"നാലാംവിരലില്‍ വിരിയുന്ന മായ" – ‘മായ’ എന്ന വ്യക്തിയുടെ വ്യക്തിജീവിതം ഒരു ഓര്‍മ്മക്കുറിപ്പില്‍ ഒതുക്കാന്‍ ശ്രമിക്കുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ യോജിച്ച ശീര്‍ഷകം. സന്ധിവാതംവന്നു പത്താംക്ലാസ് പകുതിയില്‍ വഴിമാറിപ്പോയ ഒരു കൊച്ചുപെണ്‍കുട്ടിയുടെ യാതനനിറഞ്ഞ ജീവിതവീഥികള്‍, സ്വന്തം വരുതിക്കുനില്‍ക്കുന്ന ഒരേ ഒരു നാലാംവിരലാല്, ഒരു മായാലോകമായി അവള് അടയാളപ്പെടുത്തുമ്പോള്‍ ഇതല്ലാതെ മറ്റെന്തു പേരിടാന്‍?! തളര്‍ന്നുപോയ ദേഹത്തിലെ ആ ഒരൊറ്റ വിരലില്‍ തന്റെ മുഴുവന്‍ ശക്തിയും ആവാഹിച്ച്, അനുവാചകര്‍ക്ക് മുന്നിലേക്ക് തന്റെ ജീവിതത്തെ വിരിയിച്ചു നിറുത്താന്‍ ഉത്സാഹബുദ്ധിയോടെ നിരന്തരം ശ്രമിക്കുന്നവള്‍. രചയിതാവിന്റെ ആ ആജ്ഞാശക്തിയെ നമിച്ചുകൊണ്ട് ഈ പുസ്തകത്തെ ഞാന്‍ അടയാളപ്പെടുത്തുന്നു . ഓടിച്ചാടി നടന്ന ഒരു പെണ്‍കുട്ടിയുടെ സ്വപ്നങ്ങളും മോഹങ്ങളും തകര്‍ത്തുകൊണ്ട് കടന്നുവന്ന സന്ധിവാതം എന്ന രോഗത്തിന്റെ യാതനകള്‍, വേദനകള്‍, വിഷാദഘട്ടങ്ങള്‍, മടുപ്പുകള്‍ .. ഒടുവില്‍ അതെല്ലാം തരണംചെയ്തു വിധിയോടു തോല്‍ക്കാതെ നിശ്ചയദാര്‍ഢ്യം ഒന്നുകൊണ്ടുമാത്രം മറ്റുള്ളവര്‍ക്ക് പ്രചോദനമായി, മാതൃകയായി സ്വജീവിതം തുറന്നുകാണിക്കുന്ന ഒരു...
"അമ്മയുടെ കവിതകൾ" =============== "അമ്മയുടെ കവിതകൾ" എന്ന പുസ്തകം മക്കൾ കവിതയും അജിതയും ചേർന്ന് അമ്മയുടെ വേർപാടിന്റെ ഒന്നാം വാർഷികത്തിൽ അമ്മ എൻ എസ് ഭാർഗവിക്ക് സമർപ്പിച്ച കവിതാ പുസ്തകമാണ്. അദ്ധ്യാപികയും സംഘടനാപ്രവർത്തകയുമായ അമ്മ സർവീസ് കാലഘട്ടത്തിൽ ഡയറിയിൽ എഴുതി സൂക്ഷിച്ചുവച്ചിരുന്നവയാണ് ഈ കവിതകളൊക്കെയും! പല കാലത്തായി അവർ ഇതൊക്കെ വായിച്ചിട്ടുണ്ടെങ്കിലും ഗൗരവമായി എടുത്തിരുന്നില്ല. സഹപ്രവർത്തകർക്കിടയിലും കുടുംബത്തിലും മാത്രമായി ഒതുങ്ങി ആ എഴുത്തുകൾ. പക്ഷേ അവയെല്ലാം ചേർത്ത് ഒരു പുസ്തകം എന്നത് അമ്മയും സ്വപ്നം കണ്ടുകാണില്ലേ....ആഗ്രഹിച്ചുകാണില്ലേ....!? പക്ഷേ അത് പറയാൻ മടിച്ച്, തന്റെ എഴുത്തുകൾ അത്രയൊന്നും വളർന്നിട്ടില്ലായെന്ന് ചിന്തിച്ച് ആ തലമുറ തങ്ങളുടെ എഴുത്തുകളെ സ്വകാര്യശേഖരമായി കൊണ്ടുനടന്നു! ഇന്നാണെങ്കിലോ നവമാധ്യമങ്ങൾ തങ്ങൾക്ക് സർവ്വസ്വാതന്ത്ര്യവും തന്നിരിക്കുന്നതുകൊണ്ട് നാലാളുവായിക്കാൻ, വെളിച്ചത്തുകൊണ്ടുവരാൻ ആർക്കും പ്രയാസമില്ലാ. തന്റെ സർഗ്ഗവാസനയെ പരിപോഷിപ്പിക്കാൻ ഒരിടമായിത്തീർന്നു ഇവിടം! 1987 ലാണു മലയാള അദ്ധ്യാപികയായ ടീച്ചർ റിട്ടയർ ചെയ്യുന്ന...
തനൂജ ഭട്ടതിരി ***÷*** നാലാം വിരലിൽ വിരിയുന്ന മായ...! മായ ബാലകൃഷ്ണൻ എഴുതിയ സ്വന്തം ജീവിതമാണ് ഇത്! എത്ര വ്യത്യസ്തമായ ജീവിതം ആണെങ്കിലും,സ്വന്തം ജീവിതം ഒരു പുസ്തകം ആക്കുമ്പോൾ അതിന് വായനാമികവോ രചനാഗുണമോ ഇല്ലെങ്കിൽ പുസ്തകം അംഗീകരിക്കപ്പെടണമെന്നില്ല! വളരെ ചെറുപ്പകാലം മുതൽ രോഗത്തോട് മല്ലിട്ട പെൺകുട്ടി എന്നതുമാത്രമല്ല മായയുടെ എഴുത്തിന്റെ പിൻബലം! അസാമാന്യമായ നിരീക്ഷണ ശക്തിയും ഭാഷാ സ്വാധീനവും മായയുടെ രചനയെ സമ്പന്നമാക്കിയിരിക്കുന്നു! നാലാം വിരലിന്റെ അറ്റം മാത്രം അനങ്ങുന്ന മായയുടെ കൈകൾ ഉപയോഗിച്ച് ഇങ്ങനെ ഒരു പുസ്തകം എഴുതി തീർക്കുക ഒട്ടും എളുപ്പമുള്ള കാര്യമല്ല പരസഹായമില്ലാതെ ഒന്നും തന്നെ ചെയ്യാൻ സാധിക്കാത്ത ആളാണ് മായ! സ്കൂളിൽ പഠിക്കുമ്പോൾ മുതൽ അനുഭവിച്ച എല്ലാ വേദനയും സംഘർഷങ്ങളും ഈ എഴുത്തിൽ കൂടി അതിജീവിച്ചിരിക്കുന്നു മായ! ഒരിക്കൽപോലും തന്റെ വിധി എന്ന് പറഞ്ഞ് കരയുകയോ സ്വന്തം ജീവിതത്തെ പഴിക്കുകയോ ചെയ്യുന്നില്ല മായ! വേദനിപ്പിച്ച നിരവധി സംഭവങ്ങളുടെ ഇടയിലും,തന്നെ സ്നേഹിച്ചവരെ ഉൾക്കൊണ്ട്,അവരുടെ ജീവിതത്തിലേക്ക് ചാഞ്ഞു നിൽക്കുകയാണ്...
Comments
Post a Comment