ഈശ്വരനെ ഞാനറിയുന്നു. ഈ നിമിഷങ്ങളിൽ!!
മായയ്ക്ക് പിറന്നാളാശംസകൾ.
മായയും പ്രിയയും തമ്മിൽ ഒരക്ഷരത്തിൻ്റെ വത്യാസമേയുള്ളു.
(സെപ്റ്റംബർ 26 ന് എന്റെ ബെർത്ത് ഡേ യ്ക്ക് പ്രിയപ്പെട്ട പ്രിയ A S ചേച്ചി ഹൃദയത്തോട് ചേർത്ത് എനിക്കു തന്ന പിറന്നാൾ ആശംസകൾ!
ആ ഹൃദയത്തിൽ ഒരിടം കിട്ടിയ ഞാൻ , ഈശ്വരന്റെ കാരുണ്യവും സ്നേഹവും തൊട്ടറിയുകയാണ്!) മായ ബാലകൃഷ്ണൻ
തുടർന്ന് വായിക്കുക .....
ജനലിൻ്റെ ഇത്തിരിച്ചതുരത്തിലൂടെ കാണുന്ന ആകാശക്കീറിനെ കട്ടിൽക്കിടപ്പിൽ കിടന്നു കൊണ്ട് നെഞ്ഞോടു ചേർത്തു പിടിച്ച് ,വളഞ്ഞു പോയ വിരലുകൾ കൊണ്ട് അക്ഷരം വരയ്ക്കാൻ എത്രയോ വർഷങ്ങളായിശ്രമിക്കുന്ന ഈ അനിയത്തിയെ എനിക്ക് മനസ്സിലായില്ലെങ്കിൽ പിന്നെ ആർക്കു മനസ്സിലാവും?
മായയുടെ ചിരിയിൽ നിന്ന് ഞാൻ ജീവിതം കോരിയെടുക്കാറുണ്ട്.
ജീവനാളത്തിൻ്റെ വെളിച്ചവും അതിജീവനത്തിൻ്റെ സുസ്മിതവും വറ്റാത്ത സ്വപ്നങ്ങളും തെളിച്ചു വച്ച ചെരാതുകൾ ചുറ്റും കത്തിച്ചു വയ്ക്കുന്നതിന് മായാ ,നന്ദി.
ഒരായിരം ചെരാതുകൾ ചുറ്റും ഇനിയുമിനിയും തെളിയട്ടെ. വേദനകൾ, സ്വപ്നങ്ങളായി പരിണമിക്കട്ടെ. തോൽവികൾ ജയങ്ങളായും. ഞാനീ ഊർജ്ജത്തിനു മുന്നിൽ യാതൊന്നുമല്ലാതായിത്തീരുന്നു, നിസ്സാരയായിത്തീരുന്നു എന്ന് ഏറ്റു പറഞ്ഞു കൊണ്ട് ഒരിയ്ക്കൽ കൂടി പി റന്നാളാശംസകൾ...
Priya A S
Comments
Post a Comment