Secrets of spectacles ആസ്വാദനം
Secrets of spectacles
******************* ഋതുപർണ്ണ
ഒരെഴുത്തുകാരിയുടെ ആദ്യ നോവൽ ! ലവലേശം ഇടർച്ചയില്ലാതെ ഓരോ ചുവടുവയ്പ്പിലും ഉറച്ച കാൽവയ്പ്പോടെയുള്ള മുന്നേറ്റം ! ഒരടി പോലും പിന്നോട്ടില്ല , കുതിപ്പിന്റെ താളം എഴുത്തിൽ ഓരോ തിരിവിലും ചെരിവിലും നിയന്ത്രണം എഴുത്തുകാരിയിൽ സമർത്ഥമായി ഒതുങ്ങിയിരിക്കുന്നു . പൊതുവേ സ്ത്രീകൾ കൈകാര്യം ചെയ്യാൻ മടിക്കുന്ന ഭയവിഹ്വലതകൾ നിറഞ്ഞ ഭൂതപ്രേതാദി കഥകളുടേയും അന്വേഷണാത്മക സാഹസിക കഥകളുടേയും നിരയിൽ ഋതുപർണ്ണ എന്ന എഴുത്തുകാരി വായനക്കാരെ നിസ്സംശയം ആ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോവുന്നു .
വായിച്ചു തുടങ്ങിയാൽ ഒറ്റ ഇരിപ്പിൽ വായിച്ചു തീർക്കാൻ ആവേശം ജനിപ്പിക്കുന്ന ഒന്നിനൊന്ന് അതിശയിപ്പിക്കുന്ന രഹസ്യങ്ങളുടെ കലവറ , വിഭ്രമാത്മക ലോകത്തിലെ സഞ്ചാരം . കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടും .
"മരണത്തിനപ്പുറം ജീവിതമില്ല " എന്ന വിഷയത്തിൽ റിസർച്ചു നടത്തിയിട്ടുള്ള ഈശ്വരനിലോ പിശാചിലോ വിശ്വാസമില്ലാത്തവൾ ആയ വാസുകി . ഭർതൃപിതാവ് കേണൽ കരുണാകരൻ നായരുടെ മരണാനന്തരം അദ്ദേഹത്തിന്റെ ജോലിസ്ഥലമായ ദ്വീപിലെ വീട്ടിലേക്ക് ഭർത്താവ് വിനായകനും അദ്ദേഹത്തിന്റെ അമ്മയ്ക്കും ഒപ്പം എത്തുന്നു . ഭർത്താവ് മരിച്ചുപോയെന്നു ആ അമ്മ വിശ്വസിക്കുന്നില്ല .
ദ്വീപ് അവൾ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും ചുറ്റുപാടും കണ്ണെത്തായിടം കാടും പൊന്തയും മനുഷ്യവാസമില്ലാത്ത ഒറ്റപ്പെട്ട പ്രദേശം അവളിൽ ഭയം ജനിപ്പിക്കുന്നു . എങ്കിലും ആ വീട്ടിലെ എപ്പോഴും അടച്ചിട്ടിരിക്കുന്ന മരിച്ചുപോയ അച്ഛന്റെ മുറി അത് അവളിൽ കൗതുകം നിറയ്ക്കുന്നു . അവൾ അത് തുറന്നുകാണുന്നതോടെ സംശയങ്ങളും ആശങ്കകളും അതിവിസ്മയമെന്നു തോന്നിപ്പിക്കുന്ന സംഭവ വികാസങ്ങളുമാണ് പിന്നെ കഥയിൽ ചുരുളഴിയുന്നത് .
മേശയുടെ ഡ്രോ യിൽ കണ്ട അച്ഛന്റെ പല പ്രായത്തിലുള്ള കണ്ണടകൾ . അതിലൂടെ അവൾ കാണാത്ത ലോകത്തിലെ അറിയപ്പെടാത്ത കാഴ്ചകൾ കാണുന്നു ! തന്റെ നേരെ ഇരച്ചെത്തുന്ന കടൽ പാമ്പുകൾ , മത്സ്യങ്ങൾ വീണ്ടും മേശപ്പുറത്തു കാണുന്ന ഒറ്റക്കണ്ണുള്ള പച്ചനിറത്തിലുള്ള വിചിത്ര ജീവി ! പച്ചദ്രാവകം , പച്ചവെളിച്ചം പിന്നെയും മാംസം ദ്രവിപ്പിക്കുന്ന മണൽതരികൾ ,പറക്കും തളിക , രണ്ടു വിരലുകൾ മാത്രമുള്ള വിചിത്ര ജീവിയുടെ കാൽപാടുകൾ .... എന്നിങ്ങനെ ഭയചകിതമായകാഴ്ച്ചകൾ ഒന്നിനൊന്ന് വിടാതെ അവളെ പൊതിയുന്നു .ഒരുനിമിഷം നമ്മളിലും സംശയത്തിന്റെ നേരിയ ഭീതി വന്നുനിറയും . തുടർന്ന് അവൾ ആ വിസ്മയലോകത്തു നിന്നും മോചിതയാകുന്നില്ല . വിട്ടുമാറാത്ത ആശങ്കയും അന്വേഷണ ത്വരയും അവളെ അങ്ങോട്ടേക്കാകർഷിക്കുന്നു . ആ മുറിയിൽ കണ്ടെന്നും കേട്ടെന്നും പറയുന്ന ഭ്രമാത്മക ലോകത്തിയ അവൾ മരിച്ചുപോയ അച്ഛൻ മരിച്ചിട്ടില്ല എന്ന് വിശ്വസിക്കാൻ തുടങ്ങുന്നു .
ഭയവും കാടുകയറിയ ചിന്തകളും ! വേറിട്ട ലോകമാണത് . യാഥാർത്ഥ്യവും മിഥ്യയും തിരിച്ചറിയാനാവാത്ത വിധം ഒരു മായികലോകത്തേക്കാണ് വായനക്കാരനെ കണ്ണുകെട്ടി കൊണ്ടുപോവുന്നത് . വാസുകി ! അവളിലെ ജാഗ്രത , അന്വേഷണ ത്വര വായനക്കാരനും നിലയില്ലാക്കയത്തിൽ സംഭ്രമത്തിന്റെയും പേടിപ്പെടുത്തുന്ന കാഴ്ചകളുടെയും നടുവിൽ അകപ്പെടും .
അവളുടെ തോന്നലുകളെ കളിയാക്കുകയും തിരുത്തുകയും ചെയ്യാറുള്ള ഭർത്താവ് വിനു വിനെ കഥാപാത്രമായ് ചുഴറ്റിയെടുത്ത് വാസുകിയുടെ വിസ്മയ ലോകത്തേക്ക് വീഴ്ത്തുന്നത് എഴുത്തിലെ തന്ത്രപരമായ ഇടപെടൽ ആണ് . പിന്നാലെ അനേകായിരം ഭാഷകൾ അറിയുന്ന, ഗവേഷകരായ വിദേശികൾ മിഷേൽ അയോണ , പിന്നെ കേണൽ കരുണാകരൻ നായരുടെ മരണം അന്വേഷിക്കാനെത്തുന്ന പോലീസ് ഓഫീസർ സുഷീൽ ഇവരെയൊക്കെ അവളുടെ ഭ്രാന്തമായ ലോകത്തേക്ക് ചേർക്കുന്നത് എഴുത്തുകാരിയുടെ കൺകെട്ടുവിദ്യയാണ് . കഥകളും കഥയ്ക്കുള്ളിലെ കഥകളുമായി വായനക്കാരനെ വാസുകിക്കൊപ്പം , ചിന്തകൾക്കൊപ്പം ചേർത്തുനിറുത്തുന്നു .
തുടർന്ന് അമ്മ , വിനു ഇരുവരും അജ്ഞാതമാക്കപ്പെടുന്നു . വാസുകി അയോണ, മിഷേൽ , പൊലീസ് ഓഫീസർ സുഷീൽ ഇങ്ങനെ വീട്ടിലെ മുറിയിൽ അകപ്പെടുന്ന നാൽവർസംഘം അജ്ഞാത ശക്തിയാൽ എൻവായ്റ്റനെറ്റ് (Invaitenet ) എന്ന കെനിയയിലെ ഒറ്റപ്പെട്ട ഭീകര ദ്വീപിൽ എത്തപ്പെടുകയാണ് . No return Island എന്നർത്ഥമുള്ള പോയവർ ആരും മടങ്ങിവരവില്ലാത്തയിടം ആണത് . ചെന്നിറങ്ങുന്നത് മുതൽ വിചിത്രങ്ങളായ സംഭവങ്ങളോടെയാണ് ആ ദ്വീപിലെ തുടർന്നുള്ള അവരുടെ യാത്രകൾ . അവിടെയെത്തുന്നതോടെ കൂട്ടുപിരിഞ്ഞു പോകുന്ന നാൽവർസംഘം പരസ്പരം കണ്ടുമുട്ടുമെന്ന പ്രതീക്ഷയോടെ ദിക്കറിയാതെ ദിശയറിയാതെ ,സമയം അറിയാതെ വിശപ്പും ദാഹവും സഹിച്ച് അലഞ്ഞു യാത്ര തുടരുകയാണ് . എങ്ങോട്ട് തിരിഞ്ഞാലും അനങ്ങിയാലും കാണുന്നത് ഭയപ്പെടുത്തുന്ന കാഴ്ചകൾ ആണ് .
ഇരുട്ടും പാറക്കൂട്ടങ്ങളും ഗർത്തങ്ങളും വഴുക്കുന്ന കൊഴുത്ത ദ്രാവകങ്ങളും , ദുർഗന്ധവും കാൽച്ചുവട്ടിൽ കുമിഞ്ഞുകൂടുന്ന തലയോട്ടികളും അസ്ഥിക്കൂട്ടങ്ങളും ,തീ തുപ്പുന്ന ഭീമാകാരൻ വ്യാളിയും. എല്ലാ അപകടങ്ങളും തരണം ചെയ്തെത്തുന്ന നിമിഷം നരഭോജികൾ എന്നു സംശയിക്കുന്ന രണ്ടു ഉരുക്കുമനുഷ്യർ ഉംറിൻ , അയ്വ് എന്നിവർ മുന്നിൽപെടുന്നു . കാടു ജീവിതത്തിന്റെ സംസ്കാരവും നന്മയും ഉള്ള ആ ഗോത്ര വർഗ്ഗമനുഷ്യരുടെ രൂപവും ഭാവവും വേഷഭൂഷകളും മരുന്നും ചികിത്സയും എല്ലാം അനുഭവിച്ചു വായിക്കാനുണ്ട് !തടാകക്കരയിലെ കുളമ്പടി ശബ്ദവും പുകമനുഷ്യനും അട്ടഹാസങ്ങളും വല്ലാതെ ഭയപ്പെടുത്തുന്ന കാഴ്ചകളിൽ നിന്നെല്ലാം രക്ഷപെടുത്തുന്ന ഉരുക്കുമനുഷ്യർ ഉൾക്കാടുകളിലും തുടർന്നുള്ള അതിസാഹസിക യാത്രകളിലും ഇവർക്ക് തുണയാവുന്നു . കാണാതെ പോയ കൂട്ടുകാരും അമ്മയും അച്ഛനും വിനുവും ഉൾപ്പെടെയുള്ളവരെ കണ്ടുകിട്ടും എന്ന പ്രതീക്ഷയിലുള്ള യാത്രയിൽ പലവട്ടം കൂട്ടുകാർ ഒറ്റപ്പെടുകയും വീണ്ടും ഒരുമിച്ചു കൂടുകയും ചെയ്യുന്നു . ഒരുവേള സ്വന്തം ജീവൻ പോലും അപകടപ്പെടുത്തി കൊണ്ടുള്ള യാത്ര .
ഒറ്റപ്പെടുന്ന വാസുകി ആയ്വ് എന്നീ ഉരുക്കു മനുഷ്യന്റെ കൈപ്പിടിയിൽ ഉൾക്കാടുകളിലൂടെ യാത്ര തുടരുമ്പോൾ വായനക്കാരായ ഈ കാലഘട്ടത്തിലെ ഏതൊരു പെണ്ണും ചിന്തിച്ചു കാണും . തെറ്റിയില്ല , വാസുകിയും ചിന്തിച്ചു .
"കാടും കൂരിരുട്ടും ഒരു പെണ്ണും 2 ആണും "
ഒരു സാധാരണ മലയാളി പെണ്ണിന്റെ ശുദ്ധ ബോധത്തിൽ ഉറഞ്ഞുപോയ ഭീതി ഉരുണ്ടുകൂടി പുറത്തുവരുന്നതാണ് . മലയാളി സ്വത്വം അങ്ങനെ മാറ്റപ്പെട്ടു കഴിഞ്ഞു .
കണ്മുന്നിൽ മരിച്ചു പോയെന്ന് ഉറപ്പുള്ള പ്രശസ്തനായ ചാനൽ സഞ്ചാരി അയൂബ് മസ്താനും അയാൾ കാണാൻ ആഗ്രഹിക്കുന്ന മരിച്ചു പോയ റുമാനിയൻ ഭൗമ ശാസ്ത്രജ്ഞൻ ഗ്ലിഗോറിയാസ് എന്നിവരും ആ അത്ഭുതകോട്ടയിൽ കൂട്ടായ് എത്തുന്നു .
തടാകവും കരയും കാടും ഉൾക്കാടും അതിനുള്ളിലെ കോട്ടയും രഹസ്യതാവളം തേടിയുള്ള ഒടുങ്ങാത്ത ഭീതി ജനിപ്പിക്കുന്ന യാത്ര . 🌺🌺മുന്നിൽ നിമിഷനേരം കൊണ്ട് മിന്നിമറയുന്ന കാഴ്ചകൾ , അത്ഭുതങ്ങൾ, വിഭ്രമിക്കുന്ന അത്തരം യാത്രകളിൽ ഒരു ഘട്ടത്തിൽ വായനക്കാരനും ഉഴറും ! മുന്നോട്ടുള്ള യാത്രകളിൽ ശത്രുക്കൾ മാത്രമല്ല രക്ഷകരും ഇതിനുള്ളിൽ തന്നെ ഉണ്ടാവുമെന്നും ഈ ദൗത്യം പൂർത്തിയാക്കാൻ നിങ്ങളിൽ ഒരാൾക്ക് സാധിക്കുമെന്നും അയൂബ് മസ്താൻ അറിയിപ്പ് കൊടുക്കുന്നു . എങ്ങനെയാണ് വാസുകി അച്ഛനും വിനുവിനും അമ്മയ്ക്കും അടുത്ത് എത്തുന്നത് രക്ഷിക്കുന്നത് എന്നറിയേണ്ടേ.......?
കേട്ടറിയുകയല്ല ,അനുഭവിച്ചറിയുവാനുള്ളതാണ് വായന . ആ വായന നിങ്ങളിലും നിറയട്ടെ . വായിച്ചുകഴിഞ്ഞാലും അതിനുള്ളിൽ നിന്നും രക്ഷപെടാനും കുറച്ച് സമയം എടുക്കും ! തീർച്ചയായും വായന വെറുതെയാവില്ലാ , എങ്കിൽ എഴുത്തും എഴുത്തുകാരിയും വിജയപഥത്തിൽ എത്തിയെന്നാണ് !
ആശംസകൾ ഋതുപർണ്ണ .
സ്നേഹപൂർവ്വം
മായാ ബാലകൃഷ്ണൻ 17/5/2019

Comments
Post a Comment