"റഫീക്ക് അഹമ്മദിന്റെ കവിതകൾ"

 "റഫീക്ക് അഹമ്മദിന്റെ കവിതകൾ"


ലീലാവതിടീച്ചറുടെ അവതാരികയോടെ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച "റഫീക്ക് അഹമ്മദിന്റെ കവിതകൾ"എന്ന പുസ്തകം 300 പേജിലധികം വരുന്ന അദ്ദേഹത്തിന്റെ സമ്പൂർണ്ണ കൃതിയാണ്.
വാഗഗ്നിയുടെ കാവാണ് റഫീക്ക് അഹമ്മദിന്റെ കവിതകൾ. കിട്ടുന്ന ഏതു വസ്തുവിനേയും, കാണുന്ന ഏതു വസ്തുതയേയും, വിഭാവനത്തിന്റെ പീലികൊണ്ടുഴിഞ്ഞ് കവിതയാകുന്ന മന്ത്രവാദമാണ് ആ ഓരോ രചനയും .
'തോരാമഴ'യും 'ശിവകാമി'യും മതി ഒരു കവിയെ മഹാകവിയാക്കിത്തീർക്കാൻ എന്നു ലീലാവതി ടീച്ചർ!

"പാണ്ടിയിൽനിന്നു  പൈദാഹങ്ങളൊക്കെയും
താണ്ടിയീത്തൃശ്ശിവപേരൂർ നടക്കാവിൽ ....

എത്തിയവളാണ്

മൂന്നു തൈപ്പൊങ്കൽ വിശപ്പുകളുണ്ടവൾ
മൂന്നടിയോളവും പൊക്കമില്ലാത്തവൾ"

ശിവകാമി ശോച്യതയുടെ ഒരു അഗ്നിശൈലംമാണ് . ആ കവിതയിൽ നിന്ന് ലാവ യൊഴുകുന്നു .പാണ്ഡ്യപുരി എരിച്ച ധർമ്മരോഷത്തിന്റെ ലാവ. അന്നത്തെ അവൾ (കണ്ണകി)ഒരു മുലയാണ് പറിച്ചെറിയുന്നതെങ്കിൽ ഇന്നത്തെ ഇവൾ ഒരു കാലുകൊണ്ട് നൃത്തമാടുന്നു .

 ഉയിരിന്റെ ഉണ്മകളുടെ ,ഉപ്പലിഞ്ഞു ചേർന്നിട്ടുള്ള ചോരകൊണ്ടും കണ്ണീരു കൊണ്ടും ആണ് കവിതയെഴുതുന്നത്. കവിതയാകണമെങ്കിൽ ഉയിരിന്റെ നേരലിഞ്ഞു ചേർന്ന ചോര തുടിക്കണം. കണ്ണീരു തുളുമ്പണം. റഫീഖ് അഹമ്മദിന്റെ കവിതയിൽ ഈ തുടിക്കലും തുളുമ്പലും ഉണ്ട് .

തോരാമഴ എന്ന കവിത കണ്ണീരു പെയ്യുന്നു .
വൈലോപ്പിള്ളിയുടെ മാമ്പഴത്തെപ്പോലും വെല്ലുന്ന തോരാമഴ.

ഉമ്മുക്കുലുസു മരിച്ചന്നു രാത്രിയിൽ
ഉമ്മ തനിച്ചു പുറത്തുനിന്നു .
....

"പെട്ടെന്നുവന്നു പെരുമഴ ഉമ്മയോ
ചിക്കെന്നകത്തു തിരഞ്ഞു ചെന്നു
വില്ലൊടിഞ്ഞെന്നു ചിണുങ്ങിടാറുള്ളൊരാ-
പുള്ളിക്കുട ചെന്നെടുത്തു പാഞ്ഞു "
പള്ളിപ്പറമ്പിൽ പുതുതായ് കുമിച്ചിട്ടാ
 മണ്ണട്ടിമേലെ നിവർത്തിവച്ചു .
കണ്ണീർക്കരിംകാർ പൊട്ടിപ്പിളരാലായി
 ഉള്ളിലേക്ക് ഇരച്ചു കയറുന്നു .

ഈണമുണ്ട് താളമുണ്ട് വൃത്തമുണ്ട്.

 "ഇതു പ്രാർത്ഥനയാണ്" , "മരണമെത്തുന്ന നേരത്ത്" ,  എന്നിങ്ങനെ ഒരുപിടി കരളലിയിക്കുന്ന കവിതകൾ ഉണ്ട്.

  മായ ബാലകൃഷ്ണൻ

Comments

Popular posts from this blog

രാധ മീരാ പുസ്തകത്തെക്കുറിച്ച്

അമ്മയുടെ കവിതകൾ" ( കവിത സുനിൽ& അജിത)

തനൂജ ഭട്ടതിരി