വായന , കടൽദൂരം
റഫീഖ് പന്നിയങ്കരയുടെ "കടൽദൂരം"
പ്രസാധകർ, ലിപി പബ്ലിക്കേഷൻസ്
വില 65 രൂപ
വരികൾക്കിടയിൽ ഒളിപ്പിച്ചിരിക്കുന്ന മൗനമാണ് കവിത!
ശ്രീ റഫീഖ് പന്നിയങ്കരയുടെ "കടൽദൂരം" എന്ന കവിതാസമാഹാരം വായിച്ചപ്പോൾ ഇങ്ങനെ തോന്നി. വാക്കുകൾകൊണ്ട് പകർത്താനാകാത്തതാണ് ആ കവിതകൾ. വായനക്കാരന്റെ മനസ്സിൽ ആസ്വാദ്യതയുടെ മധുരം ഇറ്റിക്കാൻ അതിനു കഴിയും.
അടുത്ത കാലത്ത് വായിച്ചവയിൽ ഏറെ ഇഷ്ടം
തോന്നിയ ഒരു പുസ്തകമായിരുന്നു "കടൽദൂരം" എന്ന കവിതാസമാഹാരം.
ദുരൂഹതയില്ല, ചെറിയ വാക്കുകളിൽ വലിയ സത്യങ്ങൾ, നന്മകൾ, ഇരുട്ടിലും നിലാവെളിച്ചത്തിലെ ന്നോണം എടുത്തുകാട്ടുന്നു.
എന്തിനേറെപ്പറയുന്നു . വായിക്കണം.
2 കവിതകൾ നോക്കൂ
ശേഷം
*******
ഈ തെരുവിൽ വെച്ച്
എന്നെ ഇല്ലായ്‌മ
ചെയ്യുന്നതിനു മുൻപ്
എന്റെ നാവ് അരിഞ്ഞെടുക്കുക.
എന്റെ കണ്ണുകൾ
ചൂഴ്ന്നെടുക്കുക.
എന്റെഹൃദയം
വെട്ടി നുറുക്കുക
ശേഷം, എന്റെ ജഡത്തിന്
പുതിയൊരു പേരിടുക.
===============
കടൽദൂരം
******
ആർത്തിമൂത്ത് ഇടിച്ചു നിരത്തിയ
മലകളത്രയും,
സ്വയംമറന്ന് മലിനമാക്കിയ
പുഴകളത്രയും,
അഹന്തയിൽ പിഴുതെറിഞ്ഞ
പച്ചപ്പുകളത്രയും,
മണ്ണിലേക്ക് തിരിച്ചു വരണമെന്ന്
കരളുകലങ്ങി പ്രാർത്ഥിക്കുംമുമ്പേ
ഓർക്കണമായിരുന്നു;
മുമ്പേ നടന്നുതീർത്ത കടൽദൂരം
മൺതരികൾക്ക് മീതെ
ആയിരുന്നെന്ന്!
കണ്ണാടിക്കല്ലുകൾ പാകിയ വഴികൾ
വിരൽപിടിച്ചു നടത്തിക്കുന്നത്
വേനൽ ദ്വീപിലേക്കായിരിക്കുമെന്ന്!
====================
Comments
Post a Comment