പുസ്തകം പ്രകാശനം നവംബർ 14 , 2021
- Get link
- X
- Other Apps
"നാലാംവിരലിൽ വിരിഞ്ഞ മായ" പ്രകാശനം.
****************
പെരുമഴയ്ക്കുശേഷം പ്രകൃതിപോലും കനിഞ്ഞനുഗ്രഹിച്ചു. മഴ മാറിനിന്ന ഒരു പകൽ!
പ്രതിസന്ധികൾ പലതും വന്നു. പറഞ്ഞുവച്ചതുപോലെ ചില തീരുമാനങ്ങൾ, പെട്ടെന്ന് മറ്റേണ്ടിവന്നു!
പ്രകാശനച്ചടങ്ങിൽ ഒരു കൊച്ചുമിടുക്കിയെക്കൂടി പങ്കെടുപ്പിക്കാൻ കഴിഞ്ഞ നിർവൃതി! അങ്ങനെ അതിജീവനത്തിന്റെ നേർചിത്രമായി ആ പ്രകാശനം.
മീര വിനോദ്! എന്നിലും ചെറുപ്പത്തിൽ വെറും 4ആം വയസ്സിൽ കൊടും വേദനയുടെ നോവറിഞ്ഞവൾ. വീണ്ടും പല പരീക്ഷണങ്ങളുംനേരിട്ട് ജീവിതത്തിലേക്ക് ഉയർത്തെഴുന്നേറ്റവൾ. ആ അടയാളങ്ങൾ ഏറ്റുവാങ്ങിയ കൈകൊണ്ട് ആ 15 കാരി ഇന്ന് ആയിരക്കണക്കിന് ചിത്രങ്ങൾ വരച്ചു.
ആ മീര വിനോദ് ! എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ഷൈനി അക്ഷരത്തിന്റെ മകൾ. ഞങ്ങളെല്ലാം ഉണ്ണിമോൾ എന്നുവിളിക്കുന്ന 10ആം ക്ലാസുകാരി!
ഈ മിടുക്കിയാണ് ഇന്നലെ ശ്രീമതി തനൂജ ഭട്ടതിരിയിൽ നിന്നും പുസ്തകം ഏറ്റുവാങ്ങി പ്രകാശിപ്പിച്ചത്.
പ്രകാശനചടങ്ങിൽ തനൂജ ഭട്ടതിരി എന്ന തനൂജ ചേച്ചിയുടെ ഉജ്ജ്വല പ്രഭാഷണം, പരിപാടിക്ക് മാറ്റുകൂട്ടി. ഡോക്ടർ മിനി പ്രസാദ് എന്ന മിനി ടീച്ചറുടെ മികച്ച രീതിയിലുള്ള പുസ്തകപരിചയപ്പെടുത്തൽ കൂടുതൽ പേരെ പുസ്തകത്തിലേക്ക് അനുനയിച്ചു.
അഞ്ജലി ടീച്ചറുടെ 'ഓടക്കുഴൽ' കവിതാലാപനം നിർന്നിമേഷമായി കേട്ടിരുന്നു. പ്രശസ്ത കഥാകൃത്ത് ശ്രീ എം എ ബൈജു സദസ്സിന് വീണ്ടും ഉണർവേകി.
ജേക്കബ് നായത്തോട് എന്ന നായത്തോടിന്റെ സ്വന്തം നോവലിസ്റ്റ്, ജനപ്രതിനിധികൾ അങ്ങനെ ഒറ്റക്കെട്ടോടെ നാടും നാട്ടുകാരും സുഹൃത്തുക്കളും പങ്കെടുത്ത് പ്രകാശനച്ചടങ്ങ് മനോഹരമാക്കിത്തന്നു.
അദ്ധ്യക്ഷത വഹിച്ച ശ്രീ ഷാജി യോഹന്നാൻ ന്റെ സാന്നിധ്യവും ശബ്ദവും വേദിയെ പ്രൗഢമാക്കി.
ജിഷ്ണു വിന്റെ സ്വാഗതം ആരെയും അലോസര പ്പെടുത്തിയില്ല.
സദസ്സിൽ സരസമ്മ ടീച്ചർ, കവയിത്രി മഞ്ജു ഉണ്ണി, മഹാകവി ജി ശങ്കരക്കുറുപ്പിന്റെ ശിഷ്യൻ ഡോ. ടി പങ്കജ്,
ഡോ. ചന്ദ്രബിന്ദു നുമ്മടെ രാധമീര,ദുർഗ്ഗാ ജി, മിനി സുരേഷ്, നമ്മടെ അങ്കമാലിക്കാരുടെ സ്വന്തം വാർത്താവായനക്കാരി ബോബിയും ജോബിയും കാലടി SNDP ലൈബ്രറിയിലെ മുരളിധരൻ സർ , fb സുഹൃത്തുക്കൾ സുഭാഷ്ചന്ദ്രൻ സർ, സന്തോഷ്കുമാർ, സൂരജ് ഗോപാലകൃഷ്ണൻ, നായത്തോട് കലാസാംസ്‌കാരിക വേദി സുഹൃത്തുക്കൾ
ഇനിയും ഞാൻ അറിയാതെ വന്നുപോയവർ,
പാലക്കാട് നിന്ന് വന്ന നരേൻ പുലാപ്പറ്റ എന്റെ ഒരു ഗാനം മനോഹരമായി ആലപിച്ചു. നിള ബോസ് നിത്യ ബോസ് എന്ന ഇരട്ടക്കുട്ടികളുടെ ഗാനാലാപനം
പങ്കെടുത്ത എല്ലാവർക്കും പ്രാർത്ഥനാപൂർവ്വം
അകലങ്ങളിലിരുന്ന് മനസ്സാഅനുഗ്രഹിച്ചവർക്കും നന്ദി!സ്നേഹം.
- Get link
- X
- Other Apps
Comments
Post a Comment