വയലിൻ പൂക്കുന്ന മരം
"വയലിൻ പൂക്കുന്ന മരം" കവിതകൾ
സുരേഷ് നാരായണൻ
വായനക്കാരന്റെയുള്ളിൽ ചെലുത്തുന്ന ഒരുതരം രാസമാറ്റമാണ് ഗദ്യ കവിതകളുടെ വിജയം.
അത്തരമൊരു മാറ്റം സൃഷ്ടിക്കാൻ പോന്ന കവിതകളാണ് സുരേഷ് നാരായണന്റെ "വയലിൻ പൂക്കുന്ന മരം" വേറിട്ട ശൈലിയിൽ പണിഞ്ഞൊരുക്കുന്ന കവിതയുടെ ഭാഷ! ഏറെ ഹൃദ്യവും നവീനവുമാണ്. തീർച്ചയായും സഹൃദയർ ഏറ്റുവാങ്ങും. ഇന്നിന്റെയും നാളെയുടെയും കവിതയുടെ പുതുവഴി ഇതിൽ തെളിഞ്ഞു കാണാം.
പുഴയും പ്രകൃതിയും പരിസ്ഥിതി നാശവും വിഷയമായ
കുറച്ചു കവിതകൾ ഉണ്ട്.
പുഴയുടെ മരണം!
വിയർത്തൊലിച്ച് പുഴ മലർന്നു കിടന്നു
.....
കരയാൻ ശ്രമിച്ച് പറ്റാതെ
കൈകൾ ഞെരിച്ചപ്പോൾ
മീനിന്റെ അസ്ഥികൂടങ്ങൾ പൊടിഞ്ഞു"
വറ്റി വരണ്ട് വിണ്ടുകീറികിടക്കുന്ന പുഴച്ചിത്രമാണ് മനസ്സിൽ തെളിയുന്നത്.
പ്രാർത്ഥന. എന്തു രസമാണ് ആ ചിത്രം!
"നീയെന്തേ പോയില്ലേ!?"
"അവര് നിന്റെടത്ത്ണ്ടല്ലോ?
ഓർമ്മില്ലേ...?"
എന്ന് അവനും, അൾത്താരയ്ക്ക് മുന്നിൽ നിൽക്കുന്ന
അനാഥത്വം പേറുന്ന കുട്ടിയും. അൾത്താരയിൽ നിന്നും ഇറങ്ങി വന്ന് അവനോട് ചോദിക്കുന്ന താടി വച്ച രൂപവും, അത്തരത്തിൽ വായനക്കാരനെ കാഴ്ച്ചക്കാരനാക്കുന്ന ദൃശ്യപ്പെരുമയിലൂടെ കവിതയുടെ സങ്കേതം മാറ്റിയെഴുതന്നത് ഒരിക്കലും അരോചകമായി തോന്നിയില്ല. സൈക്കിളും എപ്പോഴും പുറകെ വരണ ഐസ്‌ക്രീം വണ്ടി കൂടെ വേണം എന്നൊക്കെ ആവശ്യപ്പെടുമ്പോൾ
"വണ്ടിക്കാരനായിട്ട് ഞാൻ വരട്ടെ?"
നല്ലൊരു ദർശനം നൽകുന്നു കവിത!
ഉരുകിയൊലിക്കുവാനല്ലാതെ എനിക്കെന്തു ചെയ്യാനാവും?"
പിണക്കവും വിരഹവും സമാനതകളില്ലാതെ കുറിച്ച വരികൾ
"നീ പടവുകൾ കയറിവരുന്ന ശബ്ദം
കേൾക്കാനായി ഒരു ചെവി പറിച്ചെടുത്ത്
ജാലകപ്പടിമേൽ വച്ചിരിക്കുന്നു."
ഇതിൽപ്പരം എന്തുവേണം.
ഞാൻ _വിശപ്പ് = ദൈവം,
'ണ്ടേ?' എന്ന കവിതയിൽ
"ഊഞ്ഞാൽക്കയറിലെ പിടിവിട്ട
ഭ്രാന്തുകളുടെ
തണുത്ത ചങ്ങലകളാകേണ്ടേ?"
എന്ന ണ്ടേ യും , ലൈബ്രറിയിലെ പൂച്ച, എഴുത്തുകാരന്റെ ഭാര്യ, സന്തുഷ്ട കുടുംബം 2, യക്ഷി കുട്ടി കുമിള, എല്ലാം ആസ്വാദ്യകരമാണ്. ഒരു ചെറു ചിരിയും ചിന്തയും തരുന്ന ഒരു കൂട്ടം കവിതകൾ ഉണ്ട്.
"അമ്മ കൊടുങ്ങല്ലൂരിൽ"
വിഷയത്തിന് പുതുമയില്ലെങ്കിലും അവതരണം ആരെയും പിടിച്ചിരുത്തും.
"പുഴയുടെപ്രാർത്ഥന അല്ല പുഴ എന്ന പ്രാർത്ഥന!"
"പുഴ പ്രാർത്ഥിക്കാറുണ്ട്
തൊണ്ട നനക്കാനിത്തരവെള്ളം തരണേ
ആകാശത്തിനോട് പുഴ
പ്രാർത്ഥിക്കാറുണ്ട്..
.... .......
ശ്വാസം മുട്ടുമ്പോൾ
പ്രാർത്ഥനകൾ കുമിളകളായ്
മേല്പോട്ടുയരും!"
ഞാൻ മരച്ചുവട്ടിൽ ഇരുന്ന്
പ്രാർത്ഥിക്കുകയായിരുന്നു.
.......
.....കൂടുതലൊന്നും എന്നോട് ചോദിക്കരുത്.
തണുത്ത കാറ്റിനെ
ഞാൻ നിനക്കു വിട്ടുതരാം."
ദൈവം പറഞ്ഞു.
ഒരു നിമിഷം ശാഖകളെ മുഴുവൻ വിറപ്പിച്ചുകൊണ്ട്
മരം അതിന്റെ ഇലകളെ
ഒന്നാകെ എന്റെമേൽ പൊഴിച്ചിട്ടു."
മാംസഭുക്ക് എന്നൊരു കവിത നോക്കൂ..
" ലോകത്തിലെ ഏറ്റവും
ലക്ഷണമൊത്ത
മാംസഭുക്കാണ് ജെ സി ബി .
സംശയമുണ്ടോ?
ആരൊക്കെയാണ് അതിന്റെ
ഭക്ഷണമായിത്തീരുന്നത്
എന്നു നോക്കൂ?
പുഴകൾ കുന്നുകൾ
വൃക്ഷങ്ങൾ, കിണറുകൾ
പക്ഷേ ഇഷ്ടഭക്ഷണം
ഇതൊന്നുമല്ല....
ഭൂമിയുടെ അടിവയർ ആകുന്നു അത്"
****
പ്രകൃതി എന്ന surname ഉള്ള കൂട്ടുകാരിക്ക്,
കെട്ട്യോളാണ് മാലാഖ,എന്നിങ്ങനെ ഒരുപാട് ഇഷ്ടം തോന്നിയ കവിതകളുണ്ട്.
ഒരു കൂട്ടം നുറുങ്ങു കവിതകൾ ഉണ്ട്.
ഒരു തുള്ളി മധുരം, മനസ്സിൽ ലഡു പൊട്ടും പോലെ ,
ഓരോ അക്ഷരക്കൂട്ടവും വിരിഞ്ഞു വരുമ്പോൾ നിറയും.
ഉരുളക്കിഴങ്ങ് മാത്രം തിന്നുന്നവരുടെ കവിത , മാവോയിസ്റ്റും കാമുകിയും, കർഫ്യൂ, രാഷ്ട്രീയ മാനമുള്ള കവിതകളാണ്.
അളന്നു മുറിച്ചപോലെയാണ് "കർഫ്യു."
"നിന്റെ രാജ്യം
ആദ്യം നിന്റെ ഗ്രാമത്തിലേക്ക്
അവർ ചുരുക്കുന്നു.
പിന്നെ തെരുവിലേക്ക്
പിന്നെ വീട്ടിലേക്ക്
പിന്നെ മുറിയിലേക്കും
ഒടുവിൽ ഉള്ളിലേക്കും
പാതിരായ്ക്ക്
ദുർബലമായ വാതിലിലെ
മുട്ട് പ്രതീക്ഷിച്ചു
നിന്റെ ഉറക്കം ഞെട്ടുന്നു"
രാജ്യത്തിൽ മാറി വരുന്ന സങ്കുചിതാവസ്ഥയെ ശക്തമായ ഭാഷയിൽ പ്രസക്തമായി അതും!
വയലിൻ പൂക്കുന്ന മരം, കപ്പിത്താൻ കാമുകിക്ക് അയച്ച കത്തുകൾ, ഇവയൊക്കെ
പ്രണയാനുഭൂതികളും സ്വപ്നങ്ങളും ചേർത്തുവച്ചവയാണ്..
വായന വെറുതെയാവില്ല. സഞ്ചാരിയെയും കപ്പിത്താനെയും പോലെ ചാഞ്ചാടി ചാഞ്ചാടി ഒന്നിൽ നിന്നും ഒന്നിലേക്ക് ഒഴുകിയൊഴുകി വായനാസുഖം തരുന്ന കവിതകളാണ്ഇവ.
ആശംസകൾ കവിക്ക്...
പ്രസാധകർ അക്കാപുൽക്കോ പബ്ലിക്കേഷൻസ്.. വില 120 രൂപ
മായ ബാലകൃഷ്ണൻ.
🙏🙏🙏

Comments
Post a Comment