" നന്ദി , ഗില്ലൻ ബാരി സിൻഡ്രോം " രാസിത് അശോകൻ .
" നന്ദി , ഗില്ലൻ ബാരി സിൻഡ്രോം "
രാസിത് അശോകൻ .
***********************
തിരൂർ വരം കൂട്ടായ്മയുടെ 2019 ലെ വരം സാഹിത്യപുരസ്കാരം ഈ വർഷം രാസിത് അശോകൻ നായിരുന്നു . അങ്ങനെയാണ് ഞാൻ രാസിത് നെ ആദ്യമായി കേൾക്കുന്നത് .

ജീവിതമെന്ന ഞാണിന്മേൽ കളിയിൽ നൂലിഴ വ്യത്യാസത്തിൽ പടപൊരുതി ജീവശ്വാസം വീണ്ടെടുത്തവൻ . അതിനു പിന്നിൽ തളരാത്ത മനസ്സും, ശക്തിയും ഊർജ്ജവുമായി ഉറങ്ങിക്കിടന്നിരുന്ന സർഗ്ഗാത്മകതയും ഉണ്ടായിരുന്നു .
. "പൂത്ത പൂമരംപോലെ" ഒരു ചെറുപ്പക്കാരൻ (എന്നാണ് അവതാരികയിൽ സൈമൺ ബ്രിട്ടോ പറഞ്ഞിരിക്കുന്നത്). ജോലിയും സ്വന്തമായ വരുമാനവും . സർവ്വസ്വതന്ത്രനായി ഭാവിയെക്കുറിച്ചുള്ള ആശങ്കകളോ ആധികളോ ഒന്നുമില്ലാതെ സുഹൃത്തുക്കളും യാത്രകളുമായി ആസ്വദിച്ചുനടന്ന കാലം . പെട്ടെന്നൊരു സുപ്രഭാതത്തിൽ ഉണരുമ്പോൾ പതിയേ പതിയേ കൈകൾ, കാലുകൾ സർവാംഗങ്ങളും തളർന്ന് , ശബ്ദവുംനഷ്ടപ്പെട്ട് , ചലിക്കാൻപോലുമാവാതെ അപൂർവ്വരോഗത്തിന് അടിപ്പെട്ട് സ്വന്തമായി ശ്വസിക്കാൻ പോലുമാവാതെ കൃത്രിമ ശ്വാസത്തിൽ മരണത്തോട് മല്ലിട്ട് മാസങ്ങൾക്ക്ശേഷം വീണ്ടും ജീവിതത്തിലേക്ക്, ആദ്യം സ്വയം ശ്വസിക്കാൻ പിന്നെപ്പിന്നെ ശരീരത്തിനെ ബന്ധിച്ചിരുന്ന ട്യൂബുകൾ ഓരോന്നിലും നിന്നും വിമുക്തനായി ഹോസ്പിറ്റൽ റൂമിൽ നിന്നും ഇറങ്ങുംവരെ ഒറ്റവീർപ്പിൽ ശ്വാസംമുട്ടിയേ നമ്മളും വായിച്ചുപോകൂ..... വെറും ഓർമ്മകൾ അല്ലാലോ ജീവിതം തന്നെ വരഞ്ഞുമുറിച്ച് ചോരയും പ്രാണനും പൊടിഞ്ഞുരുക്കി തീർത്ത ദിനങ്ങൾ . അവയൊന്നും ഒരിക്കലും മറക്കാൻ ആവില്ല . മുറിപ്പാടിൽനിന്നും വേദനയിറ്റി ഇറ്റി ഓരോ നിമിഷവും കഴിച്ചുകൂട്ടിയതുകൊണ്ട് ഒന്നൊഴിയാതെ കോർത്തുവച്ച് തികഞ്ഞ വായനാനുഭവം നൽകുന്നുണ്ട് ഈ ബുക്ക് .

ഓരോ വട്ടവും പരീക്ഷണാർത്ഥം കൃത്രിമ ശ്വാസബന്ധങ്ങൾ വേർപെടുത്താൻ നടത്തുന്ന ശ്രമങ്ങളിൽ പരാജയപ്പെട്ടു വീണ്ടും ശ്വാസം തിരിച്ചുപിടിക്കാൻ ഡോക്ടർമാരും ഹോസ്പിറ്റൽ സ്റ്റാഫും കിണഞ്ഞുശ്രമിക്കുമ്പോളും ഒരിടത്തും മനസ്സു കൈവിടുന്നില്ല . പ്രതീക്ഷയുടെ തിരിയിൽ ആളിപ്പിടിക്കാൻ വെമ്പൽകൊള്ളുന്ന മനസ്സ് എവിടെയും ഉണ്ട് . 4 മാസത്തിൽ അധികം ICU വിൽ ഇങ്ങനെ തിരമാലപോലെ വന്നുംപോയും ഭൂമുഖത്തിന് അങ്ങേയറ്റം ഇരുണ്ട ഭൂഖണ്ഡംപോലെ അവിടെ സ്നേഹപരിചരണങ്ങളും സാന്ത്വനവുമായി എത്തുന്ന നേഴ്‌സിംഗ് സ്റ്റാഫും ഡോക്ടേഴ്‌സ്ഉം ചെറു പച്ചത്തുരുത്തുകൾ തീർക്കുന്നു . അപ്പോളും ജീവിതത്തിനും മരണത്തിനും ഇടയിൽ കിതച്ചും ബോധമറ്റും ചിലപ്പോൾ പ്രാണൻ വേർപ്പെടുന്നകാഴ്ചകളും നേരിൽക്കണ്ട് ഉറ്റബന്ധുക്കളുടെ നെഞ്ചലച്ച കരച്ചിലും വിങ്ങലും മാത്രമായി വിരസമായ അന്തരീക്ഷത്തിൽ കാർമേഘംമൂടിയ ദിനങ്ങൾ . സൂര്യപ്രകാശമോ കാറ്റിൽ നിറഞ്ഞാടുന്ന പച്ചയില തലപ്പുകളോ രാവോ പകലോ എന്നുപോലും അറിയാതെ പുറംലോകംകാണാൻ കൊതിച്ച് പ്രതീക്ഷയോടെ അവസാനം റൂമിൽ വന്നശേഷം കാഴ്ചകളെ കണ്ണിൽ നിറയ്ക്കുമ്പോഴുള്ള സന്തോഷം ! ഇത്രയും നാളും കാണാത്ത സൗന്ദര്യം ഹോസ്പിറ്റൽ ജനൽചില്ലിനപ്പുറം കണ്ട വെളിച്ചത്തിൽ അത്യത്ഭുതവും ജീവിതത്തോടുള്ള ആവേശവും നിറയ്ക്കുന്നു . അതിനൊപ്പം ആ
ഹോസ്പിറ്റൽറൂമിൽ തന്റെ കാതോരം കൊണ്ടുനടന്ന എഫ് എം റേഡിയോയും സംഗീതവും ജീവസ്സിരകളിൽ പ്രണനായി ഒഴുകിയെത്തി .

രണ്ടുമൂന്നു പേരുടെ താങ്ങിൽ വണ്ടിയിൽ കയറ്റി വീട്ടിലേക്കുള്ള വഴികളിലും ,പഠിച്ച കോളേജ് റോഡിലും താൻ കൊണ്ടാടിയ വേഷങ്ങൾ . മുദ്രാവാക്യങ്ങൾ മുഴക്കി നയിച്ച ജാഥകൾ, കോളേജ് യൂണിയൻ പ്രവർത്തകൻ , മാഗസിൻ എഡിറ്റർ , എന്നിങ്ങനെ ഓർമ്മകൾ ഓരോന്നും ശരീരത്തിന്റെ ദുർബ്ബലാവസ്ഥയിലും ഉത്സാഹവും ജീവിതത്തോടുള്ള അഭിവാഞ്ഛയും ത്രസിപ്പിക്കുകയാണ് . മുന്നോട്ടുള്ള ജീവിതത്തിൽ കഴിഞ്ഞകാലങ്ങൾ കരുത്താവുകയാണ് . മനസ്സ് തളരുകയല്ല, കൈവിട്ടുപോവുകയല്ലാ . തിരിച്ചുപിടിക്കാനുള്ള ആവേശം ജീവിക്കാനുള്ള ആഗ്രഹം !അതാണ് രാസിത്തിനെ ഇന്ന് ഇത്രയുംവരെ എത്തിച്ചിരിക്കുന്നത് .
ബാല്യവും കൗമാരവും കടന്ന് ആനന്ദത്തിന്റെയും ആഘോഷത്തിന്റെയും നിറ യൗവനത്തിൽ എവിടെയൊക്കെയോ ക്യാമ്പസ് കാലത്തെ കവിയും കലാകാരനും കൂടൊഴിഞ്ഞുപോയിരുന്നു . സർഗ്ഗാത്മകതയുടെ ഉൾതുടിപ്പുകൾ നെഞ്ചോടു ചേർന്നവന് അതു പൂക്കാനും കിളിർക്കാനും അധികം താമസം വേണ്ടിവന്നില്ല . വീട്ടിലെത്തി ജനലിലൂടെ കാഴ്ചയെ നിറച്ചുകൊണ്ട് ഉയർന്നുനിന്ന ആനപ്പനയുടെ ശാഖകളും തണ്ടുകളും കാണുമ്പോൾ കോളേജിൽ പഠിക്കാനുണ്ടായിരുന്ന ഇംഗ്ലീഷ് നോവലിലെ കഥാപാത്രത്തെ ഓർക്കുന്നുണ്ട് . ആ വൃക്ഷം വീഴുന്നതോടെ തന്റെ അദ്ധ്യായവും തീരുമെന്ന കണക്കുകൂട്ടലിൽ വിശ്വസിക്കുന്ന കഥാപാത്രം . പക്ഷെ മനസ്സ് കൈവിട്ടു തളരുമ്പോഴേ മറ്റൊരു വിശ്വാസം നമ്മെ ഭരിക്കൂ എന്ന ആത്മവിശ്വാസത്തിന്റെ ചുവട്ടിൽ പിടിച്ചാണ് രാസിത്ത് ഉയിർത്തെഴുന്നേൽക്കുന്നത് . ബ്രഷ് ചെയ്യിപ്പിച്ചും, ഭക്ഷണം വാരിക്കൊടുത്തും കുളിപ്പിച്ചും അമ്മയുണ്ട് ചേട്ടനുണ്ട് , സഹോദരിയുണ്ട് . പതിയെ കാലുകൾക്കും കൈകൾക്കും ജീവനും വച്ചു .നിവർന്നിരിക്കാനും ഓരോ സ്റ്റെപ്പ് എടുത്ത് മറ്റുള്ളവരുടെ ചുമലിൽ തൂങ്ങിയും പിന്നെ ചുമര് പിടിച്ചും കൈവിട്ടും പിച്ചവച്ചു ജീവിതത്തിലേക്ക് ......
32 വർഷമായി ചലനസ്വാതന്ത്ര്യം ഇല്ലാതെ ബെഡ്‌ഡിൽ കിടക്കുന്ന ഞാനും, രാസിത്തിന്റെ കാഴ്ചാനുഭവങ്ങളും സന്തോഷങ്ങളും ആവേശവും അനുഭവിച്ചറിഞ്ഞിട്ടുള്ളവയാണ് . വായനയ്ക്കിടെ പല സന്ദർഭത്തിലും
അറിയാതെ എന്റെ ജീവിതവും ഹോസ്പിറ്റൽ കാലവുമൊക്കെ കടന്നുവരുമായിരുന്നു . ഒരു ജന്മത്തിൽത്തന്നെ നമ്മളിങ്ങനെ പലവട്ടം പുനർജ്ജനിക്കും !പിച്ചവയ്ക്കും .! വീഴും . എത്രവട്ടം വീണിട്ടും രസിത്തിന് അതൊന്നും പരിക്കുകളേ ആയില്ല . പരാശ്രയമില്ലാതെ നടക്കണം ,അങ്ങനെ ഓരോ ചുവടും വയ്ക്കുമ്പോൾ കിട്ടുന്ന ആനന്ദം . കടന്നുപോയ ജീവിതാഘോഷത്തിൽ മുൻപൊരിക്കലും രാസിത്തിനു ലഭിച്ചിട്ടുണ്ടാവില്ല .

ഒരുമിച്ചുപഠിച്ച സുഹൃത്തുക്കൾ ഈ അവസ്ഥ കേട്ടറിഞ്ഞ് ഒരുക്കിയ
സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും വലിയൊരു പന്തൽ ,അതിൽ പടർന്നു കയറാൻ സംഗീതത്തിന്റെ ,എഴുത്തിന്റെ , ആൽബം ഗാനങ്ങളുടെ ആർദ്രമധുരമായ ദിനങ്ങൾ . അവർക്ക് നടുവിൽ നഷ്ടപ്പെട്ട പലതും തിരിച്ചുകിട്ടിയപ്പോൾ രാസിത് തന്റെ ശാരീരിക അവസ്ഥകൾ മറന്നു . ജീവിതത്തിലേക്ക് നെടുങ്ങനെ നടന്നുകയറി . കൈ ചലിപ്പിച്ചു തുടങ്ങിയതോടെ സുഹൃത്തുക്കൾ സമ്മാനിച്ച ആൻഡ്രോയ്ഡ് ഫോണിലൂടെ രാസിത്ത് സുഹൃത്തുക്കൾക്കായി പങ്കുവച്ച ഹോസ്പിറ്റൽ ദിനങ്ങൾ ,അതിജീവിച്ച വെല്ലുവിളികൾ പിന്നീട് അവരുടെയെല്ലാം സഹകരണത്തോടെ "നന്ദി ഗില്ലൻബാരി സിൻഡ്രോം" എന്ന പേരിൽ ആദ്യബുക്കായി ഇറങ്ങി . വളരെ അർത്ഥവത്തായി അങ്ങനെയൊരു പേര് . ആ ബുക്കിന് 2015 -16 ഇൽ സാമൂഹികക്ഷേമ വകുപ്പിന്റെ പുരസ്‌കാരവും ലഭിച്ചു . പിന്നീട് കഥയും കവിതയും പുസ്തകങ്ങളാക്കി . സർഗ്ഗാത്മകതയിൽ ഇഴചേർന്ന ജീവിതം . തുടർചികിത്സകൾക്കിടയിലും ജീവിതം അർത്ഥവത്താക്കി മാറ്റുന്നു ...
"രാസിത് ഭായ്.... " കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ഡോക്ടർ വി പി പ്രദീപ് കുമാറിന്റെ സ്നേഹാർദ്രമായ ആ വിളി ഇപ്പൊ എന്റെ കാതുകളിലും എത്തുന്നു . നന്ദിയുണ്ട് ഡോക്ടർ ! നിങ്ങളെപ്പോലുള്ള ഡോക്ടേഴ്സ് നൽകുന്ന, ഒരു വാക്ക് ഒരു നോക്ക് ....അത് പ്രതീക്ഷയുടെ അതിർവരമ്പുകളിൽ നിൽക്കുന്ന ഒരു രോഗിക്ക് എത്രയോ ഊർജ്ജം നല്കുന്നുണ്ടെന്നോ.... ഒരുപാട് നന്ദി ആ മാലാഖകുട്ടികൾക്കും ....

സ്നേഹപൂർവ്വം സ്നേഹിത
മായ ബാലകൃഷ്ണൻ
🍎🍎🍎🍎🍎🍎🍎🍎
മായ ബാലകൃഷ്ണൻ
🍎🍎🍎🍎🍎🍎🍎🍎

Comments
Post a Comment