പ്ലാവില പ്ലസ് ടീ വി
പ്ലാവില പ്ലസ് ടി വി സ്‌പെഷൽ വിഭാഗക്കാർക്കായി
കവിതാരചനാമത്സരം നടത്തിയിരുന്നു.
ഒന്നാം സമ്മാനം ഇക്കഴിഞ്ഞ ദിവസം ചേട്ടൻ പോയി വാങ്ങി.
കവിയായ ഫാദർ ചെറിയാൻ കുനിയന്തോടത്ത്.! ഇദ്ദേഹത്തിന്റെ സമ്പൂർണ കൃതികൾ ! 1000 പേജുള്ള
"കമാനം" എന്ന കവിതാസമാഹാരം ആയിരുന്നു കിട്ടിയത്.
അച്ചന്റെ പേര് പലയിടത്തും കേട്ടിട്ടുണ്ടെങ്കിലും കവിയായിരുന്നെന്നോ ഇത്രയേറെ രചനകൾ നടത്തിയിട്ടുണ്ടെന്നോ ഉള്ളത് പുതിയ അറിവായിരുന്നു. വളരെ നല്ല തെളിമയുള്ള കവിതകൾ! നല്ല കാവ്യവഴക്കം സിദ്ധിച്ച കവി!
എല്ലാം വായിച്ചു കഴിഞ്ഞില്ല...
വളരെ നന്ദി ....ശ്രീ Johns John
പ്ലാവില പ്ലസ് tv , & കോറിഡോർ
ഭിന്നശേഷിയുള്ളവരുടെ പുനരധിവാസ പ്രവർത്തനങ്ങൾ ലക്ഷ്യമാക്കി അവർ നിർമ്മിക്കുന്ന ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിനും വേണ്ടി ആലുവ രാജഗിരിക്കടുത്ത് "കോറിഡോർ"എന്നൊരു സ്ഥാപനവും തുറന്നു പ്രവർത്തിക്കുന്നുണ്ട്....
സ്നേഹപൂർവ്വം
മായ ബാലകൃഷ്ണൻ
കവിതാ രചനാ മൽസരം സർട്ടിഫിക്കറ്റ്
Comments
Post a Comment