ആലങ്ങാട് ഹിന്ദി സ്‌കൂൾ ഉദ്ഘാടനം
ഉദ്ഘാടനം
=======
2020 ഫെബ്രുവരി 2 നായിരുന്നു ആലുവ അടുത്ത് ആലങ്ങാട് കേന്ദ്രീയ ഹിന്ദി പ്രചാരസഭയുടെ വിദ്യാലയത്തിന്റെ 30 ആം വാർഷികാഘോഷം. അത് എന്നെക്കൊണ്ടു ഉദ്‌ഘാടനം ചെയ്യിപ്പിക്കണം എന്ന് അതിന്റെ നേതൃത്വം വഹിക്കുന്ന ശ്രീ സുനിൽ സർ ന് പ്രത്യേക താൽപ്പര്യം ഉണ്ടായിരുന്നു. നായത്തോട് സ്‌കൂളിലും അങ്കമാലിയിൽ ബി ആർ സി യുടെ ഒന്നുരണ്ടു പരിപാടികളിലുംവെച്ച് ആണ് സർ എന്നെ കാണുന്നത്. മാസങ്ങൾക്ക് മുൻപേ സർ എന്നോടും ചേട്ടനോടും വിവരം പറഞ്ഞിരുന്നുവെങ്കിലും എവിടെ വെച്ചാണ് എന്നൊന്നും അറിയില്ലായിരുന്നു. എങ്കിലും ചേട്ടൻ എന്നെ കൊണ്ടെത്തിക്കാം എന്നുപറ ഞ്ഞിരുന്നു. 15 കി മീ ദൂരമുള്ളൂ , കുറുക്കുവഴികൾ ഉണ്ട് എന്നൊക്കെ സർ അറിയിച്ചെങ്കിലും ചെറിയൊരു ആശങ്കയോടെയായിരുന്നു ആ യാത്ര . അങ്കമാലി, നായത്തോട് പ്രദേശംവിട്ടു ആദ്യമായൊരു പൊതുവേദി! എത്ര നേരം കൊണ്ട് മടങ്ങിവരാൻ കഴിയും, എന്നൊക്കെ ഒരു ആധി ഉണ്ടെങ്കിലും, പരിചയ പ്പെട്ട നാൾ തുടങ്ങി മനസ്സിൽ ആദരവും ബഹുമാനവും തോന്നിയ വ്യക്തി യായതുകൊണ്ട് സർ ന്റെ വാക്കുകളെ നിരാകരിക്കാനും കഴിഞ്ഞില്ല.
അത്രയ്ക്കുണ്ട് സാർ ന്റെ എളിമയും സൗമ്യമായ പെരുമാറ്റവും താല്പര്യവും.🌷🌿🌿🌿🌿🌿🌿🌿🦋🦋🦋🦋🌿🦋🌿🌿🌿🌿🌿

ആ നാട്ടുകാരനായ അച്യുതൻ പറക്കാട് മാഷുടെ അദ്ധ്യക്ഷതയിൽ ചേർന്ന് യോഗത്തിൽ എറണാകുളം മഹാരാജാസ് കോളേജ് ഹിന്ദി വിഭാഗം അദ്ധ്യാപിക ജയപ്രഭ ടീച്ചർ, മികച്ച ഹിന്ദി അധ്യാപികയ്ക്കുള്ള അവാർഡ് നേടിയ ടീച്ചർ , വേറെയും ക്ഷണിക്കപ്പെട്ട അദ്ധ്യാപകർ, സ്‌കൂൾ പ്രിൻസിപ്പാൾ കൂടാതെ
ഹിന്ദി പ്രചാര സഭയുടെ വിവിധ പരീക്ഷകളിൽ മികച്ച നിലവാരം കണ്ടെത്തിയ വിദ്യാർത്ഥികൾ,രക്ഷിതാക്കൾ , ഇങ്ങനെ വേദിയും സദസ്സിലുമായി ചെറിയൊരു ഹാൾ നിറയെ ആ ദിനത്തെ സമ്പുഷ്ടമാക്കി .
അദ്ധ്യക്ഷനും വിശിഷ്ടവ്യക്തികൾക്കും സദസ്സിനും പ്രത്യേകം പ്രത്യേകം നമസ്കാരം നൽകിയാണ് സംസാരിച്ചുതുടങ്ങിയത്. ഞാനിവിടെ വരണംഎന്ന് സുനിൽ സർ പ്രത്യേക താൽപ്പര്യം കാണിച്ചതുകൊണ്ടാണ് സ്വല്പം ബുദ്ധിമുട്ടിയിട്ടാണെങ്കിലും ഞാൻ വന്നത്. അങ്കമാലി, നായത്തോട് പ്രദേശംവിട്ടു ആദ്യമായൊരു പൊതുവേദിയാണ്! സുനിൽ സർ നെ പരിചയപ്പെട്ടപ്പോൾ തന്നെ വളരെ സാത്വികനായി അനുഭവപ്പെട്ടു. മനസ്സിൽ ഒരാദരവും ബഹുമാനവും തോന്നിയ വ്യക്തിയായതുകൊണ്ട് സർ ന്റെ വാക്കുകളെ നിരാകരിക്കാനും കഴിഞ്ഞില്ല. എന്നെല്ലാം പറഞ്ഞു സംസാരം തുടങ്ങി.
മാത്രവുമല്ല ഇതൊരു വിദ്യാലയമാണ് എന്നത് വളരെ സന്തോഷം നൽകി.
ഹിന്ദി പ്രചാരസഭയുടെ സ്‌കൂൾ. അതായത് സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ ഹിന്ദിയെ രാഷ്ട്രഭാഷയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, ഹിന്ദി ഭാഷയുടെ പ്രചാരണത്തിനായി, പ്രത്യേകിച്ചും തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലുള്ളവരെ ഹിന്ദി പഠിപ്പിക്കുന്നതിനുമായി ഗാന്ധിജി വിഭാവനംചെയ്തതാണ് ഈ ഹിന്ദി പ്രചാര സഭ . നാനാത്വത്തിൽ ഏകത്വം! ഒരു രാജ്യം! ഒരു ഭാഷ. വിവിധ സംസ്കാരവും ഭക്ഷണരീതികളും വസ്ത്രധാരണ രീതികളും ആഘോഷങ്ങളും ഉള്ള നാടാവുമ്പോൾ ഒറ്റച്ചരടിൽ കോർത്തുകെട്ടാൻ ഭാഷ ഉപാധിയാണ്. മറ്റുഭാഷകളിൽ നിന്ന് പുസ്തകങ്ങൾ വിവർത്തനം ചെയ്യുന്നവരുമുണ്ട്.
ആസ്വാദനത്തിനപ്പുറം പരസ്പരം ആശയങ്ങളും ചിന്തകളും പങ്കുവയ്ക്കുക യാണല്ലോ ഭാഷയുടെ ധർമ്മം.
ഞാൻ മലയാളത്തിൽ എഴുതുന്നയാൾ ആണ്. ഈയൊരു വേദിയിൽ മറ്റു ഹിന്ദി സാഹിത്യകാരന്മാരുടെയോ മഹാകവികളുടെയോ വാക്കുകളോ വരികളോ ഉദ്ധരിച്ച് സംസാരിക്കേണ്ടതാണ്. ഹിന്ദിയിൽ എനിക്ക് നല്ല അറിവില്ല. പക്ഷേ ഹിന്ദിയാണെങ്കിലും മലയാളമാണെങ്കിലും ഇതൊരു ഭാഷാവേദിയാണല്ലോ. മാത്രവുമല്ല

ഇന്ന് ഫെബ്രുവരി 2 മഹാകവി ജി ശങ്കരക്കുറുപ്പിന്റെ അനുസ്മരണ ദിനം കൂടിയാണ്. ആ സ്ഥിതിക്ക് അദ്ദേഹത്തിന്റെ ജന്മനാടായ നായത്തോട് നിന്ന് വരുന്ന ഞാൻ മഹാകവി ജി യെ അനുസ്മരിക്കാതെ വേദി പങ്കിടുന്നത് ശരിയല്ല. മഹാകവി ജി ശങ്കരക്കുറുപ്പ് പ്രഗത്ഭനായ ഒരു അദ്ധ്യാപകനാണ്. മഹാരാജാസ് കോളേജിലെ അദ്ധ്യാപകനായിരുന്നു. ആകാശവാണി ഉദ്യോഗസ്ഥനായിരുന്നു. പ്രഭാഷകൻ , ഭാഷാപണ്ഡിതൻ വിവർത്തകൻ, എന്നിങ്ങനെ ബഹുമുഖ പ്രതിഭ കൂടിയായ അദ്ദേഹത്തെക്കുറിച്ച് കുട്ടികളായ നിങ്ങളോട് സംസാരിക്കാൻ കഴിയുന്നത് സന്തോഷമായും കാണുന്നു. വിശ്വദർശനം വും ഓടക്കുഴലും ആണ് കേന്ദ്രസാഹിത്യ അക്കാദമി അവാർഡും ജ്ഞാനപീഠവും നേടിയ കൃതികൾ.
ഒരു അദ്ധ്യാപകൻ കൂടിയായ അദ്ദേഹത്തിന്റെ കവിത ഈ കാലഘട്ടത്തെ എങ്ങനെ സ്പർശിക്കുന്നു, അല്ലെങ്കിൽ വിദ്യാർത്ഥി സമൂഹത്തിന് അതു
നൽകുന്ന സന്ദേശം, എന്താണെന്ന് ഈ അവസരത്തിൽ സ്മരിക്കാം.
ഇന്നു നാം നേരിടുന്ന വെല്ലുവിളി പരിസ്ഥിതിചൂഷണം ,കാലാവസ്ഥാ വ്യതിയാനം, പ്രളയം, തീക്കാറ്റ് പ്രകൃതിയെ, മണ്ണിനെ പെണ്ണിനെ വരെ ഒളിഞ്ഞാക്രമിക്കുന്നു. അടുത്ത തലമുറയ്ക്ക് ശുദ്ധജലം കിട്ടുമോ ശ്വസിക്കാൻ ശുദ്ധവായു കിട്ടുമോ എന്നൊക്കെയുള്ള ആശങ്കകളാണ് നമുക്കുള്ളത്.
എല്ലാത്തിനും കാരണം മനുഷ്യന്റെ ദുര, അത്യാർത്തി, ഞാൻ ഞാനെന്ന ഭാവം. എല്ലാം എനിക്ക് വേണം വെട്ടിപ്പിടിക്കണം, അടക്കിവാഴണം എന്നുള്ള മനുഷ്യന്റെ സ്വാർത്ഥതയും അഹന്തയുമാണ്. ആഡംബരങ്ങൾക്കും സുഖസൗകര്യങ്ങൾക്കും വേണ്ടി സർവ്വതും ചൂഷണം ചെയ്യുകയാണ്. കുന്നിടിച്ചും മണ്ണിടിച്ചും കാട് നാടാക്കുന്നു. കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങുന്നു. ഈ ഒരവസ്ഥയിൽ തന്റെ സ്വാർത്ഥതക്കായി ആരെയും ദ്രോഹിച്ചിട്ടാണെങ്കിലും അക്രമിച്ചും മനുഷ്യത്വം നഷ്ടപ്പെടുത്തുകയാണ്.
ഇവിടെയാണ് മഹാകവിയുടെ ഓടക്കുഴൽ വിശ്വദർശനം എന്നീ കൃതികൾ പ്രസക്തമാവുന്നത്. ഈ പ്രപഞ്ചശക്തിക്കു മുന്നിൽ, അതിലെ സർവ്വചരാചരങ്ങൾക്കും, അനന്തവിസ്മയത്തിനും മുന്നിൽ മനുഷ്യൻ
ഒന്നുമല്ലാ. വെറും കീടം ആണ് എന്ന് കവി ദർശിക്കുന്നു. 'വിശ്വദർശന'ത്തിൽ കവി പ്രപഞ്ചനാഥന്റെ മുൻപിൽ വിനീതവിധേയനായി നിൽക്കുന്ന കാഴ്ച ആരുടേയും കണ്ണുതുറപ്പിക്കും.
ഓടക്കുഴലിലേക്കു വരുമ്പോൾ ഈ ജീവിതത്തിന്റെ അന്തസ്സാര ശൂന്യതയാണ് വെളിപ്പെടുത്തുന്നത്. എപ്പോ വേണമെങ്കിലും നശിച്ചുപോകാവുന്ന മുളന്തണ്ടാണ് ഈ ശരീരം എന്നുപറയുന്നു. ആ മുളന്തണ്ടിലേക്ക് വായു കടത്തി വിടുമ്പോൾ മാത്രമാണ് ജഡവസ്തുവായ അത് മനോഹരമായ നാദം പൊഴിക്കുന്ന വേണു ആകുന്നത്. അതായത് നമ്മുടെ ഈ ശരീരത്തിൽ ആ പ്രപഞ്ചശക്തിയുടെ അംശം നിലനിൽക്കുമ്പോഴേ ജീവനുണ്ടാവുകയുള്ളൂ.

ആ വരികളെ ഓടക്കുഴലിൽ കവി ചൊല്ലിയിരിക്കുന്നത് ഇങ്ങനെയാണ്.
"ആരാലുമജ്ഞാതമാമേതോ മണ്ണിൽ വീ -
ണാരാൽ നശിക്കുവാൻ തീർത്തോരെന്നെ
നിൻ ദയാവൈഭവം ജംഗമാജംഗമാ
നന്ദനാമാമൊരു വേണുവാക്കി."
മണ്ണിൽ വീണു നശിച്ചുപോകുമായിരുന്ന എന്നെ നിൻ ദയാവൈഭവം ,അതായത് പ്രപഞ്ച നാഥന്റെ ശക്തിയാണ് ജീവനില്ലാത്തവസ്തുവിനെ വേണുവാക്കിയത്.

"ഭാവൽക്കശ്വാസത്താൽ ചൈതന്യപൂർണ്ണമെൻ
ജീവിതനിസ്സാരശൂന്യതാളം.
അവിടുത്തെ ചൈതന്യമില്ലെങ്കിൽ ഈ ജീവിതമെത്ര ശൂന്യം ആണ്!!?.

"ഓടക്കുഴലിതു നീടുറ്റ കാലത്തിൻ
കൂടയിൽ മൂകമായ് നാളെ വീഴാം .
മൺചിതലായേക്കാം മല്ലെങ്കിലിത്തിരി
വെൺചാരം മാത്രമായ് മാറിപ്പോകാം".
കൂടയിൽ മൂകമായ് നാളെ വീഴാം .
മൺചിതലായേക്കാം മല്ലെങ്കിലിത്തിരി
വെൺചാരം മാത്രമായ് മാറിപ്പോകാം".
വെറും ചാരമായി തീരാവുന്ന അല്ലെങ്കിൽ ചിതൽ പിടിച്ചു മണ്ണിൽചേരുന്ന ഈ ഓടക്കുഴൽ, ശരീരം, അവിടെ നാം ജീവിതത്തിന്റെ നശ്വരമായ ജീവിതത്തെക്കുറിച്ച് ഓർമ്മിക്കാതെ അഹങ്കാരം നിറഞ്ഞവനാകുകയാണ്. ഇവിടെ നമ്മുടെ തലമുറയ്ക്ക് നൽകാവുന്ന സന്ദേശം എന്നുപറയുന്നത് നല്ലൊരു മനുഷ്യനാവുക എന്നാണ്.
വിദ്യാലയം എന്നുപറയുമ്പോൾ ശാസ്ത്രവും ഗണിതവും ചരിത്രവും എല്ലാം പഠിക്കുന്നതുകൂടാതെ മൂല്യബോധമുള്ളവരും, സംസ്കാരമുള്ളവരായും വളർന്നു വരിക എന്നൊരു ലക്ഷ്യം കൂടിയാണുള്ളത്. പകർന്നു നല്കുന്നത്. ചെറുപ്പംതൊട്ട് വീട്ടിലും വിദ്യാലയങ്ങളിൽ നിന്നുമാണ് അതിന്റെ ബാലപാഠങ്ങൾ മനസ്സിലാക്കുന്നത്.
പരസ്പരസ്നേഹം ,സൗഹൃദം, സത്യം ദയ കാരുണ്യം ഇത്യാദി മൂല്യങ്ങൾ
സ്‌കൂളിൽ അവിടുത്തെ സൗഹൃദ കൂട്ടായ്മകളിൽ നിന്നുമാണ് ആദ്യം വേരു മുളയ്ക്കുന്നത്. സ്‌കൂൾ കാലംകഴിഞ്ഞാലും സമത്വം, സഹജാവബോധം
അന്യരെ ബഹുമാനിക്കൽ, എല്ലാം അവനിൽ വേരുറയ്ക്കുന്നത് ആ കൂട്ടായ്മകളിലൂന്നിയ ജീവിതവും അദ്ധ്യാപകരും മാതാപിതാക്കളും നൽകുന്ന വാക്കുകളുമാണ്.
ഇവിടെയാണ് ഗാന്ധിയിലേക്ക് തിരിയേണ്ടത്. അഹിംസാവാദം. ഹിംസിക്കരുത്,അതായത് വാക്കുകൊണ്ടുപോലും വേദനിപ്പിക്കുന്നത് ഹിംസയാണ്. അപ്പോൾ നമ്മൾ എല്ലാവരും മനുഷ്യരാണ്. എന്നെപ്പോലെ അവനും മനുഷ്യനാണ്. എനിക്കു വേദനിക്കുംപോലെ അവനും വേദനിക്കും. ആരെയും വേദനിപ്പിക്കാൻപാടില്ല ,ദ്രോഹിക്കാൻ പാടില്ല ,എന്നുള്ള മാനവികബോധമാ ണത് . ഉയർന്ന മൂല്യമാണ്. ഒരു കുട്ടിയിൽ നിന്നും പതിയെ മുതിർന്നവനായി സമൂഹജീവിയായി തീരുന്നു.
ഗാന്ധി പറഞ്ഞതു തന്നെയാണ്
ശ്രീനാരായണഗുരുവും പഠിപ്പിച്ചത്.
"അവനവനാത്മ സുഖത്തിനാചരിക്കുന്നവ
അപരനു സുഖത്തിനായ് വരേണം."
അത്രപോലും ഹിംസിക്കരുത് എന്നാണ് ഗുരുവും വിവക്ഷിക്കുന്നത്.
സ്വാർത്ഥത വെടിഞ്ഞ് സ്വാഭിമാനിയാവണം!
ഗാന്ധി പറയുന്നൊരു കാര്യമുണ്ട് .
തൻകാര്യം സ്വയം ചെയ്യുന്നതിൽ അഭിമാനിക്കുക, കുട്ടികൾ പിന്തുടരേണ്ട കാര്യമാണിത്. സ്വന്തം മുറിയും, ഭക്ഷണംകഴിച്ച പാത്രങ്ങളും ,വസ്ത്രവും എല്ലാം സ്വയം വൃത്തിയാക്കി വയ്ക്കുന്നതിൽ അഭിമാനംമായി കരുതണം ഓരോ കുട്ടിയും . വീട്ടിൽ അച്ഛനും അമ്മയ്ക്കും ചെറു ജോലികളിൽ സഹായിക്കാം.
എങ്കിലേ അവനിൽ ഉത്തരവാദിത്വബോധവും അദ്ധ്വാനത്തിന്റെ മഹിമയും അറിഞ്ഞു വളരാൻ ആവൂ .
ഇങ്ങനെകുടുംബത്തോട് ചേർന്ന് സ്വന്തം കുടുംബത്തിന്റെപരിമിതികൾ അറിഞ്ഞു വളരുന്ന കുട്ടി സമൂഹത്തിനും രാജ്യത്തിനും മുതൽക്കൂട്ടാണ്.

അല്ലെങ്കിൽ നിങ്ങളുടെ മുന്നിലിരിക്കുന്ന എന്റെ അവസ്ഥയിൽ, സ്വയം ഒന്നും ചെയ്യാൻ കഴിയാതെ,അതായത് ഭക്ഷണംഎടുത്ത് കഴിക്കാനോ വസ്ത്രം ധരിക്കാനോ, അങ്ങനെയുള്ള എന്നെ അറിയുമ്പോൾ എങ്കിലും നിങ്ങൾ അതിന്റെ മഹത്വം അറിയണം .
ഇനി വിദ്യാർത്ഥിളോട് തോൽവി യെ കുറിച്ച് പറയാം. ഒന്നോ രണ്ടോ പരീക്ഷയിൽ തോൽക്കുന്നതല്ല തോൽവി. അതെല്ലാം താൽക്കാലികമാണ്. മഴക്കാലം വരുന്നു , വേനൽ വരുന്നു ,മഞ്ഞുവരുന്നു, വസന്തകാലം വരുന്നു,അതുപോലെ ജീവിതത്തിലും ഉണ്ട്. മഴക്കാലത്ത് ആണെങ്കിലും ഒരു മഴ വന്ന് പിന്നെ അതൊന്ന് തീർന്നു കുറച്ചു കഴിയുമ്പോൾ ആവും അടുത്ത മഴ പെയ്യുക.
എന്നെ നോക്കൂ...32 വർഷം തോറ്റിരുന്നവളാണ് ഞാൻ . ആ ഞാനാണ് ഇന്ന് നിങ്ങളുടെ മുന്നിൽ വന്നിരുന്ന് സംസാരിക്കുന്നത്. 16 വയസ്സിൽ തുടങ്ങിയാ രോഗത്തെത്തുടർന്ന്
മുറിക്കുള്ളിൽ കട്ടിലിൽ തന്നെയായിരുന്നു. എന്റെ പ്രീഡിഗ്രി പഠനംപോലും പൂർത്തിയാക്കാൻ കഴിയാതെ വന്നു. പരിചയമില്ലാത്തവരെ കാണാനോ സംസാരിക്കാനോ പോലും ഇഷ്ടപ്പെട്ടിരുന്നില്ല.അപ്പോഴും വായിക്കണം , അറിയണം ഈ കാലത്തിനൊപ്പം സഞ്ചരിക്കണം എന്ന അതിയായ ആഗ്രഹം ഉണ്ടായിരുന്നു. എന്റെ ലോകവും മുറിക്കുള്ളിലിരുന്നു വളർന്നുവന്നു.
വേദനകൾക്ക് ശമനം വന്നപ്പോൾ ഏകദേശം 10 വർഷം മുൻപു മാത്രമാണ് എനിക്ക് വീണ്ടും പേന എടുത്ത് പിടിക്കാൻ കഴിഞ്ഞത്. നവ സാങ്കേതികവിദ്യ വളർന്നുവന്നപ്പോൾ എനിക്കും അത് കൈയ്യെത്തിപ്പിടിക്കാൻ കഴിഞ്ഞു എന്നതാണ് എന്റെ വിജയം. കഠിനശ്രമത്തിലൂടെയാണ്, പരിമിതികൾ ഉള്ള കൈകളെ ലാപ് ടോപ്പ് ഉപയോഗിക്കാൻ പരിശീലിപ്പിച്ചു എടുത്തത്. ഇന്ന് 8 ഇഞ്ചിന്റെ ടാബ് സ്വയം നെഞ്ചിലേക്ക് കേറ്റിവച്ച് സ്വതന്ത്രമായി എപ്പോ വേണമെങ്കിലും എനിക്ക് എന്റെ ജോലികൾ ചെയ്യാനാവും. അവിടുന്ന് എനിക്ക് ഒരുപാട് സുഹൃത്തുക്കൾ ഉണ്ടായി. എന്റെ എഴുത്തുകൾ വെളിച്ചം കണ്ടു .അച്ചടി മഷി പുരണ്ടു. 2 പുസ്തകം പുറത്തിറക്കാനായി. അംഗീകാരങ്ങളും ,ആദരവുകളും ഏറ്റുവാങ്ങാൻ കഴിഞ്ഞു. ഇതിനൊക്കെ പിന്നിൽ നമുക്ക് ആഗ്രഹവും പരിശ്രമവും ക്ഷമയും ലക്ഷ്യവും വേണം.
ഇവിടെയാണ് ഉണർന്നിരുന്ന് സ്വപ്നം കാണണം എന്ന
ഡോക്ടർ എ പി ജെ അബ്ദുൾ കലാമിന്റെ വാക്കുകൾ പ്രസക്തമാവുന്നത്. ഉണർന്നിരിക്കുക എന്നാൽ പരിശ്രമിക്കണം എന്നാണ് .
വിദ്യാർത്ഥികളോട് പറയാനുള്ളത് ആഗ്രഹിക്കുക പരിശ്രമിക്കുക ക്ഷമയോടെ കാത്തിരിക്കുക . പ്രതീക്ഷ നഷ്ടപ്പെടുത്തരുത് .അപ്പോഴും പ്രധാനമായും പറയാനുള്ളത് നിങ്ങൾ നല്ലൊരു മനുഷ്യനാവുക എന്നാണ്. പഠനം പിന്നാലെ വരുന്നതാണ്. ചില ടീച്ചേഴ്സ് പറയാറുണ്ടല്ലോ ,അവൻ പഠിക്കാൻ അത്ര പോരാ പക്ഷെ മിടുക്കാനാട്ടോ നല്ല കുട്ടിയാ എന്നൊക്കെ!
അതേ നല്ലത് എന്ന് പറയിപ്പിക്കുക.
ഒരുപാട് ദീർഘിച്ചു പോയി സംസാരം.
കുട്ടികൾ മുന്നിലിരുന്നപ്പോൾ സംഭവിച്ചു പോയതാണ്.
തുടർന്ന് മികച്ച മാർക്ക് വാങ്ങിയ കുട്ടികൾക്ക് മെമന്റോയും അവാർഡ് വിതരണവും ഉണ്ടായിരുന്നു. ഏതാനും കുട്ടികൾക്ക് അത് സമ്മാനിക്കാൻ എനിക്കും കഴിഞ്ഞു. ആ വിദ്യാലയത്തിന്റെ പേരിൽ ഒരാദരവ് ,വളരെ മനോഹരമായ ഒരു നിലവിളക്ക് ജയപ്രഭ ടീച്ചറുടെ കൈയിൽ നിന്നും എനിക്ക് ഏറ്റുവാങ്ങാനായി. ചടങ്ങുകളുടെ തുടക്കത്തിൽ പ്രിൻസിപ്പാൾ എന്നെ പൊന്നാട അണിയിച്ചു. എന്നെ ആ ചടങ്ങിൽ പങ്കെടുപ്പിക്കുന്നതിൽ നിസ്തുല പങ്കുവഹിച്ച ജീവൻ ചേട്ടനെയും അവർ മറന്നില്ല. ചേട്ടനെയും പൊന്നാട നൽകി ആദരിച്ചു.

പിന്നെ ആ വിദ്യാലയത്തിന്റെ 30 ആം വാർഷികം ഔദ്യോഗികമായി പരിപാടി ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു.ആശംസകളും നന്ദിയും പറഞ്ഞു സംസാരം ഉപസംഹരിച്ചു.
നന്ദി സന്തോഷം.
സ്നേഹപൂർവ്വം
മായ ബാലകൃഷ്ണൻ
മായ ബാലകൃഷ്ണൻ

Comments
Post a Comment