടീഷ് ഇംഗ്ലീഷിൽ കുട്ടികൾ സംസാരിക്കും.

  കസൂബി ഇസ്ലാം സ്‌കൂൾ ഇസ്ലാം മതവിശ്വാസ കുടുംബത്തിലെ കുട്ടികളാ ണവിടെ. പൊതുവിദ്യാഭ്യാസത്തിനാണ് പ്രാധാന്യം എങ്കിലും മതപഠനം കൂടിയുണ്ട്. വിദേശികളെ കണ്ടപ്പോൾ കുട്ടികൾക്ക് കൗതുകം. അവർ ചുറ്റിനും ഓടിക്കൂടി. പരിചയപ്പെടാൻ കൈനീട്ടി കുലുക്കി. മിടുക്കന്മാർ!  വിവിധരാജ്യ ങ്ങളിലെ കുട്ടികളെതേടിയുള്ള യാത്രയെന്ന് കേട്ടപ്പോൾ അദ്ധ്യാപകർക്കും ഹെഡ്മാസ്റ്റർക്കും സന്തോഷം. ആ കുട്ടികൾക്കറിയേണ്ടത്  "ഞങ്ങളെ നിങ്ങൾക്കിഷ്ടമായൊ? ഞങ്ങളുടെ സ്കൂളോ നിങ്ങളുടെ നാട്ടിലെ സ്കൂളോ വലുത്?  എന്നിങ്ങനെ അവരും ഹൃദയംതുറന്നു. മടങ്ങാൻ നേരം കുട്ടികളെല്ലാം ചുറ്റുംകൂടി കൈകൊടുക്കാൻ മത്സരിച്ചു. വഴിയരികിലെ നെൽസൻ മണ്ടേല യുടെ പേരിലുള്ള കൂറ്റൻ സ്സ്റ്റേഡിയം നമ്മുടെ യാത്രികരെ അത്ഭുതപ്പെടുത്തി ക്കളഞ്ഞു.

തികച്ചും വ്യത്യസ്തമായ ഒന്നാണ് ജിഞ്ചയിലെ ഇന്ത്യൻ അസോസിയേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന സെന്റ് പീറ്റേഴ്സ്ബെർഗ് സ്‌കൂൾ. പച്ചപ്പിന്റെ ഇരുട്ടും തണുപ്പും മഴക്കാടുകളും നിറഞ്ഞ വനപതയിലൂടെ യാത്രചെയ്തെത്തുന്നത് നല്ലൊരനുഭവമാണ് . സ്‌കൂളിൽ അകത്തേക്ക് കടക്കുംമുൻപ് സുരക്ഷാപരി ശോധനയുണ്ട്.  വിശാലമായ ക്യാമ്പസും പരന്നുകിടക്കുന്ന സ്‌കൂൾ കെട്ടിടവും നിലവാരമുള്ളതാണ്.  ഉഗാണ്ടക്കരനായ ഹെഡ്മാസ്റ്ററും ഇൻഡ്യാക്കാരനായ  അഡ്മിനിസ്ട്രേടറും സന്തോഷത്തോടെയാണ് സ്വീകരിക്കുന്നത്. ആ കുട്ടികൾ ഡൽഹി അറിയും. ഗാന്ധിജിയേയും നെഹ്രുവിനെയും അറിയും. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് പഠിച്ചിട്ടുണ്ട്. അതൊരു പക്ഷേ ഇൻഡ്യൻ സ്‌കൂൾ ആയതുകൊണ്ടാവും. മറ്റൊന്ന്  കംപാലായിലെ ഡൽഹി ഇന്റർനാഷണൽ സ്‌കൂൾ! അന്താരാഷ്ട്ര നിലവാരമുള്ള ഹൈടെക് വിദ്യാലയമാണ്. അത്ഭുതം തോന്നും! തദ്ദേശിയരും വിദേശിയരുമായ കുട്ടികളിൽ ഇന്ത്യക്കാരും മലയാളികുട്ടികളും വരെയുണ്ട്. സ്മാർട്ട്ക്‌ളാസ് റൂമുകളാണ് മുറികളെല്ലാം. ശാസ്ത്രവും സാങ്കേതികവിദ്യയും പ്രാധാന്യം. പ്രാദേശികചരിത്രമോ, ജീവിതമോ ഒന്നും പഠിക്കാനില്ലാ.  

എന്നാൽ ഒരു നാടിന്റെ യഥാർത്ഥ മുഖം , മനുഷ്യരെ അറിയണമെങ്കിൽ അവിടുത്തെ ഗ്രാമപ്രദേശങ്ങളോ, കുടുംബങ്ങളോ ഒക്കെ പോയിക്കാണുക യായിരുന്നു നല്ലതെന്ന് വായനയ്ക്കിടെ തോന്നി. സാധാരണ ആഫ്രിക്കൻ രാജ്യങ്ങളിൽ നടക്കുന്ന പിടിച്ചുപറിയും മോഷണവുമൊന്നും ഒരിടത്തും പരാമർശിച്ചു കണ്ടില്ല. സാധാരണയിൽനിന്നും വ്യത്യസ്തമാണോ അവിടം? എന്ന സംശയം ബാക്കിനില്ക്കുന്നു.

 ഉഗാണ്ടയുടെ ഭരണചരിത്രമൊക്കെ വിവരിക്കുന്ന ഒരദ്ധ്യായം തന്നെയുണ്ട്‌. ലോകംകണ്ട ക്രൂരനും , മനുഷ്യാവകാശധ്വംസകനും , അടിച്ചമർത്തലിന്റെ നായകനും എന്നാണ് ഈദി അമീൻ എന്ന മുൻ ഭരണാധികാരിയെ വിശേഷിപ്പിച്ചത് . ഉഗാണ്ട, ബ്രിട്ടീഷ് കോളനിയായിരുന്നു. അട്ടിമറിയിലൂടെയാണ്  സായുധസേനാ മേധാവിയായ ഈദി അമീൻ 1971 ഇൽ ഭരണം പിടിച്ചെടുത്തത്. 

70 പതുകൾക്ക് മുൻപ് ഉഗാണ്ടയിൽ എത്തി അവിടെ അദ്ധ്യാപകരായ കോട്ടയം സ്വദേശികളായ ദമ്പതികളുടെ മകൾ ഷീബയെയും കുടുംബത്തെയും  ഒരു അദ്ധ്യായത്തിൽ പരിചയപ്പെടുന്നു. പ്രൈമറി വിദ്യാഭ്യാസംമുതൽ ബിരുദാനന്തര ബിരുദംവരെ അവിടെ മെക്കാരകെ യൂണിവേഴ്‌സിറ്റിയിൽ പഠിച്ച ഷീബ ഇപ്പോൾ ഇൻഡ്യൻ സ്‌കൂളിൽ അധ്യാപികയാണ്.  ഈദി അമീൻ ന്റെ ഭരണകാലത്തെ ഷീബ ഭയപ്പാടോടെ ഓർമ്മിക്കുന്നത്. വിദേശികളായ ഏഷ്യൻ വംശജർ , ജോലിക്കാർ നാട് വിടണം എന്നൊരു അന്ത്യശാസനം വന്നപ്പോളാണ് അച്ഛനും അമ്മയും കുട്ടികളായ തങ്ങളെയുംകൊണ്ട് ഒളിവിൽ പാർത്തത്. പട്ടാള ത്തെയും പോലീസിനെയും ഭയന്ന് പുറത്തിറങ്ങാതെ, വിശന്ന് കരഞ്ഞു തളർന്നുപോയ ദിനങ്ങളിൽ അടുത്തമുറിയിൽ ഒളിവിൽക്കഴിഞ്ഞിരുന്ന ബംഗാളികുടുംബം കൊടുത്ത ബ്രെഡ് കഴിച്ച് ആശ്വാസംകണ്ടെത്തിയത് ഷീബ പറയുന്നു . ഷീബയുടെ വീട്ടിൽ വിഭവസമൃദ്ധമായ വിരുന്നുസൽക്കാരവും യാത്രികർക്ക് നൽകുന്നു.  

തൃശ്ശൂർ ഒല്ലൂർ സ്വദേശി, ആർതറും കുടുംബവും.  ഉഗാണ്ടയിൽ ജോലി എന്ന്കേട്ട് പെണ്ണ് കിട്ടാൻ വരെ വിഷമമുണ്ടായി എന്ന് രസത്തോടെ പറയു ന്നുണ്ട്.  അവർ നിർബന്ധിച്ച് ഒരു നാടൻ കലാവിരുന്നിൽ പങ്കെടുപ്പിക്കുന്നു. അവിടെയും പാസ് എടുക്കണം.വ്യത്യസ്ത വർണ്ണങ്ങളിൽ വസ്ത്രംധരിച്ച  നർത്തകർ, നർത്തകികൾ,  ഇരുളും വെളിച്ചവും മാറിമാറി വരുന്ന മായിക ലോകം എന്നാണ് ആ കാഴ്ചയെ വിവരിച്ചത്.  

  ആഫ്രിക്കയിലെഏക ക്ഷേത്രം കികയ്‌ കുന്നുകൾക്കു മുകളിലാണ്. ഏകദൈവം എന്ന വിശ്വാസത്തിൽ അധിഷ്ഠിതമായ ബഹായ്‌ മതക്കാരുടെ ക്ഷേത്രം. ആത്മീയതയിലൂന്നിയ ആചാരക്രമങ്ങളാണ്. മനോഹരമായ ഹർമ്യമാണ്. സൂചി വീണാൽപ്പോലുമറിയുന്ന നിശബ്ദതയാണ്. ആരും ശബ്ദിക്കരുത്! ആചാരമല്ല നിയമമാണ്. ധ്യാനമാണ് പ്രധാനം. ഇറ്റലി ബ്രിട്ടൻ, ജർമ്മനി ബെൽജിയം എന്നിവിടങ്ങളിൽനിന്നു കൊണ്ടുവന്ന സാധനസാമഗ്രി കൾകൊണ്ട് പണിതതാണ്.

 മലയാളികളെക്കൂടാതെ പഞ്ചാബ്, ബംഗാൾ, എന്നിവിടങ്ങളിൽ നിന്നുള്ളവരും പാക്കിസ്ഥാനികളും അദ്ധ്യാപനരംഗത്തും വിവിധമേഖലകളിലും ജോലിചെയ്യു ന്നുണ്ട്. പിന്നീടുവന്ന പ്രസിഡന്റ് മുസ്‌സേവനി ഏറെക്കുറെ ജനങ്ങളുടെ അംഗീകാരം നേടിയെടുത്ത നേതാവാണ്. മലയാളിസുഹൃത്തുക്കൾ ഭരണതല ത്തിലുള്ളവരെ സന്ദർശിക്കാനും അവസരമൊരുക്കി.  

മന്ത്രിഭവനങ്ങൾ നാട്ടിലെ സാധാരണ ഓഫീസ്‌കെട്ടിടംപോലെയാണ്. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും ഉണ്ടായില്ല. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിന് പ്രത്യേക ശ്രദ്ധകൊടുക്കുന്നുണ്ട് . അതുപോലെ രാജ്യത്തെ ഭാവിയിൽ ഉന്നതിയിലേക്ക് എത്തിക്കാൻ വിദ്യാഭ്യാസം, ആരോഗ്യം, അതിജീ വനം ഇതിലൊക്കെയാണ് മുന്നേറേണ്ടതെന്ന് അവർ മനസ്സിലാക്കിയിരിക്കുന്നു! ഗ്രാമങ്ങളെ അപേക്ഷിച്ച് നഗരങ്ങൾ ഏറെ മുന്നേറിയിട്ടുണ്ട്. ഉഗാണ്ടയുടെ പുരോഗതിയ്ക്ക് വികസിതരാജ്യങ്ങളുടെ സഹായം അവർക്കാവശ്യമാണ്.  

കമ്പാലയിലെ ഒരു കരകൗശലപ്രദർശന സ്റ്റാളിൽ വച്ച് പരിചയപ്പെടുന്ന എറിൻ സ്‌കോട്ട് എന്ന യുവതി ആക്ടിവിസ്റ്റാണ്. സ്ത്രീകളുടെ നിലവാരം ഉയർത്തുന്ന തിനും ദാരിദ്ര്യവും പട്ടിണിയും അനുഭവിക്കുന്ന കുട്ടികളുടെ ഭക്ഷണത്തിനും പഠനത്തിനുമാണ് ആ ഷോപ്പില്നിന്നുള്ള വരുമാനം അവർ ഉപയോഗിക്കുന്നത്. 

തെരുവോരത്തു കുട്ടികളെക്കൊണ്ട് ഭിക്ഷയാചിപ്പിക്കുന്ന അമ്മമാർ. മുന്നിൽ പാത്രംവച്ച്  നിരന്നിരിക്കുന്നവർക്ക് പിന്നിൽ കാവൽക്കാരായി അമ്മമാർ നിൽക്കുന്നു! ആ കാഴ്ചയും  കണ്ടു.  എന്നാൽ ആ കുട്ടികളുടെ സ്ഥിതി പണ്ടെപ്പോലെയല്ല. ഒട്ടിയ വയറോ എല്ലുന്തിയ നെഞ്ചിൻ കൂടുള്ളവരോ അല്ലാ ഇന്ന് കാണാനുള്ളത് എന്ന് ഒരു മലയാളിസുഹൃത്ത്, പ്രത്യാശയോടെ ആശ്വസി ക്കുന്നു. ചില വിഭാഗങ്ങളിൽ ബഹുഭാര്യത്വം ഉള്ളതുകൊണ്ടാണ് ഇങ്ങനെ പട്ടിണിയും ബാലഭിക്ഷാടനവുമുള്ളതെന്ന് അവിടത്തുകാർ അഭിപ്രായപ്പെടുന്നു. തൊഴിലില്ലായ്മ, വിദ്യാഭ്യാസക്കുറവ് , ഇതൊക്കെയാണ് ആ നാടിനെ പിന്നോട്ടടിക്കുന്നത് . ആന്റണി ബ്യുട്ടൻ എന്ന മുൻമന്ത്രി കേരളത്തിലെ വിദ്യാഭ്യാസരംഗത്തുള്ളവരുടെ സഹായം ഉഗാണ്ടയിലെത്തിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാലവിടുത്തെ ബാലവേലയെക്കുറിച്ചു ചോദിച്ചപ്പോൾ  ബാലവേലയിൽനിന്നും ബാലപീഡങ്ങളിൽനിന്നും ഇൻഡ്യ മോചനം നേടിയിട്ടി ല്ലലോയെന്ന് ഇങ്ങോട്ടൊരു ചോദ്യം. ഉത്തരം മുട്ടിപ്പോയി നമ്മുടെ യാത്രികരും.  

ഇരുണ്ട ഭൂഖണ്ഡം എന്ന പേര് തിരുത്തിയെഴുതുകയാണ് ഇപ്പോഴത്തെ ഭരണാധികാരികൾ. ഇരുളിനെകീറി പ്രകാശം പരത്തുകയാണ്. 

മലയാളി സുഹൃത്തുക്കളോട്  നന്ദിയുംപറഞ്ഞുകൊണ്ട് അവസാനിപ്പിച്ചത് വായിച്ചു പുസ്തകംമടക്കുമ്പോൾ മനസ്സിലൊരു ശാന്തതയും പ്രത്യാശയും നിറയുന്നു. പ്രകൃതിയുടെ പച്ചപ്പിലേക്ക് ഇറങ്ങിച്ചെല്ലാനും ആ നാടിന്റെ ഭാഗമാകാനും നമ്മളും കൊതിച്ചുപോവും. 

 സ്നേഹപൂർവ്വം

മായ ബാലകൃഷ്ണൻ

ഉഗാണ്ട എന്നുകേൾക്കുമ്പോൾത്തന്നെ വല്ലാത്ത ആകാംക്ഷയാണ് നമുക്കെല്ലാം. പട്ടിണിയും ദാരിദ്ര്യവുംനിറഞ്ഞ ആഫ്രിക്കൻ രാജ്യം. നമ്മൾ കേട്ടറിഞ്ഞതൊക്കെ സത്യമാണോ? ആ രാജ്യം ഇപ്പോളെങ്ങിനെയാണ് ? ഒറ്റയിരിപ്പിൽ വായിച്ചുതീർക്കാൻപോന്ന ജിജ്ഞാസ നിറച്ചുവയ്ക്കുന്ന കൊച്ചുപുസ്തകമാണ് സാഹിത്യകാരനും അദ്ധ്യാപകനും ശാസ്ത്രജ്ഞനുമായ ശ്രീ സി ആർ ദാസ് രചിച്ച  "ഉഗാണ്ട! ആഫ്രിക്കയിലെ കേരളം" എന്ന യാത്രാനുഭവ ക്കുറിപ്പുകൾ. തൃശൂർ ഹോൺബിൽ പബ്ലിക്കേഷൻസാണ് പ്രസാധകർ.വില 110 രൂപ. 

 


 


Comments

Popular posts from this blog

രാധ മീരാ പുസ്തകത്തെക്കുറിച്ച്

അമ്മയുടെ കവിതകൾ" ( കവിത സുനിൽ& അജിത)

തനൂജ ഭട്ടതിരി