Posts

Showing posts from August, 2021

Review By Santhosh kumar

Image
  A Review by Santhosh Kumar "നാലാം വിരലിൽ വിരിയുന്ന മായ"  "സത്യത്തിൽ, ജീവിതം തന്നെ ഒരു വലിയ തമാശയാണ്!"  മായ ബാലകൃഷ്ണൻ " നിശ്ചലതയെ ആരാണ് ഭയക്കാത്തത്" ബോബിയച്ചൻ പുസ്തകം വായിച്ച് പകുതി എത്തുന്നതിന് മുമ്പേ അടച്ചു വച്ചു. ഒരു ഗദ്ഗദം എന്റെ തൊണ്ടയിൽ കുരുങ്ങി നിന്നിരുന്നു. മനസ്സാകെ കലങ്ങിമറിഞ്ഞ് ഞാൻ  പുറത്തിറങ്ങി നടന്നു.... അലക്ഷ്യമായി. പുറത്ത് പാടത്ത് പോയി തനിയെ കുറേനേരമിരുന്നു. മനസ്സിനെ ശാന്തമാക്കി മറ്റു ചിന്തകളിലേക്ക് വഴി തിരിച്ചു വിട്ടു. എന്നിട്ടും അവൾ എന്റെ മനസ്സിലേക്ക് ഇടയ്ക്കിടെ  എത്തിനോക്കുന്നുണ്ടായിരുന്നു ..... അപ്പോഴേക്കും അവൾ എന്റെയും മകളായി മാറിയിരുന്നു ....മായ എന്ന പെൺകുട്ടി... പിന്നെ രണ്ടു ദിവസം വേണ്ടി വന്നു മനസ്സാന്നിധ്യത്തോടെ പുസ്തകം കൈയിലെടുക്കാൻ. കളിച്ചുല്ലസിച്ച് നടന്ന ആ സുന്ദരിയായ പെൺകുട്ടിയെ നൊടിയിടയിൽ ശയ്യാവലംബിയാക്കിയ വിധിയെ , അവളുടെ വേദനകളെ,  പ്രതീക്ഷകളെ അതേ തീവ്രതയോടെ വായനക്കാരിലേക്കെത്തിക്കാൻ മായക്ക് കഴിഞ്ഞിരിക്കുന്നു.  കടന്നുവന്ന വഴികൾ എത്രയുഗങ്ങളായിട്ടായിരിക്കും അവൾക്ക് അനുഭവപ്പെട്ടിരിക്കുക. ....24 വർഷത്തോളം ഒരു മുറിയിൽ ...... പുസ്തക...

റിവ്യൂ by Greeshma Venugopal

 പുതുതലമുറ കുട്ടികളും, IT കുട്ടികളും വരെ പുസ്തകം വായിച്ചുതുടങ്ങി. പ്രിയപ്പെട്ട ഗ്രീഷ്മയുടെ റിവ്യൂ.... വളരെ നന്ദി, സ്നേഹം 😍  Greeshma Venugopal   നാലാം വിരലിൽ വിരിയുന്ന മായ. ഒറ്റയിരുപ്പിൽ വായിച്ചുതീർത്ത പുസ്‌തകമാണിത്. എഴുത്തുകാരി ഏറ്റവും പ്രിയപ്പെട്ട മായേച്ചി  ആയതുകൊണ്ടും ആ ജീവിതം കുറെയൊക്കെ അടുത്തറിഞ്ഞിട്ടുള്ളതുകൊണ്ടും വളരെയേറെ ആകാംക്ഷയോടെയാണ് വായിച്ചു തുടങ്ങിയത്.എന്റെ കണ്ണും മനസ്സും നിറഞ്ഞു.ഹൃദയത്തെ അത്രമേൽ സ്പർശിച്ചു ഈ വായന .15 വയസ്സ് മുതൽ അനുഭവിക്കുന്ന വേദനകളും യാതനകളും വായിച്ചറിയുമ്പോൾ തന്നെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു. അപ്പോൾ പിന്നെ വർഷങ്ങളായി ഇതെല്ലാം അനുഭവിക്കുന്ന ചേച്ചിയുടെ അവസ്ഥയോ! റുമറ്റോയ്ഡ് ആർത്രൈറ്റിസ് എന്ന രോഗം നഷ്ടപ്പെടുത്തിയ ചലനശേഷി. ഒരു മുറിയുടെ നാലു ചുവരുകൾക്കുള്ളിൽ അടച്ചിട്ട 32 വർഷങ്ങൾ.സ്വന്തമായി ശരീരം ചലിപ്പിക്കാനോ, വസ്ത്രം മാറാനോ, ഭക്ഷണം കഴിക്കാനോ ഒന്നിനും കഴിയാതെ,തന്റെ കയ്യിലെ ചെറുവിരലിനോട് ചേർന്നുള്ള നാലാം വിരലിന്റെ തുമ്പുകൊണ്ട് മായേച്ചി സൃഷ്‌ടിച്ച മായാജാലങ്ങൾ ആണ് ചേച്ചിയുടെ ഓരോ എഴുത്തും. ജീവിതത്തിൽ പ്രചോദനത്തിനും പ്രോത്സാഹനത്തിനുമൊക്കെ വേണ്ടി നമ്...

റിവ്യൂ , സെറീന കവയിത്രി

Image
 Sereena A M  നാലാം വിരലിൽ.... ഓരോ ചലനവും ഓരോ അനക്കവും ജീവശ്വാസം പോലെ എത്രയമൂല്യമാണ്. വെറുതേയിരുന്നും കിടന്നും അലസമായി കൊഴിച്ചു കളഞ്ഞ നിമിഷങ്ങൾ ഓർമ്മകളിൽ മടങ്ങി വന്നു വിചാരണ ചെയ്യുന്നു. അക്ഷരങ്ങളുടെ ഗർഭഗൃഹം പങ്കിട്ട് ഉടപ്പിറപ്പായൊരുവൾ ഒന്നനങ്ങാൻ പോലും വയ്യാതെ വേദന വിഴുങ്ങുമ്പോൾ പാഴ്ക്കടലാസു പോലെ ഞാൻ കീറിപ്പറത്തിയ നേരങ്ങളേ പൊറുക്കുക. ഈ സങ്കടക്കടൽ വായിച്ചു മടക്കുമ്പോൾ, എല്ലാ വേദനകളെയും അതിജീവിച്ചൊരു തെളിഞ്ഞ നക്ഷത്രം ഹൃദയത്തിൽ ഒരു തുള്ളി വെട്ടമിറ്റിക്കുന്നു. നന്ദി മായേ. വേദനിക്കും വിധം നാവിലുരച്ചു ഹരിശ്രീ എഴുതും പോലെ അതിജീവനം എന്ന വാക്ക് ജീവിതം കൊണ്ടെഴുതി തന്നതിന്. നിറയെ സ്നേഹം, ഭൂമിയിൽ തൊടാത്ത ആ പാദങ്ങളിൽ വിരൽ തൊടുന്നു. ❤️ പുസ്തകം അയച്ചു തന്നതിന് നന്ദി ടോം Tom J Mangattഓരോ ചലനവും ഓരോ അനക്കവും ജീവശ്വാസം പോലെ എത്രയമൂല്യമാണ്. വെറുതേയിരുന്നും കിടന്നും അലസമായി കൊഴിച്ചു കളഞ്ഞ നിമിഷങ്ങൾ ഓർമ്മകളിൽ മടങ്ങി വന്നു വിചാരണ ചെയ്യുന്നു. അക്ഷരങ്ങളുടെ ഗർഭഗൃഹം പങ്കിട്ട് ഉടപ്പിറപ്പായൊരുവൾ ഒന്നനങ്ങാൻ പോലും വയ്യാതെ വേദന വിഴുങ്ങുമ്പോൾ പാഴ്ക്കടലാസു പോലെ ഞാൻ കീറിപ്പറത്തിയ നേരങ്ങളേ പൊറുക്കുക. ഈ സങ്കടക്കട...

സത്യത്തിൽ ജീവിതം തന്നെ ഒരു വലിയ തമാശയാണ്."

  റിവ്യൂ by Suresh Babu  "സത്യത്തിൽ ജീവിതം തന്നെ ഒരു വലിയ തമാശയാണ്." മായ ബാലകൃഷ്ണന്റെ "നാലാം വിരലിൽ വിരിയുന്ന മായ" എന്ന ആത്മകഥ  തുടങ്ങുന്നതും അവസാനിക്കുന്നതും ഇതേ വാചകത്തിൽ ആണ്.  ഒരു എഴുത്തുകാരിക്ക് തന്റെ ജീവിത വീക്ഷണം ഇങ്ങനെ രേഖപ്പെടുത്തുന്നതിൽ ഒരു കുഴപ്പവുമില്ല, പക്ഷെ മായ ബാലകൃഷ്ണൻ എഴുതുമ്പോൾ നമുക്ക് അത്ഭുതപ്പെടാതിരിക്കാനാവില്ല.  കാരണം ഇത് എഴുതിയ ആളുടെ ജീവിതം മൂന്നു പതിറ്റാണ്ടോളം ഒരു മുറിക്കുള്ളിൽ മാത്രം തളച്ചിടപ്പെട്ടതാവുമ്പോൾ, (മായയുടെ തന്നെ വാക്കുകളിൽ “32 വർഷത്തോളം തോറ്റിരുന്നവളാണ്”) നമുക്ക് ആ മനശക്തിക്കു മുന്നിൽ നമിക്കാനെ മാർഗമുള്ളൂ.   ഒരു നാട്ടിൻപുറത്തെ മിഡിൽ ക്ലാസ് കുടുംബത്തിലെ നന്നായി പഠിക്കാൻ ആഗ്രഹമുള്ള, കൂട്ടുകാരോടൊപ്പം കൊച്ചു കൊച്ചു സന്തോഷങ്ങൾ പങ്കുവെച്ചു നടക്കാൻ   ഇഷ്ടപ്പെടുന്ന, കുടുംബത്തോടൊപ്പം സിനിമ കാണാൻ പോയിരുന്ന ഒരു കുട്ടിയായിരുന്നു മായ. പക്ഷെ എല്ലാം പെട്ടെന്ന് മാറി മറിഞ്ഞത് ഒരു ക്രിസ്തുമസ് പരീക്ഷ കാലത്തിൽ ആയിരുന്നു.  കൈ വിരലിൽ അനുഭവപ്പെട്ട അസഹ്യമായ നീറ്റലിൽ നിന്നും തുടങ്ങി പറഞ്ഞറിയിക്കാൻ ആവാത്ത വേദനകളുടെ ഒരു കാലമായിരുന...

"ഏവർക്കും പ്രചോദനമായ കൃതി"

Image
 "ഏവർക്കും പ്രചോദനമായ കൃതി" ================ " നാലാംവിരലിൽ വിരിയുന്ന മായ"  ഇന്ദുലേഖ ബുക്‌സ് പുസ്തകം തയ്യാറാക്കി ദിവസങ്ങൾക്കുള്ളിൽ എനിക്കാദ്യം വന്ന ആസ്വാദനക്കുറിപ്പ്  സദാശിവൻ സർ! ന്റേതാണ്.  ഒരു അവാർഡ് ലഭിച്ചപോലെ ഞാനതിനെ ചേർത്തുപിടിക്കുന്നു.  പലപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് സർ! എന്റെ ആദ്യബുക്ക് "തുടികൊട്ട്" വന്നപ്പോ ആസ്വാദനം എഴുതി അയച്ചുതന്നത്, എഴുത്തിൽ ചുവടുറപ്പിക്കാൻ തുടങ്ങിയ എനിക്ക് ഏറെ സന്തോഷവും പ്രചോദനവുമായി. ആകാശവാണി ശ്രോതാവ് എന്ന നിലയിൽ ആനന്ദവല്ലി ടീച്ചറുമായി തുടങ്ങിയ സൗഹൃദം പടർന്ന് പടർന്ന് മകൾ പ്രിയ A S എന്ന മലയാളത്തിന്റെ പ്രിയ എഴുത്തുകാരിയിലേക്കും, ടീച്ചറുടെ ഭർത്താവ് സദാശിവൻ സാറിലും വരെയെത്തിയിരുന്നു.  ആ കുടുംബത്തിന് എന്നെ നന്നായി മനസ്സിലാക്കാൻ കഴിയും. സ്നേഹസാന്ത്വനം പോലെ ഞാനത് അനുഭവിക്കുന്നു.  "ഏവർക്കും പ്രചോദനമായ കൃതി" ================          ആഴ്ച്ചപതിപ്പും മാസികകളും റേഡിയോ പ്രോഗ്രാമും സസൂക്ഷ്മം ശ്രദ്ധിച്ചു കത്തുകൾ അയയ്ക്കുന്ന സാർ!  റിട്ടയർമെന്റ് ലൈഫ് എങ്ങനെ ആസ്വാദ്യകരമാക്കാമെന്ന് കാണിച്ചുതരുകയാണ്. ഒപ...

പണിപ്പുര വൃത്താന്തം Tom mangattu

 പണിപ്പുര വൃത്താന്തം  പ്രിയ എ എസിന്റെ ഒരു വിളിയിൽ നിന്നായിരുന്നു എല്ലാറ്റിന്റെയും തുടക്കം. പത്താം ക്ലാസിൽ പഠിക്കുമ്പോൾ പിടിപെട്ട ഒരു രോഗത്തേത്തുടർന്ന് ചലനശേഷി കാര്യമായി നഷ്ടപ്പെട്ട മായ ബാലകൃഷ്ണന്റെ കഥ പ്രിയ കുറച്ച് വിശദമായിത്തന്നെ പറഞ്ഞു. ആത്മകഥ എന്നു പറയാവുന്ന തരത്തിൽ മായ ചിലതൊക്കെ എഴുതിയിട്ടുണ്ട്. അതു പുസ്തകമാക്കാൻ പറ്റുമോയെന്നു നോക്കണം എന്നതായിരുന്നു പ്രിയയുടെ ആവശ്യം. മൂന്നോ നാലോ പുസ്തകങ്ങളാണ് ഇന്ദുലേഖ ഒരു വർഷം പുറത്തിറക്കുന്നത്. അവയൊക്കെ must-read എന്ന് ഉറപ്പിച്ചു പറയാവുന്ന പുസ്തകങ്ങളായിരിക്കണമെന്ന കാര്യത്തിൽ പബ്ലിഷറുടെ പണിയെടുക്കുന്ന സ്വപ്നയ്ക്ക് നിർബന്ധവുമുണ്ട്. പലരേക്കൊണ്ടും വായിപ്പിച്ച് അഭിപ്രായം സ്വീകരിച്ച ശേഷമാണ് സ്വപ്ന ഓരോ പുസ്തകവും തിരഞ്ഞെടുക്കുന്നത്. അതറിയാവുന്നതുകൊണ്ട് ഞാൻ ചാടി ഒരു 'യെസ്' പറയാതെ അതൊന്ന് വായിക്കാൻ തരാമോയെന്നു മാത്രം ചോദിച്ചു. മായ അയച്ചുതന്ന കുറിപ്പുകൾ ആദ്യം വായിച്ചത് സ്വപ്ന തന്നെയാണ്. വായന കഴിഞ്ഞ് സ്വപ്ന പറഞ്ഞത് ഇങ്ങനെയാണ്: "ഈ കുറിപ്പുകൾക്കുള്ളിൽ ഒരു നല്ല പുസ്തകമുണ്ട്. ഒന്നു ചെത്തി മിനുക്കിയെടുക്കണമെന്നു മാത്രം. അതിന് മായ സമ്മതിച്ചാൽ നമുക്കിത...