നളോദയം
നമുക്കിടയിൽ അറിയപ്പെടാതെ പോകുന്ന, എന്നാൽ അറിയപ്പെടേണ്ടുന്ന മഹത്തായ രചനകളും സൃഷ്ടാക്കളും ഉണ്ട്. അങ്ങനെയൊരു കൃതിയെയും, കവിയെയും ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്.
![]() |
| Add caption |
നളോദയം മഹാകാവ്യം. വിദ്വാൻ പി ജി നായർ .
പ്രസാധകർ :- സാഹിത്യ പ്രവർത്തക സഹകരണ സംഘം. നാഷണൽ ബുക് സ്റ്റാൾ കോട്ടയം.വില 300 രൂപ.

കവി വിദ്വാൻ പി ജി നായർ. ഈയൊരു കവിയെ അധികമാരും കേട്ടു പരിചയമുണ്ടാവില്ല. മഹാകാവ്യം രചിച്ചവർ മഹാകവികൾ ആകുമ്പോൾ അദ്ദേഹവും ഒരു മഹാകവിയാണ്. 1905 ഇൽ എറണാകുളം ജില്ലയിൽ കൊടുവഴങ്ങായിൽ ജനിച്ച് 1976 ലാണ് അദ്ദേഹം അന്തരിക്കുന്നത്. മദിരാശി സർവ്വകലാശാലയിൽനിന്ന് വിദ്വാൻ പരീക്ഷ കരസ്ഥമാക്കിയ വിദ്വാൻ പി ജി നായർ സംസ്‌കൃതത്തിലും മലയാളത്തിലും അസാമാന്യ പാണ്ഡിത്യമുണ്ടായിരുന്ന കവിയും അദ്ധ്യാപകനുമായിരുന്നു .
" വനജ, സാഹിത്യവല്ലി, ടിപ്പുപ്പാളയത്തിലേ സാവിത്രി, ബാലനൈഷധം, ചൈത്രാവതാരം, മീര, വനജ, ബാഷ്പഹാരം, സഖ്യബന്ധു,ഏകദേശം പത്തിലധികം ഖണ്ഡകാവ്യങ്ങൾ രചിച്ചിട്ടുണ്ട് . ഇതിൽ ഇന്നും അച്ചടിക്കാത്തവയുണ്ട്.

ഇതിൽ "ടിപ്പുപ്പാളയത്തിലേ സാവിത്രി", മദിരാശി സർവ്വകലാശാലയിൽ വളരെക്കാലം പാഠപുസ്തകമായിരുന്നു.
"നളോദയം" ത്തിലെ രണ്ടു സർഗ്ഗം കേരള സർവ്വകലാശാല പാഠപുസ്തക മാക്കിയിട്ടുണ്ട്.

നളകഥയ്ക്ക് സംസ്‌കൃതം ഉൾപ്പെടെ ഒരുപാട് ഭാരതീയഭാഷകളിൽ സാഹിത്യസൃഷ്ടികൾ ഉണ്ടായിട്ടുണ്ട് . എന്നാൽ ഉണ്ണായി വാര്യരുടെ ആട്ടക്കഥയ്ക്ക് ശേഷം മലയാളത്തിൽ വന്ന സാഹിത്യസൃഷ്ടിയാണ് "നളോദയം". മഹാകാവ്യം.
25 സർഗ്ഗങ്ങളിലായി 2542 പദ്യങ്ങൾ ഉൾക്കൊള്ളുന്ന ഏകദേശം 400 ലധികം പേജുകൾ ഉള്ള ഗ്രന്ഥമാണ് 'നളോദയം' മഹാകാവ്യം.

മലയാളത്തിലെ മുൻ മഹാകാവ്യങ്ങൾ അഴകത്ത് പത്മനാഭക്കുറുപ്പിന്റെ 'രാമചന്ദ്രവിലാസം', പന്തളം കേരളവർമ്മ രാജാവിന്റെ 'രുഗമാങ്ഗതചരിതം'.
കൊടുങ്ങല്ലൂർ കൊച്ചുണ്ണി തമ്പുരാന്റെ "പാണ്ഡവോദയം", ശ്രീ കെ സി കേശവപ്പിള്ളയുടെ "കേശവീയം" ഉള്ളൂരിന്റെ 'ഉമാകേരളം'
വള്ളത്തോൾ നാരായണ മേനോന്റെ 'ചിത്രയോഗം' എന്നീ നിരയിലെത്തുന്ന മഹാകാവ്യമാണ് "നളോദയ"വും!
1962 മുതൽ 1967 വരെയുള്ള കാലം കൊണ്ടാണ് അദ്ദേഹം ഇത് എഴുതി പൂർത്തിയാക്കിയത്. 1970 ഇൽ പ്രൊഫസർ ബാലരാമപ്പണിക്കർ ആണ് ഇതിന് അവതാരിക എഴുതിയിരിക്കുന്നത്. എന്നിട്ടും കവിയുടെ മരണാനന്തരം 40 വർഷങ്ങൾ കഴിഞ്ഞിട്ടാണ് 2012 ഇൽ ഇത് പുസ്തകമായി പ്രസിദ്ധീകരിച്ചിരിക്കുന്നത്.
അത്ഭുതം തോന്നുന്നു.
എന്തുകൊണ്ടാവും!?
കേരളത്തിലെ സർവ്വകലാശാലകളും, ഗവണ്മെന്റും സാഹിത്യ അക്കാദമിയും ഈ കവിയെ പ്രോത്സാഹിപ്പിക്കാൻ മുന്നോട്ടു വരണം എന്നാണ് അവതാരികയിലും എഴുതിയിരിക്കുന്നത്. ഇതൊരു ഗ്രന്ഥമായി പുറത്തിറങ്ങിക്കാണാൻ കവി അത്രയേറെ ആഗ്രഹിച്ചിട്ടുണ്ട്.
ഞാനറിഞ്ഞത്, ജോലിയിൽ നിന്നു വിരമിച്ച അദ്ദേഹം ഒറ്റപ്പെട്ടു നാട്ടിൽ കഴിയാതെ മക്കൾക്കൊപ്പം വിദേശത്ത് ആയിരുന്നു എന്നാണ്. അക്കാലയളവിൽ അദ്ദേഹത്തിന് നാട്ടിലെ സാഹിത്യ പ്രവർത്തകരുമായോ തുടർബന്ധം പുലർത്താൻ ആയിക്കാണില്ല. അദ്ദേഹത്തിന്റെ മക്കളാണ് പിന്നീടൊരു കാലം നാട്ടിലെത്തി ഇതിന് നേതൃത്വം കൊടുത്തത്.
എഴുത്തിലേക്ക് കടന്നു ആദ്യ കുറെ വർഷങ്ങൾ ഖണ്ഡകാവ്യ രചനകൾ നടത്തിയ അദ്ദേഹത്തിനെ ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയതുമൂലം എഴുത്തിൽനിന്നും മാറി നിൽക്കേണ്ടി വന്നു. പിന്നീട് ഭാര്യയുടെ വേർപാടിൽ അദ്ദേഹം ബാഷ്പഹാരം എന്നൊരു കൃതി രചിച്ചു. തുടർന്ന് വർഷങ്ങളോളം മനസ്സിലിട്ടു നടന്ന നളകഥ യ്ക്ക് ഒരു മഹാകാവ്യം എന്ന സ്വപ്നം സാഫല്യത്തിലാക്കുകയായിരുന്നു .

ഇത്തരം സാഹിത്യകൃതികൾ വായിച്ചു ആസ്വദിക്കാൻ നമ്മുടെ തലമുറയ്ക്ക് കഴിഞ്ഞെന്നും വരില്ല. അതിന് സ്‌കൂളിലോ കോളേജിലോ ഒക്കെ നന്നായി അഭ്യസിച്ചു പഠിച്ചവർ തന്നെ പഠിപ്പിക്ക വേണം. ഇതു നഷ്ടപ്രതാപ കാലം. ഭാഷ ആശയ വിനിമയത്തിന് എന്ന തലത്തിലേക്ക് ചുരുങ്ങിയില്ലേ.
വായിക്കാൻ ആരംഭിച്ചാൽ അവസാനംവരെ വായിക്കാൻ ആവേശം ജനിപ്പിക്കുന്ന പുസ്തകം എന്ന് അവതാരികയിൽ എഴുതിയിട്ടുണ്ട്. എന്റെ വായന പൂർണ്ണമായിട്ടില്ല. മുഴുവനും ആസ്വദിക്കാൻ എന്റെ പാണ്ഡിത്യവും പോരാ.
എങ്കിലും ലളിത മധുരവും പ്രാസവും അലങ്കാരങ്ങളും വൃത്തവും ഒക്കെക്കൊണ്ട് മനോഹരമാണ്.
സംസ്‌കൃതവൃത്തത്തിൽ എഴുതിയതാണ് ഇത്. അദ്ദേഹത്തിന്റെ ചില സ്വന്തം സൃഷ്ടികളായ "മോഹിനി" , "വസന്തകലിക" എന്നീ വൃത്തങ്ങളും പരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

മോഹിനി "രംജരംജരം "
" നൃത്തനൃത്യാ വാദ്യഘോഷമൊത്തിണങ്ങിയധരാ-
സത്തമന്റെ പത്തനം വിളങ്ങി ഉത്തരോത്തരം ;
മുത്തണിഞ്ഞു നൃത്തമാടുമാതിലോത്തമാദിയാം
മത്തകാശിനീകുലം ദിവത്തിലപ്രമത്തരായ്
കേട്ടറിഞ്ഞുകേട്ടറിഞ്ഞു തത്ര ചേർന്നൊരാജനാ -
കൂട്ടമെത്രയെന്നു തിട്ടമാവതില്ല കൂട്ടുവാൻ
കോട്ടവാതിലുള്ളിലും പുറത്തുമെത്രയും പുറം-
കോട്ടയും കവിഞ്ഞിരമ്പി മർത്യവാധി വിസ്തൃതം.

കഥാസന്ദർഭം, മഹാഭാരതത്തിലെ വനപർവ്വത്തിൽ പെട്ടിട്ടുള്ളതാണ് നളോപാഖ്യാനം.
കൗരവരുമായ് ചൂതുകളിയിൽ തോറ്റ് പാണ്ഡവർ കാമ്യകവനത്തിൽ കഴിയവേ ബൃഹദേശ്വരൻ എന്ന മഹർഷിയോട് ധർമ്മപുത്രർ സങ്കടപ്പെട്ട് വിലപിക്കുമ്പോൾ അതിന് പ്രതിവിധി എന്നോണം സങ്കട നിവൃത്തിക്കുവേണ്ടി ആ മുനി പറഞ്ഞു കേൾപ്പിക്കുന്നതാണ് നള ദമയന്തി കഥ .

ധർമ്മ വിലാപം ഇങ്ങനെ
" പാരിലെങ്ങാനുമെന്നോളം ഭാഗ്യം കെട്ടൊരു മന്നനെ കണ്ടിട്ടോ ഭവാൻ
കേട്ടിട്ടുണ്ടോ വല്ലപ്പോഴും വിഭോ?
എന്നെക്കാളധികം ദുഃഖിച്ചിവനില്ലെന്നു നിർണ്ണയം"

വായിക്കൂ ...അറിയൂ... " നളോദയം" വിദ്വാൻ പി ജി നായർ .
മായാ ബാലകൃഷ്ണൻ

Comments
Post a Comment