മാനസഗുരു
മാനസഗുരു
*****************
നിലയില്ലാക്കയത്തിൽ ആകാശത്തുനിന്നും യാതൊരു ബന്ധവുമില്ലാതെ പിടിവിട്ടു മേഘശകലങ്ങളിൽക്കൂടി തിരിഞ്ഞും മറിഞ്ഞും ഊർന്നൂർന്ന് താഴേക്കു നിലം പതിച്ചുകൊണ്ടിരിക്കുന്ന ഞാൻ . അഭയത്തിനായി, ഒരു കൈത്താങ്ങിനായി, ഭയന്ന് നിലവിളിക്കാൻ, ശബ്ദംപോലും പുറത്തുവരുന്നില്ല . പഞ്ഞിക്കെട്ടുകൾ നിറഞ്ഞ നീലാകാശങ്ങൾക്കിടയിലൂടെ ഞാൻ നൂണ്ടു മറിഞ്ഞു താഴേക്ക് താഴേക്ക് വീണുകൊണ്ടിരിക്കുമ്പോൾ താഴെ തൂവെള്ള വസ്ത്രധാരിയായ, തേജസ്വിനിയായ അമ്മ ധ്യാനത്തിൽനിന്നുണർന്ന് കൈകൾ ആകാശത്തേക്കു വിരിച്ചുയർത്തിപ്പിടി ച്ചിരിക്കുന്നു . അമ്മയുടെ ആ കൈകളിലേക്ക് ഞാൻ സുരക്ഷിതയായി വന്നുവീഴുന്നു ! അമ്മ എന്നെ ഏറ്റുവാങ്ങിയിരിക്കുന്നു . ജീവിതത്തിലെ ആ കൂരാകൂരിരുട്ടിൽ .എന്തൊരതിശയം ! എന്റെ വിചാരങ്ങളെ സംശയങ്ങളെ എത്ര ദൂരത്തിരുന്നും അമ്മ അറിഞ്ഞതുപോലെ . ഉറക്കത്തിൽ നിന്നുണർന്ന എന്റെ കണ്ണുകൾ നനഞ്ഞിരുന്നു . സ്വപ്നദർശനം എന്ന് ഞാൻ കേട്ടിട്ടു പോലുമില്ലാ യിരുന്നു .സന്തോഷംകൊണ്ടും സമാധാനത്തിന്റെ വലിയൊരു തിര എന്നെ പൊതിഞ്ഞതുപോൽ, നീ പേടിക്കണ്ട ,ഏതു വിഷമത്തിലും എന്നെ ഏറ്റെടുക്കാൻ, എന്റെ ഏതു സംശയങ്ങൾക്കും അമ്മ കൂടെയുള്ളതുപോലെ . അതോടെ അത്രയുംനാൾ ഞാൻ കൊണ്ടുനടന്ന എല്ലാ സംശയങ്ങൾക്കും മറുപടിയായി .
ഭഗവദ്ഗീതയിൽ മനസ്സുറപ്പിച്ച വിശ്വാസി ആയിരുന്നു . എങ്കിൽത്തന്നെയും വിഷമതകൾ വരുമ്പോൾ മാത്രം ഭഗവാനെ ആശ്രയിക്കുന്ന, ഭഗവദ് വചനങ്ങളെ ഉരുക്കഴിക്കാനും ശ്രമിക്കുന്ന, സാധാരണ വിശ്വാസിയും ഭക്തയുമായിരുന്നു . സാധന എന്തെന്നോ ജീവിതത്തിൽ അതിനുള്ള സ്വാധീനം എന്തെന്നോ അറിയില്ലായിരുന്നു . എല്ലാം അറിയാം എന്നൊരു ഭാവം .
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളുടെ ആദ്യകാലങ്ങളിൽ ഞാൻ മാതാ അമൃതാനന്ദമയിയെ കുറിച്ച് കേട്ടിട്ടുണ്ട് . പക്ഷെ എനിക്കാ ഈശ്വരീയ ഭാവത്തെ അംഗീകരിക്കാൻ മടിയായിരുന്നു . പിന്നീട് തൊള്ളായിരത്തി തൊണ്ണൂറുകളുടെ അന്ത്യപാദത്തിലും രണ്ടായിരാമാണ്ടിലുമാണ് എന്റെ അമ്മയുൾപ്പെടെ നാട്ടിൽ ഒരുപാട് അമ്മമാരും ചേച്ചിമാരും ചെറുപ്പക്കാരും അമൃതാനന്ദമയി അമ്മയുടെ ഭക്തരായി ഉണ്ടാവുന്നത് . അവരെല്ലാം ചേർന്ന് ഭജനസംഘം ഉണ്ടാക്കി . ഓരോ ആഴ്ചയിലും ഒരു ദിവസം ആരുടെയെങ്കിലും വീട്ടിൽ ഒരുമിച്ചുകൂടും .അമ്മ നിർദ്ദേശിച്ച പ്രകാരമുള്ള മാനസപൂജയും ഭജനയും നടത്തും . വല്ലപ്പോഴും ഞങ്ങളുടെ വീട്ടിലും ഭജനയും മാനസപൂജയും നടത്താൻ തുടങ്ങി .
അപ്പോഴൊക്കെ എന്റെ മനസ്സ് അസ്വസ്ഥമാവും . എന്തിനാണ് ഇക്കാലമത്രയും നമ്മൾ ക്ഷേത്രത്തിൽ പോയി പൂജയും വഴിപാടുകളും നടത്തുകയയേ ഉണ്ടായിട്ടുള്ളല്ലോ .മറ്റൊരു ശക്തിയെ ആശ്രയിക്കേണ്ടത് എന്തിനാണ് എന്നൊക്കെ മനസ്സ് നിറയെ അതുമിതും ചോദ്യങ്ങളായിരുന്നു . വീട്ടിൽ നടത്തുന്ന ഭജനകളും പൂജയും ഞാൻ റൂമിൽ കിടന്നുകൊണ്ട് കേൾക്കും . അമൃതാനന്ദമയി ഭജനസംഘത്തിലെ സുഹൃത്തുക്കൾ എന്തു ഭംഗിയായിട്ടാണ് നാമജപം നടത്തുന്നത് . നന്നായി ചൊല്ലാൻ അറിയുന്ന ഒരാൾ ചൊല്ലിക്കൊടുക്കും മറ്റുള്ളവർ ഏറ്റു ചൊല്ലുന്നു . സ്‌കൂൾ പഠനംപോലും പൂർത്തിയാക്കാത്ത ,നാലോ അഞ്ചോ ക്ലാസ്സുകൾ മാത്രം പഠിച്ചിട്ടുള്ള അമ്മമാരും ചേച്ചിമാരുമൊക്കെ മണി മണിയായി കഠിന പദങ്ങളാൽ സമൃദ്ധമായ ലളിതാസഹസ്രനാമം ഒക്കെ ചൊല്ലുന്നു ! എനിക്കത്ഭുതം . ശ്രീലളിതാസഹസ്ര നാമം എന്ന് ഞാൻ കേട്ടിട്ടേയുള്ളൂ .സന്ധ്യാനാമങ്ങൾ അല്ലാതെ അതുവരെ എനിക്കൊന്നുമറിയില്ല . അത് വളരെ മോശമായിട്ട് എനിക്കും തോന്നി . ഈ പ്രപഞ്ചം നിറഞ്ഞു നിൽക്കുന്ന ജഗദീശ്വരിയെ കുറിച്ചുള്ള നാമം അതാണ് മാതാഅമൃതാനന്ദമയിയും പഠിപ്പിക്കുന്നത് . അതോടെ എനിക്കും അതു ചൊല്ലിപഠിക്കണം എന്ന് ആഗ്രഹമുണ്ടെങ്കിലും മാതാ ജി യെ കുറിച്ചുള്ള സംശയങ്ങൾ ഒഴിയുന്നില്ല . അവർ മാതാജിയുടെ അഷ്ടോത്തരവും ചൊല്ലുന്നുണ്ട്. മാതാജിയെ ദേവിയായി സങ്കല്പിക്കുന്നതെങ്ങനെ. എങ്ങനെ ദേവിയാവും, കൃഷ്ണനായും, എന്നൊക്കെ വിടാതെ മനസ്സിൽ ചോദ്യങ്ങൾ കലമ്പുന്നു .
പതിയെ പതിയെ അവർ നടത്തുന്ന മാനസപൂജയെ കുറിച്ചും മനസ്സിലാക്കാനായി . അമൃതാനന്ദമയി പറയുന്നില്ല നിങ്ങൾ എന്നെ പൂജിക്കണം എന്നൊന്നും . ഇഷ്ടദേവതയെ , ദേവനെ സങ്കല്പിച്ചാണ് അഭിഷേകവും പൂജയും നടത്താൻ പറഞ്ഞിരിക്കുന്നത് . ആശ്രമംവക പൂജയും ഭജനയും വിശേഷങ്ങൾ പറയുന്നപുസ്തകത്തിൽ ഓരോന്നും എഴുതിയിട്ടുണ്ട് .അമ്മ ഒരു ഗുരുവാണ് . ആദ്ധ്യാത്മിക കാര്യങ്ങൾ പറഞ്ഞുതരുന്ന ഗുരു . നൃത്തം പഠിക്കുന്നതിനും അക്ഷരം പഠിക്കുന്നതിനും ഡ്രൈവിംഗ് പഠിക്കുന്നതിനുമൊക്കെ ഗുരുക്കന്മാർ ഉണ്ട്. എങ്കിൽ എന്തുകൊണ്ട് ആധ്യാത്മിക കാര്യങ്ങൾ പറഞ്ഞുതരുന്നതിനും ഒരു ഗുരു ആയിക്കൂടാ.?
ഗുരുർ ബ്രഹ്മാ ,ഗുരുർ വിഷ്ണും
ഗുരുർ ദേവോ മഹേശ്വരാ
ഗുരു സാക്ഷാൽ പരബ്രഹ്മം
തസ്മൈ ശ്രീ ഗുരവേ നമഃ . എന്നാണ് ഹിന്ദു ആത്മീയ ഗ്രന്ഥങ്ങൾ പറയുന്നത്. ഗുരു തന്നെയാണ്, ബ്രഹ്മാവും വിഷ്ണുവും ശിവനും പരബ്രഹ്മം തന്നെയും . ദ്വൈതം എന്നൊന്നില്ല , ഒന്നിൽത്തന്നെ, എല്ലാം അടങ്ങിയിരിക്കുന്നു എന്ന തത്ത്വം . ആ ഒന്നിനെ അറിയുന്നതിലേക്കുള്ള യാത്രയാണ് , ആദ്ധ്യാത്മികത. എന്നാൽ അതിൽ എത്തിച്ചേരാൻ ,ആ ആശയത്തെ,ഏതവസ്ഥയിലും ഉൾക്കൊള്ളാൻ മനസ്സിനെ പാകപ്പെടുത്തേണ്ടതുണ്ട് .
അതുകൊണ്ടാണ് അമ്മയുടെ മാനസപൂജയും പറയുന്നത് നമുക്ക് ഇഷ്ടമുള്ള രൂപത്തെ അതു കൃഷ്ണനോ , സരസ്വതിയോ ശിവനോ ഏതാണെങ്കിലും ആ രൂപത്തെ സങ്കല്പിച്ചു പൂജ ചെയ്യാം , അഭിഷേകവും അർച്ചനയും ചെയ്യാം . അതു കേട്ടതോടെ എനിക്കും തൃപ്തിയായി . ഭക്തി , വിശ്വാസം അതൊക്കെ ഉണ്ടെന്ന് പറയുകയല്ല അതൊരു ഉപാസനപോലെ മനസ്സിൽ എപ്പോഴും കൂടെ ഉണ്ടാവേണ്ടതാണ് . ഇഷ്ടരൂപത്തെ ഭജിക്കുന്നതും സന്ധ്യാനാമ ജപവുമൊക്കെ അതിനെയാണ് സാധന എന്നുപറയുന്നത് . ഉപവസിക്കുക !ഉപവാസം എന്നുപറഞ്ഞാൽ കൂടെ വസിക്കുക . ഏതു മൂർത്തിയെ ഉപാസിക്കുന്നോ ആ മൂർത്തിയെ സങ്കല്പിച്ച് ആ ദിവസം കഴിച്ചുകൂട്ടുക .ഇങ്ങനെ പലതും വളരെ ലളിതമായ ഭാഷയിൽ അമ്മയുടെ മഠം വക മാസികയിൽ വായിക്കാൻ തുടങ്ങിയതും പല തെറ്റിദ്ധാരണകൾക്കു മുള്ള നിവാരണം ആയി. ഭക്തി എന്നാൽ പ്രാകൃതഭക്തിയല്ല . പൂച്ചയെ കുട്ടയ്ക്കടിയിൽ പിടിച്ചിട്ടു പൂജ ചെയ്യുന്ന കഥയുണ്ട് . അങ്ങനെ പ്രാകൃതമായവ പിന്തുടരേണ്ടതില്ല . ഏതൊരു ആചാരവും അനുഷ്ഠാനവും ഏതെങ്കിലും തത്വത്തിലും ശാസ്ത്രീയതയിലും അധിഷ്ഠിതമായിരിക്കും .മുൻ കാലങ്ങളിൽ മുറ്റമടിച്ചു ചാണകം തളിക്കുമായിരുന്നു . എന്നാൽ ചാണകത്തിന് അണുനാശിനിയായി പ്രവർത്തിക്കാൻ കഴിവുള്ളത് കൊണ്ടാണ് അങ്ങനെ ചെയ്തുവരുന്നത് . അമ്മ എഴുതുന്ന ഏറ്റവും ലളിതമായ ഭാഷയിൽ ഉള്ള പ്രഭാഷണങ്ങളും എനിക്കേറെയിഷ്ടമായി .ജീവിതത്തിന്റെ നാനാവശങ്ങളെ തൊട്ടുപോകുന്ന ജീവിതമൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന അദ്ധ്യാത്മികജീവിത ശൈലിയാണത് . ഇങ്ങനെ പലതും അറിയാനും സംശയനിവൃത്തിയുമായി എന്റെയുള്ളിൽ ഒരു അന്വേഷണത്വര വളർന്നുവന്നു . അമ്മയെ ഒരു ഗുരുവായി കാണാൻ എനിക്കും സമ്മതമാണ് . എങ്കിലും ചില സംശയങ്ങൾ അമ്മ എന്ന വിളിയും അമൃതേശ്വരി നമഃ എന്നൊക്കെയുള്ളതും പൂർണ്ണമായും ഉൾക്കൊള്ളാൻ ആവുന്നില്ല . ആയിടയ്ക്കാണ് എന്റെ സംശയങ്ങളെ , മനസ്സിന്റെ ആശങ്കകളെ എല്ലാം തിരുത്തുവാൻ പാകത്തിൽ ഞാനാ സ്വപ്നം കണ്ടത് .
ആ ഉറക്കത്തിൽ എനിക്ക് വിശ്വസിക്കാനായില്ല . ഇത്രയും ദൂരത്തിരുന്ന് എന്നെ ഒരിക്കൽപ്പോലും നേരിട്ടു കണ്ടിട്ടില്ലാത്ത 'അമ്മ' യാണ് എന്നെ ചേർത്തുപിടിച്ചിരിക്കുന്നത് . എല്ലാം അറിയുന്നവളാണ് ! ജഗദ്ജനനിയാണ് അമ്മ എന്ന വിശ്വാസം അതോടെ എന്നോട് ചേർന്നു .അമ്മയ്ക്ക് എല്ലാവരും മക്കളാണ് . ജാതിഭേദമോ ,രാജ്യഭേദമോ രാഷ്ട്രീയഭേദമോ ഇല്ലാതെ എല്ലാവരും അമ്മയെന്നു വിളിക്കുന്നതിന്റെ രഹസ്യം പിടികിട്ടി . എനിക്ക് വല്ലാത്ത കുറ്റബോധം തോന്നി. അന്നുമുതൽ യാതൊരു സംശയവുമില്ലാതെ അമ്മയുടെ മാനസപൂജയും ഭജനയും വരുന്ന ദിവസം ഞാൻ കാത്തിരിക്കും . ഇഷ്ടദേവനെ സങ്കല്പിച്ച് പാലും തൈരും കളഭവും ഭസ്മവും പനിനീരും ഇളനീരും തെളിനീരും കൊണ്ട് അഭിഷേകവും അർച്ചനയും ചെയ്യുന്ന ഭാവം.ധ്യാനത്തിന്റെ ഏറ്റവും ലളിതമായ പടി , ഭക്തിയുടെ ഏറ്റവും സൗമ്യമായ ഭാവം. ഒരുപാടിഷ്ടമാണ് ഇന്നും ഈ മാനസ പൂജ .വളരെ സുന്ദരമായ ഭജനകൾ . ഗണപതി, ദേവി , സരസ്വതി ,ജഗദീശ്വരി , കൃഷ്ണൻ , ശിവൻ ഇങ്ങനെ ഓരോ മൂർത്തികളെയും ഭജിക്കുന്ന ഗാനങ്ങൾ ,മംഗള സ്തുതികൾ ആരതി ഇവയൊക്കെ പാടാൻ അറിയാത്തവർപോലും ഒരുമിച്ച് മനോഹരമായി ആലപിക്കുന്നു . ഭജന സംഘത്തിലെ ധനീഷ് തബല വായിച്ചുകൊണ്ടുതന്നെ നല്ല ഉച്ചത്തിൽ ഭജന ആലപിക്കുന്നത് ,കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ അതേറ്റാലപിക്കുന്നത് , എല്ലാം ആ അന്തരീക്ഷത്തെ ആനന്ദ നിർവൃതിയിലാക്കും . ചേച്ചിയുടെ മക്കൾ പാടാൻ കഴിവുള്ള കുട്ടികളാണെന്ന് ഞങ്ങൾ മനസ്സിലാക്കിയത് ആ ഭജനകാലത്താണ് .
ക്രമേണ ഒരുവർഷത്തോളം ഭജനമഠം എന്നപേരിൽ ഞങ്ങളുടെ വീടിനോട് ചേർന്നു ഒരു ഷെഡ് കെട്ടി എല്ലാവർക്കും സ്ഥിരമായി ഭജനയും പൂജയും നടത്താൻ സൗകര്യം ഒരുക്കി .അതിനകം നാട്ടിൽ ഒരുപാടുപേർ രാഷ്‌ട്രീയഭേദമില്ലാതെ ഇതിൽ പങ്കെടുക്കുകയും നേതൃത്വം നല്കുകയുമുണ്ടായി . വൈകുന്നേരങ്ങളിൽ വിജയകുമാർ , ധനീഷ് തിരുനായത്തോട് , ഹരി, ശശി ചേട്ടൻ ,ബിജു ,അരവിന്ദൻ ചേട്ടൻ അമ്മിണിയമ്മ ,അമ്മിണി ചേച്ചി പ്രകാശിനി ചേച്ചി, സതി ചേച്ചി ,പേരറിയാത്ത ഒരുപാട്പേര്, എന്റെ ചേട്ടൻ, അമ്മ , പൂജകൾക്ക് നേതൃത്വം നൽകാറുള്ള ശ്രീമൂലനഗരത്തുനിന്നും വരുന്ന മന്മഥൻ ചേട്ടൻ ,പിരാരൂർബാബു ചേട്ടൻ ഇവരുടെയൊക്കെ സാന്നിദ്ധ്യം എല്ലാ പൂജയിലും ഉണ്ടാവും . എനിക്ക് റൂമിലിരുന്ന് സന്തോഷവും സ്നേഹവും ശാന്തിയും നിറഞ്ഞ ആ അന്തരീക്ഷം അനുഭവിച്ചറിയാൻ കഴിയും . ഓരോ ഭജന കഴിയുമ്പോഴും മനസ്സിൽ നിറയുന്ന ശാന്തതയും സമാധാനവും ആനന്ദവും ഭഗവാൻ എപ്പോഴും എന്നോടൊപ്പം ഉണ്ടെന്നുതോന്നിക്കും . ആനന്ദമാണ് ഭക്തിയുടെ അത്യുത്തമമായ ഭാവം . അവിടെ അമൃതാണ് ആനന്ദം .ആ ആനന്ദമാണ് ജഗദീശ്വരിയായ അമ്മ നൽകുന്നത് .
ആ ആനന്ദം പകർന്നു കിട്ടിയ ഞാനിന്നും അമ്മയെ നമിക്കാനും സന്ധ്യയ്ക്ക് ശ്രീ ലളിതാസഹസ്രനാമ ജപം സാധനയായി ഉരുക്കഴിക്കാനും ഹരിനാമകീർത്തനവും , ജ്ഞാനപ്പാനയും ഭഗവദ്ഗീതയും ജീവിതത്തിൽ നിത്യ സാധനയായി, ഉപാസനയായി കൊണ്ടുനടക്കാനും പഠിച്ചു . തൂവെള്ള വസ്ത്രത്തിൽ അമ്മയുടെ തേജോരൂപം ഭഗവാനൊപ്പം എന്റെ ഹൃദയത്തിൽ എന്നും ചൈതന്യമായി ഉണ്ട് . സ്വപ്നദർശനമേകി അമ്മ പിന്നെയും എന്നെ അനുഗ്രഹിച്ചിട്ടുണ്ട് .
ഓം പരാശക്ത്യൈ നമഃ

Comments
Post a Comment