അജ്ഞാതനായ സുഹൃത്ത് അയച്ചുതന്ന ഭംഗിയുള്ള പുസ്തകമാണ് "പച്ച!" എഴുത്തുകാരൻ ജിതിൻ ജോസഫ്. മനോഹരമായ കവർ ! നല്ല പേജുകൾ. നല്ല നിലവാരമുള്ള ബുക്ക്... പ്രസാധകർ #മഴത്തുള്ളി പബ്ലിക്കേഷൻസ് #പച്ച# ജീവനെ ഉണർത്തുന്ന നുറുങ്ങ് നുറുങ്ങ് ചിന്തകൾ ചേർന്നതാണ് പച്ച! ചിലത് കുറുവടി കൊണ്ടെന്നപോലെ പെട്ടെന്ന് ഉണർത്തും! അത്തരത്തിൽ ഒന്ന് #മറുപടി മടിയന് മറുപടി അടിമുടിയൊരടി! ------- ചിലത് ആത്മീയഭാവം തൊട്ടുണർത്തുന്നവയുമാണ്. #കൗതുക വസ്തു ________ ശംഖിൽ നിന്നും മനോഹരമായ ശബ്ദത്തിന് ജന്മമെടുക്കാമെങ്കിലും ഒരു കൗതുക വസ്തുവായ് അതെന്നും എന്റെ മേശയിൽ സ്ഥാനമുറപ്പിച്ചിരിക്കുകയാണ്. സ്വന്തം- ------ കോലാഹലങ്ങൾക്കൊടുവിൽ അതിരുകെട്ടി കിണറുകൾ നമ്മൾ സ്വന്തമാക്കിയെങ്കിലും ഉറവകൾ മാത്രം കൈപ്പിടിയിൽ ഇല്ലല്ലോ.. # അറിയുമോ ദൈവമേ....നിനക്ക് എന്നെ അറിയാം. പക്ഷെ...ഇതുവരെ നിന്നെ ഞാൻ അറിഞ്ഞില്ലലോ. കാടത്തം ------- കാട് കയറി അലഞ്ഞു നടക്കുന്ന എന്റെ ചിന്തകളെ ധ്യാനിച്ചപ്പോഴാണ് എന്നിലെ കാട സ്വഭാവം തിരിച്ചറിഞ്ഞത്. ഉൾക്കാഴ്ച --------- പുറം...
Posts
Showing posts from January, 2022
യുഗാണ്ട യാത്രക്കുറിപ്പ് ആസ്വാദനം
- Get link
- X
- Other Apps
EDitod version "ഉഗാണ്ട! ആഫ്രിക്കയിലെ കേരളം" ( സി ആർ ദാസ് ) =========ഒരു ഉഗാണ്ടൻ യാത്രാവിവരണക്കുറിപ്പ് (ആസ്വാദനം മായ ബാലകൃഷ്ണൻ) ഇ മലയാളീ ഓൻലൈൻ പ്രസിദ്ധീകരിച്ചു. ഉഗാണ്ട! ആഫ്രിക്കയിലെ കേരളം" ( സി ആർ ദാസ് ) ========= ഒരു ഉഗാണ്ടൻ യാത്രാവിവരണക്കുറിപ്പ് (ആസ്വാദനം മായ ബാലകൃഷ്ണൻ) മലയാളികൾ ഉഗാണ്ട എന്നുച്ചരിക്കുന്ന യുഗാണ്ട! ആഫ്രിക്കയുടെ മുത്ത് എന്നാണറിയപ്പെടുന്നത്. കേരളത്തെ നിങ്ങൾ ദൈവത്തിന്റെ നാട് എന്നുവിളിക്കുമ്പോൾ, ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അത് ഉഗാണ്ടയാണെന്ന് അവരും അഭിമാനംകൊള്ളുന്നു. ഭൂപ്രകൃതികൊണ്ടും ജലസമ്പത്തുകൊണ്ടും സുഖകരമായ കാലവസ്ഥകൊണ്ടും കേരളത്തെപ്പോലെ അനുഗ്രഹീതമാണ് ഉഗാണ്ടയും. കേരളത്തിലേതുപോലെ വിനോദസഞ്ചാരമേഖലയിലും അവർ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. പ്രകൃതിയുമായിണങ്ങിച്ചേരുന്ന കെട്ടിടങ്ങൾ. പുൽത്തകിടിയിൽ പുഴയോരപ്പൂന്തോട്ടം, സമ്പന്നർക്ക് താമസിക്കാവുന്ന സൂട്ട്, ആയുർവേദചികിത്സ, പ്രകൃതിചികിത്സ, എന്നിങ്ങനെ മുന്നേറിക്കൊണ്ടി രിക്കാൻ വെമ്പുന്ന ജനതയുടെ മുഖവുംദർശിക്കാം. തടാകങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജിഞ്ചയിലാണ് യാത്രികർ ആദ്യമെത്തുന്നത്. നൈൽ...
വെടിവട്ടം
- Get link
- X
- Other Apps
ഓർമ്മയിലൊരു ദിനമാകും ഇത്. ******************** നല്ലൊരു വെടിവട്ടമായിരുന്നു അത്. വളരെ കാലങ്ങൾക്കുശേഷമാണ് ഇങ്ങനെയൊരു സൗഹൃദസല്ലാപം നടക്കുന്നത്. ഇഷ്ടമുള്ള വിഷയങ്ങൾ സംസാരിക്കുമ്പോൾ സമയംപോകുന്നതറിയില്ല. ഒരർത്ഥത്തിൽ സമയം പോവുകയല്ല, സേവ് ചെയ്യുകയാണ്. ആനന്ദം ഉന്മേഷം, ഊർജ്ജം സംഭരിക്കാനുമുള്ളതാണ് ആ നിമിഷങ്ങൾ. വർഷങ്ങൾക്ക്മുൻപ് ഞാനും സുഹൃത്ത് ബിന്ദുവും ഒരുപാട് നേരം ഇതുപോലെയിരുന്നു സംസാരിക്കുമായിരുന്നു. ഏറ്റവും വേദന നിറഞ്ഞ കാലത്തെ അതിൽനിന്നും വേറിട്ട വിഷയങ്ങൾ, പുതിയ പുതിയ അറിവുകൾ , ജീവിതത്തിലെ മറക്കാനാവാത്ത സന്ദർഭങ്ങളാണവ. അതുപോലെയൊന്ന് ഇന്നലെ നിരൂപകനും എഴുത്തുകാരനുമായ ശ്രീ കാവാലം അനിൽ, കൂടെ പുസ്തകപ്രകാശനത്തിന് ഒരു നോക്ക് കണ്ടുമറഞ്ഞ സഹൃദയനും എയർപോർട്ട് ഉദ്യോഗസ്ഥനുമായ ശ്രീ സുന്ദരേശൻ സാറുംകൂടിയുണ്ടായി. പിന്നെ ഞാനും ജീവൻ ചേട്ടനും. സംസാരത്തിനിടയിൽ ആരെല്ലാം എന്തെല്ലാം വിഷയങ്ങളായിരുന്നു വന്നുകൊണ്ടിരുന്നത്!. സാഹിത്യം സംഗീതം, കല കവിത ഒന്നൊന്നര മണിക്കൂർ! ആലോചിക്കുമ്പോൾ അത്ഭുതംതോന്നുന്നു. ജീവിതത്തിൽ ആദ്യമായി ...
പെയിൻ &പാലിയേറ്റീവ് രംഗം
- Get link
- X
- Other Apps
പെയിൻ &പാലിയേറ്റീവ് രംഗം *********************** നിസ്സഹായരായ ഭിന്നശേഷി കിടപ്പുരോഗികളെ പരിചരിക്കുന്ന തൊഴിലിന് സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു ആനുകൂല്യങ്ങളും നൽകുന്നില്ല. സർക്കാരിൻ്റെ തൊഴിലുറപ്പ് പദ്ധതിയിൽപ്പോലും ഇക്കൂട്ടരെ ഉൾപ്പെടുത്താത്തത് എന്തുകൊണ്ട്?! **************** സ്വന്തം ദിനചര്യകൾക്ക് മറ്റൊരാളെ ആശ്രയിക്കുന്നത് കാരുണ്യവും മനുഷ്യത്വവും അർഹിക്കുന്ന കാര്യമാണ്. എന്നാൽ ഒരു മനുഷ്യൻ എത്രയോ നിസ്സഹായൻ ആവുമ്പോഴാണ് അതിന് തയ്യാറാവുക. ഇന്നത്തെ കാലഘട്ടത്തിൽ ഒരു കുടുംബത്തിൽ അംഗങ്ങൾ കുറവും പ്രായമായവരും, നിത്യജോലിക്ക് പോകുന്നവരുമാകുമ്പോൾ അതിലൊരാൾ കിടന്നുപോകുമ്പോൾ പരിചരണത്തിന്, പുറമേനിന്നു ള്ളവരുടെ സഹായവും ആവശ്യം വേണ്ടിവരും. പലപ്പോഴും സാമ്പത്തികഭദ്രത ഉണ്ടായിക്കൊള്ള ണമെന്നില്ല. ജീവിതത്തിന്റെ പാതി വഴിയിൽ അപകടങ്ങൾകൊണ്ടോ രോഗങ്ങൾകൊണ്ടോ വീണു പോയവർ,കുടുംബത്തിന്റെ അത്താണിയായവർകൂടിയാകുമ്പോൾ അവരുടെ ചികിത്സ മരുന്ന് ഇത്യാദി കാര്യങ്ങളും കുടുംബച്ചെലവുകളും, നഴ്സിങ് ചിലവും എല്ലാംകൂടെ ആ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയെ അത് തകിടം മറിക്കും. സാമ...