ദയാവധമോ.....
ദയാവധമോ.....
***************
ഇൻഡ്യയിൽ നിഷ്ക്രിയ ദയാവധം നിയമവിധേയമാക്കി കൊണ്ട് 2018 മാർച്ച് 9 നു സുപ്രീം കോടതിയുടെ വിധി പ്രസ്താവമുണ്ടായി .അന്തസ്സായി ജീവിക്കുക അല്ലെങ്കിൽ, അന്തസ്സായി മരിക്കുക! അതിനുള്ള അവകാശം എന്നാണു ഹർജിക്കാരുടെ ന്യായവാദങ്ങൾ . വേദനയില്ലാതെ മരിക്കുക ആരും ആഗ്രഹിച്ചു പോകുന്ന കാര്യമാണു .പക്ഷേ ആ വേദനയെ എങ്ങനെ ഒരുപരിധിവരെ ഒഴിവാക്കാം എന്നല്ലേ ചിന്തിക്കേണ്ടിയിരുന്നത് .

അന്തസ്സായി മരിക്കുക എന്നുപറഞ്ഞാൽ അത് സ്വാഭാവിക മരണം തന്നെയാണ് . അല്ലാത്തതെല്ലാം ഈ ഭൂമുഖത്തു നിന്നു തന്നെയുള്ള വെറും ആട്ടിപ്പുറത്താക്കലാണ് . ജീവിച്ചിരുന്ന കാലം ഒരു വ്യക്തി ഈ സമൂഹത്തിനോ കുടുംബത്തിനോ തന്റെ ആരോഗ്യവും ഊർജ്ജവും പൂർണ്ണമായും അർപ്പിച്ച ഒരാളാവും. ചില പ്രത്യേക സാഹചര്യങ്ങളിൽ അയാൾ മരണത്തിനും ജീവിതത്തിനും മുന്നിൽ നിശ്ചലാവസ്ഥയിൽ ആയിപ്പോകുന്ന നിമിഷം , തന്റേതായ നിയന്ത്രണങ്ങളിൽ നിന്നും അയാൾ ഇനി ജീവിക്കണോ മരിക്കണോ എന്ന് തീരുമാനിക്കുന്നത് മറ്റു ചിലരാവും . ദയാവധം! അവസാനശ്വാസം വരെ ജീവൻ നിലനിറുത്തുക എന്ന ആരോഗ്യശാസ്ത്രത്തിന്റെ നിയമത്തെ തിരിച്ചെഴുതുന്ന വിധിയാണത് !
ചലനമില്ലാതെ , ജീവിതത്തിലേക്ക് തിരിച്ചുവരാൻ കഴിയില്ലെന്നുറപ്പുള്ളപ്പോഴും അവരിൽ ജീവന്റെ ചെറു ഇമയനക്കങ്ങൾ ഉണ്ടാവാം! ഭക്ഷണം കഴിക്കാൻ കഴിയുന്നുണ്ടാവില്ല , പ്രതികരിക്കാൻ കഴിയുന്നുണ്ടാവില്ലാ .ചിലപ്പോൾ അവർ അബോധാവസ്ഥയിലും ആയിരിക്കാം! അപ്പൊഴും ആ ഒരു വ്യക്തിയോട് മനുഷ്യൻ എന്ന നിലയിൽ അവസാനശ്വാസം വരെയും നീതിപുലർത്താൻ , അയാളുടെ ജീവിക്കാനുള്ള അവകാശത്തെ അംഗീകരിക്കാൻ നാം തയ്യാറാവണം! അയാൾക്കു മുന്നിൽ ഒരോ നിമിഷത്തിനും കാത്തിരിപ്പിന്റെ /ഒരു യുഗദൈർഘ്യം കാണും എന്നുപറയുന്നതിനോട് എങ്ങിനെ? പ്രതികരിക്കാം!

സമയപ്രവാഹം അയാൾ അറിയുന്നു പോലുമുണ്ടാവില്ലാ .ഒരുപക്ഷേ രാവെന്നോ പകലെന്നോ വേർതിരിവൊന്നും അറിയുന്നുപോലുമുണ്ടാവില്ല . ഒരുവേള ബോധാബോധത്തിന്റെ നിഴൽ വെളിച്ചക്കീറിൽ അഭിശപ്തജീവിതം എന്നൊക്കെ പഴിച്ചേക്കാം. മരിച്ചുപോയാൽ മതിയെന്നും ആഗ്രഹിക്കും..
അതൊരുപക്ഷേ വേണ്ടത്ര സംരക്ഷണം ഇല്ലാതെ ഒരു നിമിഷം എല്ലാം തീർത്ത് ആർക്കും തനിക്കുതന്നെയും ഭാരമാവരുതെന്ന് ആഗ്രഹിക്കുന്ന വേളയിൽ മാത്രമായിരിക്കും. ഭൗതികലോകത്തിന്റെ ജീവിത ചട്ടക്കൂടിൽ നില്ക്കുമ്പോൾ പരാജിതനാവാൻ അവൻ തയ്യാറാവുകയാണ് . പുറംതള്ളപ്പെടാൻ കാത്തുനിൽക്കുന്നവർക്ക് മുന്നിൽ സദയം കീഴ്പ്പെടുകയാണു .ആത്മാഭിമാനം നഷ്ടപ്പെട്ടവനായി ശാരീരികവും മാനസികവുമായ പീഡകളിൽ വ്യഥിതനായിരിക്കും അവൻ .
ഇത്തരം സന്ദർഭങ്ങളിൽ ഒരു രോഗി ദയാവധത്തിനു കീഴ്പ്പെടുകയാണു ചെയ്യുന്നത് .! അതിനെ സമ്മതം എന്നുപറയാൻ ആവില്ല .
മരുന്നുകൾ നിറുത്തിയും നാമമാത്രമായി നൽകി വരുന്ന ഭക്ഷണം ഒഴിവാക്കിയും ഈ ഭൂമുഖത്തു നിന്നും തുടച്ചു നീക്കാൻ നിർബന്ധിക്കപ്പെടുന്നു! ഇത്രയും കാലം അഭിമാനത്തോടെ ജീവിച്ച വ്യക്തിത്വത്തെ ഇവിടെ അധികാരം പരിത്യക്തയാക്കുന്നു!
മാത്രവുമല്ല സാധാരണ ഇത്തരം രോഗികളുടെ ഉത്തരവാദിത്വം പൂർണ്ണമായും അവരുടെ കുടുംബത്തിന്റേതു മാത്രമായി ചുരുങ്ങി പോവുന്നു . ഇവിടെയാണു അവൻ ഒരു സാമൂഹികജീവി ആയിരുന്നു എന്ന പരിഗണന നമ്മുടെ സമൂഹം ഏറ്റെടുക്കേണ്ടത്. ഒരു കുടുംബത്തിനു ഇത്തരം രോഗികൾക്ക് ശുശ്രൂഷകൾ നൽകുന്നതിനോ ആരോഗ്യപരമായ നിർദ്ദേശങ്ങൾ നൽകി പരിചരിക്കുന്നതിനോ വേണ്ട അറിവും ഉണ്ടായിരിക്കില്ല . സാമ്പത്തികവും ആൾ സഹായവുമൊക്കെ വേണ്ടിവരും .

അധികാര ശക്തികൾ മനസ്സുവച്ചാൽ അങ്ങനെയുള്ള അപൂർവ്വംകേസുകളിൽ സംരക്ഷണം ഏറ്റെടുക്കാം ! ഗവണ്മെന്റിനു സ്വകാര്യ വ്യക്തികളുടെയോ, ഭീമമായ ടാക്സ് നൽകുന്ന സ്വകാര്യ സ്ഥാപനങ്ങളുടെയോ ടാക്സിനത്തിൽ ഇളവു കൊടുത്ത് അവരെ ഏകോപിപ്പിച്ച് ഗവണ്മെന്റിന്റെ സംയുക്ത നേതൃത്വത്തിൽ പ്രത്യേക നെഴ്സിംഗ് സ്റ്റാഫും പരിചരണവും നൽകുന്ന ഒരു സ്പെഷൽ വിഭാഗം തിരഞ്ഞെടുത്ത ഹോസ്പിറ്റലുകളിൽ നിലവിൽ വരുത്തണം ! വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ഇത്തരം തിരഞ്ഞെടുത്ത രോഗികളെ അവിടെ പ്രവേശിപ്പിക്കണം! അവരുടെ സാമ്പത്തികവും ആരോഗ്യകരവുമായ എല്ലാം ഈ സ്ഥാപനങ്ങളുടെ കീഴിൽ നിവൃത്തിക്കണം! ഈ ഭൂമുഖത്തുനിന്നു ആട്ടിയോടിക്കാതെ അന്തസ്സായി മരണം വരിക്കാൻ സാഹചര്യം ഒരുക്കി കൊടുക്കണം. സംസ്കാരസമ്പന്നമായ , മനുഷ്യത്വം വിളമ്പുന്ന ഒരു ലോകത്തിനു ഒരു വ്യക്തിയെ ജീവനോടിരിക്കുന്ന അവസ്ഥയിലും മാന്യമായി അഭിമുഖീകരിക്കാൻ കഴിയണം.
അരുണ ഷാൻബാഗിനെപ്പോലെ , തന്നെ പരിചരിക്കുന്നവരെ തിരിച്ചറിയുകയും ഇഷ്ടാനിഷ്ടങ്ങൾ പ്രകടിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്ന വ്യക്തിയെ ആണു ദയാവധത്തിനു വിധിക്കാൻ പിങ്കി വിരാനി നിയമപോരാട്ടം നടത്തിക്കൊണ്ടിരുന്നത് .

തന്റെ ഇച്ഛാശക്തിക്കു മുന്നിൽ ലോകം കീഴടക്കിയ വിശ്രുത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിംഗ്സിനെപ്പോലും ദയാവധത്തിനു വിധിച്ച മനുഷ്യാധിപത്യം കൺ തുറക്കണം. ശവശരീരത്തോടു പോലും ആദരവ് കാണിക്കുന്ന മനുഷ്യസമൂഹം ,ഒരു ജീവനെ ഒറ്റപ്പെടുത്താതെ , വലിച്ചെറിയാതെ , എന്തുവില കൊടുത്തും സംരക്ഷിക്കാൻ തയ്യാറാവണം !
മായ ബാലകൃഷ്ണൻ
Comments
Post a Comment