രാധ മീരാ പുസ്തകത്തെക്കുറിച്ച്
"നാലാംവിരലില്‍ വിരിയുന്ന മായ" – ‘മായ’ എന്ന വ്യക്തിയുടെ വ്യക്തിജീവിതം ഒരു ഓര്‍മ്മക്കുറിപ്പില്‍ ഒതുക്കാന്‍ ശ്രമിക്കുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ യോജിച്ച ശീര്‍ഷകം. സന്ധിവാതംവന്നു പത്താംക്ലാസ് പകുതിയില്‍ വഴിമാറിപ്പോയ ഒരു കൊച്ചുപെണ്‍കുട്ടിയുടെ യാതനനിറഞ്ഞ ജീവിതവീഥികള്‍, സ്വന്തം വരുതിക്കുനില്‍ക്കുന്ന ഒരേ ഒരു നാലാംവിരലാല്, ഒരു മായാലോകമായി അവള് അടയാളപ്പെടുത്തുമ്പോള്‍ ഇതല്ലാതെ മറ്റെന്തു പേരിടാന്‍?! തളര്‍ന്നുപോയ ദേഹത്തിലെ ആ ഒരൊറ്റ വിരലില്‍ തന്റെ മുഴുവന്‍ ശക്തിയും ആവാഹിച്ച്, അനുവാചകര്‍ക്ക് മുന്നിലേക്ക് തന്റെ ജീവിതത്തെ വിരിയിച്ചു നിറുത്താന്‍ ഉത്സാഹബുദ്ധിയോടെ നിരന്തരം ശ്രമിക്കുന്നവള്‍. രചയിതാവിന്റെ ആ ആജ്ഞാശക്തിയെ നമിച്ചുകൊണ്ട് ഈ പുസ്തകത്തെ ഞാന്‍ അടയാളപ്പെടുത്തുന്നു . ഓടിച്ചാടി നടന്ന ഒരു പെണ്‍കുട്ടിയുടെ സ്വപ്നങ്ങളും മോഹങ്ങളും തകര്‍ത്തുകൊണ്ട് കടന്നുവന്ന സന്ധിവാതം എന്ന രോഗത്തിന്റെ യാതനകള്‍, വേദനകള്‍, വിഷാദഘട്ടങ്ങള്‍, മടുപ്പുകള്‍ .. ഒടുവില്‍ അതെല്ലാം തരണംചെയ്തു വിധിയോടു തോല്‍ക്കാതെ നിശ്ചയദാര്‍ഢ്യം ഒന്നുകൊണ്ടുമാത്രം മറ്റുള്ളവര്‍ക്ക് പ്രചോദനമായി, മാതൃകയായി സ്വജീവിതം തുറന്നുകാണിക്കുന്ന ഒരു...




Comments
Post a Comment