Review By Santhosh kumar

 

A Review by Santhosh Kumar "നാലാം വിരലിൽ വിരിയുന്ന മായ" 



"സത്യത്തിൽ, ജീവിതം തന്നെ ഒരു വലിയ തമാശയാണ്!" 

മായ ബാലകൃഷ്ണൻ


" നിശ്ചലതയെ ആരാണ് ഭയക്കാത്തത്"

ബോബിയച്ചൻ


പുസ്തകം വായിച്ച് പകുതി എത്തുന്നതിന് മുമ്പേ അടച്ചു വച്ചു. ഒരു ഗദ്ഗദം എന്റെ തൊണ്ടയിൽ കുരുങ്ങി നിന്നിരുന്നു. മനസ്സാകെ കലങ്ങിമറിഞ്ഞ് ഞാൻ  പുറത്തിറങ്ങി നടന്നു.... അലക്ഷ്യമായി. പുറത്ത് പാടത്ത് പോയി തനിയെ കുറേനേരമിരുന്നു. മനസ്സിനെ ശാന്തമാക്കി മറ്റു ചിന്തകളിലേക്ക് വഴി തിരിച്ചു വിട്ടു. എന്നിട്ടും അവൾ എന്റെ മനസ്സിലേക്ക് ഇടയ്ക്കിടെ  എത്തിനോക്കുന്നുണ്ടായിരുന്നു ..... അപ്പോഴേക്കും അവൾ എന്റെയും മകളായി മാറിയിരുന്നു ....മായ എന്ന പെൺകുട്ടി...


പിന്നെ രണ്ടു ദിവസം വേണ്ടി വന്നു മനസ്സാന്നിധ്യത്തോടെ പുസ്തകം കൈയിലെടുക്കാൻ.


കളിച്ചുല്ലസിച്ച് നടന്ന ആ സുന്ദരിയായ പെൺകുട്ടിയെ നൊടിയിടയിൽ ശയ്യാവലംബിയാക്കിയ വിധിയെ , അവളുടെ വേദനകളെ,  പ്രതീക്ഷകളെ അതേ തീവ്രതയോടെ വായനക്കാരിലേക്കെത്തിക്കാൻ മായക്ക് കഴിഞ്ഞിരിക്കുന്നു.  കടന്നുവന്ന വഴികൾ എത്രയുഗങ്ങളായിട്ടായിരിക്കും അവൾക്ക് അനുഭവപ്പെട്ടിരിക്കുക. ....24 വർഷത്തോളം ഒരു മുറിയിൽ ......


പുസ്തകം അവസാനഭാഗമാകുമ്പോഴേക്കും മായ കരുത്തിന്റേയും ഇച്ഛാശക്തിയുടേയും പ്രതീകമായി മാറിയിരുന്നു. ശൂന്യതയെ നിറവാക്കിയവൾ , ശരീര നിശ്ചലതയെ മന:ശക്തി കൊണ്ട് കീഴടക്കിയവൾ.


പ്രിയ AS പറഞ്ഞത് പോലെ മായയുടെ ഊർജ്ജത്തിന് മുന്നിൽ നമ്മളെത്ര നിസ്സാരർ . 


മായാ ജീ ഇനിയും നിങ്ങളിൽ നിന്നും ഏറെ പ്രതീക്ഷിക്കുന്നു.


പുസ്തകം വാങ്ങുന്നതിനുള്ള ലിങ്ക്

https://www.indulekha.com/naalam-viralil-viriyunna-maya-memoirs-maya-balakrishnan


ഇന്ദുലേഖാ ബുക്സിന്റെ വാട്‌സ്ആപ്പ് നമ്പറിലും ബന്ധപ്പെട്ടാൽ പുസ്തകം കിട്ടും

Message +91 94465 84687.


കൂടാതെ എല്ലായിടത്തും 

മാതൃഭൂമി ബുക്‌സ് സ്റ്റാളിലും 

ലഭിക്കും...

Comments

Popular posts from this blog

രാധ മീരാ പുസ്തകത്തെക്കുറിച്ച്

അമ്മയുടെ കവിതകൾ" ( കവിത സുനിൽ& അജിത)

തനൂജ ഭട്ടതിരി