സ്ത്രീസുരക്ഷയും കേരളവും
സ്ത്രീസുരക്ഷയും കേരളവും .
നമസ്കാരം
ഞാൻ മായ ...
കേരളപ്പിറവി ദിനാഘോഷത്തിൽ പങ്കെടുക്കുന്ന മൂവാറ്റുപുഴ വനിതാ സാഹിതിയിലെ എല്ലാ സഹോദരിമാർക്ക്ഉം കേരളപ്പിറവിദിനാശംസകൾ.
സുരക്ഷ എന്ന വാക്കിന് മറുപുറത്ത് അരക്ഷിതമായ അവസ്ഥയുടെ സൂചയനുള്ളത്. എവിടെ അരക്ഷിതമാണോ അവിടെയാണ് സുരക്ഷ വേണ്ടത്!
സ്ത്രീയുടെ മേൽ വന്നുപതിച്ചു കൊണ്ടിരിക്കുന്ന
ഈ അരക്ഷിതമായ അവസ്‌ഥ എന്നു തുടങ്ങിയതാവും.... ?
"പെണ്ണായി പിറന്നെങ്കിൽ മണ്ണായി തീരുവോളം കണ്ണീരുമാത്രം" എന്ന് പ്രശസ്‌തമായൊരു മലയാള ഗാനമുണ്ട്. തികച്ചും അരക്ഷിതമാണ് എക്കാലവും.എന്ന് ആ വരികൾ സൂചിപ്പിക്കുന്നു .
പുരാണങ്ങളും ഇതിഹാസങ്ങളും എടുത്തു പരിശോധിച്ചാൽ ഇന്നീ കാലഘട്ടത്തിലും അത് തുടരുന്നു.
മഹാകവി ജി ശങ്കരകുറുപ്പിന്റെ യശോധര എന്ന കവിതയിൽ ശ്രീബുദ്ധന്റെ പത്നി യശോധര ചോദിക്കുന്നത്....
"നാരി പുരുഷന്നു ചങ്ങല മാത്രമോ?
ഒന്നനങ്ങുമ്പോൾ കരയുന്ന ചങ്ങല
ഒന്നു കുടഞ്ഞാൽ മുറുകുന്ന ചങ്ങല" ഭതൃ പരിരക്ഷ കിട്ടാത്ത യശോധരയുടെ ധർമ്മസങ്കടങ്ങളാണ് ആ കവിതയിൽ!
ഇന്ന് കേരളപ്പിറവി ദിനം. സ്വാതന്ത്ര്യംനേടി
കേരളസംസ്ഥാനം രൂപംകൊണ്ട 1950 കളിൽൽ
ഇവിടെ കൂട്ടുകുടുംബ വ്യവസ്ഥിതിയും മരുമക്കാത്തയാവും ആണ് നിലനിന്നിരുന്നത്.
അതിനുള്ളിൽ അവൾ ഇത്രയേറെ ചൂഷണം ചെയ്യപ്പെട്ടിരുന്നില്ല. പീഡിപ്പിക്കപ്പെട്ടിരുന്നില്ല. സഞ്ചാര സ്വാതന്ത്ര്യം കുറവായിരുന്നു എന്നതൊഴിച്ചാൽ
അവൾക്ക് ഭൂവകാശം ഉണ്ടായിരുന്നു. അവർ തന്റേടമുള്ള സ്ത്രീകൾആയിരുന്നു. എന്നാലത് ജാതി മേൽക്കോയ്മയുടെ കാലവുമായിരുന്നു.
അന്നും ജാതിയും വർണ്ണവും സ്ത്രീകളെ അരക്ഷിതരാക്കിയിരുന്നു.
അവിടെ സാമ്പത്തികമായും ജാതിയിലും താഴെക്കിടയിലുള്ളവരെ തിരഞ്ഞുപിടിച്ച് ചൂഷണത്തിന് വിധേയരാക്കുമായായിരുന്നു.
എന്നും എക്കാലവും ചൂഷണവും അരക്ഷിതാവസ്ഥയും നിലനിന്നിരുന്നു.എന്നാണ് കാണുന്നത്.
ഇന്ന് കുഞ്ഞു കുട്ടികൾമുതൽ പ്രായമായവർ വൃദ്ധസ്ത്രീകൾ വരെ ബലാൽസംഗംത്തിനും ആക്രമത്തിനും ഇരയാകുന്നു. തനിയെ പുറത്തിറങ്ങി സഞ്ചരിക്കാൻ കഴിയാത്തവിധം ഏതു നേരവും ഒരു വേട്ടനായ തന്റെ നേരെ ഇരച്ചെത്താം എന്ന ഭീതി.!
സ്‌കൂളിലോ കോളേജിലോ ജോലി സ്ഥലത്തോ പൊതുയിടങ്ങളിലോ പോയാൽത്തിരിച്ചു വരും വരെ വീട്ടിലിരിക്കുന്നവരുടെ മനസ്സിൽ ഒരുതരം ഭയം, ആധി ആണ്.
ആണായി പിറന്നാൽ അധികാരം ,സ്ത്രീയെ ഭരിക്കൽ തങ്ങളുടെ അവകാശമാണ്, എന്ന തലത്തിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു. പ്രണയംഎന്നാൽ ഇതിനൊക്കെ ലൈസൻസ്! അവൾ ആരാണ് ആരു വളർത്തിയെടുത്തതാണ് എന്താണ്,? എന്തായാലെന്താ ?
അവളുടെ ശരീരത്തിൽ അവൾക്കുപോലും അവകാശമില്ലാത്തപോലെ, പിച്ചിയെറിയാൻ?
വേലിപ്പുറത്ത് നിക്കുന്ന പൂവോ?
ഇവിടെയാണ് ആണ്മനസ്സുകൾ മാറി ചിന്തിക്കേണ്ടത്.
ലൈംഗികവിദ്യാഭ്യാസാം നല്കിയതുകൊണ്ട് മാത്രം തീരുന്ന പ്രശ്നമല്ല. മാനസികമായി വളരണം. സ്ത്രീ ഒരു ഉപഭോഗ വസ്തുവല്ല! അവൾ no പറഞ്ഞാൽ അത് അംഗീകരിക്കണം! ഉൾക്കൊള്ളാൻ പഠിക്കണം.!
സ്ത്രീ! അവളും തന്റേതു പോലെ ഒരു സ്വതന്ത്ര വ്യക്തിയാണ്. അവൾക്ക് അഭിമാനമുണ്ട്. തീരുമാനം എടുക്കാൻ അവൾക്ക് അവകാശമുണ്ട്. അവളുടെ ശരീരത്തിന്റെ അവകാശി അവൾ മാത്രമായിരിക്കും. സ്ത്രീകളുടെ! അവകാശമില്ലാതെ ആ ശരീരത്തിൽ സ്പർശിക്കാൻപോലും മറ്റൊരാൾക്ക് അവകാശമില്ല. ഇത്തരമൊരു സമത്വബോധം പ്രണയിക്കുമ്പോൾ പോലും ആണിന് ഉണ്ടാവണം.
സ്ത്രീകൾക്ക് സുരക്ഷാ പദ്ധതികൾ
ഒരുക്കും മുൻപ് ആദ്യം ഉണ്ടാവേണ്ടത് , പഠിപ്പിച്ചു കൊടുക്കേണ്ടത് ഇത്തരത്തിൽ പരസ്പര ബഹുമാനവും വിശ്വാസവും വളർത്തേണ്ടുന്ന പാഠങ്ങളാണ് . മാന്യമായ പെരുമാറ്റം ശീലിക്കാൻ പഠിപ്പിണം. അവിടെ അവൻ സംസ്കാരമുള്ളവനായി തീരണം.
എങ്കിൽ വലിയൊരു അളവ് വരെ സാക്ഷര കേരളത്തിൽ സ്ത്രീകൾക്ക് ഭയമില്ലാതെ സഞ്ചരിക്കാം യാത്ര ചെയ്യാം. പിന്നീട് വരുന്ന കാര്യം
സ്ത്രീ സുരക്ഷ നിയമങ്ങൾ ഉണ്ടായാൽ പോരാ...അതെങ്ങനെ? എവിടെ കിട്ടുമെന്ന് അവർ അറിയണം. ബോധവൽക്കണം നൽകുക , അതുപോലെ തക്ക സമയത്തു പ്രതികരിക്കാൻ, അവൾ പ്രാപ്തയാവനം! തന്റേടവും ആത്മവിശ്വാസവും ഉള്ളവൾ ആയിരിക്കണം.
മാറ്റങ്ങൾ മനുഷ്യ മനസ്സുകളിൽ തുടങ്ങട്ടേ എന്നു ആശംസിച്ചുകൊണ്ട് ഞാനും നിറുത്തുന്നു.
എന്നെ അതിഥിയായി ക്ഷണിച്ച ശ്രീമതി കുഞ്ഞുമോൾ ടീച്ചർക്കും മറ്റു പ്രവർത്തകർക്കും ഹൃദയംനിറഞ്ഞ നന്ദി നമസ്കാരം!
നന്ദി നമസ്കാരം🙏
Comments
Post a Comment